We were unable to load Disqus. If you are a moderator please see our troubleshooting guide.

Atma • 1 year ago

കടുത്ത സ്ത്രീ വിവേചനം. മുസ്ലിം സ്ത്രീകള്ക്ക് മറ്റുള്ളവരെപോലെ അവസരം നല്കണം. അവർ മരണം വരെ അടുക്കളയിൽ കഴിയെണ്ടാവർ അല്ലാ. സ്ത്രീക്കും പുരുഷനും ഒരേ അവകാശമുണ്ട് . അവൾ പുരുഷനേക്കാൾ ഉയർച്ചയിൽ എത്തണം. സഹോദരിമാരെ നിങ്ങൾ ശക്തരാണ് , ഒന്നിക്കു പോരാടു നിങ്ങളുടെ വളര്ച്ചക്ക് ഒരാള്കും തടസ്സം നില്ക്കാൻ കഴിയില്ല.

Ravi George Thomas • 1 year ago

Women in the Quran

http://skepticsannotatedbib...

Read interesting things. Are these from Quran?? Hope someone will clarify.. I can't read Arabic.

Eagle24 • 1 year ago

താങ്കളടെ പേര് വെച്ച് ഞാൻ താങ്കൾ ഒരു ക്രിസ്ത്യൻ ആണെന്ന് കരുതുന്നു ... നിങ്ങളുടെ കന്യ സ്ത്രീ ആശയം എന്തിനാണ് എന്ന് പറയാമോ ?

Rejeesh Palavila • 1 year ago

മതവും മതഗ്രന്ഥവും മതദൈവവും പുരുഷസൃഷ്ടിയാണ് ..അതുകൊണ്ട് തന്നെയാണ് എല്ലാ പ്രാകൃതമതങ്ങളും ഇത്രത്തോളം സ്ത്രീവിരുദ്ധമായത്.അതിലൊന്നും വള്ളിപുള്ളി തെറ്റിക്കാൻ ആരും സമ്മതിക്കുകയില്ല.സ്വർഗ്ഗത്തിൽ ചെന്നാലും ഹൂറിമാരോടൊപ്പം ചേർന്ന് പുരുഷനെ സന്തോഷിപ്പിക്കേണ്ടവളാണ് സ്ത്രീ .അതിനുമപ്പുറം ഒരു സ്ഥാനവും സ്ത്രീയ്ക്ക് തരാൻ മതപൌരോഹിത്യത്തിനു കഴിയില്ല .ഇവിടെയാണ് ഡിങ്കമതത്തിന്റെ സാമൂഹിക പ്രസക്തി എന്നും ഓർമ്മിപ്പിക്കാതെവയ്യ!

Eagle24 • 1 year ago

അപ്പൊ താങ്കൾ പറഞ്ഞു വരുന്നത് ലോകത്തിലെ കന്യാ സ്തീകൾ മുഴുവൻ വിഡ്ഢികൾ ആണെന്നാണോ

Rejeesh Palavila • 1 year ago

ഞാൻ പൊതുവായി പറഞ്ഞ ഒന്നിനെ നിങ്ങൾ ഒരു വിഷയത്തിലേക്ക് കേന്ദ്രീകരിക്കുകയാണ്കന്യാ സ്ത്രീകൾ വിഡ്ഢികളാണോ അല്ലിയോ എന്നല്ലല്ലോ നമ്മൾ ചര്ച്ച ചെയ്യുന്നത് .പൊതുവായി മതങ്ങൾ സ്ത്രീസമൂഹത്തോട് പുലർത്തുന്ന ലിംഗനീതിയെക്കുറിച്ചാണ്.വത്തിക്കാന്റെ ചരിത്രത്തിൽ എത്ര സ്ത്രീ'പോപ്പ്' മാരുണ്ട് ? എങ്കിലും ഇസ്ലാമുമായി താരതമ്മ്യപ്പെടുത്തുമ്പോൾ ക്രിസ്തുമതത്തിന്റെ സമീപനം ''കുറച്ചുകൂടി'' diluted എന്നുകൂടി പറയണം. .സെമിറ്റിക് മതങ്ങളിൽ 'താരതമ്യേന' കാലാനുസൃതമായ പരിഷ്കാരങ്ങൾക്ക് തയ്യാറായിട്ടുള്ള മതമാണ്‌ ക്രിസ്തുമതം .ഭൂകേന്ദ്രസിദ്ധാന്തം ഉൾപ്പടെ ചരിത്രത്തിൽ അവർ കൊണ്ട് നടന്ന എമണ്ടൻ മണ്ടത്തരങ്ങൾ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ തെറ്റുപറ്റിയെന്നു ഏറ്റു പറഞ്ഞിട്ടുണ്ട് .പഴയ നിയമത്തിലെ ക്രൂരനായ ദൈവത്തെ 'ഏറെക്കുറെ' പരിഷ്കരിച് പുതിയ നിയമം എഴുതി .മതപരിവർത്തനം 'മഹത്തായ തൊഴിലാക്കി' കൊണ്ട് നടക്കുമ്പോഴും എത്തപ്പെട്ട രാജ്യങ്ങളിലെ സാംസ്കാരികതയോട് തങ്ങളുടെ മതത്തെ ചേർത്ത് നിർത്താനും കൂട്ടിവായിക്കാനുമാണ് അത് ശ്രമിച്ചിട്ടുള്ളത് . ഇസ്ലാം മതമോ ?ബഹുമതസമൂഹത്തിൽ ഇസ്ലാം നിലനില്ക്കുന്നത് അതിലെ നല്ലവരായ വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തെ അൽപസ്വൽപ്പം നേർപ്പിച്ച് ഉപയോഗിക്കുന്നത് കൊണ്ടാണ് .ഖുറാൻ ''വള്ളിപുള്ളി'' തെറ്റാതെ പിന്തുടർന്നാൽ കുറ്റബോധം തോന്നാത്ത തീവ്രവാദിയാകും എന്നുറപ്പാണ് .ഇത് ബോധത്തോടെ തന്നെ ഞാൻ പറയുകയാണ്‌ .ഖുറാൻ വച്ച് സംവദിക്കാൻ തയ്യാറുമാണ് .പഠിച്ചിട്ടു വിമര്ശിക്കൂ എന്നൊക്കെ പറഞ്ഞ് കരയിക്കാൻ വരരുത് !

Eagle24 • 1 year ago

ഇനി എനിക്ക് ഒന്നും പറയാനില്ല .. നിങ്ങള്ടെ വിശ്വാസം നിങ്ങളെ രക്ഷികട്ടെ ... പിന്നെ എന്ത് അടിസ്ഥാനത്തിലാണ് താങ്കൾ ഖുർആൻ നെ ഇങ്ങനെ വിമര്ഷികുന്നത് എന്നറിയില്ല ....
ഒരു കാര്യം പറയാം നമ്മുടെ കൊച്ചു കേരളത്തിൽ 27 % മുസ്ലിംസ് ഉണ്ടെന്നാണ് എന്റെ അറിവ് ....
ഈ പറഞ്ഞതിൽ എത്ര പേരുണ്ടാവും ഖുർആൻ പഠിച്ചു തീവ്ര വാദികൾ ആയത് എന്നൊന്ന് അന്യേഷിച്ചു നോക്കു ... ചിലപ്പോ എല്ലാവരും എന്ന് പറയാം അതിനു ഉത്തരം നിങ്ങളുടെ കാഴ്ചപാടിന്റെ ആണെന്ന് പറയാം

മുറം • 1 year ago

Eagle24 ,
താങ്കളും ശ്രീ Rejeesh Palavila -യുമായുള്ള സംവാദം ഞാൻ ഏറ്റു പിടിച്ചു..!!
താഴെ വായിക്കാം..

Rejeesh Palavila • 1 year ago

മുസ്ലീങ്ങൾ എല്ലാവരും തീവ്രവാദികൾ എന്ന് പറയാനുള്ള വിവരക്കേട് എനിക്കില്ലെന്നാണ് എന്റെ വിശ്വാസം.ഞാൻ പറഞ്ഞത് ഇത്രമാത്രം ബഹുഭൂരിപക്ഷം ആളുകളും തങ്ങളുടെ വിശ്വാസത്തെ പൊതുസമൂഹത്തിൽ നേർപ്പിച്ച് ഉപയോഗിക്കുന്നവരാണ് .അതൊരു യാഥാർത്ഥ്യമാണ് .അവരെ ഞാൻ സ്നേഹിക്കുന്നു .മതപുസ്കത്തിലെ ഓരോ വരിയും നിങ്ങൾ പിന്തുടർന്നാൽ സ്വാഭാവികമായും നിങ്ങൾ തീവ്രനിലപാടുള്ള ആളാകും .തീവ്രവാദികൾക്ക് അവരുടെ ഭാഗം ന്യായീകരിക്കാനുള്ള വകുപ്പുകളും പുസ്തകത്തിലുണ്ടെന്ന് ഞാൻ താങ്കൾക്ക് പറഞ്ഞു തരണ്ടല്ലോ.

എല്ലാ മതങ്ങളും മനുഷ്യസൃഷ്ടി മാത്രമാണ് എന്ന് സ്വന്തം യുക്തികൊണ്ട് വിവേചിച്ചറിയുന്ന ഒരു സാധാരണമനുഷ്യൻ എന്ന നിലയിൽ ഇത്രയേ എനിക്ക് പറയാനുള്ളൂ .മാനവികത ജയിക്കട്ടെ !

Eagle24 • 1 year ago

ഒരു കാര്യം കൂടി പറയുന്നു .. നിങ്ങൾ പറഞ്ഞു ഇസ്ലാമിന്റെ മത പുസ്തകത്തെ കുറിച്ച് ... അത് നിങ്ങള്ക് എവിടെ നിന്ന് കിട്ടിയ അറിവാണെന്ന് എനികറിയില്ല ... നിങ്ങൾ ഒന്ന് സെർച് ചെയ്തു നോക്കു ലോകത്തിൽ ഏറ്റിയവും വേകത്തിൽ വളരുന്ന മതം ഏതാണെന്ന് .... അതിൽ എത്ര പേരെ contact ചെയ്തോ അല്ലെങ്കിൽ അവർ എന്താണ് പറയുന്നത് എന്നു നോക്കിയാൽ അറിയാൻ സാദിക്കും അത് ഇസ്ലാമിന്റെ മത ഗ്രന്ഥം മാത്രമാണെന്നു ...
ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നു എവിടെനിന്നും കിട്ടിയ അറിവോ അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതോ ആയ അറിവ് മാത്രം വെച്ച് ഇസ്ലാമിനെ വിലയിരുതല്ല സുഹൃത്തേ ... നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു

Rejeesh Palavila • 1 year ago

പ്രിയ സുഹൃത്തേ .. വസ്തുനിഷ്ഠമായ ഒരു വിശദീകരണവും നിങ്ങൾ നല്കുന്നില്ല.പകരം പരസ്യവാചകങ്ങൾ പോലെ ഭൂരിപക്ഷം ഇസ്ലാം വിശ്വാസികളും കൊണ്ടുനടക്കുന്ന പല്ലവികൾ നിങ്ങൾ ആവർത്തിക്കുക മാത്രമാണ് .ഇസ്ലാമിനെ എതിർക്കുന്നവരോട് സാധാരണ പറയുന്നതാണ് പഠിച്ചിട്ട് വിമർശിക്കൂ എന്നത് .ഇന്നത് ഒരു പരിഹാസ്യമായി തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.എന്റെ യുക്തികൊണ്ട് ,എന്റെ കൈവശമുള്ള ഖുറാൻ ഞാൻ പലതവണ വായിച്ചിട്ടുണ്ട് .സവിശേഷമായ ഒരാകർഷകണവും എനിക്കതിനോട് തോന്നിയിട്ടില്ല.മറ്റേതൊരു മതഗ്രന്ഥത്തെയും പോലെ കുറെയേറെ സന്മാർഗ്ഗ ചിന്തകളും ഉപദേശങ്ങളും സ്വർഗ്ഗ-മോക്ഷകഥകളും പാരിതോഷികങ്ങളും നരക ശിക്ഷകളും ,ഉണ്ടായ കാലഘട്ടത്തെയും ദേശ-ഭാഷകളെയും സംസ്കാരങ്ങളെയും വരച്ചിടുന്ന ഒരു മതസാഹിത്യപുസ്തകം .ഓരോ മതവും അതുണ്ടായ നാടിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ചട്ടക്കൂടുകള്ക് ഉള്ളിലാണെന്ന് അത് യുക്തിപൂര്വ്വം വായിച്ചാൽ ബോധ്യപ്പെടും .ഭൂരിപക്ഷവും എല്ലാ മതവും പഠിച്ചതിനുശേഷമല്ല,ഒരു മതംതിരഞ്ഞെടുക്കുന്നത് ,മാതാപിതാക്കൾ പിന്തുടരുന്നത് തങ്ങളും പിന്തുടരുന്നു.അല്ലാതെ മതം മാറുന്നതിനു പിന്നിൽ പ്രണയം / പണം / അധികാരം/ അംഗീകാരം തുടങ്ങി വേറെയും കാരണങ്ങൾ ഉണ്ടാകും .മതം വിമര്ശനബുദ്ധിയോടെ പഠിക്കുന്നവർ അതുപേക്ഷിക്കുകയോ നേര്പ്പിച്ചു മാത്രം ഉപയോഗിക്കുകയോയാണ് പതിവ്.

ലോകത്ത് ഇസ്ലാം ''വളരുന്നു'' എന്ന് നിങ്ങൾ അവകാശപ്പെടുന്നു .സുന്നികളും ഷിയാകളും പരസ്പര്പരം കൊന്നുകൊണ്ട് സ്വയം നശിപ്പിക്കുന്നതും ഈ ജനതയെ തന്നെയാണ് എന്ന് സൗകര്യപൂർവ്വം മറക്കുകയും ചെയ്യുന്നു.ആല്ലാഹുവിലും അന്ത്യദിനത്തിലും ഖുറാനിലും വിശ്വസിക്കാത്ത ആരെയും ഖുറാൻ അവിശ്വാസി എന്നാണ് വിളിക്കുന്നത് .അങ്ങനെ നോക്കിയാൽ ഇതര മത വിഭാഗങ്ങളും നിരീശ്വരവാദികളും ഉള്പ്പടെ ലോകത്തെ ജനസംഖ്യയിലെ ഭീകരമായ ഭൂരിപക്ഷം ഇസ്ലാമിനെ സംബന്ധിച്ച് അവിശ്വാസികലാണ് .ഇനി, ചെന്നെത്തപ്പെട്ട രാജ്യങ്ങളെ നിങ്ങൾ എങ്ങനെയാണ് കീഴടക്കുന്നത് എന്ന് ചരിത്രത്തിലേക്ക് നോക്കിയാൽ കാണാം .പ്രാരംഭത്തിൽ ഗംഭീരമായ മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കും .'കൂടുതൽ സന്താനങ്ങൾ' എന്ന തത്വം കൂടെയുണ്ടാവും .ജനസംഖ്യയിൽ തങ്ങൾ ഭൂരിപക്ഷമായാൽ മതേതരത്വവുമില്ല ജനാധിപത്യവുമില്ല.മലേഷ്യ ഇസ്ലാം രാഷ്ട്രമായി പ്രഖ്യാപിച്ചതൊക്കെ ഇവിടെ ഓർക്കണം .നിർബന്ധിത മതപഠനംമുഖ്യ അജണ്ടയാണ്, മസ്തിഷ്കത്തിൽ സൃഷ്ടിക്കുന്ന വിധേയത്തത്തെ സ്വയം അതിജീവിക്കാൻ എല്ലാവര്ക്കും സാധ്യമല്ല .ഭയം കൊണ്ടും ആത്മവിശ്വാസം ഇല്ലാത്തകൊണ്ടും തങ്ങളുടെ അവിശ്വാസവും അമർഷവും തുറന്നു പറയാത്തവർ ഏറെയും .വിമർശനങ്ങളെ മതം എങ്ങനെയൊക്കെ നേരിടും എന്ന് പത്രം വായിക്കുന്ന എല്ലാവർക്കും അറിയാം . .മതം ഇല്ലാതെ ജീവിക്കുന്ന അനെകംപെരുണ്ട് ഈ ലോകത്തിൽ അവരെല്ലാം ഭീകരൻമാരാണ് എന്നാരും പറയില്ല.അതായത് മതവും സമാധാനവുമായി ബന്ധമൊന്നുമില്ല .മറിച്ച് തന്റെ മതത്തോടു ഗുരുതരമായ വിധേയത്വമുള്ളവന് സമധാനം നഷ്ടപ്പെടുകയും ചെയ്യും .

Eagle24 • 1 year ago

സ്ത്രീ ലിങ്ക സമത്വം ... മനുഷ്യ സൃഷ്ടി എന്നാൽ പറയപ്പെടുന്നത് ആദ്യം പുരുഷനെ സൃഷ്ടിച്ചു എന്നും പിന്നെ സ്ത്രീയെ അവന്റെ വാരി എല്ല് കൊണ്ട് സൃഷ്ടിച്ചു എന്നും ആണ് ... ഇത് താങ്കൾ വിശ്വസികുന്നുണ്ടോ ....
ഉണ്ടെങ്കിൽ അവിടെ തന്നെ വന്നില്ലേ വിവേചനം (നേരെ നോക്കിയാൽ ) ഈ സ്രിഷ്ടിപിനെ കുറിച്ച് നല്ല രീതിയിൽ ചിന്തിച്ചാൽ ദൈവം ആൺ വർഗ്ഗത്തിന്റെ സന്തത സഹചാരി ആയി ആണ് ദൈവം സൃഷ്ടിച്ചത് എന്ന് മനസിലാകും .. ദൈവം പുരുഷന് സ്ത്രീയെക്കാൾ ആരോഗ്യം നല്കി (ചുരുക്കം ചില സ്ത്രീകൾ ക്ക് കൂടുതൽ ഉണ്ടെങ്കിലും ഭൂരി പക്ഷം നോക്കിയാൽ ആണുങ്ങൾ തന്നെ അല്ലെ ?)...
ഇസ്ലാം മതം എവിടെയും സ്ത്രീ പുരുഷന്റെ അടിമ എന്ന് പറഞ്ഞിട്ടില്ല ... സ്ത്രീകള്ക് അവര്കാവശ്യമായ അവകാശങ്ങൾ നല്കിയിടുന്ദ് ഏറ്റ്‌യവും വസ്തുതാ പരമായ കാര്യം ദൈവം നല്കിയത് ഒരു ആണില്ലാതെ ഒരു പെണ്ണിന് പ്രസവിക്കാൻ ആവില്ല അതുപോലെ തിരിച്ചും
എനിക്ക് അതാണ് മനസിലാവാത്തത് എവിടെയാണ് നിങ്ങൾ മുസ്ലിം സ്ത്രീകളെ അടിമകൾ അല്ലെങ്കിൽ ചങ്ങലക്കു ഇട്ടത കാണുന്നത് ... കണ്ണ് കൊണ്ട് കാണുന്നതും ചില സ്ഥലങ്ങളിൽ കേട്ടതും ആയ വിഷയങൾ മാത്രം എടുത്ത് വിമര്ശിക്കുക
പിന്നെ പഠിക്കാൻ പറയുന്നത് chating കൂടി എത്ര പറഞ്ഞാലും അതിനു ലിമിറ്റ് ഉണ്ട് അതിനെക്കാൾ എത്രയോ നല്ലതാണു നിങ്ങൾ നേരിട്ട് പഠിച്ചു അല്ലെങ്കിൽ നേരിട്ടു ചോദിച്ചു മനസിലാക്കൽ .. ഈ ചുരുക്കം ചിലര് മാത്രം വായിക്കുന്ന സ്ഥലങ്ങളിൽ messages ഇട്ടു മാത്രം കാണുന്ന നിങ്ങളെ പോലുല്ലവരോട് എങ്ങനെയെങ്കിലും വസ്തുതാ പരമായ കാര്യങ്ങൾ അറിയട്ടെ എന്ന് ആഗ്രഹിച്ചത് കൊണ്ടാണ് നേരിട്ട് പഠിക്കാനോ അറിയാനോ പറയുന്നത് ... അതുപോലും പരസ്യം എന്നും നീച പ്രവര്തിയായും ചിത്രികരികുന്നത് അറിയാനുള്ള ആവശ്യതെക്കൾ മതങ്ങളെ ഞാൻ പറയുന്നതാണ് ശരി എന്ന് വിശ്വസിപിക്കാൻ ശ്രമികലാണ്

Rejeesh Palavila • 1 year ago

സുഹൃത്തേ ..മതപുസ്തകങ്ങളിലെ കഥകളൊക്കെ അമ്മൂമ്മക്കഥകൾ പോലെയേ ഞാൻ കാണാറുള്ളൂ .അത് വിശ്വസിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്യ്രത്തെ ഞാൻ ചോദ്യം ചെയ്യുകയുമില്ല.എന്നാൽ പൊതുവിടങ്ങളിൽ അതിലൂന്നിയ അഭിപ്രായങ്ങൾ നിങ്ങൾ പറയുമ്പോൾ സ്വാഭാവികമായും അപ്രിയകരമായ പ്രതികരണങ്ങൾ കേൾക്കേണ്ടി വരും .അവിടെയൊക്കെ ആളുകളോട് പഠിച്ചിട്ടു വിമർശിക്കൂ എന്നൊക്കെ പറയുന്നത് കുറെ കേള്ക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.പുരുഷൻ സൃഷ്‌ടിച്ച മതത്തിൽ സ്വാഭാവികമായും സ്ത്രീ അവന്റെ വാരിയെല്ലിൽ നിന്നും വന്നവളോ കൃഷിസ്ഥലമോ ഒക്കെയാകും .എല്ലാ മതദൈവ ങ്ങളും പുരുഷാധിപത്യസമൂഹത്തെയാണ്‌ പ്രതിനിധീകരിക്കുന്നത് .സ്വർഗ്ഗത്തിൽ എത്തുന്ന പുരുഷന് ഹൂറികളെ കിട്ടുന്നു.സ്ത്രീയ്ക്ക് ഭർത്താവിനെ മാത്രം . ദൈവം പുരുഷന് കൊടുക്കുന്ന ഓഫറുകൾ ചില്ലറയല്ല ! :) മതഗ്രന്ഥങ്ങളിലെ വൈകൃതങ്ങൾ തിരിച്ചറിയണമെങ്കിൽ അത് വിമർശനബുദ്ധിയോടെ പഠിക്കണം . .അടിമത്തത്തെ കുറിച്ച് മാത്രമല്ല സ്ത്രീഅടിമകളെക്കുറിച്ച് പോലും ഖുറാനിൽ പറയുന്നുണ്ട് . അടിമത്തം എന്ന ഏറ്റവും ഹീനമായ പ്രവൃതിയെപ്പോലും മഹത് വല്ക്കരിച്ച ആയത്തുകൾ ഖുറാനിലുണ്ട് .ഈ വിഷയത്തിൽ ഖുറാൻ വച്ച് പലരോടും സംവദിച്ചിട്ടുണ്ട് ഞാനും .അടിമത്തത്തെ ഘട്ടം ഘട്ടമായി നിരോധിച്ചു എന്നൊക്കെ പറഞ്ഞ് തടിതപ്പുന്നവരെയാണ് ഞാൻ കണ്ടിട്ടുള്ളത് .ഞാൻ താങ്കളോട് പറഞ്ഞല്ലോ ഞാൻ എന്റെ കൈവശമുള്ള ഖുറാൻ വച്ച് വാദിക്കാൻ തയ്യാറെന്ന് .എന്നിട്ടും നിങ്ങൾ പഠിച്ചിട്ടു വരൂ എന്നൊക്കെ പറയുന്നത് നിങ്ങളുടെ വിശ്വാസം മാത്രമാണ് ശരി എന്ന പിടിവാശിയാവാം .അതുമല്ലെങ്കിൽ ഖുറാൻ ദൈവികമാണെന്ന മദ്രസ്സാപഠനത്തിന്റെ മരവിപ്പ് ആവാം.വിമർശനങ്ങൾക്ക് അതീതമായി ആരും/ ഒന്നുമില്ലെന്ന് അറിയുമ്പോഴേ ചർച്ചകൾക്ക് പ്രസക്തിയുള്ളൂ..സാധ്യതയുള്ളൂ.അല്ലെങ്കിൽ വെറുതെ നേരം കളയാം എന്ന് മാത്രം .

Eagle24 • 1 year ago

ഒന്നും പറയാൻ ഇല്ല ... എല്ലാവരുടെയും വിശ്വാസം എല്ലാവരെയും രക്ഷികട്ടെ .... നിങ്ങൾ കുറാൻ വെച്ച് എന്ന് പറയുന്നു ഞാനും അതിനെക്കാൾ കൂടുതൽ കാര്യങ്ങൾ അറിഞ്ഞു പറയുന്നു ...നിങ്ങൾ കുറാൻ വായിചിടുണ്ടെങ്കിൽ ഇങ്ങനെ ഒരിക്കലും പറയില്ല ... അല്ലെങ്കിൽ അതിൽ മുൻകാല ചരിത്രം പറഞ്ഞ ഇടതുള്ളത് ഇസ്ലാമിന്റെ തലയില കെട്ടി വെക്കാൻ നോക്കുന്നു ... ഇസ്ലാമിന്റെ ആരംഭ ഘട്ടത്തിൽ പെണ് കുട്ടി ആകുന്നു പിറന്നത് എങ്കിൽ ജീവനോടെ കുഴിച്ചു മൂടുന്ന അവസ്ഥ ആയിരുന്നു .. ഇസ്ലാം ആദ്യ തീരുമാനത്തിൽ തന്നെ കൊണ്ടുവന്നതാണ് പെൺകുട്ടികളെ എത്ര പ്രസവിക്കുന്നുവോ അവര്ക് ദൈവം സ്വർഗത്തിൽ പ്രത്യേഗം സ്ഥാനം ഉണ്ടെന്നും നല്ല രീതിയിൽ വളർത്തിയാൽ അവര്ക് സ്വർഗം ഉറപ്പാണ്‌ എന്നും ..... ഇതൊക്കെ കണ്ടിടുണ്ടാവും എന്ന് വിശ്വസിക്കുന്നു ....ഞാൻ ഏതു മതത്തിന്റെ കാര്യവും അറിയാനുള്ള ആവേശത്തോടെയാണ് കാണാറുള്ളത് ... കാരണം വിമർശിക്കാൻ ഞാൻ അർഹനല്ല .... ആ മതം വിശ്വഷിച്ചതോ അറിഞ്ഞതോ ആയതിൽ കോടി കണക്കിന് ആളുകളിൽ ഒരുവൻ മാത്രാ മാണ് ഞാൻ എന്നത് ... എനികറിയില്ല ഞാൻ എപ്പോ മരിക്കും എന്നത് അപ്പൊ ഞാൻ വിശ്വസിക്കുന്നു വലിയ ഒരു ശക്തി തന്നെ ഉണ്ടെന്നു
എനിക്ക് താങ്കൾ പറഞ്ഞ ആ കുറാൻ ലെ ആയതു ഏതാണെന്ന് ഒന്ന് പറയാമോ

Rejeesh Palavila • 1 year ago

സുഹൃത്തേ ..മരണം എല്ലാവർക്കും ബാധകം .അതൊരു ജൈവപ്രക്രിയമാത്രം .മനുഷ്യൻ മരണത്തെ ആഗ്രഹിക്കുന്നില്ല ,അതുകൊണ്ടാണ് പൊടിപ്പും തൊങ്ങലും പിടിപ്പിച്ച സ്വർഗീയ കഥകൾ ലോകത്തെ മതങ്ങൾ വിളമ്പുന്നത് .സ്വര്ഗ്ഗം വാഗ്ദാനം ചെയ്യാത്ത മതങ്ങള്ക്ക് ആളെകിട്ടില്ല .മരണശേഷവും ജീവിതം ഉണ്ടെന്നു സ്വപനം കാണുമ്പോൾ ചിലര്ക്ക് ഒരു സുഖം .എല്ലാവര്ക്കും അത്തരം പാഴ്കിനാവിന്റെ ആവിശ്യമില്ല.മരണം വരെ ആർക്കും ഉപദ്രവം ചെയ്യാതെ സാധ്യമാകുന്ന സന്തോഷത്തോടെ ജീവിക്കുക .അത്രതന്നെ.അങ്ങനെ കഴിയുന്ന അനേകം അവിശ്വാസികൾ ഈ ലോകത്തുണ്ട് .അവർ അവിശ്വാസിയാണെന്ന കാരണത്താൽ അവരുടെ ശാരീരികപ്രവർത്തനങ്ങൾക്കോ ബൗദ്ധിക വികാസങ്ങൾക്കോ ഒരു ദൈവവും ഒരു കുറവും വരുത്തുന്നതുമില്ല. :)

.ആശയപരമായ വിയോജിപ്പ്‌ മാത്രമേ താങ്കളോട് എനിക്കുള്ളൂ ..അതിനപ്പുറത്തെ മനുഷ്യനെ സ്നേഹിക്കുന്നു .

Rejeesh Palavila • 1 year ago

അടിമത്തത്തെ സൂചിപ്പിക്കുന്ന ചിലവ താങ്കള്ടെ ശ്രദ്ധയിലേക്ക് ..

“തങ്ങളുടെ ലൈംഗികാവയവങ്ങളെ , ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍നിന്നും , കാത്തു സൂക്ഷിക്കുന്നവരും : അപ്പോള്‍ നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാ. എന്നാല്‍ അതിനുമപ്പുറത്തേക്കു കടക്കുവാന്‍ വല്ലവരും ഉദ്ദേശിച്ചാല്‍ അവര്‍ അതിക്രമികള്‍ തന്നെയാണ്.”(23:5-7)

“അല്ലാഹു ഒരു ഉപമ വെളിപ്പെടുത്തുന്നു; അതായത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു അടിമ. അവനൊരു കാര്യത്തിലും കഴിവില്ല. നമ്മുടെ പക്കല്‍നിന്നു നാം നല്ല വിഭവങ്ങള്‍ നല്‍കിയ മറ്റൊരു സ്വതന്ത്രന്‍; അവന്‍ അതില്‍നിന്നും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. ഇവര്‍ സമന്മാരാവുമോ?. ഇല്ല;ഒരിക്കലുമില്ല. എല്ലാ സ്തുതിയും അല്ലാഹുവിനത്രേ.പക്ഷെ മിക്ക ആളുകളും അറിവില്ലാത്തവരാണ്.”[16:75]

ഇത്തരം ആയത്തുകൾ ഖുറാനിലെ ആദ്യഘട്ടതിലേതാണെന്നും അടിമത്തം ഘട്ടം ഘട്ടമായി നിര്തിയെന്നുമാണ് ഇതിനു വിശദീകരണം എങ്കിൽ ,മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണാതെ ,മൃഗങ്ങൾക്ക് നല്കുന്ന പരിഗണന പോലും കൊടുക്കാതെ അതിനീചമായി പെരുമാറുകയും ഇല്ലാതെയാക്കുകയും ചെയ്തിരുന്ന അടിമത്തമെന്ന കാട്ടുനീതിയെ ഘട്ടം ഘട്ടമായി നിരോധിച്ചു എന്ന് പറയുന്ന ദൈവത്തോട് എനിക്ക് സഹതാപം തോന്നുന്നു.അതിലുപരി ഖുറാനിൽ ഒന്നും തിരുത്താനില്ല എന്ന അവാകാശവാദത്തെ അത് നിഷേധിക്കുകയും ചെയ്യും .അതായത് ഖുറാനിലെ എല്ലാ ഘട്ടങ്ങളും എല്ലാ കാലത്തേക്കും ബാധകമല്ല എന്ന് നിങ്ങൾ സമ്മതിക്കേണ്ടി വരും .യുക്തിയുണ്ടെങ്കിൽ ..

Eagle24 • 1 year ago

ഇപ്പൊ ഒരു കാര്യം മനസിലായി നിങ്ങൾ വിമർശന ബുദ്ധിയോടെ കാര്യങ്ങൾ കണ്ടതിന്റെ കുയപ്പം ആണിത് ... നിങ്ങൾ ഇത് പറയുന്നതിന് മുന്പ് ഇസ്ലാമിന്റെ പ്രാരംഭ കാലത്ത് ലോകത്തിന്റെ അവസ്ഥ എന്താണെന്നു മനസിലകേണ്ടി ഇരുന്നു .... ആദ്യമായി ഇസ്ലാമിന്റെ ബാങ്ക് കൊടുത്തത് ബിലാൽ (റ ) ആയിരുന്നു അദ്ദേഹം ഒരു അടിമ ആയിരുന്നു ... അടിമത്വത്തിന്റെ ഒരു പറുദീസാ തന്നെ ആയിരുന്നു ലോകം ...ഗോത്രങ്ങൾ തമ്മിൽ , രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്തു ജയിക്കുന്നവർ തോല്കുന്നവരെയും അവരുടെ രാജ്യത്തെ അല്ലെങ്കിൽ ഗോത്രത്തിലെ ആളുകളെ അടിമ ആകുന്ന ഒരു സമ്പ്രദായം ആയിരുന്നു ....അതിൽ നിന്ന് ദൈവ ദൂതൻ മോജിപിച്ച ഒരാളായിരുന്നു മേൽ പറഞ്ഞ ബിലാൽ അദ്ദേഹം ഒരു പുരുഷൻ ആണ് .... അതുപോലെ എത്രയോ ആളുകളെ ദൈവ ദൂതർ മോച്ചിപിചിടുണ്ട് ... ഞാൻ ഇത്രയും പറഞ്ഞതിന്റെ കാരണം മനസിലായിടുണ്ടാവും എന്ന് വിശ്വസിക്കുന്നു (അടിമത്വം ആൺ പെണ് വെത്യാസം ഇല്ലാതെ ) അങ്ങനെ അടിമയാകിയാൽ പുരുഷനു സ്ത്രീയെ സ്വന്തം ഭാര്യയെ പോലെ കൊണ്ട് നടക്കാമായിരുന്നു ... ആ സമയത്ത് ഇറങ്ങിയ ഒരു ആയതാണ് നിങ്ങൾ പ്രദിപാടിച്ചത് ആദ്യതെതിന്റെ രൂപം ഭാര്യയും അടിമയും ഒഴിച്ചു വേറെ ഒരാളെ യും പ്രാഭിക്കാൻ പാടില്ല എന്നതിനു വേണ്ടി ഇറങ്ങിയതാണ് (ഇതിൽ അടിമ എന്നത് എവിടെനിന്ന് വന്നു എന്ന് മനസിലായിടുണ്ടാവും ) പുരുഷൻ സ്ത്രീ കളും അടിമകളാക്കി വെച്ചിടുണ്ടായിരുന്നു എന്ന് കൂടി ഒർമിപികുന്നു .. ഇതിന്റെ തുടര്ച്ച എന്നോളം 2 മത്തെ ആയത് വരുന്നത് ... അടിമകൾ ഉണ്ടായിരുന്ന ആ കാല ഘട്ടത്തിൽ .. എല്ലാം നല്കിയ ഒരു ആളെയും ഒരു അടിമയെയും താര തമ്യം ചെയ്തതാണ് (നേരെ പറഞ്ഞാൽ ഒരു ജയിൽ ഇൽ ഉള്ള ആളും ഒരു പുറത്തുള്ള ആളെയും താരതമ്യം ചെയ്തത് എന്ന് പറയാം ) ഈ 2 പേർക്കും ഒരിക്കലും ഒരു പോലെ എല്ലാ കാര്യങ്ങളും ചെയ്യാൻ സാധികില്ല എന്നാണ് .. ഇതേ ഖുറാനിൽ ഈ അടിമ സമ്പ്രദായം നിര്തലാക്കിയതും കാണാം
സത്യം പറഞ്ഞാൽ നിങ്ങൾ ഖുറാൻ പഠിച്ചത് അതിൽ ഉള്ള തെറ്റ് മാത്രം ലക്ഷ്യം വെച്ച് എന്ന് മനസിലാവുന്നു..
പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു ഏക ദൈവം എന്നത് മനുഷ്യ ഉത്ഭവത്തിൽ തന്നെ ഉള്ളതാണ് .. അങ്ങനെ ജനങ്ങൾക് പ്രഭോധനം നല്കാൻ ആവശ്യ കാലകെട്ടത്തിൽ ദൈവദൂതൻ മാരെ ലോകത്തിലേക്ക്‌ അയച്ചു ആദ്യം അവർ ഏക ദൈവം എന്നത് അന്ഘീകരിച്ചു പിന്നീട് ആ ദൈവദൂതൻ മാരെ ആരാധിക്കാൻ തുടങ്ങി ... അതിൽ ഏറ്റിയവും അവസാനം വന്നതാണ്‌ ഇസ്ലാം ... ഇനി ഈ ലോകം അവസാനിക്കാൻ പോകുന്നു (അവസാനിക്കും എന്ന് ശാസ്ത്രം തന്നെ പറഞ്ഞു ) ദൈവ സൃഷ്ടി അല്ലെങ്കിൽ പിന്നെ എന്തിനു ലോകം അവസാനിക്കുന്നു

Rejeesh Palavila • 1 year ago

സുഹൃത്തേ ..ഞാന്‍ മേല്‍ സൂചിപ്പിച്ച പോലെ ഖുറാനിലെ ആയത്തുകള്‍ അക്കാലഘട്ടത്തിലെ സാമൂഹിക സ്ഥിതികളോടും അത് നിലകൊണ്ട സംസ്കാരത്തോടും ബന്ധപ്പെട്ടുകിടക്കുകയാണ് .ഖുറാനിലെ ഘട്ടങ്ങള്‍ ആ നിലയിലല്ലാതെ നിങ്ങള്‍ക്ക് ന്യായീകരിക്കാന്‍ കഴിയില്ല.ഖുറാന്‍ മാത്രമല്ല ഏതൊരു മതഗ്രന്ഥവും സാഹിത്യവും അതിന്റെ ജന്മനാടിന്റെ ഭാഷയും സംസ്കാരവും ഉള്‍ക്കൊള്ളുന്നതാണ് .അത് യുക്തികൊണ്ട് തിരിച്ചറിയാന്‍ കഴിയും .അവിശ്വാസികള്‍ക്കെതിരെ കല്‍പ്പിക്കുന്ന യുദ്ധഭാഗങ്ങളും അടിമത്തത്തെ കുറിക്കുന്ന ആദ്യ ഘട്ടങ്ങളും ഖുറാനില്‍ നിന്നും ഉദ്ദരിക്കുമ്പോള്‍ അതെല്ലാം അതിറങ്ങിയ സന്ദര്ഭമാനെന്നു പറയുകയും എന്നാല്‍ ഖുറാനില്‍ ഒന്നും തിരുത്താനില്ലെന്നും അത് എല്ലാക്കാലത്തേക്കും ഉള്ളതാണെന്ന് പറയുകയും ചെയ്യുന്നതിന്റെ ലോജിക്കില്ലായ്മ മതാന്ധത കൊണ്ട് മാത്രമാണ് നിങ്ങള്‍ തിരിച്ചറിയാത്തത് .അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം ഉരുണ്ട് മറിയുന്നു .ഭീകരവാദികള്‍ ആളുകളെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ഇത്തരം ആയത്തുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് പുതിയ ലോകത്ത് സൃഷ്ടിക്കുന്ന മനുഷ്യവിരുദ്ധതയും ഹിംസയും നിങ്ങള്‍ തിരിച്ചറിയാതെ പോകുന്നു .സംവാദത്തില്‍ ഇസ്ലാമിസ്ടുകലോട് എപ്പോഴും തോന്നുന്ന ഒരു സഹതാപം ഇതാണ് .

പിന്നെ,ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന് കരുതുന്നവര്‍ ആളുകള്‍ ബഹുദൈവത്തെ കുറിച്ച് പറയുമ്പോള്‍ അസ്വസ്ഥരാകുന്നത് എന്തിനാണ് ?ഖുറാനിലെ ദൈവം പോലും എത്ര അസ്വസ്ഥനാണ് അക്കാര്യത്തില്‍ .നിസ്സാരനായ മനുഷ്യന്‍ തന്നെ എപ്പോഴും ആരാധിച്ചു കൊണ്ടിരിക്കണം എന്നാണ് വാശി !സര്‍വ്വവും സൃഷ്ടിച്ചവനാണ് എങ്കില്‍ ചെകുത്താനെ സൃഷ്ടിച്ചതും ആ ദൈവം ആയിരിക്കണം.സാധുവായ മനുഷ്യനെ ദൈവം സൃഷ്‌ടിച്ച ചെകുത്താന്‍ വട്ടം ചുറ്റിക്കുന്നു .പരീക്ഷണം ആണത്രെ !!ഓരോ കാലത്തിലും ഓരോരോ പ്രവാചാകന്മാരെ അയക്കുന്നു..അവരെല്ലാം ഓരോരോ മതസംഹിതകള്‍ കൊണ്ടുവരുന്നു ..ആളുകള്‍ അവരെ പിന്തുടരുന്നു .മനുഷ്യന്‍ മതങ്ങളുടെ പേരില്‍ കലഹിക്കുന്നുണ്ടെകില്‍ അതിനുത്തരവാദി ഈ ദൈവം തന്നെ! :) നിങ്ങളുടെ മകനെയോ മകളെയോ സമൂഹം അവരുടെ ഏതെങ്കിലും കഴിവിന്റെയോ മഹത്വത്തിന്റെ പേരില്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അസൂയ തോന്നുമോ .ദൈവമാണ് എല്ലാവരുടെയും സൃഷ്ടാവ് എങ്കില്‍ തന്റെ ഏതെങ്കിലും സൃഷ്ടിയെ ഒരാള്‍ ആരാധിക്കുന്നുവെങ്കില്‍ ആ ദൈവത്തിനു കുരുപൊട്ടുന്നതെന്തിനു?തന്റെ സൃഷ്ടിയും തന്റെ ഭാഗമാണ് എന്നല്ലേ ആ ദൈവം അറിയേണ്ടത് .ഗോത്രകാലത്തിലെ മനുഷ്യരുടെ അസൂയ അഹന്ത തുടങ്ങിയ എല്ലാ രോഗങ്ങളും മനുഷ്യന്‍ സൃഷ്‌ടിച്ച ദൈവങ്ങള്‍ക്കുമുണ്ട് .

സഹോദര !ഇതൊക്കെ എല്ലാവരും അംഗീകരിക്കണമെന്നും എല്ലാവര്ക്കും ദഹിക്കുന്ന കഥകളാണ് എന്നും കരുതരുത് .

മുറം • 1 year ago

>>ഖുറാനിലെ ഘട്ടങ്ങള്‍ ആ നിലയിലല്ലാതെ നിങ്ങള്‍ക്ക് ന്യായീകരിക്കാന്‍ കഴിയില്ല.<<
പ്രവാചക ജീവിതത്തിലെ വിവിധ സന്ദർഭങ്ങളിൽ ആവശ്യാനുസരണം ദൈവം നല്കിയ മാര്ഗ നിര്ദേശങ്ങളാണ് ഖുർആൻ.. അതുകൊണ്ടാണ് ഓരോ സൂക്തം പഠിക്കുമ്പോഴും അത് അവതരിച്ച പശ്ചാത്തലം കൂടി മനസ്സിലാക്കണം എന്ന് പറയുന്നത്.. അപ്പോഴേ അതിന്റെ പൂർണ്ണ അർഥം മനസ്സിലാകൂ..

>>അവിശ്വാസികള്‍ക്കെതിരെ കല്‍പ്പിക്കുന്ന യുദ്ധഭാഗങ്ങളും അടിമത്തത്തെ കുറിക്കുന്ന ആദ്യ ഘട്ടങ്ങളും ഖുറാനില്‍ നിന്നും ഉദ്ദരിക്കുമ്പോള്‍ അതെല്ലാം അതിറങ്ങിയ സന്ദര്ഭമാനെന്നു പറയുകയും എന്നാല്‍ ഖുറാനില്‍ ഒന്നും തിരുത്താനില്ലെന്നും അത് എല്ലാക്കാലത്തേക്കും ഉള്ളതാണെന്ന് പറയുകയും ചെയ്യുന്നതിന്റെ ലോജിക്കില്ലായ്മ മതാന്ധത കൊണ്ട് മാത്രമാണ് നിങ്ങള്‍ തിരിച്ചറിയാത്തത് .<<
യുദ്ധ സന്ദർഭത്തിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറയുന്ന വാചകങ്ങൾ എല്ലാ സന്ദര്ഭാത്തിലേക്കുമാകുമോ സുഹൃത്തെ..?
അങ്ങനെയെങ്കിൽ ഭഗവദ് ഗീത മുഴുവനും മനുഷ്യത്വ വിരുദ്ധമാണെന്ന് പറയേണ്ടി വരില്ലേ..?
ശത്രു പക്ഷത്തു സ്വന്തം ബന്ധു മിത്രാദികളെ കണ്ടു യുദ്ധത്തിനു മടിച്ചു നിന്ന അർജുനനെ യുദ്ധത്തിനു പ്രേരിപ്പിക്കുന്നതാണല്ലോ ഭഗവദ് ഗീതയുടെ ഇതിവൃത്തം..!
പിന്നെയുള്ളത്, അടിമത്വത്തെ കുറിച്ചാണ്.. അത് പറഞ്ഞു കഴിഞ്ഞു.. അടിമത്വം അവസാനിപ്പിച്ചു.. എന്നാൽ അടിമത്വം ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് നമുക്ക് പറയാൻ പറ്റുമോ?
ആ വചനങ്ങൾ നീക്കം ചെയ്‌താൽ അന്ന് എന്ത് ചെയ്യും..?! ഖുർആൻ ലോകാവസാനം വരെയുള്ള മനുഷ്യര്ക്കും വഴികാട്ടിയാണ്..

>>ഭീകരവാദികള്‍ ആളുകളെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ഇത്തരം ആയത്തുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും <<
എന്നിട്ടെന്തേ എല്ലാവരെയും അവര്ക്ക് കിട്ടാത്തത് ?!!
ഈ ഭീകരവാദികൾ ലോക വിശ്വാസി സമൂഹത്തിന്റെ 0.1 % വരുമോ?!
>>പിന്നെ,ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന് കരുതുന്നവര്‍ ആളുകള്‍ ബഹുദൈവത്തെ കുറിച്ച് പറയുമ്പോള്‍ അസ്വസ്ഥരാകുന്നത് എന്തിനാണ് ?<<
ബഹു ദൈവം എന്ന പ്രതിഭാസം ഇല്ല എന്നതാണ് ശരി..
ഒന്നില കൂടുതൽ ദൈവം ഉണ്ടായിരുന്നെങ്കിൽ എല്ലാം അവതാളത്തിലാകും. ഒരു ദൈവം മഴ പെയ്യാൻ പറഞ്ഞാല മറ്റൊരാൾ അത് തടയുകയും ചെയ്‌താൽ..?! ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം..
ഇല്ലാത്ത 'ദൈവങ്ങളെ' ആരാധിച്ചു ജീവിതം വൃഥാ നഷ്ടപ്പെടുത്തരുത് എന്നതിനാൽ ഉള്ള ദൈവത്തെ കുറിച്ച് പറയുന്നു.. അത് പറയുമ്പോൾ കുരു പൊട്ടുന്നത് താങ്കളെ പോലുള്ളവർക്കാണ്!!

>>ഓരോ കാലത്തിലും ഓരോരോ പ്രവാചാകന്മാരെ അയക്കുന്നു..അവരെല്ലാം ഓരോരോ മതസംഹിതകള്‍ കൊണ്ടുവരുന്നു ..<<
എല്ലാ കാലത്തും വന്ന പ്രവാചകന്മാർ സമൂഹത്തോട് പറഞ്ഞത് ദൈവം ഒന്നേയുള്ളൂ; അവനെ മാത്രമേ ആരാധിക്കാവൂ എന്നാണു.
പിന്നീട്, അവര്ക്ക് ശേഷം നേതൃത്വം കയ്യാളിയ ആളുകളാണ് ദൈവിക വചനങ്ങളെ മാറ്റി എഴുതി വ്യത്യസ്ത മതങ്ങളാക്കി തീര്ത്തത്.. എന്നിട്ടും, ഇന്നുള്ള എല്ലാ മത വേദ ഗ്രന്ഥങ്ങളിലും ഏകദൈവാരാധന നിര്ദേശം നിലനില്ക്കുന്നുണ്ട് എന്നത് തെളിയിക്കുന്നത് തന്നെ, ആ സമൂഹങ്ങളിലെക്കൊക്കെ വന്ന പ്രവാചകന്മാർ പഠിപ്പിച്ചത് അതാണ്‌ എന്നാണു..
ഒന്നാലോചിച്ചാൽ മതി..
ദൈവം എങ്ങനെയാണ്, ഒരു കൂട്ടരോട് നിങ്ങൾ ശ്രീകൃഷ്ണനെയും ശ്രീ രാമനെയും ശ്രീ അയ്യപ്പനെയും മറ്റുമൊക്കെ ആരാധിചോളൂ എന്നും, മറ്റൊരു കൂട്ടരോട് നിങ്ങൾ യേശുവിനെയും കന്യാ മറിയത്തെയും വിശുദ്ധ പുന്ന്യാളൻമാരെയും ആരാധിചോളൂ എന്നും, ഇനിയും ഒരു കൂട്ടരോട് നിങ്ങൾ ശ്രീ ബുദ്ധനെ ആരാധിചോളൂ എന്നൊക്കെ പറയുക..?
ദൈവം പറയുക എന്നെ മാത്രം ആരാധിക്കണം എന്നാണു.
അതിൽ നിന്ന് മനസ്സിലാക്കാം, മതങ്ങൾ പിന്നീട് ഉണ്ടായതാണ്..
എന്നാൽ ഈ പറയുന്ന മതങ്ങലോന്നും മറ്റു മതങ്ങളോട് കലഹിക്കണം ശത്രുത പുലര്ത്തനം എന്ന് പഠിപ്പിക്കുന്നില്ല.!!
കലഹത്തിനു കാരണം, മതത്തെ സ്വാർത്ഥ താല്പര്യങ്ങൾക്ക് ഉപയോഗിക്കുന്നവരുടെ കുതന്ത്രങ്ങളാണ്..

>>നിങ്ങളുടെ മകനെയോ മകളെയോ സമൂഹം അവരുടെ ഏതെങ്കിലും കഴിവിന്റെയോ മഹത്വത്തിന്റെ പേരില്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അസൂയ തോന്നുമോ .ദൈവമാണ് എല്ലാവരുടെയും സൃഷ്ടാവ് എങ്കില്‍ തന്റെ ഏതെങ്കിലും സൃഷ്ടിയെ ഒരാള്‍ ആരാധിക്കുന്നുവെങ്കില്‍ ആ ദൈവത്തിനു കുരുപൊട്ടുന്നതെന്തിനു?തന്റെ സൃഷ്ടിയും തന്റെ ഭാഗമാണ് എന്നല്ലേ ആ ദൈവം അറിയേണ്ടത് .<<
സൃഷ്ടികൾ, സ്രഷ്ടാവിനെയാണ് ആരാധിക്കെണ്ടത്.. മറ്റു സൃഷ്ടികളെയല്ല!! കാരണം സൃഷ്ടികല്ക്ക് തമ്മിൽ യാതൊരു വ്യത്യാസവും മഹത്വവുമില്ല.. ദൈവത്തോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.. എന്നുകരുതി മറ്റൊരാളെ ആദരിച്ചുകൂടാ എന്നില്ല..ആദരവും ആരാധനയും രണ്ടാണ്...

>>ഗോത്രകാലത്തിലെ മനുഷ്യരുടെ അസൂയ അഹന്ത തുടങ്ങിയ എല്ലാ രോഗങ്ങളും മനുഷ്യന്‍ സൃഷ്‌ടിച്ച ദൈവങ്ങള്‍ക്കുമുണ്ട് .<<
മനുഷ്യര് സൃഷ്ടിച്ച ദൈവങ്ങല്ക്ക് അതൊക്കെ ഉണ്ടാകണമല്ലോ..
കാരണം മനുഷ്യന്റെ ചിന്തയും ബുദ്ധിയും എല്ലാം പരിമിതമാണ്.. അവനു പരിചയമില്ലാത്തതൊന്നും സങ്കല്പ്പിക്കാൻ മനുഷ്യനാവില്ല..!

>>സഹോദര !ഇതൊക്കെ എല്ലാവരും അംഗീകരിക്കണമെന്നും എല്ലാവര്ക്കും ദഹിക്കുന്ന കഥകളാണ് എന്നും കരുതരുത് .<<
അംഗീകരിക്കണം എന്ന് ഒരു നിർബന്ധവുമില്ല സുഹൃത്തെ..
മതത്തിൽ നിര്ബന്ധമില്ല.. സത്യവും അസത്യവും വേർതിരിക്കപ്പെട്ടിട്ടുണ്ട്.. (വി.ഖു.)

Rejeesh Palavila • 1 year ago

<<യുദ്ധ സന്ദർഭത്തിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറയുന്ന വാചകങ്ങൾ എല്ലാ സന്ദര്ഭാത്തിലേക്കുമാകുമോ സുഹൃത്തെ..?>>ചോദ്യം ഇപ്പോൾ എന്നോട് തിരിച്ചു ചോദിക്കുന്നു .ഞാനല്ലല്ലോ ഇസ്ലാം വിശ്വാസികൾ പറയുന്നു ഇതിൽ തിരുത്താനൊന്നുമില്ല ,എല്ലാ കാലത്തേക്കും ഉള്ളതാണ് .കുത്തോ കോമയോ പോലും മാറ്റണ്ട .അപ്പോൾ പഴയകാല സാഹചര്യത്തിൽ ഉണ്ടായ ആയത്തുകൾ അതിലെ നിർദ്ദേശങ്ങൾ പുതിയ ലോകത്ത് ഭീകരവാദികൾ ഉപയോഗിക്കുന്നത് അതെല്ലാം ഖുറാനിൽ ഉള്ള ദൈവവചനങ്ങൾ എന്ന പേരിലാണ്.ഇവിടെ കൃത്യമായ മറുപടി തരാതെ തിരിച്ചു ചോദ്യം ചോദിച്ചിട്ട് കാര്യമില്ല.ഭഗവദ് ഗീത വിമർശനത്തിന് അതീതമാണ് എന്ന് ഏതെങ്കിലും ഹിന്ദുവിശ്വാസി പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല.ഹിന്ദുക്കളിൽ ഭൂരിഭാഗവും അങ്ങനെ ഒന്ന് ഉണ്ടെന്നു കേട്ടിട്ടുണ്ട് എന്നല്ലാതെ വായിച്ചിട്ടില്ല.നിര്ബന്ധിത ഗീതാപഠനം അവർക്കിടയിൽ ഉള്ളതായും എനിക്കറിയില്ല .

<<എന്നാൽ അടിമത്വം ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് നമുക്ക് പറയാൻ പറ്റുമോ?ആ വചനങ്ങൾ നീക്കം ചെയ്‌താൽ അന്ന് എന്ത് ചെയ്യും..?! >>കഷ്ടം!ഇതൊക്കെ നഴ്സറിക്ലാസിൽ പോയി കുട്ടികളോട് തർക്കിക്കാൻ ഉപയോഗിക്കാം .

<<എന്നിട്ടെന്തേ എല്ലാവരെയും അവര്ക്ക് കിട്ടാത്തത് ?!!ഈ ഭീകരവാദികൾ ലോക വിശ്വാസി സമൂഹത്തിന്റെ 0.1 % വരുമോ?!>>ഏതൊരു സമരമായാലും തെരുവ്യുദ്ധത്തിൽ എല്ലാവരും പോയിചേരാറില്ല ..എല്ലാവരെയും ഭ്രാന്ത് പിടിപ്പാൻ ആര്ക്കും കഴിയുകയുമില്ല.ഓരോ നാടിന്റെയും സമൂഹവും സംസ്കാരവുമായി ബന്ധ പ്പെട്ടു കിടക്കുന്ന അനേകം Diluted വിശ്വാസികൾ ലോകത്തെമ്പാടുമുണ്ട് കുറച്ചുപേരെ അവര്ക്ക് സ്വാധീനിക്കാൻ കഴിയുന്നു എന്നത് നിസ്സാര കാര്യവുമല്ല. നിയമഭരണസംവിധാനങ്ങൾ ദുർബലമാകുമ്പോൾ അവരുടെ ജോലി കുറേക്കൂടി എളുപ്പമാകും

<<അത് പറയുമ്പോൾ കുരു പൊട്ടുന്നത് താങ്കളെ പോലുള്ളവർക്കാണ്!!>>ഞാൻ ബഹുദൈവത്തിലോ ഏകദൈവത്തിലോ വിശ്വസിക്കുന്നില്ല .സര്വ്വശക്തൻ എന്നൊക്കെ പറയുന്ന പ്രപഞ്ചത്തിന്റെ മുഴുവൻ പരിപാലകനായ മതദൈവം വേറെ ദൈവങ്ങളെ ആരാധിക്കുന്നവരെക്കുറിച്ച് പരാതിപ്പെടുകയും പരിഭവിക്കുകയും ശിക്ഷവിധിക്കുകയും ചെയ്യുന്ന മതകഥാസാഹിത്യത്തിലെ തമാശകൾ ചൂണ്ടിക്കാണിച്ചു എന്ന് മാത്രം !.

<<മനുഷ്യര് സൃഷ്ടിച്ച ദൈവങ്ങല്ക്ക് അതൊക്കെ ഉണ്ടാകണമല്ലോ..

കാരണം മനുഷ്യന്റെ ചിന്തയും ബുദ്ധിയും എല്ലാം പരിമിതമാണ്.. അവനു പരിചയമില്ലാത്തതൊന്നും സങ്കല്പ്പിക്കാൻ മനുഷ്യനാവില്ല..!>>ഇവിടെ ഖുറാൻദൈവം ഒഴികെ മറ്റുള്ള മതങ്ങളെക്കുറിച്ചാവും താങ്കള് ഉദ്ദേശിച്ചത് . :)

മുറം • 1 year ago

>>ഞാൻ ബഹുദൈവത്തിലോ ഏകദൈവത്തിലോ വിശ്വസിക്കുന്നില്ല .<<

അത് താങ്കള്ക്കുള്ള സ്വാതന്ത്ര്യമാണ്.. ദൈവത്തിൽ താങ്കൾ വിശ്വസിക്കുന്നില്ലെങ്കിലും താങ്കളുടെ ശരീരം ദൈവിക നിയമങ്ങള അനുസരിച്ചാണ് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നത്.. താങ്കളാകട്ടെ അതിന്റെ ഗുണഭോക്താവും..!!

ബുദ്ധിയുള്ളവർ അത് തിരിച്ചറിഞ്ഞു, ദൈവത്തെ ആരാധിച്ചു, നന്ദി ചെയ്യുന്നു.. അല്ലാത്തവർ പരിഹസിച്ചു കാലം കഴിക്കുകയും അവസാനം ദൈവത്തിന്റെ അലംഘനീയമായ വിധിക്ക് -മരണത്തിനു - കീഴോതുങ്ങി യാത്രയാകുകയും ചെയ്യുന്നു..!!

Rejeesh Palavila • 1 year ago

ഭാഷകളും ലിപികളും സമൂഹങ്ങളും സംസ്കാരങ്ങളും രാജ്യങ്ങളും മതങ്ങളും മതദൈവങ്ങളും ഉണ്ടാകും മുൻപും മനുഷ്യൻ ജീവിച്ചിരുന്നു .മരണമെന്ന ജൈവപ്രക്രിയയ്ക്ക് എല്ലാവരും വിധേയരാകും .അതിന്റെ പേരിൽ ഏതെങ്കിലും ബിംബങ്ങളുടെയോ ഗ്രന്ഥങ്ങളുടെയോ പിറകേ പോകേണ്ടതൊന്നുമില്ല .വിശ്വാസികൾ അസുഖങ്ങൾ വന്നാൽ എന്തിന് ആശുപത്രിയിൽ പോകുന്നു ?ദൈവനിന്ദയല്ലേ അത് !താങ്കൾക്കറിയുമോ ലോകത്തിൽ ഏറ്റവും അധികം പോളിയോബാധിതർ എവിടെയൊക്കെയാണെന്ന് ?അന്ധമായ മതവിശ്വാസം കൊണ്ട് നടക്കുന്ന സമൂഹങ്ങളുടെ അവസ്ഥയെന്താണ് ?വസ്തുതകളും തെളിവുകളും ഇക്കാലത്ത് വിരൽത്തുമ്പിൽ ലഭ്യമാണല്ലോ .മുൻവിധികൾ ഇല്ലാത്ത ഒരു പഠനം താങ്കള്ക്കും നടത്താവുന്നതാണ് !!

മുറം • 1 year ago

Rejeesh Palavila,
മനുഷ്യൻ ഉണ്ടായ അന്ന് തന്നെ മത നിര്ദേശങ്ങളും ഉണ്ടായിട്ടുണ്ട്..കാരണം മനുഷ്യൻ എങ്ങനെ ജീവിക്കണം എന്നാണ് മത നിയമങ്ങൾ പഠിപ്പിക്കുന്നത്..
ദൈവത്തിന്റെ അലംഘനീയ നിയമമായ മരണമെന്ന പ്രക്രിയയ്ക്ക് ഞാനും താങ്കളും ഒക്കെ വിധേയരാകും..
താങ്കൾ ദൈവ വിശ്വാസിയാകാതിരുന്നാൽ അതിൽ നിന്നും രക്ഷപ്പെടാനാകില്ല.. വിശ്വാസിയായ ഞാനും അങ്ങനെ തന്നെ.. എന്നാൽ മരണാനന്തരം നമ്മുടെ കർമ്മങ്ങൾക്ക് തക്ക പ്രതിഫലം ലഭിക്കും.. അതാണ്‌ ശാശ്വത ജീവിതം..
പറഞ്ഞു വന്നത് ഇത്രമാത്രമാണ്:
താങ്കൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും താങ്കളുടെ ശരീരം ദൈവ വിധിക്ക് വിധേയവും അവസാനം ഒരപ്രതീക്ഷിത സന്ദർഭത്തിൽ ദൈവത്തിന്റെ തന്നെ മറ്റൊരു - മരണം എന്ന - വിധിക്ക് വിധേയമാകും എന്നാണ്..
അതിന്റെ പേരിൽ ബിംബങ്ങളുടെ പുറകെ പോകാൻ ഞാൻ ആവശ്യപ്പെടുകില്ല..

>>കടുത്തവിശ്വാസികൾ അസുഖങ്ങൾ വന്നാൽ എന്തിന് ആശുപത്രിയിൽ പോകുന്നു ?ദൈവനിന്ദയല്ലേ അത് !<<
താങ്കളുടെ അജ്ഞതയാണിത്. രോഗം വന്നാൽ ചികിത്സിക്കണം എന്നത് ദൈവ കല്പ്പനയാണ്...
പ്രവാചകന (സ) പഠിപ്പിച്ചു: രോഗം വന്നാൽ നിങ്ങൾ ചികിത്സിക്കുക..
പഠിച്ചും ചിന്തിച്ചും പ്രവര്ത്തിക്കാനാണ് ഖുർആൻ വിശ്വാസി സമൂഹത്തോട് പറയുന്നത്.. പൊതു സമൂഹത്തോടും..

മുറം • 1 year ago

>>ചോദ്യം ഇപ്പോൾ എന്നോട് തിരിച്ചു ചോദിക്കുന്നു<<
ഞാൻ താങ്കളോട് ചോദ്യം, തിരിച്ചു ചോദിച്ചതല്ല..
താങ്കൾ പറഞ്ഞതിലെ വിഡ്ഢിത്തം തുറന്നു കാട്ടിയതാണ്..
യുദ്ധ സന്ദർഭത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും പറയുന്നതിനെ എല്ലാ സന്ദർഭത്തിലെക്കുമായി മനസ്സിലാക്കുന്ന താങ്കളും, ആ ഭീകരവാദികളുടെ - ബുദ്ധി നിലവാരം മാത്രമുള്ള -ആളാണ്‌ എന്നാണു മനസ്സിലാകുന്നത്..
ഇസ്ലാമിക ഭരണവ്യവസ്ഥ നിലവിൽ വരികയും അതിനെ തകര്ക്കാൻ ശത്രുക്കൾ യുദ്ധത്തിനു വരികയും ചെയ്ത സന്ദർഭത്തിൽ എന്ത് ചെയ്യണം എന്ന് പഠിപ്പിക്കുകയാണവിടെ.
താങ്കളും ഭീകരവാദികളും കണ്ട സൂക്തം മാത്രമല്ല ഖുർആനിലുള്ളത്!!
വേറെയും കുറച്ചുണ്ട്.. മനസ്സിലാക്കാൻ വേണ്ടി ഇവിടെ കുറിക്കട്ടെ..
# നിങ്ങളോട് യുദ്ധത്തിനു വരുന്നവരുമായി നിങ്ങൾ യുദ്ധം ചെയ്യുക.. (യുദ്ധത്തിനു വരുന്നവരുമായി മാത്രം.. അല്ലാതെ വഴിയെപോകുന്നവരോടും നിരപരാധികളോടും യുദ്ധമോ അക്രമമോ പാടില്ല..)
# സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആക്രമിക്കരുത്..
# ആരാധനാലയങ്ങൾ തകര്ക്കരുത്..
# കെട്ടിടങ്ങൾ നശിപ്പിക്കരുത്..
# കൃഷി നശിപ്പിക്കരുത്..
# വളര്ത്തു മൃഗങ്ങളെ കൊല്ലരുത്..
# കീഴടങ്ങിയവരെ കൊല്ലരുത്.
# യുദ്ധത്തിൽ നിന്നും പിന്തിരിഞ്ഞോടുന്നവരെ കൊല്ലരുത്.
# രോഗിയെ കൊല്ലരുത്.
# പുരോഹിതന്മാരെ വധിക്കരുത്..
# മൃത ദേഹങ്ങൾ അംഗഭംഗം വരുത്തരുത്..
# തടവുകാരോട് മാന്യമായി പെരുമാറണം..
# ഇസ്ലാമിലേക്ക് നിര്ബന്ധിക്കരുത്..
ഇങ്ങനെ അനേകം കാര്യങ്ങൾ പ്രവാചകന തന്റെ അനുയായികളെ പഠിപ്പിച്ചിട്ടുണ്ട്..

ഭഗവത് ഗീതയെ പരാമർശിച്ചത്, അത് വിമർശനങ്ങൾക്ക് അതീതമാണോ അല്ലെ എന്ന് പറയാനല്ല.. അതിന്റെ ഇതിവൃത്തം തന്നെ യുദ്ധമാണ്.. യുദ്ധ ത്തെ കുറിച്ചുള്ള കാര്യങ്ങൾ മറ്റു സന്ദര്ഭാത്തിലേക്ക് കൂടി - താങ്കളുടെ വീക്ഷണ പ്രകാരം - എടുക്കുകയാണെങ്കിൽ ഭഗവദ് ഗീത മനുഷ്യത്വ വിരുദ്ധമാണ് എന്ന് പറയേണ്ടി വരും എന്നാണു സൂചിപ്പിച്ചത്.. എന്നാൽ ബോധമുള്ള ആരും അതിനെ അങ്ങനെ എടുക്കില്ല..
ലോകാന്ത്യം വരേക്കുമുള്ള ദൈവിക വേദ ഗ്രന്ഥമാണ് ഖുർആൻ. സമൂഹം ഏതൊക്കെ കോലത്തിലേക്ക് മാറും എന്ന് നമുക്ക് പ്രവചിക്കനാകുമോ.. എല്ലാക്കലത്തിലേക്കും വേണ്ട നിയമ നിര്ദേശങ്ങളാണ് ഖുർആൻ നല്കുന്നത്.. അടിമത്വം ഇനിയും തിരിച്ചു വരും എന്ന് സൂചന നല്കുന്നുണ്ട് ഇസിസിന്റെ പ്രവർത്തനങ്ങൾ..!! താങ്കൾ അതൊന്നും വായിച്ചിട്ടില്ലേ?

>>ഓരോ നാടിന്റെയും സമൂഹവും സംസ്കാരവുമായി ബന്ധ പ്പെട്ടു കിടക്കുന്ന അനേകം Diluted വിശ്വാസികൾ ലോകത്തെമ്പാടുമുണ്ട് <<
Diluted വിശ്വാസികൾ കാരണമല്ല ഇസ്ലാമിലെ ബഹുഭൂരി പക്ഷത്തെയും തീവ്രവാദ പക്ഷത്തേക്ക് കിട്ടാത്തതിന് കാരണം..
'മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. ' (വി.ഖു 5:32)
ഇതാണ് ഖുർആൻ പഠിപ്പിക്കുന്നത് എന്നതിനാലാണത്..
തീവ്രവാദികളും താങ്കളും ഒരേ തരത്തിൽ ചിന്തിക്കുന്നത് കൊണ്ടാണ് ഇത്തരം സൂക്തങ്ങൾ താങ്കളുടെ കണ്ണിൽ പെടാത്തത്.

>>മതകഥാസാഹിത്യത്തിലെ തമാശകൾ ചൂണ്ടിക്കാണിച്ചു എന്ന് മാത്രം !.<<
ആ തമാശക്കുള്ള മറുപടി വിശദമായി മുകളിൽ തന്നിട്ടുണ്ട്.. അതെ കുറിച്ച് താങ്കൾ പ്രതികരിച്ചിട്ടില്ല..

Rejeesh Palavila • 1 year ago

സുഹൃത്തേ, 'ദൈവവചനം' എന്ന് പറയുന്ന ഒന്നിൽ, പൊതുമാനവികബോധത്തിന് വിരുദ്ധമെന്നു തോന്നുന്ന ചിലഭാഗങ്ങൾ, ഇസ്‌ലാം നിലവിൽ വന്ന കാലത്തെ യുദ്ധസന്ദർഭം മാത്രമാണെന്ന് സ്ഥാപിക്കുകയും (അത് ശരിവയ്ക്കാം ,എല്ലാം അത് രൂപംകൊള്ളുന്ന സാഹചര്യങ്ങളുടെ ഭാഗം കൂടിയാണ് ) അതേ നാവ് കൊണ്ട് ഖുറാനിലെ ഓരോ ആയത്തും ലോകാവസാനം വരെ പ്രസക്തമാണ് എന്ന് പറയുകയും ചെയ്യുന്നതിന്റെ യുക്തിരാഹിത്യം മതാന്ധതമൂലം താങ്കളാണ് തുറന്നു സമ്മതിക്കാത്തത് .ദൈവഗ്രന്ഥത്തെ കണ്ണടച്ച് പിന്തുടരുന്ന ആളുകള് അതിലെ ഓരോ വചനവും ദൈവത്തിന്റെ പ്രഖ്യാപനമോ ആഹ്വാനമോ ആയി വിലയിരുത്തുന്നതിൽ അവരെ എങ്ങനെ കുറ്റപ്പെടുത്തും ?ഭീകരവാദികൾ വള്ളിപുള്ളിതെറ്റാതെ അതിനെ അനുസരിക്കുന്നു എന്ന് മാത്രം!!അവരുടെ കാഴ്ചയിൽ ,അവിശ്വാസികൾക്കെതിരെ ഖുറാനിലെ പ്രഖ്യാപിതയുദ്ധങ്ങളെ ഏറ്റെടുക്കുക വഴി ഖുറാനോട് കൂടുതൽ സത്യാസന്ധത പുലർത്തുന്നവർ അവരാകും !! പ്രതിക്കൂട്ടിൽ ഖുറാനുമുണ്ട് എന്നാരെങ്കിലും പറയുമ്പോൾ നിങ്ങൾ അതിനെ വിഡ്ഢിത്തം എന്ന് വിളിച്ചിട്ട് കാര്യമില്ല .

<<താങ്കളും ഭീകരവാദികളും കണ്ട സൂക്തം മാത്രമല്ല ഖുർആനിലുള്ളത്!!
വേറെയും കുറച്ചുണ്ട്>>
ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ .ലോകത്തിലെ ഏത് മതഗ്രന്ഥത്തിലാണ് ഇത്തരത്തിൽ പ്രയോജനകരവും മൗലികവുമായ പ്രസ്താവനകൾ ഇല്ലാത്തത് .നിങ്ങൾ ബുദ്ധന്റെ ധമ്മപഥ വായിച്ചിട്ടുണ്ടോ?നിങ്ങൾ ലാവോത്സുവിന്റെ 'താവോ' വായിച്ചിട്ടുണ്ടോ?സുവിശേഷങ്ങളിൽ ഖുറാനെക്കാളും തൂക്കമുള്ളവയാണ് അവ.മൊത്തത്തിൽ പറഞ്ഞാൽ ,എല്ലാത്തിലും തള്ളാനും കൊള്ളാനും ഉള്ളതുണ്ട് .അവനവന്റെ യുക്തികൊണ്ട് അത് തിരിച്ചറിയണം.അത്ര തന്നെ.ഒരുപടികടന്ന് ,വിഗ്രഹാരാധനയെക്കാൾ അപലപനീയമാണ് അന്ധമായ ഗ്രന്ഥാരാധന എന്നുകൂടി ഞാൻ പറയും.

<<സമൂഹം ഏതൊക്കെ കോലത്തിലേക്ക് മാറും എന്ന് നമുക്ക് പ്രവചിക്കനാകുമോ.>>പറ്റുകയില്ല,അതുകൊണ്ട് ? രാജ്യത്ത് ഭരണഘടനയും നിയമവാഴ്ചയും ശക്തമായി നിലനില്ക്കുവോളം അതിനെ ഓരോ രാജ്യവും കൈകാര്യം ചെയ്തു കൊള്ളും .വിശ്വാസികൾക്കും അവിശ്വാസികൾക്കും എല്ലാം ആപ്പ്ലികബളായ നിയമപുസ്തകത്തേക്കാൾ മികച്ച ഒരു പുസ്തകവും അക്കാര്യത്തിൽ ഇല്ല.

<<ആ തമാശക്കുള്ള മറുപടി വിശദമായി മുകളിൽ തന്നിട്ടുണ്ട്.. അതെ കുറിച്ച് താങ്കൾ പ്രതികരിച്ചിട്ടില്ല.>>അതിനോടൊപ്പം പ്രതികരിച്ചു കൊണ്ടാണ് അത് തമാശക്കഥകൾ എന്ന് സൂചിപ്പിച്ചതും .തമാശകൾ വീണ്ടും വിശദീകരിക്കുന്നത് എങ്ങനെയാണ് .ഹൂമർസെൻസ് വച്ചറിയുക അത്രതന്നെ!

മുറം • 1 year ago

Rejeesh Palavila,
>>ഇസ്‌ലാം നിലവിൽ വന്ന കാലത്തെ യുദ്ധസന്ദർഭം മാത്രമാണെന്ന് സ്ഥാപിക്കുകയും (അത് ശരിവയ്ക്കാം ,എല്ലാം അത് രൂപംകൊള്ളുന്ന സാഹചര്യങ്ങളുടെ ഭാഗം കൂടിയാണ് ) അതേ നാവ് കൊണ്ട് ഖുറാനിലെ ഓരോ ആയത്തും ലോകാവസാനം വരെ പ്രസക്തമാണ് എന്ന് പറയുകയും ചെയ്യുന്നതിന്റെ യുക്തിരാഹിത്യം മതാന്ധതമൂലം താങ്കളാണ് തുറന്നു സമ്മതിക്കാത്തത് .<<
ഖുർആൻ, ലോകാവസാനം വരേയ്ക്കും ഉള്ള മനുഷ്യരുടെ വഴികാട്ടിയാണ്..!
ഇനി ലോകത്ത് ഒരു യുദ്ധവും ഉണ്ടാകില്ല എന്ന് താങ്കൾക്കു പറയാനാവുമോ?
യുദ്ധ സന്ദർഭങ്ങളിൽ എന്ത് ചെയ്യണം എന്ന് നിർദേശിക്കുന്ന വചനങ്ങൾ മറ്റു സന്ദര്ഭാങ്ങളിലെക്ക് പരത്തുന്ന, താങ്കളുടെ തെറ്റ് മനസ്സിലാക്കാതിരിക്കാൻ ഖുർആനെ തിരുത്താനാണ് താങ്കൾ ആവശ്യപ്പെടുന്നത്..!! വിചിത്രം തന്നെ!!
ദൈവ ഗ്രന്ഥത്തെ കണ്ണടച്ച് പിന്തുടരുകയല്ല.. കാര്യങ്ങൾ മനസ്സിലാക്കി പിന്തുടരുകയാണ് വേണ്ടത്.. നിരപരാധികളെ കൊല്ലാൻ ഖുർആൻ കല്പ്പിച്ചിട്ടില്ല..
ഭീകരവാദികളെ ഉത്തമ വിശ്വാസികളാക്കാൻ താങ്കൾ കാണിക്കുന്ന ഈ അത്യുത്സാഹം ഭീകരമാണെന്ന് പറയാതെ വയ്യ..!ഖുർആനെ പ്രതിക്കൂട്ടിൽ നിർത്താൻ താങ്കൾക്കു എന്തൊരാവേശം..!!
1400 കൊല്ലത്തിലേറെയായി ആ ഖുർആൻ അനുസരിച്ച് കോടാനുകോടി മനുഷ്യര് ജീവിച്ചു മരിച്ചു പോയി... അതിനെ പിൻപറ്റുന്നവർ താങ്കൾക്കു ചുറ്റിലും തന്നെയുണ്ട്‌.. അവരെ നോക്കി ഖുർആനെ മനസ്സിലാക്കാൻ താങ്കൾക്കു ഒരു താല്പര്യവുമില്ല..
എന്നാൽ ഭീകരവാദികളോട് എന്തൊരു പ്രേമം? അവർ ചെയ്യുന്നതാണ് ഖുർആനെ വിമർശിക്കുന്നതിനു താങ്കളുടെ ന്യായം..!
>>ലോകത്തിലെ ഏത് മതഗ്രന്ഥത്തിലാണ് ഇത്തരത്തിൽ പ്രയോജനകരവും മൗലികവുമായ പ്രസ്താവനകൾ ഇല്ലാത്തത് .<<
ലോകത്തുള്ള മറ്റു ഗ്രന്ഥങ്ങളിൽ നന്മയുടെ പാഠങ്ങൾ ഇല്ലെന്നു ഞാൻ പറഞ്ഞോ? ഇവിടെ ചര്ച്ച ചെയ്യുന്നത് ഖുർആനെ കുറിച്ചാണ്..ഖുർആനിലെ നന്മയുടെ പാഠങ്ങൾ - പ്രത്യേകിച്ച് യുദ്ധ രംഗത്തെ നിയമങ്ങളിൽ തന്നെയുള്ളത് - കാണാതിരിക്കുകയും, അതിൽ നിന്ന് യുദ്ധം ചെയ്യണം എന്ന് മാത്രം തെരഞ്ഞെടുത്തു താങ്കളും തീവ്രവാദികളും ഒരേ പോലെ മനസ്സിലാക്കിയതിനെയാണ് ഞാൻ സൂചിപ്പിച്ചത്..

>>രാജ്യത്ത് ഭരണഘടനയും നിയമവാഴ്ചയും ശക്തമായി നിലനില്ക്കുവോളം അതിനെ ഓരോ രാജ്യവും കൈകാര്യം ചെയ്തു കൊള്ളും .വിശ്വാസികൾക്കും അവിശ്വാസികൾക്കും എല്ലാം ആപ്പ്ലികബളായ നിയമപുസ്തകത്തേക്കാൾ മികച്ച ഒരു പുസ്തകവും അക്കാര്യത്തിൽ ഇല്ല.<<

സമൂഹം മാറുമ്പോൾ അവിടെ നിയമങ്ങൾ ആവശ്യമാണ്‌ എന്ന് പറയാനാണ് ഞാൻ ശ്രമിച്ചത്.. അടിമത്വം തിരിച്ചു വരില്ല എന്ന് പറയാൻ താങ്കൾക്കാവില്ല..
കാരണം, ഇസിസ് അത് തിരിച്ചു കൊണ്ട് വരുന്നുണ്ട്..ഇസിസ് തുടരുന്ന പ്രവര്ത്തനങ്ങളെ ആരെങ്കിലും കൈകാര്യം ചെയ്തോ? സംഘടന രൂപീകരിച്ച അന്ന് മുതൽ അവർ ക്രൂരതയല്ലേ കാട്ടി കൂട്ടുന്നത്..?
ഇനിയും ആ അടിമത്വം തിരികെ വന്നാല അന്ന് പാലിക്കേണ്ട നിയമങ്ങൾ അവിടെ ഉണ്ടാകണം.. വി. ഖുർആൻ പറയുന്നതിനേക്കാൾ ഉത്തമമായ ഒരു നിർദേശവും ആ രംഗത്ത് സമര്പ്പിക്കാൻ മനുഷ്യരുണ്ടാക്കുന്ന ഒരു നിയമ പുസ്തകത്തിനും സാധ്യമല്ല തന്നെ..!!

>>സര്വ്വശക്തൻ എന്നൊക്കെ പറയുന്ന പ്രപഞ്ചത്തിന്റെ മുഴുവൻ പരിപാലകനായ മതദൈവം വേറെ ദൈവങ്ങളെ ആരാധിക്കുന്നവരെക്കുറിച്ച് പരാതിപ്പെടുകയും പരിഭവിക്കുകയും ശിക്ഷവിധിക്കുകയും ചെയ്യുന്ന മതകഥാസാഹിത്യത്തിലെ തമാശകൾ ചൂണ്ടിക്കാണിച്ചു എന്ന് മാത്രം !.<<
ഇതാണല്ലോ താങ്കൾ പറഞ്ഞ തമാശ.
താങ്കൾ പറഞ്ഞ തമാശയ്ക്കുള്ള മറുപടി ഞാൻ തന്നത് ഇതാണ്:
സൃഷ്ടികൾ, സ്രഷ്ടാവിനെയാണ് ആരാധിക്കെണ്ടത്.. മറ്റു സൃഷ്ടികളെയല്ല!! കാരണം സൃഷ്ടികല്ക്ക് തമ്മിൽ യാതൊരു വ്യത്യാസവും മഹത്വവുമില്ല.. ദൈവത്തോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ.. എന്നുകരുതി മറ്റൊരാളെ ആദരിച്ചുകൂടാ എന്നില്ല..ആദരവും ആരാധനയും രണ്ടാണ്...
ഇതിനു താങ്കൾ പ്രതികരിച്ചില്ല എന്നാണ് ഞാൻ പറഞ്ഞത്..

Rejeesh Palavila • 1 year ago

<<1400 കൊല്ലത്തിലേറെയായി ആ ഖുർആൻ അനുസരിച്ച് കോടാനുകോടി മനുഷ്യര് ജീവിച്ചു മരിച്ചു പോയി... അതിനെ പിൻപറ്റുന്നവർ താങ്കൾക്കു ചുറ്റിലും തന്നെയുണ്ട്‌.. അവരെ നോക്കി ഖുർആനെ മനസ്സിലാക്കാൻ താങ്കൾക്കു ഒരു താല്പര്യവുമില്ല.>>സഹോദരാ !ആദ്യം മുതൽ ഞാൻ പറഞ്ഞുവന്നത് ഇത്രമാത്രമാണ് ,മനുഷ്യനിലെ നന്മയ്ക്ക് മതവിശ്വാസങ്ങളുമായി പ്രേതെകിച്ചു ബന്ധമൊന്നുമില്ല.പുണ്യം കിട്ടുമെന്നും മോക്ഷം കിട്ടുമെന്നും കരുതി ദാനധർമ്മങ്ങൾ നടത്തുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട് .(നല്ലത്,നടക്കട്ടെ ).അതുപോലെ ,ഒരു മതത്തിലും വിശ്വസിക്കാത്ത ഒരു ദൈവത്തിലും വിശ്വസിക്കാത്ത എത്രയോപേർ സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനും ലോകത്തുണ്ട് . മാനവികത എന്നത് മതവിശ്വാസ ത്തിന്റെ ഉൽപ്പന്നം അല്ലെന്നു ബോധിപ്പിക്കാൻ പറഞ്ഞു എന്ന് മാത്രം .അനേകം അവിശ്വാസികൾ ഉന്നതമായ വ്യക്തിവിശേഷത്തോടും നന്മയോടും ഈ ലോകത്ത് ജീവിക്കുന്നില്ലേ?അവിശ്വാസികളുടെ എണ്ണത്തിൽ മുന്നിട്ടുനില്ക്കുന്ന സ്കാൻഡേവിയൻ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് മതാതിഷ്ടിതരാജ്യങ്ങളിലേക്കാൾ എത്രയോ കുറവാണ് .മതം ഒന്നിന്റെയും അടിസ്ഥാനമല്ല എന്നാണ് ഞാൻ സൂചിപ്പിച്ചത് .വിശ്വാസികളിലും അവിശ്വാസികളിലും നല്ലവരും കെട്ടവരുമുണ്ട് .ഒരാളുടെ മാനസിക വികാസം അയാളുടെ വ്യക്തിപരമായ നേട്ടമായും അയാള് തന്റെ വിശ്വാസത്തിൽ പോലും തന്റെ വിവേചനാധികാരം സ്വയം ഉപയോഗിക്കുന്നു എന്നുമാണ് കാണേണ്ടത് .അവിടെ മതഗ്രന്ഥത്തിനു 100% ക്രെഡിറ്റ്‌ കൊടുക്കാൻ കഴിയുമോ ?അങ്ങനെയെങ്കിൽ ലോകത്തെ മുഴുവൻ വിശ്വാസികളും മാതൃകാപരമായ ജീവിതം നയിക്കുന്നവർ ആവണമായിരുന്നു .കഥ അങ്ങനെയല്ലല്ലോ!!

, ഇനി,കുറ്റബോധമില്ലാതെ ഒരാളെ കൊല്ലാൻ വിശ്വാസം കരുത്തുനല്കുന്ന കാഴ്ചയാണ് ഭീകരവാദികളിൽ ലോകം കാണുന്നത് .അതായത് മനുഷ്യനിൽ അന്തര്ലീനമായ സ്നേഹത്തിന്റെ അടിസ്ഥാന സ്വഭാവത്തെ പോലും മരവിപ്പിച് അവനെ മൃഗമാക്കാൻ വിശ്വാസങ്ങൾക്ക് കഴിയും .നിങ്ങൾ ഇതിനെ നിഷേധിച്ചാലും ലോകം നിങ്ങളുടെ കണ്ണിലൂടെയല്ല കാണുന്നത് എന്നോർത്താൽ മതി !!

മുറം • 1 year ago

>>സഹോദരാ !ആദ്യം മുതൽ ഞാൻ പറഞ്ഞുവന്നത് ഇത്രമാത്രമാണ് ,മനുഷ്യനിലെ നന്മയ്ക്ക് മതവിശ്വാസങ്ങളുമായി പ്രേതെകിച്ചു ബന്ധമൊന്നുമില്ല.<<
എന്ന് താങ്കള് അങ്ങ് പറഞ്ഞാല മതിയോ സുഹൃത്തെ..
താങ്കള് വലതു കൈ കൊണ്ട് ആഹാരം കഴിക്കുന്നത് പോലും മതങ്ങള പഠിപ്പിച്ച നന്മയാണ്..! മത മൂല്യങ്ങൾ മാത്രമാണ് സമൂഹത്തിൽ നന്മ പഠിപ്പിച്ചത്..

>>ഒരു മതത്തിലും വിശ്വസിക്കാത്ത ഒരു ദൈവത്തിലും വിശ്വസിക്കാത്ത എത്രയോപേർ സഹജീവികളെ സ്നേഹിക്കാനും സഹായിക്കാനും ലോകത്തുണ്ട് .<<
അവരുടെ ജനനത്തിനും മുമ്പേ മതങ്ങളും അവ പഠിപ്പിക്കുന്ന നന്മയും ഇവിടെയുണ്ട്.. അവരുടെ ചുറ്റുപാടുകളിൽ നിന്നും ഒരുപക്ഷെ, മതവിശ്വാസികളായ അവരുടെ മാതാ പിതാക്കളിൽ നിന്നും കണ്ടും കെട്ടും മനസ്സിലാക്കിയ നന്മകൾ ദൈവത്തെ നിരാകരിച്ചു കൊണ്ട് തന്നെ അവർ ചെയ്തതാകാം..

അവർ ഒന്നും പുതുതായി കൊണ്ടുവന്നവരല്ല.. എന്നാൽ മതത്തെ നിരസിച്ചും കൊണ്ട് ഭൌതികവാദികൾ, നന്മഎന്ന് കരുതി കൊണ്ട് വന്ന പല ചിന്തകളും പില്ക്കാലത്ത് തിന്മായായത് ലോകം കണ്ടതാണ്.. Sex without obligation എന്നത് അത്തരത്തിലൊരു ചിന്തയായിരുന്നു.!!

>>മാനവികത എന്നത് മതവിശ്വാസ ത്തിന്റെ ഉൽപ്പന്നം അല്ലെന്നു ബോധിപ്പിക്കാൻ പറഞ്ഞു എന്ന് മാത്രം .<<
മാനവികത മത ദർശനങ്ങളുടെ മാത്രം ഉത്പന്നമാണ്.. മതത്തിന്റെതല്ലാത്ത ഏതെങ്കിലും ദർശനങ്ങൾക്ക് മാനവികത അവകാശപ്പെടാനാവുമോ?
യുദ്ധ രംഗത്ത് മാത്രമുള്ള ഇസ്ലാമിന്റെ മാനവിക നിർദേശങ്ങളുടെ ചില ഉദാഹരണങ്ങൾ ഞാൻ താങ്കള്ക്ക് അറിയിച്ചു തന്നല്ലോ..
ലോകത്ത് നടന്ന ഒന്നും രണ്ടും ലോകയുദ്ധങ്ങളെ അതുമായി ഒന്ന് താരതമ്മ്യം ചെയ്തു നോക്കൂ.. മാനവികത ഏതാണെന്ന് താങ്കൾക്കു ബോധ്യമാവും.. ഇസ്ലാമിന്റെ വ്യാപനത്തെ തടയാൻ വന്ന ശത്രുക്കല്ക്കെതിരെ പ്രവാചകനും യുദ്ധം നയിക്കുകയുണ്ടായി.. അതും താങ്കൾക്കു പഠന വിധേയമാക്കാം.

>>അവിശ്വാസികളുടെ എണ്ണത്തിൽ മുന്നിട്ടുനില്ക്കുന്ന സ്കാൻഡേവിയൻ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് മതാതിഷ്ടിതരാജ്യങ്ങളിലേക്കാൾ എത്രയോ കുറവാണ് .<<
Sweden has the highest rape rate in Europe, author Naomi Wolf said on the BBC's Newsnight programme recently.
താങ്കള് പറഞ്ഞ സ്കാൻഡേവിയൻ രാജ്യങ്ങളിൽ ഒന്നായ സ്വീഡനെ കുറിച്ചുള്ള ഒരു വാർത്തയാണിത്..!

>>മതം ഒന്നിന്റെയും അടിസ്ഥാനമല്ല എന്നാണ് ഞാൻ സൂചിപ്പിച്ചത് .<<
മതം എല്ലാറ്റിന്റെയും അടിസ്ഥാനമാണ്..
മത മൂല്യങ്ങൾ പിൻപറ്റുന്ന സമൂഹം എല്ലാ കാലത്തും നിലനിന്നത് കൊണ്ടാണ് ഭൂമിയിൽ സമാധാനം നിലനില്ക്കുന്നത്..
>>വിശ്വാസികളിലും അവിശ്വാസികളിലും നല്ലവരും കെട്ടവരുമുണ്ട് .<<
ആ പറഞ്ഞത് ശരിയാണ്.. വിശാസികളിലെ കെട്ടവർ സ്വയമേവ വിശ്വാസികളല്ലാതായിത്തീരും.. അവർ പിന്നീട് വിശ്വാസികളായി അവശേഷിക്കുക കാനേഷുമാരിയിൽ മാത്രമാകും.

>>ഒരാളുടെ മാനസിക വികാസം അയാളുടെ വ്യക്തിപരമായ നേട്ടമായും അയാള് തന്റെ വിശ്വാസത്തിൽ പോലും തന്റെ വിവേചനാധികാരം സ്വയം ഉപയോഗിക്കുന്നു എന്നുമാണ് കാണേണ്ടത് .അവിടെ മതഗ്രന്ഥത്തിനു 100% ക്രെഡിറ്റ്‌ കൊടുക്കാൻ കഴിയുമോ ?<<
ചുറ്റുപാടിൽ നിന്നും - അതിൽ മത സമൂഹത്തിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും - നേടുന്ന അറിവുകൾ ആണ് ഒരാളുടെ മാനസിക വികാസത്തിന്റെ അടിത്തറ.. അതിൽ വിവേചനാധികാരം അയാള് ഉപയോഗിക്കുന്നത് അയാൾക്ക്‌ നല്കപ്പെട്ട സ്വാതന്ത്ര്യമാണ്.. ആ അറിവുകളെ നന്മയ്ക്കും തിന്മയ്ക്കും ഉപയോഗപ്പെടുത്താം.. എന്നാൽ ഇവിടെ മതം പറയുക, നന്മയ്ക്കു നിങ്ങൾ ഉപയോഗപ്പെടുത്തിയാൽ മരണാനന്തര ജീവിതത്തിൽ നിങ്ങള്ക്ക് ഇരട്ടിയിരട്ടിയായി നന്മ പ്രതിഫലം ലഭിക്കും എന്നാണു.. ഈ ലോകത്തിലോ ആ നന്മ കൊണ്ട് അയാള്ക്കും പൊതു സമൂഹത്തിനും നന്മ മാത്രമേയുള്ളൂ താനും..

>>അങ്ങനെയെങ്കിൽ ലോകത്തെ മുഴുവൻ വിശ്വാസികളും മാതൃകാപരമായ ജീവിതം നയിക്കുന്നവർ ആവണമായിരുന്നു .കഥ അങ്ങനെയല്ലല്ലോ!!<<
ലോകമുള്ള കാലത്തോളം നന്മയും തിന്മയും നിലനില്ക്കും.. മാത്രമല്ല നന്മ ചെയ്യുന്നവരുടെ എണ്ണം കുറയുകയും തിന്മ ചെയ്യുന്നവരുടെ എണ്ണം കൂടി കൊണ്ടുമിരിക്കും..

പണ്ട് നമ്മുടെ കുഞ്ചൻ നമ്പ്യാർ പാടിയതോർമ്മയില്ലേ?
ലക്ഷം മാനുഷർ ഒത്തെന്നാകിൽ,
അതിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ...!!
അദ്ദേഹം വിശ്വാസി എന്നോ അവിശ്വാസി എന്നോ പോലും വേര്തിരിച്ചില്ല..

>>, ഇനി,കുറ്റബോധമില്ലാതെ ഒരാളെ കൊല്ലാൻ വിശ്വാസം കരുത്തുനല്കുന്ന കാഴ്ചയാണ് ഭീകരവാദികളിൽ ലോകം കാണുന്നത് .അതായത് മനുഷ്യനിൽ അന്തര്ലീനമായ സ്നേഹത്തിന്റെ അടിസ്ഥാന സ്വഭാവത്തെ പോലും മരവിപ്പിച് അവനെ മൃഗമാക്കാൻ വിശ്വാസങ്ങൾക്ക് കഴിയും .നിങ്ങൾ ഇതിനെ നിഷേധിച്ചാലും ലോകം നിങ്ങളുടെ കണ്ണിലൂടെയല്ല കാണുന്നത് എന്നോർത്താൽ മതി !!<<
ഈ പറഞ്ഞത് വിശ്വാസികള്ക്ക് മാത്രമല്ല ബാധകം..
മതത്തെ പാടെ നിരാകരിച്ച ആളുകളും അധികാരങ്ങളും അതൊക്കെ കാട്ടിക്കൂട്ടിയിട്ടുണ്ട്..
ലോകത്ത് വരുത്തിയ നാശനഷ്ടങ്ങളുടെ - മരണസംഖ്യ ഉള്പ്പെടെ - കണക്കു പരിശോധിച്ചാൽ മതങ്ങളല്ല കാരണം. മത നിരാസ അധികാരങ്ങളാണെന്ന് കാണാൻ കഴിയും.. തെളിവ് ആവശ്യമെങ്കിൽ നല്കാം..

താങ്കള് ഭീകരതയെ ഇസ്ലാമിനോട് ചേര്ത്തു കെട്ടാൻ വളരെ തത്രപ്പെടുന്നു.. ചില കാര്യങ്ങൾ താങ്കള് അറിഞ്ഞിരിക്കേണ്ടതുണ്ട് ..
ഒന്നാം ലോകയുദ്ധം: മുസ്ലിങ്ങളായിരുന്നില്ല !
രണ്ടാം ലോകയുദ്ധം: മുസ്ലിങ്ങളായിരുന്നില്ല !
ഇരുപതു മില്ല്യൻ ആസ്ത്രേല്ല്യക്കാരെ കൊന്നത്: മുസ്ലിങ്ങളായിരുന്നില്ല !
വടക്കാൻ അമേരിക്കയിൽ നൂറു മില്ല്യൻ അമേര്ക്കക്കാരെ കൊന്നത്: മുസ്ലിങ്ങളായിരുന്നില്ല !
തെക്കേ അമേരിക്കയിൽ അമ്പത് മില്ല്യൻ അമേരിക്കക്കാരെ കൊന്നത്: മുസ്ലിങ്ങളായിരുന്നില്ല !
180 മില്ല്യൻ ആഫ്രിക്കാൻ, റൂമികളെ, അടിമകലാക്കിയത്: മുസ്ലിങ്ങളായിരുന്നില്ല !
ഹിരോഷിമ നാഗസാക്കിയിൽ ബോംബിട്ടത് : മുസ്ലിങ്ങളായിരുന്നില്ല !
ഭീകരത എന്ന വാക്കുപോലും ഇസ്ലാമിനോട് ചേര്ത്തു പറയാൻ തുടങ്ങിയത് 1980 കൾക്ക് ശേഷം മാത്രമാണ്.. അതിനു രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള ഉണ്ട് താനും..

Rejeesh Palavila • 1 year ago

സുപ്രഭാതം മുറം :) <<ലോകത്ത് വരുത്തിയ നാശനഷ്ടങ്ങളുടെ - മരണസംഖ്യ ഉള്പ്പെടെ - കണക്കു പരിശോധിച്ചാൽ മതങ്ങളല്ല കാരണം. മത നിരാസ അധികാരങ്ങളാണെന്ന് കാണാൻ കഴിയും.>>
താങ്കള് പറയൂ ലോകത്ത് എവിടെയാണ് 'മതനിരാസത്തിനു' വേണ്ടി യുദ്ധം നടന്നിട്ടുള്ളത് ?അധികാരക്കൊതിമാത്രമായിരുന്നു അതിന്റെയെല്ലാം പിന്നിൽ .അല്ലാതെ, 'നിരീശ്വരവാദം' സമൂഹത്തിൽ സൃഷ്ടിക്കാൻ വേണ്ടി ചരിത്രത്തിൽ ഒരു യുദ്ധവും നടന്നിട്ടില്ല .അത്തരം ഭരണാധികാരികൾ വ്യക്തിപരമായി അവിശ്വാസികളായിരുന്നു .അത്രതന്നെ.പക്ഷെ ,മതപരിവര്ത്തനതിന്റെ പേരില് ,മതാതിഷ്ടിതരാഷ്ട്രീയത്തിന്റെ പേരില് ലോകത്ത് എത്രയോ യുദ്ധങ്ങൾ നടന്നു .വാളുപയോഗിച്ചു തന്നെയാണ് ഇസ്ലാമും പ്രചരിച്ചത് .പ്രവാചകൻ ,മക്കയിൽ നിന്നും മദീനയിൽ എത്തിയപ്പോൾ ഖുറാനിലെ 'മതേതര'(ദീനില്‍ യാതൊരു ബലപ്രയോഗവുമില്ല// അവര്‍ക്ക് അവരുടെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം// യുക്തികൊണ്ടു മാത്രം സംവാദത്തിലേര്‍പ്പെടുക)മൊക്കെ മറഞ്ഞ കാഴ്ച ഖുറാനിൽ തന്നെ കാണാം . ഓരോ സാഹചര്യമനുസരിച്ച് ഓരോന്ന് പറഞ്ഞ ഒരു ഗ്രന്ഥമാണത്രേ ലോകത്തിന്റെ വെളിച്ചം .മാഷെ,മദ്രസ്സയിൽ പോയി തലയിൽ അത് നിറച്ചു വച്ചിരിക്കുന്നവര്ക്ക് അങ്ങനെ തോന്നാം.അത് ലോകം അന്ഗീകരിക്കണം എന്നില്ല.ചിന്തിക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട് :)

''യുദ്ധം ചെയ്യല്‍ നിങ്ങള്‍ക്കു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതു നിങ്ങള്‍ക്കു വെറുപ്പുള്ളതാണ്. എന്നാല്‍ ഒരു കാര്യം നന്മയുള്ളതായിരിക്കെ നിങ്ങള്‍ വെറുത്തെന്നു വരാം. ഒരു കാര്യം ദോഷമായിരിക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.[2:216]

വീണ്ടും മാറ്റുന്ന അടവുകൾ :

പരിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ ചോദിക്കുന്നു. പറയുക: അത് അപരാധം തന്നെയാണ്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ജനങ്ങളെ തടയുന്നതും അവനെ നിഷേധിക്കുന്നതും മസ്ജിദില്‍ ഹറാമില്‍ നിന്നു ബഹിഷ്കരിക്കുന്നതും അല്ലാഹുവിങ്കല്‍ വലിയ അപരാധമാകുന്നു. ഫിത്ന യാണ് കൊലയെക്കാള്‍ വലിയത്.[2:217]

പരമകാരുണ്യവാനായ ഒരു ദൈവം തന്റെ വിശ്വാസിയെ ഉപദേശിക്കുകയാണ് :

“ജീവനു ജീവന്‍ , കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മുറിവുകള്‍ക്കു മുറിവുകള്‍ ; ഇങ്ങനെ പകരം വീട്ടണമെന്ന് തൌറാത്തിലും അവരോടു നാം കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വല്ലവനും അതു മാപ്പു ചെയ്തു കൊടുത്താല്‍ അതു അവനുള്ള ഒരു പാപ പരിഹാരമാകുന്നു. അല്ലാഹു ഇറക്കിയതനുസരിച്ച് വല്ലവരും വിധിച്ചിട്ടില്ലെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍ .”[5:45]

ഇവിടെല്ലാം യുദ്ധസന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത ആയത്തുകൾ എന്നൊക്കെ പറഞ്ഞാവും താങ്കള് വരിക.അതായത്,ഖുറാനിൽ സാന്ദർഭികമായി ഉണ്ടായ ആയത്തുകളിൽ നമുക്ക് സ്വീകരിക്കാനും നിഷേധിക്കാനും കഴിയുന്നവയുണ്ട് .എല്ലാ കാലത്തേക്കും എല്ലാ മനുഷ്യര്ക്കും വേണ്ടി ഇറക്കിയ 'സത്യമതം' 'പ്രകൃതി മതം' 'ദൈവമതം' എന്ന ഗീർവാണവും ,എല്ലാ കാലത്തിലും അപ്പ്ളിക്കബിൽ എന്ന് പറയുന്ന ആ മതംപഠിക്കാൻ പഴയഗോത്രകാലത്തിലെ അതിന്റെ സാഹചര്യം പഠിക്കാൻ പോകണം എന്നും പറയുന്നതും തമ്മിലുള്ള വിടവ് താങ്കളെപ്പോലുള്ളവർ അന്ഗീകരിക്കാനോ മനസ്സിലാക്കാനോ പോകുന്നില്ല. യുദ്ധസന്ദർഭത്തിലെ ആയത്തുകൾ ,ശിക്ഷകൾ ,ലോകമനസാക്ഷിയെ ആദരിച്ച് ശരീയത്ത് നിയമം ഉള്ള രാജ്യങ്ങളിൽ പോലും നടപ്പാൻ മടിക്കുന്നവയാണ് .അത്ര ഹീനവും മനുഷ്യവിരുദ്ധവുമാണത് .പകയും പ്രതികാരവും ഇട്ടുകൊടുക്കുന്ന ദൈവത്തിനു സ്നേഹവും ദയയും ഇട്ടുകൊടുക്കാൻ കഴിയാത്തതെന്ത് എന്ന് അതിനെ ചോദ്യം ചെയ്ത് പഠിക്കുന്ന ആരും ചോദിച്ചു പോകും .എന്തൊക്കെ പറഞ്ഞാലും അതിനെ വെള്ളപൂശുന്നവർ അതൊന്നും മനസ്സിലാക്കുകയില്ല എന്ന് മാത്രം.ആധുനികലോകത്തിലെ മനുഷ്യാവകാശബോധത്തോടും കോഡ് ഓഫ് കണ്ടക്റ്റ് നോടും ധാരനയുള്ളവർക്ക് ഗോത്രകാലമതദൈവങ്ങളുടെ ആഹ്വാനങ്ങൾ സ്തംഭനം ഉണ്ടാക്കും .

ശരീയത്തല്ല,ജനാധിപത്യം വാഴ്ക എന്നവർ ഉച്ചത്തിൽ വിളിച്ചുപറയും .

മുറം • 1 year ago

>>താങ്കള് പറയൂ ലോകത്ത് എവിടെയാണ് 'മതനിരാസത്തിനു' വേണ്ടി യുദ്ധം നടന്നിട്ടുള്ളത് ?അധികാരക്കൊതിമാത്രമായിരുന്നു അതിന്റെയെല്ലാം പിന്നിൽ .അല്ലാതെ, 'നിരീശ്വരവാദം' സമൂഹത്തിൽ സൃഷ്ടിക്കാൻ വേണ്ടി ചരിത്രത്തിൽ ഒരു യുദ്ധവും നടന്നിട്ടില്ല .അത്തരം ഭരണാധികാരികൾ വ്യക്തിപരമായി അവിശ്വാസികളായിരുന്നു .<<
മത നിരാസ അധികാരങ്ങൾ എന്നാണു ഞാൻ പറഞ്ഞത്..
സ്വകാര്യ സ്വത്താണ് എല്ലാ പ്രശ്നങ്ങള്ക്കും കാരണമെന്ന് പറഞ്ഞു സ്വകാര്യ സ്വത്തിന്റെ നിര്മൂലനം ലക്ഷ്യമിട്ട് കാര്ഷിക വിളകൾ ബലമായി പിടിച്ചെടുത്തു 2 കോടിയോളം മനുഷ്യരെ പട്ടിണിക്കിട്ട് കൊന്നവർ മതത്തിൽ വിശ്വസിക്കാത്തവരായിരുന്നു .. അത്രയൊന്നും പാതകം മതം ലോകത്ത് വരുത്തിയിട്ടില്ല.. കണക്കുകൾ വേറെയും ഉണ്ട്..

>>വാളുപയോഗിച്ചു തന്നെയാണ് ഇസ്ലാമും പ്രചരിച്ചത് .പ്രവാചകൻ ,മക്കയിൽ നിന്നും മദീനയിൽ എത്തിയപ്പോൾ ഖുറാനിലെ 'മതേതര'(ദീനില്‍ യാതൊരു ബലപ്രയോഗവുമില്ല// അവര്‍ക്ക് അവരുടെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം// യുക്തികൊണ്ടു മാത്രം സംവാദത്തിലേര്‍പ്പെടുക)മൊക്കെ മറഞ്ഞ കാഴ്ച ഖുറാനിൽ തന്നെ കാണാം .<<
പഠിക്കണം എന്ന് പറഞ്ഞാൽ താങ്കൾ ചെവിക്കൊള്ളില്ല.. എന്നാലോ വിഡ്ഢിത്തങ്ങൾ വിളിച്ചു പറയുന്നതിന് ലജ്ജയേതുമില്ല താനും..!! ആരെങ്കിലും എഴുതിവെച്ചത് കോപി/പേസ്റ്റ് ചെയ്യാതെ ഒന്ന് പഠിക്കാൻ ശ്രമിക്കൂ എന്നാണു വീണ്ടു പറയുന്നത്.. എവിടെയാണ് ഖുറാൻ വാളുകൊണ്ട് പ്രചരിച്ചത്..?!
ഇന്നും ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം ആണ്.. ഏത് വാളാണ് ഇപ്പോൾ അത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്..? 'ഏതാണ് ഏറ്റവും വേഗത്തിൽ വളരുന്ന മതം' എന്ന് നെറ്റിൽ ഒന്ന് പരതി നോക്ക്.. എന്നിട്ട് പറ, ഏത് വാളാണ് അതിന്റെ പിന്നിൽ എന്ന് ..!
പ്രവാചക ജീവിതം ഒരു തവണയെങ്കിലും വായിച്ചിരുന്നേൽ ഈ വിഡ്ഢിത്തം താങ്കൾ പറയില്ല..!!

>>ഓരോ സാഹചര്യമനുസരിച്ച് ഓരോന്ന് പറഞ്ഞ ഒരു ഗ്രന്ഥമാണത്രേ ലോകത്തിന്റെ വെളിച്ചം .മാഷെ,മദ്രസ്സയിൽ പോയി തലയിൽ അത് നിറച്ചു വച്ചിരിക്കുന്നവര്ക്ക് അങ്ങനെ തോന്നാം.അത് ലോകം അന്ഗീകരിക്കണം എന്നില്ല.ചിന്തിക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട് :)<<
അതെ, അത് തന്നെയാണ് ലോകത്തിന്റെ വെളിച്ചം..
വേണമെന്നുള്ളവൻ വിശ്വസിക്കട്ടെ; വേണമെന്നുള്ളവൻ നിഷേധിക്കട്ടെ.. (വി.ഖു.)
മദ്രസ്സയിൽ പോകാതെ പഠിച്ചിട്ടും താങ്കളുടെ തലയിൽ വെളിച്ചം കേറിയിട്ടില്ല എന്ന് ഓരോ പ്രതികരണങ്ങളും തെളിയിക്കുകയാണ്.
അതാണല്ലോ വീണ്ടും യുദ്ധത്തിന്റെ സൂക്തങ്ങളുമായി വീണ്ടും ഉള്ള വരവ് തെളിയിക്കുന്നത്..
യുദ്ധം, തീരെ പാടില്ലാത്ത വലിയ എന്തോ അപരാധമാണെന്നാണ് താങ്കൾ ധരിച്ചു വെച്ചിരിക്കുന്നത്.. യുദ്ധം അനിവാര്യമായ സന്ദർഭങ്ങൾ ഉണ്ടാകില്ലേ..? ഒന്നും രണ്ടും ലോക യുദ്ധങ്ങൾ എന്തിനു വേണ്ടി ഉണ്ടായി..? എത്ര തന്നെ ധര്മ്മ നിഷ്ഠയോടെ ജീവിച്ചാലും അത് ഇഷ്ടപ്പെടാത്ത ആളുകള് അവരെ നശിപ്പിക്കാൻ ഇറങ്ങി തിരിക്കും.. ഗാന്ധിജിയെ പോലും വെടിവെച്ചു കൊന്ന നാടാണ് നമ്മുടെത്.. ഇങ്ങോട്ട് ആക്രമിക്കാൻ വരുന്നവരോട് തിരിചചൊന്നും ചെയ്യാതെ അവര്ക്ക് കൊന്നു തീര്ക്കാൻ നിന്ന് കൊടുക്കണമേന്നാണോ ഒരു ജീവിത ദര്ശനം പറയേണ്ടത്..?! ലോകത്ത് പല നാടുകളിലും സൈനിക സേവനം നിയമം മൂലം നിർബന്ധക്കിയതൊന്നും താങ്കൾ അറിഞ്ഞിട്ടില്ല.. ല്ലേ..?! ഇന്ത്യയുടെ ബജറ്റിൽ ഭീമമായ തുക പ്രതിരോധ ആവശ്യങ്ങൾക്കാണ് ചെലവഴിക്കുന്നത്..!! ലോകത്തെ ഏറ്റവും വലിയ കര സേന നമ്മുടെതാണ്‌.. ഇതൊക്കെ സൂചിപ്പിക്കുന്നത് എന്താണ്..?! യുദ്ധമേ വേണ്ടെന്നാണോ?

താങ്കൾ എടുത്തു പറഞ്ഞ 2:217 ആം എന്നീ സൂക്തം മുഴുവൻ പറയാതിരുന്നതെന്തേ?അത് ഇങ്ങനെയാണ്..
"വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (2:217)"

"അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും."
കണ്ടോ ഈ വാക്യം..!! ഇങ്ങോട്ട് യുദ്ധത്തിനു വരുന്നവരെയാണ് സൂചിപ്പിച്ചത്..
അതൊഴിവാക്കിയത് താങ്കളായിരിക്കില്ല.. താങ്കൾ, ആരുടേത് കോപ്പി ചെയ്തതാണോ അവരായിരിക്കും.. അതാണ്‌ പഠിക്കണം മനസ്സിലാക്കണം എന്ന് താങ്കളോട് പറയുന്നത്..

5:45 ലെ, 'എന്നാല്‍ വല്ലവനും അതു മാപ്പു ചെയ്തു കൊടുത്താല്‍ അതു അവനുള്ള ഒരു പാപ പരിഹാരമാകുന്നു.' എന്നുവെച്ചാൽ മാപ്പപെക്ഷിക്കുന്നവനെ കൊല്ലരുത് എന്നാണ് വിവക്ഷ..
യുദ്ധനിയമങ്ങളെ കുറിച്ച് ഞാൻ മുമ്പെഴുതിയതിൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞൊടുന്നവരെ കൊല്ലരുത് എന്നത് ഒര്മിക്കുന്നുണ്ടോ..
യുദ്ധത്തെ കുറിച്ച് പറഞ്ഞെടത്തെല്ലാം ഇത്തരത്തിൽ മാപ്പ് നല്കുന്നതിനെ കുറിച്ചും, അവർ സമാധാനം ആഗ്രഹിച്ചാൽ നിങ്ങളും സമാധാനം നല്കുക; സമാധാനമാണ് ഉത്തമം എന്നൊക്കെ ഖുറാൻ ആവശ്യം പോലെ ഉണര്ത്തിയിട്ടുണ്ട്..
ഇതൊന്നും ഇസ്ലാമിനെ വിമർശിക്കാൻ താങ്കൾക്കു മരുന്നാകില്ല..! പുതിയത് ഉണ്ടാക്കിയിട്ട് വേണം..

>>ഇവിടെല്ലാം യുദ്ധസന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത ആയത്തുകൾ എന്നൊക്കെ പറഞ്ഞാവും താങ്കള് വരിക.<<
അതെ, അത് വളരെ വ്യക്തമല്ലേ..ഇത്രയൊക്കെ പറഞ്ഞിട്ടും താങ്കൾ മനസ്സിലാകാത്ത പോലെ അഭിനയിച്ചാൽ പിന്നെ നിവൃത്തിയില്ല..

>>എല്ലാ കാലത്തേക്കും എല്ലാ മനുഷ്യര്ക്കും വേണ്ടി ഇറക്കിയ 'സത്യമതം' 'പ്രകൃതി മതം' 'ദൈവമതം' എന്ന ഗീർവാണവും ,എല്ലാ കാലത്തിലും അപ്പ്ളിക്കബിൽ എന്ന് പറയുന്ന ആ മതംപഠിക്കാൻ പഴയഗോത്രകാലത്തിലെ അതിന്റെ സാഹചര്യം പഠിക്കാൻ പോകണം എന്നും പറയുന്നതും തമ്മിലുള്ള വിടവ് താങ്കളെപ്പോലുള്ളവർ അന്ഗീകരിക്കാനോ മനസ്സിലാക്കാനോ പോകുന്നില്ല. <<
വിശുദ്ധ ഖുർആനിലെ ഒരു സൂക്തം മനസ്സിലാക്കാൻ ആ സൂക്തത്തെ അതിന്റെ സന്ദർഭത്തെ വിശകലനം ചെയ്തു പണ്ഡിതന്മാർ തന്നെ വിവരിച്ചിട്ടുണ്ട്.. അത് മനസ്സിലാക്കിയാൽ ആണ് ആ കൂടുതൽ വ്യക്തമായി മനസ്സിലാകുക എന്നതാണ് സൂചിപ്പിച്ചത്.. അല്ലാതെ താങ്കൾ വേറെ പഠിക്കാൻ പോകണം എന്നല്ല പറഞ്ഞത്.. ഖുർആൻ പഠിക്കാൻ താങ്കൾ ആഗ്രഹിക്കുന്നെങ്കിൽ അതിൽ തന്നെ സന്ദർഭങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്..

>>യുദ്ധസന്ദർഭത്തിലെ ആയത്തുകൾ ,ശിക്ഷകൾ ,ലോകമനസാക്ഷിയെ ആദരിച്ച് ശരീയത്ത് നിയമം ഉള്ള രാജ്യങ്ങളിൽ പോലും നടപ്പാൻ മടിക്കുന്നവയാണ് .അത്ര ഹീനവും മനുഷ്യവിരുദ്ധവുമാണത് .പകയും പ്രതികാരവും ഇട്ടുകൊടുക്കുന്ന ദൈവത്തിനു സ്നേഹവും ദയയും ഇട്ടുകൊടുക്കാൻ കഴിയാത്തതെന്ത് എന്ന് അതിനെ ചോദ്യം ചെയ്ത് പഠിക്കുന്ന ആരും ചോദിച്ചു പോകും .<<
എന്നിട്ട് 'ലോകമനസ്സാക്ഷി' ശിക്ഷ നല്കുന്ന രാജ്യങ്ങളിലൊക്കെ കുറ്റ കൃത്യങ്ങൾ കൂടുകയല്ലാതെ കുറയുന്നില്ല എവിടെയും..!! ഹ..ഹ..

>>പകയും പ്രതികാരവും ഇട്ടുകൊടുക്കുന്ന ദൈവത്തിനു സ്നേഹവും ദയയും ഇട്ടുകൊടുക്കാൻ കഴിയാത്തതെന്ത് എന്ന് അതിനെ ചോദ്യം ചെയ്ത് പഠിക്കുന്ന ആരും ചോദിച്ചു പോകും .<<
'ചോദ്യം ചെയ്യാൻ വേണ്ടി പഠിക്കുന്ന' എന്ന് പറയുന്നതാകും കൂടുതൽ ചേരുക.. അവരാണ്, യുദ്ധ രംഗത്ത് നിർദേശിച്ച നിയമങ്ങളിൽ പകയും പ്രതികാരവും കാണുക..അവിടെ തന്നെ പറഞ്ഞിട്ടുള്ള സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും നിർദേശങ്ങൾ കാണാതിരിക്കലും അവർ മാത്രമാണ്..!!
എന്നാലോ ആധുനിക യുദ്ധരംഗത്ത് നടക്കുന്ന മനുഷ്യത്വ വിരുദ്ധത അവര്ക്കൊരു പ്രശ്നവുമല്ല..!! അത് കൊണ്ടാണ് സുഹൃത്തെ താങ്കളെ പോലുള്ളവർ എത്രയൊക്കെ എതിര്ത്തിട്ടും, മുന് വിധിയില്ലാതെ പഠിക്കുന്ന ആളുകള് ഇസ്ലാം സ്വീകരിക്കുന്ന കാഴ്ചയാണ് ലോകമെങ്ങും ഉള്ളത്..

>>ആധുനികലോകത്തിലെ മനുഷ്യാവകാശബോധത്തോടും കോഡ് ഓഫ് കണ്ടക്റ്റ് നോടും ധാരനയുള്ളവർക്ക് ഗോത്രകാലമതദൈവങ്ങളുടെ ആഹ്വാനങ്ങൾ സ്തംഭനം ഉണ്ടാക്കും .<<
ഒന്ന് മാത്രം പറയാമോ.. ഏതെങ്കിലും ഒരു 'കോഡ് ഓഫ് കണ്ടക്റ്റ്' ഇസ്ലാം നിർദേശിക്കുന്നതിനേക്കാൾ മികച്ചത് എന്ന് പറയാവുന്ന ഒന്ന്..?!!! അതായിക്കോട്ടെ അടുത്ത ചര്ച്ച..

Rejeesh Palavila • 1 year ago

<2 കോടിയോളം മനുഷ്യരെ പട്ടിണിക്കിട്ട് കൊന്നവർ മതത്തിൽ വിശ്വസിക്കാത്തവരായിരുന്നു .. അത്രയൊന്നും പാതകം മതം ലോകത്ത് വരുത്തിയിട്ടില്ല.. കണക്കുകൾ വേറെയും ഉണ്ട്.>

സുഹൃത്തേ..ഈ വിശദീകരണം നമ്മുടെ വിഷയത്തിന്റെ വെളിയിലേക്ക് വലിച്ചിടുകയാണ് താങ്കൾ .ഞാൻ ചോദിച്ചത് ഇത്രമാത്രമാണ് ,ഇപ്പറയുന്ന ക്രൂരന്മാരായ ഭരണാധികാരികൾ അരുംകൊലകൾ നടത്തിയത് 'നിരീശ്വരവാദത്തിന്റെ' പേരില് അത് സ്ഥാപിക്കനായിരുന്നോ ?അല്ല.അവർ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് അധികാരങ്ങൾക്ക് വേണ്ടിയാണ് ചെയ്തത് .അവരുടെ ലോകത്ത് വിശ്വാസികളും അവിശ്വാസികളും കൊല്ലപ്പെട്ടിട്ടുണ്ട് .സ്റ്റാലിൻ സ്വന്തം ഭാര്യയെപ്പോലും തന്റെ നിലനില്പ്പിനു വേണ്ടി കൊന്നുകള ഞ്ഞിട്ടുണ്ട് .ഇത്തരത്തിൽ അധികാരത്തിനു വേണ്ടി ലോകത്ത് നടക്കുന്ന യുദ്ധങ്ങൾ ഒരിക്കലും അവസാനിക്കില്ല .ഒപ്പം പറഞ്ഞുവന്നത് മതം സ്ഥാപിക്കാൻ വേണ്ടി 'മതാതിഷ്ടിത' അധികാരത്തിനു വേണ്ടി മതവിശ്വാസികൾ അല്ലാത്തവരെ (നിരീശ്വര വാദികളെ മാത്രമല്ല,തങ്ങളുടെ വിശ്വാസത്തിനു പുറത്തു നില്ക്കുന്ന ആരെയും )തിരഞ്ഞുപിടിച്ച് കൊന്ന ചരിത്രം എത്രയോ മുന്നിലുണ്ട് .കണക്കുകൾ എനിക്കും പറയാം !

<<ഇന്നും ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം ആണ്.. ഏത് വാളാണ് ഇപ്പോൾ അത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്..? 'ഏതാണ് ഏറ്റവും വേഗത്തിൽ വളരുന്ന മതം' എന്ന് നെറ്റിൽ ഒന്ന് പരതി നോക്ക്.. എന്നിട്ട് പറ, ഏത് വാളാണ് അതിന്റെ പിന്നിൽ എന്ന് ..!>>ഹ ഹ .ശരിയാണ് ,നെറ്റിൽ നോക്കുന്ന ആർക്കും അങ്ങനെ ഒരു ഉത്തരം കിട്ടും .അതോടൊപ്പം വേറെ ഒന്നുകൂടി കിട്ടും Islam, the most violent religion in the world .അതിനുപിന്നിൽ ജൂതന്മാരാ ജൂതന്മാർ :) ലോകത്തെ വിശ്വാസികളിൽ ഭൂരിപക്ഷം ഇപ്പോഴും കയ്യിൽ കുരിശുമായിട്ടാ നില്ക്കുന്നത് .പോരാത്തതിന് ഇസ്ലാം നടപ്പാകുന്ന 'കൂടുതൽ പ്രജനന മതജനസംഖ്യാ വർദ്ദിത ' ട്ടോണിക്ക് കഴിക്കാൻ ഇടയലേഖനങ്ങൾ ഒക്കെ കൂടുതൽ കാര്യക്ഷമമായി ഇറങ്ങുന്നുണ്ട് .അടുത്ത കാലത്തെങ്ങും റെക്കോർഡ്‌ തിരുത്തപ്പെടും എന്ന് തോന്നുന്നില്ല.ജനസംഖ്യയിൽ ഭൂരിപക്ഷമായാൽ ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചുകളയും എന്ന അയൽരാജ്യങ്ങളിലെ ചരിത്രം അറിയാവുന്ന കൊണ്ടാണെന്ന് തോന്നുന്നു ഇപ്പൊ സംഘികളും ലഘുലേഖകളും പോഷകമരുന്നുകളും കൊടുത്ത് തുടങ്ങീട്ടുണ്ട് :) എന്നാലും ദൈവത്തിന്റെ മതം ഇത്ര നൂറ്റാണ്ടുകഴിഞ്ഞിട്ടും ഗോദയിൽ ഒന്നാമത് എത്തീല്ലല്ലോ .ഒരേ പുസ്തകം വായിക്കുന്നവർ ഓരോ ദിവസവും പരസ്പരം പൊട്ടിത്തെറിച്ച് കുറഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യയും നികത്താതെ കിടക്കുകയാണ് !ജൂതന്മാരാ ജൂതന്മാർ അതിന്റെയെല്ലാം പിന്നിൽ .

<<മദ്രസ്സയിൽ പോകാതെ പഠിച്ചിട്ടും താങ്കളുടെ തലയിൽ വെളിച്ചം കേറിയിട്ടില്ല എന്ന് ഓരോ പ്രതികരണങ്ങളും തെളിയിക്കുകയാണ്.

അതാണല്ലോ വീണ്ടും യുദ്ധത്തിന്റെ സൂക്തങ്ങളുമായി വീണ്ടും ഉള്ള വരവ് തെളിയിക്കുന്നത്>>ദൈവഗ്രന്ഥം എന്ന ഗീർവാണവും അടിമത്തം ,യുദ്ധം തുടങ്ങിയ ഭാഗങ്ങളിൽ നിങ്ങളെ പ്പോലുള്ളവർ നല്കുന്ന വിശദീകരണവും സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.താങ്കള് പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങിയില്ലേ വിഡ്ഢിയെന്നു വിളിക്കുവല്ലേ !ആയിക്കോട്ടെ ബുദ്ധിമാനേ :)

<<യുദ്ധം, തീരെ പാടില്ലാത്ത വലിയ എന്തോ അപരാധമാണെന്നാണ് താങ്കൾ ധരിച്ചു വെച്ചിരിക്കുന്നത്.. യുദ്ധം അനിവാര്യമായ സന്ദർഭങ്ങൾ ഉണ്ടാകില്ലേ..?>>എന്റെ പോന്നു ചേട്ടാ ..ഞാൻ ഖുറാൻ എന്ന സാധനം പലതവണ വായിച്ചിട്ടുണ്ട് .സ്വന്തം കാശ് കൊടുത്ത് ഒരെണ്ണം വാങ്ങി വച്ചിട്ടുണ്ട് .ഖുറാനിൽ പറയുന്ന യുദ്ധം ഇസ്ലാമികലോകത്തിനു വേണ്ടിയാണ് .ഞാൻ താങ്കളോട് ചോദിക്കുന്നു ,അതിനെങ്ങനെയാണ് അവിശ്വാസികളെ അംഗീകരിക്കാൻ കഴിയുക .<<തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6>> ലോകത്തിന്റെ സൃഷ്ടാവ് എന്ന് സ്വയം പറയുന്ന ഈ ദൈവം തന്നില് വിശ്വസിക്കാത്തവരെ ഏറ്റവും മോശപ്പെട്ടവർ എന്ന് പറയുന്നു .ഈ ദൈവത്തെ എന്റെ യുക്തിക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.ഖുറാനിലെ യുദ്ധം എങ്ങനെയാണ് ലോകത്തിന്റെ വികാരമാകുന്നത് .ഈ ഭൂമിയിൽ എല്ലാ മനുഷ്യരെയും ഇസ്ലാമിക വിശ്വാസികൾ ആക്കാൻ ആര്ക്കും ഒരിക്കലും കഴിയില്ല.ഇസ്ലാമിക രാജ്യങ്ങളിൽ പോലും വ്യത്യസ്ഥ വിഭാഗങ്ങളുണ്ട് .സുന്നികളും ഷിയാകളും തമ്മിലുള്ള കുപ്രസിദ്ധമായ തർക്കങ്ങൾ പോലും പരിഹരിക്കപ്പെട്ടിട്ടില്ല .എന്തിന്റെ പേരിലാണ് ഒരാള് ഇത് സമ്പൂർണ്ണമാണ് എന്ന് കരുതേണ്ടത് ?നിങ്ങള്ക്ക് അങ്ങനെ തോന്നാം .നിങ്ങൾ ലോകത്തെ എല്ലാ മതങ്ങളും പഠിച്ചിട്ടൊന്നുമല്ലല്ലോ ഇസ്ലാം ആയതു .നിങ്ങളുടെ തലയിൽ അതങ്ങനെ കുട്ടിക്കാലം മുതൽ നിറച്ചു തന്നിട്ടല്ലേ .ലോകത്ത് ധാരാളം ആളുകള് മതം മാറുന്നുണ്ട് .എല്ലാ മതത്തിനും അത്തരക്കാരുടെ ലിസ്റ്റ് ഉണ്ട് .ചിലർക്ക് തുടർന്ന് വന്ന ആശയങ്ങളിൽ നിന്നും മറ്റൊന്ന് കാണുമ്പോൾ തോന്നുന്ന ആവേശം.മറ്റു ചിലര്ക്ക് അധികാരം/പണം / അംഗീകാരം/ സൗഹൃദം അങ്ങനെ അതിന്റെ യെല്ലാം പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട് .സെക്കുലർ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായി കടുത്ത യാഥാസ്ഥിതികമത വിശ്വാസ രാജ്യങ്ങളിൽ അല്പ്പം കൂടി വീര്പ്പുമുട്ടിയാണ് ന്യൂനപക്ഷങ്ങൾ കഴിയുക .പാകിസ്ഥാനിലെ ഹിന്ദുക്കളെ 'ന പാക്‌' എന്നാണ് ആളുകള് വിളിക്കുന്നത്.അവരെ കൊന്നുകലഞ്ഞില്ലല്ലൊ എന്ന സൌജന്യം പറഞ്ഞിട്ടുള്ള സുഹൃത്തുക്കളെ ചർച്ചകളിൽ ഞാൻ കണ്ടിട്ടുണ്ട്

.തങ്ങളുടെ അവിശ്വാസം തുറന്നു പറയാൻ മടിക്കുന്ന അനേകം വിശ്വാസികളെ എനിക്കറിയാം .സ്വന്തം സമുദായത്തിൽ ഒറ്റപ്പെടാൻ കഴിയാത്തതുകൊണ്ടും ഭയം മൂലവുമാണ് പലരും അത് പറയാത്തത് .എല്ലാവരോടും സ്നേഹവും വിശ്വാസവും സഹവർതിതവും എന്ന ആശയം ഒരു മതവുമില്ലാതെ കൊണ്ടുപോകാം എന്നിരിക്കെ,ഏതെങ്കിലും മതത്തെ ഫോളോ ചെയ്യണം എന്ന വാശിക്കൊന്നും അർത്ഥമില്ല .ചത്തതിനു ശേഷമുള്ള കാര്യങ്ങൾ അപ്പോഴല്ലേ .അങ്ങനെ ഒരു ദൈവം അപ്പോൾ ചോദിയ്ക്കാൻ വരുമെങ്കിൽ പണ്ട് റസ്സൽ പറഞ്ഞ പോലെ 'സോറി ദൈവം!വേണ്ടത്ര തെളിവുകൾ ഇല്ലായിരുന്നു എന്ന് പറയും ' :)

<<ഇതൊക്കെ സൂചിപ്പിക്കുന്നത് എന്താണ്..?! യുദ്ധമേ വേണ്ടെന്നാണോ?>>ഞാൻ എവിടെയും യുദ്ധം സാധ്യമല്ലന്നൊ സംഭവിച്ചു കൂടെന്നോ പറഞ്ഞിട്ടില്ല.നിങ്ങൾ ഇരുട്ട് കൊണ്ട് ഊട്ട യടയ്ക്കുന്നത് പോലെ എന്റെ വാദത്തിനു എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണ് .ഖുറാനിലെ അവിശ്വാസികൾക്ക് എതിരെയുള്ള യുദ്ധത്തെ ഇങ്ങനെയൊക്കെ കൊണ്ടുവന്ന് വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നതിനു താങ്കള്ക്ക് ഒരു ലജ്ജയും തോന്നുന്നില്ലേ ?! .ലോകത്തെ ഓരോ രാജ്യവും അതിലെ പൌരന്മാർക്ക് സംരക്ഷണം നല്കാൻ ബാധ്യതയുള്ളവരാണ് .മികച്ച യുദ്ധതന്ത്രങ്ങൾ സാങ്കേതിക വിദ്യകൾ അവർ നേടുകയും കരുതുകയും ചെയ്യുന്നു .അമ്പും വില്ലും കുന്തവും വാളും കല്ലും കട്ടയുമായി യുദ്ധം ചെയ്ത മതങ്ങളിലെ യുദ്ധമാണോ സുഹൃത്തേ സൈനിക വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത് ? സ്വന്തം സുരക്ഷയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് നമ്മുടെ സൈനികർക്ക് ലഭിക്കേണ്ടത് .പ്രവാചകൻ ഇനി യുദ്ധം ചെയ്യാൻ വന്നാലും അതൊക്കെ പഠിക്കേണ്ടി വരും.വാളും പരിചയും കൊണ്ട് പിടിച്ച് നില്ക്കാൻ കഴിയില്ല !

<<ഇങ്ങോട്ട് യുദ്ധത്തിനു വരുന്നവരെയാണ് സൂചിപ്പിച്ചത്..

അതൊഴിവാക്കിയത് താങ്കളായിരിക്കില്ല.. താങ്കൾ, ആരുടേത് കോപ്പി ചെയ്തതാണോ അവരായിരിക്കും.. അതാണ്‌ പഠിക്കണം മനസ്സിലാക്കണം എന്ന് താങ്കളോട് പറയുന്നത്..>>അതെന്തോ ആകട്ടെ,മതത്തിലേക്ക് ആളുകൾ വരുന്നതും പോകുന്നതും ആനക്കാര്യമായി കരുതുന്നവർക്ക് മാത്രമാണ് ഇതൊക്കെ വലിയ പ്രസക്തം എന്ന് തോന്നുന്നത് .ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവർ ഈ കഥകൾ കേള്ക്കാൻ പോലും നില്ക്കില്ല!!

<<സമാധാനമാണ് ഉത്തമം എന്നൊക്കെ ഖുറാൻ ആവശ്യം പോലെ ഉണര്ത്തിയിട്ടുണ്ട്..>>സമാധാനത്തെ കുറിച്ച് മാത്രം ജീവിതം മുഴുവൻ സംസാരിച്ച ബുദ്ധനെയൊക്കെ വായിച്ചും പഠിച്ചും വളർന്നആളുകള്ക്ക് 'ഇടയ്ക്കിടയ്ക്ക് സമാധാനം തോന്നുന്ന' എബ്രഹാംമതങ്ങളോട് വലിയ അത്ഭുതമൊന്നും തോന്നില്ല!

<<ഇസ്ലാമിനെ വിമർശിക്കാൻ താങ്കൾക്കു മരുന്നാകില്ല..! പുതിയത് ഉണ്ടാക്കിയിട്ട് വേണം..>.ഞാൻ 'ഇസ്ലാമിനെ വിമര്ശിച്ചു കളയാം' എന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ച ആളൊന്നുമല്ല.സാധ്യമാകുന്ന നിലയിൽ ഓരോന്നും പഠിക്കാൻ ശ്രമിക്കാറുണ്ട് .ഒരുപക്ഷെ,അവിശ്വാസികൾ മാത്രമാകും ലോകത്തെ എല്ലാ മതങ്ങളും ചോദ്യം ചെയ്ത് പഠിക്കുന്നത് !റോഡിൽ ഇറങ്ങി നിന്ന് ആരും ദൈവത്തിൽ വിശ്വസിക്കരുത് എന്ന് പറയുന്ന പെന്തക്കൊസ്റ്റ് മോഡൽ യുക്തിവാദവും എനിക്കില്ല . അവിശ്വസിക്കാനുമുള്ള ജനാധിപത്യ സ്വാന്തന്ത്ര്യം നശിക്കപ്പെടാതെ ഇരിക്കട്ടെ എന്ന ആഗ്രഹം മാത്രം .

<<എന്നിട്ട് 'ലോകമനസ്സാക്ഷി' ശിക്ഷ നല്കുന്ന രാജ്യങ്ങളിലൊക്കെ കുറ്റ കൃത്യങ്ങൾ കൂടുകയല്ലാതെ കുറയുന്നില്ല എവിടെയും..!! ഹ..ഹ..>>അതെ,മതം ശിക്ഷനല്കുന്ന രാജ്യങ്ങളിലേത് പോലെതന്നെ :)

<<ചോദ്യം ചെയ്യാൻ വേണ്ടി പഠിക്കുന്ന' എന്ന് പറയുന്നതാകും കൂടുതൽ ചേരുക>>അതെ,അങ്ങനെയാണ് ശരിയായി പഠിക്കേണ്ടത് .എഴുതിവച്ചിരിക്കുന്നത് മുഴുവൻ വിഴുങ്ങുന്നത് എന്ത് പഠനമാണ് .സംശയിക്കുക ..വീണ്ടും വീണ്ടും സംശയിക്കുക .ചോദ്യങ്ങള ചോദിക്കുക .അതാണ്‌ പഠനം .മൂർച്ചയുള്ള യുക്തികൊണ്ട് ഓരോന്നും കുത്തി കുത്തി പഠിക്കണം .അതാണ്‌ വേണ്ടത് .

<<ഒന്ന് മാത്രം പറയാമോ.. ഏതെങ്കിലും ഒരു 'കോഡ് ഓഫ് കണ്ടക്റ്റ്' ഇസ്ലാം നിർദേശിക്കുന്നതിനേക്കാൾ മികച്ചത് എന്ന് പറയാവുന്ന ഒന്ന്..?!!! അതായിക്കോട്ടെ അടുത്ത ചര്ച്ച..>>അതിലും ഭേദം ലോകത്തെ ഏതിലാണ് കോഡ് ഓഫ് കണ്ടക്റ്റ് ഇല്ലാത്തത് എന്ന് താങ്കൾ പറയുകയാവും .

ലോകത്തെ മുസ്ലീം സമൂഹം ലോകത്തിനു മൊത്തം മാതൃകയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ മുസ്ലീമിന് പോലും അതിശയം തോന്നും .എല്ലാ സമൂഹങ്ങളിലും നല്ലവരും കെ ട്ടവരുമുണ്ട് എന്നേ ഒടുവിൽ താങ്കള്ക്ക് എത്തിച്ചേരാൻ കഴിയൂ .നോക്കൂ ,ലോകത്തെ ഓരോ വിശ്വാസിക്കും അവന്റെ ദൈവം അനുഗ്രഹം കൊടുക്കുന്നതയോ പ്രാർത്ഥന കേള്ക്കുന്നതായോ ഒക്കെ തോന്നാറുണ്ട് .അതാണല്ലോ ലോകത്ത് വിശ്വാസങ്ങൾ കാലാകാലങ്ങളായി നില്ക്കുന്നത് .അതൊരു മസ്തിഷ്കപ്രവർത്തനമാണ് .ഡിങ്കനെ വിശ്വസിക്കുന്നവർക്കുവരെ അനുഗ്രഹം കിട്ടും :)

മുറം • 1 year ago

സുഹൃത്തെ Rejeesh Palavila,
>>ഈ വിശദീകരണം നമ്മുടെ വിഷയത്തിന്റെ വെളിയിലേക്ക് വലിച്ചിടുകയാണ് താങ്കൾ .ഞാൻ ചോദിച്ചത് ഇത്രമാത്രമാണ് ,ഇപ്പറയുന്ന ക്രൂരന്മാരായ ഭരണാധികാരികൾ അരുംകൊലകൾ നടത്തിയത് 'നിരീശ്വരവാദത്തിന്റെ' പേരില് അത് സ്ഥാപിക്കനായിരുന്നോ ?അല്ല.അവർ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് അധികാരങ്ങൾക്ക് വേണ്ടിയാണ് ചെയ്തത് .<<
വിഷയത്തെ ഞാൻ വെളിയിലേക്ക് വലിച്ചിട്ടില്ല.. മതത്തിന്റെ പേരില് നടന്നതിനേക്കാൾ കൂടുതൽ മനുഷ്യ കുരുതികൾ നടത്തിയിട്ടുള്ളത് മതമില്ലാത്തവരാണ് എന്നാണു ഞാൻ പറഞ്ഞത്. അവർ നടത്തിയതാകട്ടെ മതത്തെ നിരാകരിച്ചു ഭൂമിയില തന്നെ സ്വര്ഗ്ഗം തീർക്കാൻ ഉത്സാഹിച്ചതാണ് കാരണം.. അവർ തിന്മയായി കണ്ടത് സ്വകാര്യ സ്വത്താണ്.. അത് ഇല്ലാതാക്കാൻ വിള നിലങ്ങൾ പിടിച്ചെടുത്തു 2 കോടിയോളം മനുഷ്യരെ കൊന്നു എന്നാണ് ഞാൻ പറഞ്ഞത്.. അത് നിരീശ്വര വാദം പ്രചരിപ്പിക്കാൻ എന്ന് ഞാൻ പറഞ്ഞില്ല.. എന്നാൽ ഈശ്വര വാദ - സ്വർഗ്ഗ നരകങ്ങളെ - നിരാകരിച്ച കൂട്ടർ, ശരിയായ ചിന്താ ധാര എന്നവർ കരുതിയതിന്റെ സംസ്ഥാപനത്തിനാണ് പരിശ്രമിച്ചത്.. അത്രയും ക്രൂരത, പാതകം, മതത്തിന്റെ പേരില് ലോകത്ത് നടന്നിട്ടില്ല..! അതാകട്ടെ പിഴച്ച ചിന്താഗതി എന്ന് അവര്ക്ക് തന്നെയും പില്ക്കാലത്ത് തിരുത്തി പറയേണ്ടി വന്നു..
ഇസ്ലാം ചെയ്ത യുദ്ധങ്ങൾ ഒരിക്കലും മതം സ്ഥാപിക്കാൻ വേണ്ടിയായിരുന്നില്ല.. യുദ്ധ നിയമങ്ങള ഞാൻ മുമ്പ് വിവരിച്ചതിൽ ഇസ്ലാമിലേക്ക് നിര്ബന്ധിക്കരുത് എന്ന് എഴുതിയത് ഒര്ക്കുന്നോ..? ദൈവിക നിയമമനുസരിച്ച് ജീവിക്കുന്ന ഒരു നാട്ടിനെയും ഭരണ കൂടത്തെയും തകര്ക്കാൻ വന്നവരോടാണ് പ്രവാചകനും അനുയായികളും യുദ്ധം ചെയ്തത്.. ആ യുദ്ധങ്ങളിൽ പോലും ചട്ടങ്ങൾ കൊണ്ട് വന്നത് ഇസ്ലാമിനു മാത്രം അവകാശപ്പെട്ടതാണ്..!! ആ ചട്ടങ്ങളാകട്ടെ, ലോകാവസാനം വരെ യുദ്ധങ്ങളിൽ മാര്ഗ ദർശകവുമാണ്..
>>സ്റ്റാലിൻ സ്വന്തം ഭാര്യയെപ്പോലും തന്റെ നിലനില്പ്പിനു വേണ്ടി കൊന്നുകള ഞ്ഞിട്ടുണ്ട് .<<
സ്റ്റാലിൻ സ്വന്തം ഭാര്യയെ കൊന്നത് മാത്രമാണോ താങ്കളുടെ ഓർമ്മയിലുള്ളത്..? സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നുകൊണ്ട് സോവിയറ്റ് യൂണിയന് നേതൃത്വം നൽകിയ ആളാണ് ജോസഫ് സ്റ്റാലിൻ. കമ്മ്യൂണിസ്റ്റ്കാർ മതത്തെ നിരാകരിച്ചു ഭൂമിയില സ്വര്ഗം തീർക്കാൻ ശ്രമിച്ചതിന്റെ ചില സാമ്പിളുകൾ താങ്കളുടെ ചിന്തയ്ക്ക് ഇടുന്നു: ചരിത്രത്തിലെ കമ്യൂണിസ്റ്റ് മര്‍ദനമുറകളില്‍ ഏതാനും ചില ഇനങ്ങള്‍ :
1. മര്‍ദിതന്റെ തല ഒരു ഇലക്ട്രോണിക് യന്ത്രത്തിലും, കാല്‍ മറ്റൊന്നിലും കെട്ടിയിട്ട ശേഷം അവ രണ്ടും വിപരീത ദിശയിലേക്ക് ശക്തമായി വലിക്കുകയോ, പരസ്പരം ചേര്‍ത്ത് ശരീരത്തെ ചുരുട്ടുകയോ ചെയ്യുകയെന്നതായിരുന്നു അവയിലൊന്ന്. മര്‍ദിതന്‍ മരിക്കുന്നത് ഈ പ്രവൃത്തിയില്‍ ആനന്ദം കണ്ടെത്തുകയെന്നതായിരുന്നു അവരുടെ പതിവ്.
2. അതികഠിനമായ ചൂടുള്ള ഇരുമ്പ് കഷ്ണങ്ങളുപയോഗിച്ച് മര്‍ദിതന്റെ ശരീരത്തിലെ ഓരോ അവയവവും തുടര്‍ച്ചയായി പൊള്ളിക്കുകയും, കരിച്ച് കളയുകയും ചെയ്യുക.
3. എണ്ണ എരിതീയില്‍ തിളപ്പിച്ചതിന് ശേഷം ശരീരത്തില്‍ ഒഴിക്കുക.
4. ഇരുമ്പ് കൊണ്ട് നിര്‍മിച്ച നീളമുള്ള ആണികള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിച്ച് കയറ്റുക.
5. ശരീരത്തിന് അങ്ങേയറ്റം വേദനയുണ്ടാക്കുന്ന വിധത്തില്‍ മര്‍ദിതനെ ബലംപ്രയോഗിച്ച് ഇരുത്തുക. ശേഷം മര്‍ദിതന്റെ ലൈംഗികാവയവത്തിന് അടിക്കുകയും, മുറിവേല്‍പിക്കുകയും ചെയ്യുക.
6. ലൈംഗികാവയവത്തിന് ഉള്ളില്‍ പന്നികളുടെ രോമം പ്രവേശിപ്പിക്കുക.
7. ശരീരത്തില്‍ അങ്ങേയറ്റം വേദനയുള്ള ഇടങ്ങളില്‍ ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുകള്‍ പ്രവേശിപ്പിക്കുക.
8. വിരല്‍തുമ്പുകളില്‍ ആണിയടിച്ച് കയറ്റുക.
9. മര്‍ദിതനെ ഇരുമ്പ് കട്ടിലില്‍ അനങ്ങാന്‍ കഴിയാത്ത വിധം ദിവസങ്ങളോളം ബന്ധിക്കുകയും, അതേതുടര്‍ന്ന് ശരീരമാകമാനം നീരുകെട്ടിക്കുകയും ചെയ്യുക.
10. ശൈത്യകാലത്ത് ശരീരത്തില്‍ നിന്ന് വസ്ത്രം ഉരിഞ്ഞെടുത്ത് ഐസ് കട്ടകളില്‍ കിടത്തുക.
11. പീഢിതന്റെ പിരടിക്ക് പിന്നില്‍ മരക്കഷ്ണം വെച്ച് ഇരുകരങ്ങളു അതിലേക്ക് ചേര്‍ത്ത് കെട്ടുകയും, തലകുനിച്ച് അനങ്ങാന്‍ കഴിയാത്ത വിധത്തില്‍ ദിവസങ്ങളോളം നിര്‍ത്തുകയും ചെയ്യുക.
12. തലമുടികള്‍ ഓരോന്നായി പറിച്ചെടുക്കുകയും, ചില സന്ദര്‍ഭങ്ങളില്‍ മുടിയോടൊപ്പം തലയിലെ തൊലിയും മാംസവും കീറിയെടുക്കുകയും ചെയ്യുക.
13. ഇരുമ്പിന്റെ ചീപ്പുകളുപയോഗിച്ച് ശരീരത്തില്‍ ചീകുകയും, മാംസം കീറുകയും ചെയ്യുക.
14. മര്‍ദിതനെ ശക്തമായി ബന്ധിച്ചതിന് ശേഷം കണ്ണിലും മൂക്കിലും രാസപദാര്‍ത്ഥങ്ങള്‍ ഒഴിക്കുക.
15. തടവുപുള്ളിയുടെ കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയതിന് ശേഷം മുതുകില്‍ ഭീമമായ പാറക്കല്ലുകള്‍ കയറ്റിവെക്കുക.
16. തടവുപുള്ളിയുടെ കൈകള്‍ മുകളിലേക്ക് കെട്ടി, വല്ല കയറിലോ, തൂണിലോ തൂക്കിയിടുക. ശരീരം വായുവില്‍ ഭാരത്തോടെ തൂങ്ങിക്കിടക്കാനാണിത്. രാത്രിമുഴുവനായോ അതിനേക്കാള്‍ കൂടുതലായോ ഇപ്രകാരം തൂക്കിയിടാറുണ്ടായിരുന്നു.
17. അറ്റത്ത് ആണികള്‍ ഘടിപ്പിക്കപ്പെട്ട വടികളുപയോഗിച്ച് തടവുപുള്ളിയെ അടിക്കുക.
18. ഇടുങ്ങിയ, ഇരുളടഞ്ഞ മുറിയില്‍ തടവുപുള്ളിയെ ഏകനായി താമസിപ്പിക്കുക.
19. കത്തികളുപയോഗിച്ച് ശരീരത്തെ ചെറിയ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
20. ശരീരത്തിന്റെ ഏതെങ്കിലു ഭാഗത്ത് ദ്വാരമുണ്ടാക്കി അതിലൂടെ കെട്ടുകളുള്ള കയറ് പ്രവേശിപ്പിക്കുക. പിന്നീട് ആ കയറുപയോഗിച്ച് തന്നെ ഓട്ടതുളഞ്ഞ ശരീരത്തെ മുറിക്കുക.
21. തടവുപുള്ളിയെ ചുമരിനോട് ചേര്‍ത്ത് വെച്ച് ഇരുചെവികളും ചുവരില്‍ ആണി തറച്ചുറപ്പിക്കുക. ഇങ്ങനെ ദിവസങ്ങളോളം നിര്‍ത്താറുണ്ടായിരുന്നു.
ഇത്തരം ക്രൂരമായ മര്‍ദനങ്ങള്‍ക്കും, പീഢനങ്ങള്‍ക്കും, നിരന്തരമായ വഞ്ചനകള്‍ക്കും മോഹനവാഗ്ദാനങ്ങള്‍ക്കു മേലാണ് റഷ്യയില്‍ കമ്യൂണിസം നിലനിന്നത്.
കമ്മ്യൂണിസം എന്തിനു വേണ്ടി ഉണ്ടായി ? മതം പ്രചരിപ്പിക്കാനൊ മത നിരാസത്തിനൊ?!!
ആധുനിക കാലത്ത് ഗ്വാണ്ടനാമോ യിൽ നടന്ന ക്രൂരതകളും ഇതോടു ചേര്ത്തു വായിക്കുക..
>>പോരാത്തതിന് ഇസ്ലാം നടപ്പാകുന്ന 'കൂടുതൽ പ്രജനന മതജനസംഖ്യാ വർദ്ദിത ' ട്ടോണിക്ക് കഴിക്കാൻ ഇടയലേഖനങ്ങൾ ഒക്കെ കൂടുതൽ കാര്യക്ഷമമായി ഇറങ്ങുന്നുണ്ട് .<< പ്രജനനം വഴി മത ജനസംഖ്യ കൂടുന്നതാണോ സുഹൃത്തെ ഞാൻ പറഞ്ഞത്..? എന്റെ പ്രതികരണങ്ങൾ പോലും ശരിയ്ക് മനസ്സിലാക്കാൻ കഴിയാത്ത താങ്കളാണോ ഖുർആൻ ഒരുപാട് വായിച്ചു / പഠിച്ചു എന്ന വീമ്പിളക്കുന്നത്.?!!
ഇസ്ലാം പഠിച്ചു കൊണ്ട് തന്നെ ധാരാളം പേര് ഇസ്ലാം സ്വീകരിക്കുന്ന കാഴ്ചയാണ്.. ലോകമെങ്ങും..?!
>>എന്നാലും ദൈവത്തിന്റെ മതം ഇത്ര നൂറ്റാണ്ടുകഴിഞ്ഞിട്ടും ഗോദയിൽ ഒന്നാമത് എത്തീല്ലല്ലോ .<<
ഗോദയിൽ ഒന്നാമതെത്തുക എന്നതല്ല ലക്‌ഷ്യം.. ഇസ്ലാം ഇന്നും എല്ലാ ദർശനങ്ങളെയും വെല്ലു വിളിച്ചു തന്നെ ലോകത്ത് നിലകൊള്ളുന്നു!! ആളുകൾ, അതിലേക്കു ആകർഷിക്കപ്പെടുകയും ചെയ്യുന്നു..
മതത്തിനെതിരെ നിലകൊണ്ട ആശയ ദർശനങ്ങൾ എവിടെ പോയി എന്നൊന്ന് തെരഞ്ഞാലെങ്കിലും കിട്ടുമോ എന്ന് നോക്ക്..
>>ജൂതന്മാരാ ജൂതന്മാർ അതിന്റെയെല്ലാം പിന്നിൽ .<< ഇസ്ലാമിനെ കുറിച്ച് വിമർശനാത്മകമായി 'പഠിച്ച' താങ്കള്, ജൂതന്മാരെ കുറിച്ച് പഠിച്ചു കാണില്ല.. അതും കൂടി ഒന്ന് പഠിക്കാൻ ശ്രമിച്ചാൽ ഈ പരിഹാസം താങ്കള് തന്നെ വിഴുങ്ങും..
>>ദൈവഗ്രന്ഥം എന്ന ഗീർവാണവും അടിമത്തം ,യുദ്ധം തുടങ്ങിയ ഭാഗങ്ങളിൽ നിങ്ങളെ പ്പോലുള്ളവർ നല്കുന്ന വിശദീകരണവും സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.<<
താങ്കളുടെ "സാമാന്യ യുക്തി" ഇങ്ങോട്ട് യുദ്ധത്തിനു വരുന്നവരെ കൊല്ലാൻ പാടില്ല എന്നതാണല്ലോ.. ആ 'യുക്തി', സാമാന്യ ബോധമുള്ളവരുടെ യുക്തിയല്ല..
>> ഖുറാനിൽ പറയുന്ന യുദ്ധം ഇസ്ലാമികലോകത്തിനു വേണ്ടിയാണ് .ഞാൻ താങ്കളോട് ചോദിക്കുന്നു ,അതിനെങ്ങനെയാണ് അവിശ്വാസികളെ അംഗീകരിക്കാൻ കഴിയുക .<<
ഇസ്ലാമിക ലോകം എന്നാൽ എന്തോന്നാ..? താങ്കള് എന്താണ് മനസ്സിലാക്കിയത്? പ്രവാചകൻ യുദ്ധം ചെയ്തു എല്ലാ അവിശ്വാസികളേയും കൊന്നു കളഞ്ഞെന്നാണോ..? അദ്ദേഹം മരണപ്പെടുന്ന സമയത്ത് ഒറ്റ അവിശ്വാസിയും ഇസ്ലാമിക രാജ്യത്ത് ഇല്ലെന്നാണോ? മരണ സമയത്ത് അദ്ദേഹത്തിൻറെ പടയങ്കി ഒരു ജൂതന്റെ കൈവശം പണയത്തിലായിരുന്നു എന്ന് താങ്കൾക്കറിയാമോ? എല്ലാ അവിശ്വാസികളേയും കൊന്നു കളയാൻ ഖുർആൻ കല്പ്പിച്ചിരുന്നെങ്കിൽ ഇത് പറയാൻ താങ്കള് ജീവിച്ചിരിക്കില്ലായിരുന്നു..! താങ്കളുടെ പൂര്വ്വികരും..! അന്നത്തെ ലോക ഒന്നാം ശക്തിയായിരുന്ന റോമാ സാമ്രാജ്യത്തെ അതി ജയിച്ച ശക്തിയായിരുന്നു ഇസ്ലാം എന്നോര്ക്കുക.. വെറുതെ വിഡ്ഢിത്തം വിളിച്ചു പറയാതെ..

>>ലോകത്തിന്റെ സൃഷ്ടാവ് എന്ന് സ്വയം പറയുന്ന ഈ ദൈവം തന്നില് വിശ്വസിക്കാത്തവരെ ഏറ്റവും മോശപ്പെട്ടവർ എന്ന് പറയുന്നു .ഈ ദൈവത്തെ എന്റെ യുക്തിക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.<<
സൃഷ്ടാവിനെ നിഷേധിക്കുന്നവർ തന്നെയാണ് സൃഷ്ടികളിലെ ഏറ്റവും മോശപ്പെട്ടവർ. ജീവിതത്തിനാവശ്യമായ എല്ലാം - ആരോഗ്യപൂർണ്ണമായ ശരീരവും കുറ്റമറ്റ രീതിയിലുള്ള ആന്തരിക പ്രവര്ത്തനങ്ങളും സംവിധാനിക്കുകയും മഴ വര്ഷിപ്പിച്ചു ഭക്ഷിക്കാനാവശ്യമായ ഫലമൂലാദികൾ എന്നിവയൊക്കെ - നല്കിയ സൃഷ്ടാവിനെ നിഷേധിച്ചു നന്ദികേട് പ്രവർത്തിക്കുന്നവനെക്കാൾ മോശപ്പെട്ട ആരുണ്ട്‌..? ഒരു നാൽക്കാലിക്ക്‌ താങ്കള് പുല്ലും വെള്ളവും നൽകിയാൽ അത് നന്ദി കാണിക്കില്ലേ..? ഇവിടെ നന്ദി കാണിക്കുന്നില്ലെന്ന് മാത്രമല്ല നന്ദികേട്‌ കാണിക്കുകയും ചെയ്യുന്നു താങ്കള് ഉൾപ്പെടെയുള്ളവർ!!!

>>ഖുറാനിലെ യുദ്ധം എങ്ങനെയാണ് ലോകത്തിന്റെ വികാരമാകുന്നത് .<< ലോകത്തിന്റെ വികാരമാണെന്നും / ആക്കണമെന്നും ഞാൻ പറഞ്ഞിട്ടില്ല..!! ഒരു യുദ്ധത്തിൽ പാലിക്കേണ്ട നിയമങ്ങള ലോകത്തിനു മുഴുവൻ പാഠ മാണെന്നാണ് പറഞ്ഞത്.. എഴുതാപ്പുറം വായിക്കല്ലേ..

>>ഈ ഭൂമിയിൽ എല്ലാ മനുഷ്യരെയും ഇസ്ലാമിക വിശ്വാസികൾ ആക്കാൻ ആര്ക്കും ഒരിക്കലും കഴിയില്ല.ഇസ്ലാമിക രാജ്യങ്ങളിൽ പോലും വ്യത്യസ്ഥ വിഭാഗങ്ങളുണ്ട് .<<
ഞാൻ അങ്ങനെ പറഞ്ഞോ..? പ്രവാചകന്റെ കാലത്ത് തന്നെ എല്ലാവരും മുസ്ലിങ്ങൾ ആയിട്ടില്ലല്ലോ.. അതറിയുന്ന ഞാൻ താങ്കളെ പോലെ വിഡ്ഢിത്തം പറയുമെന്ന് കരുതിയോ?

>>എന്തിന്റെ പേരിലാണ് ഒരാള് ഇത് സമ്പൂർണ്ണമാണ് എന്ന് കരുതേണ്ടത് ?<< നന്മ തിന്മകളെ വേര്തിരിച്ചതിന്റെ പേരില് എന്നാണു ഉത്തരം.. വിശദാംശങ്ങൾ വേണമെങ്കിൽ വേറെ ചര്ച്ചയാകാം..
>>നിങ്ങളുടെ തലയിൽ അതങ്ങനെ കുട്ടിക്കാലം മുതൽ നിറച്ചു തന്നിട്ടല്ലേ .<< നിറച്ചത് തന്നെ.. എന്നാൽ ഇന്നതിൽ നില നില്ല്ക്കുന്നത് അതിനേക്കാൾ മികച്ചത് ഇല്ലെന്നു അറിയുന്നത് കൊണ്ട് തന്നെയാണ്.. താങ്കൾക്കു മറിച്ചു തെളിയിക്കാമോ..?

>>ലോകത്ത് ധാരാളം ആളുകള് മതം മാറുന്നുണ്ട് .എല്ലാ മതത്തിനും അത്തരക്കാരുടെ ലിസ്റ്റ് ഉണ്ട് .<< എല്ലാ മതത്തിലേക്കും മാറുന്നവരുടെ കാര്യമല്ല ഞാൻ പറയുന്നത്.. തങ്കള് ഉള്പ്പെടെയുള്ള ആളുകൾ ഇസ്ലാമിനെ അംഗീകരിക്കാൻ പറ്റാത്തതായും ഭീകര മതമായും ഈറ്റവും കൂടുതൽ അക്രമം നടമാടുന്ന മതമായും ഒക്കെ ചിത്രീകരിച്ചിട്ടും അതിലേക്കു ആശയം മനസ്സിലാക്കി വരുന്നവരുടെ കാര്യമാണ് പറയുന്നത്..!! മറ്റൊരുദാഹരണം : സ്ത്രീകളെ അടിച്ചമർത്തുകയും, സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന മതമാണ്‌ എന്ന് പ്രച്ചരിപ്പിച്ചിട്ടും ഇസ്ലാം സ്വീകരിക്കുന്ന അഞ്ചു പേരില് നാലും സ്ത്രീകളാണ്.. എത്ര ഉദാഹരണങ്ങൾ വേണമെന്ന് പറഞ്ഞാൽ മതി..
>>.തങ്ങളുടെ അവിശ്വാസം തുറന്നു പറയാൻ മടിക്കുന്ന അനേകം വിശ്വാസികളെ എനിക്കറിയാം .<< പ്രയോഗം ആസ്സലായിരിക്കുന്നു!! അവിശ്വാസം തുറന്നു പറയാൻ മടിക്കുന്ന 'വിശ്വാസികൾ' !! ഹ..ഹ..ഹാ.. ഒന്ന് ചിന്തിച്ചു കൂടെ സുഹൃത്തെ..?!
>>എല്ലാവരോടും സ്നേഹവും വിശ്വാസവും സഹവർതിതവും എന്ന ആശയം ഒരു മതവുമില്ലാതെ കൊണ്ടുപോകാം എന്നിരിക്കെ,ഏതെങ്കിലും മതത്തെ ഫോളോ ചെയ്യണം എന്ന വാശിക്കൊന്നും അർത്ഥമില്ല .<< മതത്തിൽ നിലനിന്നു കൊണ്ടും എല്ലാവരോടും അതൊക്കെ ആകാമെന്നു,ഞാനും വിശ്വസിക്കുകയും പ്രയോഗ വാത്ക്കരിക്കുകയും ചെയ്യുന്നു.. വാശിയോ നിര്ബന്ധമോ മത വിഷയങ്ങളിൽ ഇല്ല എന്ന് പലവുരു വ്യക്തമാക്കിയില്ലേ?
>>ചത്തതിനു ശേഷമുള്ള കാര്യങ്ങൾ അപ്പോഴല്ലേ .അങ്ങനെ ഒരു ദൈവം അപ്പോൾ ചോദിയ്ക്കാൻ വരുമെങ്കിൽ പണ്ട് റസ്സൽ പറഞ്ഞ പോലെ 'സോറി ദൈവം!വേണ്ടത്ര തെളിവുകൾ ഇല്ലായിരുന്നു എന്ന് പറയും '<< ചാകുന്നതിനു മുമ്പ് സ്വന്തം ശരീരത്തിലേക്ക് ഒന്ന് നോക്കിക്കൂടായിരുന്നോ എന്ന് ദൈവം അപ്പോൾ തിരിച്ചു ചോദിക്കും.. അതിനുള്ള മറുപടി കൂടി ചാകുന്നതിനു മുമ്പ് കണ്ടെത്തിക്കോളൂ..
>>ഖുറാനിലെ അവിശ്വാസികൾക്ക് എതിരെയുള്ള യുദ്ധത്തെ ഇങ്ങനെയൊക്കെ കൊണ്ടുവന്ന് വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നതിനു താങ്കള്ക്ക് ഒരു ലജ്ജയും തോന്നുന്നില്ലേ ?! .>> അവിശ്വാസികളെ ചുമ്മാ അങ്ങോട്ട്‌ പോയി കൊന്നതാണോ? താങ്കള് ഇസ്ലാമിലെ യുദ്ധ ത്തെ വിമര്ശിക്കുന്നത് മുഴുവനും ആ ചിന്ത വെച്ചാണ്..!! ഞാൻ പലതവണ വ്യക്തമാക്കിയതാണ്.. ഇസ്ലാമിക ഭരണകൂടത്തെ തകർത്ത് ഇല്ലാതാക്കാൻ വന്നവർക്കെതിരെയാണ് യുദ്ധം നടന്നിട്ടുള്ളത്.. താങ്കള് 'പഠിച്ചു' എന്ന് പറയുന്നത് ഇങ്ങനെയൊക്കെയാണ്..!!
>>സ്വന്തം സുരക്ഷയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് നമ്മുടെ സൈനികർക്ക് ലഭിക്കേണ്ടത് << ഇതാണോ നിരപരാധികളെയും സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തിൽ കൊന്നൊടുക്കാൻ താങ്കള്ക്കുള്ള ന്യായീകരണം..? കഷ്ടം തന്നെ!!

<<ഇങ്ങോട്ട് യുദ്ധത്തിനു വരുന്നവരെയാണ് സൂചിപ്പിച്ചത്..
അതൊഴിവാക്കിയത് താങ്കളായിരിക്കില്ല.. താങ്കൾ, ആരുടേത് കോപ്പി ചെയ്തതാണോ അവരായിരിക്കും.. അതാണ്‌ പഠിക്കണം മനസ്സിലാക്കണം എന്ന് താങ്കളോട് പറയുന്നത്..>>അതെന്തോ ആകട്ടെ,മതത്തിലേക്ക് ആളുകൾ വരുന്നതും പോകുന്നതും ആനക്കാര്യമായി കരുതുന്നവർക്ക് മാത്രമാണ് ഇതൊക്കെ വലിയ പ്രസക്തം എന്ന് തോന്നുന്നത് .<<<
അതെന്തോ ആകട്ടെ എന്ന്.. ല്ലേ..? എല്ലാ പ്രതികരണങ്ങളിലും ഖുർആൻ പറഞ്ഞ യുദ്ധത്തെ അടച്ചു ആക്ഷേപിച്ച താങ്കള്, ഖുറാനിലെ യുദ്ധം, ഇങ്ങോട്ട് യുദ്ധത്തിനു വന്നവരോടായിരുന്നു എന്ന പറഞ്ഞപ്പോൾ അത് തീരെ പ്രസക്തമല്ല എന്ന് മലക്കം മറിയുന്നു..! യുദ്ധത്തിൽ വളരെ പ്രസക്തം ആയതു അതിന്റെ കാരണം തന്നെയാണ്..!!

>>സമാധാനത്തെ കുറിച്ച് മാത്രം ജീവിതം മുഴുവൻ സംസാരിച്ച ബുദ്ധനെയൊക്കെ വായിച്ചും പഠിച്ചും വളർന്നആളുകള്ക്ക് 'ഇടയ്ക്കിടയ്ക്ക് സമാധാനം തോന്നുന്ന' എബ്രഹാംമതങ്ങളോട് വലിയ അത്ഭുതമൊന്നും തോന്നില്ല!<<
ഇസ്ലാം എന്ന വാക്കിനർത്ഥം തന്നെ, സമാധാനം എന്നും സമര്പ്പണം എന്നുമാണ്..ജീവിതം ദൈവത്തിനു സമർപ്പിക്കുന്നതിലൂടെ നേടിയെടുക്കുന്ന സമാധാനം എന്നാണ് അതിനർത്ഥം.. ഇസ്ലാം പറയുന്ന സമാധാനത്തെക്കാൾ മികച്ചതാണ് ബുദ്ധമതം എന്ന് ഒറ്റ കാര്യത്തിലെങ്കിലും താങ്കൾക്കു തെളിയിക്കാമോ..? ഈ വെല്ല് വിളിയ്ക്കു ഉടനെ ചാടി പുറപ്പെടേണ്ട.. ഏതു വിഷയമാണോ ആ വിഷയത്തിൽ ഇസ്ലാം എന്താണ് പറയുന്നത് എന്ന് നോക്കിയതിനു ശേഷം തെളിവ് നൽകിയാൽ മതി.
>>ഞാൻ 'ഇസ്ലാമിനെ വിമര്ശിച്ചു കളയാം' എന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ച ആളൊന്നുമല്ല.<< താങ്കള് അങ്ങനെ ഇറങ്ങി തിരിച്ച ആളാണെന്നു ഞാൻ പറഞ്ഞില്ല..എന്നാൽ വിമർശിക്കുന്ന കാരണത്താലാണല്ലോ ഞാൻ ഇത്രയും എഴുതേണ്ടി വന്നത്..!!
>> അവിശ്വസിക്കാനുമുള്ള ജനാധിപത്യ സ്വാന്തന്ത്ര്യം നശിക്കപ്പെടാതെ ഇരിക്കട്ടെ എന്ന ആഗ്രഹം മാത്രം .<< ആ ജനാധിപത്യ സ്വാതന്ത്ര്യം വിശ്വാസം പ്രചരിപ്പിക്കാനും ഉണ്ടെന്നു അംഗീകരിക്കുക !!
>>അതെ,മതം ശിക്ഷനല്കുന്ന രാജ്യങ്ങളിലേത് പോലെതന്നെ :)<< മതം ശിക്ഷ നില നിക്കുന്നിടങ്ങളിൽ മറ്റിടങ്ങലിലെക്കാൾ കുറ്റ കൃത്യങ്ങൾ കുറവാണ്..!! സ്കാന്ടെവിയൻ രാജ്യങ്ങളെ വല്ല്യ ഉദാഹരണമാക്കിയ താങ്കൾക്കു ഞാൻ മറുപടി തന്നു കഴിഞ്ഞല്ലോ.
>>സംശയിക്കുക ..വീണ്ടും വീണ്ടും സംശയിക്കുക .ചോദ്യങ്ങള ചോദിക്കുക .അതാണ്‌ പഠനം .മൂർച്ചയുള്ള യുക്തികൊണ്ട് ഓരോന്നും കുത്തി കുത്തി പഠിക്കണം .<< എന്നിട്ട്, ആ 'മൂർച്ചയുള്ള യുക്തി' താങ്കളിൽ എന്തേ കാണാത്തത്.?! വിമര്ശനം എന്ന പേരില് കുറെ വിഡ്ഢിത്തങ്ങൾ മാത്രമാണ് താങ്കള് എഴുതിക്കൂട്ടിയത്..!! ആകെ കൂടി വിമര്ശിച്ചത് യുദ്ധത്തെ കുറിച്ചായിരുന്നു.. അത് പോലും അവസാനം ചീറ്റി..!

>>അതിലും ഭേദം ലോകത്തെ ഏതിലാണ് കോഡ് ഓഫ് കണ്ടക്റ്റ് ഇല്ലാത്തത് എന്ന് താങ്കൾ പറയുകയാവും .<< ലോകത്ത് ഒന്നിനും കോഡ് ഓഫ് കണ്ടക്റ്റ് ഇല്ലാ എന്ന് ഞാൻ പറഞ്ഞോ.. ഇസ്ലാം നിർദേശിക്കുന്നതിനേക്കാൾ മികച്ചത് എന്ന് പറയാവുന്ന ഒന്നാണ് ഞാൻ ചോദിച്ചത്.. ചോദ്യം പോലും ശരിയ്ക്കു ഗ്രഹിക്കാൻ കഴിയാത്തയാളാണ് ഈ 'മൂർച്ചയുള്ള യുക്തി' ക്കാരൻ..!!
>>ലോകത്തെ മുസ്ലീം സമൂഹം ലോകത്തിനു മൊത്തം മാതൃകയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ മുസ്ലീമിന് പോലും അതിശയം തോന്നും .<< അങ്ങനെ ഞാൻ പറഞ്ഞോ..?!
>>എല്ലാ സമൂഹങ്ങളിലും നല്ലവരും കെ ട്ടവരുമുണ്ട് എന്നേ ഒടുവിൽ താങ്കള്ക്ക് എത്തിച്ചേരാൻ കഴിയൂ .<< അതൊക്കെ ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതല്ലേ..!
>>അതാണല്ലോ ലോകത്ത് വിശ്വാസങ്ങൾ കാലാകാലങ്ങളായി നില്ക്കുന്നത് .അതൊരു മസ്തിഷ്കപ്രവർത്തനമാണ് .ഡിങ്കനെ വിശ്വസിക്കുന്നവർക്കുവരെ അനുഗ്രഹം കിട്ടും :)<< ഡിങ്കനെ വിളിക്കാനുള്ള താങ്കളുടെ അവകാശത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല..

Rejeesh Palavila • 1 year ago

<<ദൈവിക നിയമമനുസരിച്ച് ജീവിക്കുന്ന ഒരു നാട്ടിനെയും ഭരണ കൂടത്തെയും തകര്ക്കാൻ വന്നവരോടാണ് പ്രവാചകനും അനുയായികളും യുദ്ധം ചെയ്തത്.. ആ യുദ്ധങ്ങളിൽ പോലും ചട്ടങ്ങൾ കൊണ്ട് വന്നത് ഇസ്ലാമിനു മാത്രം അവകാശപ്പെട്ടതാണ്..!!>>ഇസ്ലാമിനെക്കുറിച്ച് മാത്രം വായിച്ചിട്ടുള്ളവർക്ക് അങ്ങനെ തോന്നുക സ്വാഭാവികം.മഹാഭാരതത്തിൽ യുദ്ധനീതികൾ വിവരിക്കുന്ന ഭാഗങ്ങൾ ഏറെയുണ്ട് .കുട്ടികൃഷ്ണമാരാർ ഭാരതപര്യടനത്തിൽ നല്ലൊരു വിശദീകരണം അതിനു നല്കുകയും ചെയ്തിട്ടുണ്ട് .

യുദ്ധം അനുശാസിച്ച നിയമങ്ങൾ:

1 യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.

2.ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.

3.ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.

4.രണ്ടുപേർ തമ്മിൽ ദ്വന്ദ്വയുദ്ധമാവാം, സുദീർഘമായ യുദ്ധത്തിൽ അവർ ഒരേ ആയുധങ്ങൾ വഹിച്ചൊ, ഒരേ വാഹനത്തിലൊ (ആന, തേർ, കുതിര) ആവണം.

5.ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.

6.യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.

7.നിരായുധനെ ആക്രമിക്കരുത്.

8.അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.

9.യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.

10.പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.

11.സ്ത്രീകളെ ആക്രമിക്കരുത്.

12.ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏർപ്പെടുന്നത്. (ഉദാ: അരയ്ക്കു താഴോട്ട് ഗദകൊണ്ടടിക്കരുത്).

13.ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്.

ഇങ്ങനെ നീണ്ട വ്യവസ്ഥകൾ ഭംഗിയായി വർണ്ണിച്ചിട്ടുണ്ട്.ഇതൊക്കെ എല്ലാക്കാലത്തും യുദ്ധത്തിൽ ഉപയോഗിക്കാവുന്ന നിയമങ്ങൾ തന്നെയല്ലേ . .ഏതൊരുയുദ്ധത്തിലും എന്നപോലെ യുദ്ധത്തിന്റെ നാൾവഴികളിൽ നിയമങ്ങൾ കാറ്റിൽ പറത്തിയയും മഹാഭാരത്തിൽ കാണാം! യുദ്ധത്തിലെ ചട്ടങ്ങൾ ഇസ്ലാമിൽ മാത്രമാണ് എന്ന് ആരോടും പറഞ്ഞു നടക്കരുത് .മഹാഭാരതം ,അനേകായിരം കഥാപാത്രങ്ങളും കഥകളും ഉപകഥകളും കൊണ്ട് സമ്പന്നമായ ഗംഭീരമായ കവിതയാണത് .മനുഷ്യഭാവനയുടെ മഹത്തായസൃഷ്ടി എന്ന നിലയിലാണ് ഞാനതിനെ സ്വീകരിക്കുന്നത് .

<<കമ്മ്യൂണിസം എന്തിനു വേണ്ടി ഉണ്ടായി ? മതം പ്രചരിപ്പിക്കാനൊ മത നിരാസത്തിനൊ?!! >> മതനിരാസത്തിനു വേണ്ടിയല്ല കമ്മ്യൂണിസം രൂപപ്പെട്ടത് .അതതിന്റെ ഭാഗമായി വന്നു എന്ന് മാത്രം . എന്ത് കൊണ്ടാണ് അത് മതത്തിനു എതിരെ യുദ്ധം ചെയ്യേണ്ടി വന്നത് ?എന്ത് കൊണ്ടാണ് അതിനു വിശ്വാസങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടി വന്നത് ?ലോകത്തിലെ ഭൌതികസാഹചര്യങ്ങളുടെ ജീർണ്ണതയിൽ മതത്തിനു/ വിശ്വസങ്ങല്ക്ക് പങ്കുണ്ടായിരുന്നത് കൊണ്ടാണ് .കമ്മ്യൂണിസം ഗംഭീരമായ ആശയം തന്നെയാണ് ..ആത്യന്തികമായി അത് സ്വകാര്യ സ്വത്തിനെ നിഷേധിക്കുന്നു.ഭൂത-വർത്തമാന-ഭാവി കാലങ്ങളിലെ മനുഷ്യസമൂഹങ്ങളെ മാർക്സിസത്തിന്റെ കാഴ്ചപ്പാടനുസരിച്ച് പ്രാകൃത കമ്മ്യൂണിസത്തിനു ശേഷമുള്ള മനുഷ്യ ചരിത്രം, പരസ്പരം വൈരുദ്ധ്യത്തിലുള്ള വർഗ്ഗങ്ങളായി വിഭജിതമായതാകുന്നു. മനുഷ്യസമൂഹം ഇതുവരെ പിന്നിട്ട കാലഘട്ടവും ഇനി പിന്നിടാനുള്ള കാലഘട്ടവും ചേർത്ത് പ്രധാനമായും അഞ്ചു ഘട്ടങ്ങളുള്ളതായി മാർക്സിസം കണക്കാക്കുന്നു.

പ്രാകൃത കമ്യൂണിസം

അടിമത്തം

നാടുവാഴിത്തം (ഫ്യൂഡലിസം)

മുതലാളിത്തം (സ്വതന്ത്ര കമ്പോള വ്യവസ്ഥ)

സോഷ്യലിസം

കമ്യൂണിസം.ഇതിനെ ഓരോന്നിനെയും വിശദമായി പഠിച്ചാൽ മനസ്സിലാകും മാർക്സിയൻ ചിന്താധാരയുടെ ഔന്നിത്യം . സർവ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ എന്നുള്ള കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മുദ്രാവാക്യം ലോകത്ത് വരുത്തിയ മാറ്റങ്ങൾ ചെറുതല്ല .ആധുനിക ലോകത്തെ ഇത്തരത്തിൽ മാറ്റി എടുത്തതിൽ മാർസ്ക് ചിന്തകള്ക്ക് ചരിത്രത്തിൽ നിഷേധിക്കാൻ കഴിയാത്ത സ്ഥാനമുണ്ട് .രാഷ്ട്രീയതത്ത്വശാസ്ത്രം എന്ന നിലയിൽ അതിനെ മറികടക്കുന്ന മറ്റൊന്നും ലോകത്ത് ഉണ്ടായിട്ടില്ല .സ്വാർത്ഥമതികളും ധിക്കാരികളുമായ ഭരണാധികാരികൾ അതിനെ ദുരുപയോഗപ്പെടുത്തി എന്നത് നേരാണ് .അപ്പോഴും കമ്മ്യൂണിസം അപ്രസക്തമാകുന്നില്ല .ജയപയങ്ങളെ കുറിച്ച് അതിന്റെ ഘടങ്ങളെ കുറിച്ച് മാര്ക്സും ഏംഗൽസും എത്രയോ കൃത്യമായി വിശദീകരിച്ചിട്ടുണ്ട് . മതവെറിയുടെ ,അധികാരവെറിയുടെ ചൂഷണങ്ങളുടെ ലോകത്ത് മാർക്സിയൻ ദർശനങ്ങൾ ഒരു പ്രത്യാശയാണ് . ലോകം അത് കൂടുതൽ ആഴത്തിൽ അത് പഠിച്ചിരുന്നെങ്കിൽ എന്നാശിചിട്ടുണ്ട് .വ്യക്തിപരമായി ഞാൻ ഒരു പാര്ട്ടിയിലും ചേർന്നിട്ടില്ല ,ഒരു കൊടിയും പൊക്കിയിട്ടില്ല . എനിക്ക് ഏറ്റവും പ്രിയപ്പെട്ട ദർശനം മാര്കിസ്റെതാണ് .പുതിയ സഖാക്കന്മാർ പലരും അതിനോട് കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കിൽ അതേറെ ജനകീയമായി തുടരും .ഇതൊരു വലിയ വിഷയമാണ് .ചർച്ചകൾ ഏറെ വേണ്ടിവരും !

<<ആധുനിക കാലത്ത് ഗ്വാണ്ടനാമോ യിൽ നടന്ന ക്രൂരതകളും ഇതോടു ചേര്ത്തു വായിക്കുക..>>സുഹൃത്തേ അൽ റുബാഷിന്റെ കവിതയ്ക്ക് കേരളത്തിൽ ആദ്യം വിവർത്തനം നടത്തിയത് ഞാനാണ്‌ .മലയാളനാട് ഓൺലൈൻ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഇസ്ലാമിന് എതിരെയായാലും ഇസ്ലാമിന്റെ പേരിലായാലും മറ്റേതു വിഷയങ്ങളുടെ പേരിലായാലും മനുഷ്യൻ വേട്ടയാടപ്പെടുമ്പോൾ ദുഃഖം തോന്നുന്നത് കൊണ്ടാണ് ഞാൻ അത് ചെയ്തത് എന്ന് മാത്രം ഓർമ്മപ്പെടുത്താൻ വേണ്ടിയാണ് പരിഭാഷയുടെ കാര്യം ഇവിടെ പറഞ്ഞത് .

<<ഇസ്ലാം ഇന്നും എല്ലാ ദർശനങ്ങളെയും വെല്ലു വിളിച്ചു തന്നെ ലോകത്ത് നിലകൊള്ളുന്നു!! ആളുകൾ, അതിലേക്കു ആകർഷിക്കപ്പെടുകയും ചെയ്യുന്നു..മതത്തിനെതിരെ നിലകൊണ്ട ആശയ ദർശനങ്ങൾ എവിടെ പോയി എന്നൊന്ന് തെരഞ്ഞാലെങ്കിലും കിട്ടുമോ എന്ന് നോക്ക്..>>
ലോകത്തുണ്ടായ ഒട്ടു മിക്ക ദർശനങ്ങളുടേയും കഥഇങ്ങനെയാണ് . ഏറിയും കുറഞ്ഞും ആളുകളിലൂടെ അവ നിലകൊള്ളുന്നുണ്ട് .യുക്തിവാദവും നിരീശ്വരവാദവുമാണല്ലോ മതനിരാസത്തിന്റെ പ്രത്യക്ഷവീക്ഷണങ്ങൾ .രണ്ടിനും പണ്ടെത്തെക്കാൾ വളർച്ചയുണ്ട് .ലോകജനസംഖ്യയിൽ അവിശ്വാസത്തിന്റെ വളർച്ചയും കൂടുകയാണ് !താങ്കള് ഒരു മതത്തെ സ്വീകരിച്ച് മറ്റുള്ളവയെ നിരസിക്കുന്നു .ഒരു നിരീശ്വരവാദി എല്ലാം നിഷേധിക്കുന്നു അത്രമാത്രം .വാദത്തിനു താങ്കള് മറ്റു മതങ്ങളെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞേക്കാം .ഫലത്തിൽ താങ്കള് ഇസ്ലാമിനെ സത്യമതമെന്നൊ ദൈവമതമെന്നൊ വിളിക്കുമ്പോൾ ,അതാണ്‌ മാര്ഗ്ഗം എന്ന് പറയുമ്പോൾ മറ്റുള്ളവയെ നിഷേധിക്കുകയാണല്ലോ .മറ്റു മതങ്ങളുടെ കാര്യത്തിൽ പ്രകടിപ്പിക്കുന്ന യുക്തിയും താങ്കളുടെ മതത്തോടുള്ള വിധേയത്വവും തീര്ച്ചയായും വ്യത്യസ്ഥമായിരിക്കും :)

<<ഇങ്ങോട്ട് യുദ്ധത്തിനു വരുന്നവരെ കൊല്ലാൻ പാടില്ല എന്നതാണല്ലോ.. ആ 'യുക്തി>>സ്വയരക്ഷയ്ക്കുവേണ്ടിയുള്ള പ്രതിരോധം എന്നത് ഓരോ ജീവിയുടെയും അടിസ്ഥാന സ്വഭാവമാണ് .ഇവിടെയും വ്യാഖ്യാനിച്ചു മാറ്റുകയാണ് ഞാൻ പറഞ്ഞ കോണിൽ നിന്നും! 'ഖുറാനിലെ യുദ്ധ ആയത്തുകൾ ' സാന്ദർഭികമാനെന്നു പറഞ്ഞത് സംബന്ധിച്ച ചർച്ചയിൽ നിന്നാണല്ലോ അത് .അവിശ്വാസികളെ കൊല്ലാൻ പറയുമ്പോൾ അന്നത്തെ സാഹചര്യത്തിൽ പറഞ്ഞതാണ് എന്ന് പറഞ്ഞു.ഇനീം യുദ്ധം വരുമെന്നും അപ്പോൾ 'അവിശ്വാസികളെ' കൊല്ലെണ്ടിയും വരുമല്ലോ അതാണ്‌ അതിന്റെ യുക്തി എന്നും പറഞ്ഞു.ഓക്കെ !സമ്മതിച്ചു അപ്പോ , .അല്ലാഹുവിൽ വിശ്വസിക്കാത്തവരെ,ആ മാർഗത്തിൽ വരാത്തവരെ കൊന്നു കളയാനുള്ള ആഹ്വാനം തീവ്രവിശ്വാസികൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഖുറാനിലെ ഈ അയതുകൾക്ക് മുണ്ട് എന്ന് പറയുമ്പോൾ മാത്രം ബ ബ പറയുന്നു.അത്രേ ചോദിച്ചുള്ളൂ !ഇവിടെ ഉരുണ്ടു കളി തന്നെ ശരണം.ആയിക്കോട്ടെ!

<<എല്ലാ അവിശ്വാസികളേയും കൊന്നു കളയാൻ ഖുർആൻ കല്പ്പിച്ചിരുന്നെങ്കിൽ ഇത് പറയാൻ താങ്കള് ജീവിച്ചിരിക്കില്ലായിരുന്നു..! താങ്കളുടെ പൂര്വ്വികരും..! >>ഈ സൌജന്യത്തിനു നന്ദി! സുഹൃത്തേ ..ജൂതന്മാരെ മുഴുവൻ കൊന്നുകളയണം എന്ന് ഹിറ്റ്ലർ കല്പ്പിക്കുകയും നടപ്പാക്കുകയും ചെയ്തപ്പോഴും ജർമ്മനിയിൽ ജൂതന്മാർ അവശേഷിച്ചു.ധാരാളംപേർ ജര്മ്മൻ ജനതയുടെ സഹായം കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ട് ..ആ ഗുരുതര സാഹചര്യത്തിൽ പോലും സഹജീവിയോടു സഹാനുഭൂതി കാണിച്ചവരുണ്ട് ..ഇസ്ലാമികഭീകരവിശ്വാസികളെ കൈകാര്യം ചെയ്യാൻ ശുഷ്കാന്തിയുള്ള അമേരികയിൽ സന്തോഷത്തോടും സ്വാന്തന്ത്ര്യത്തോടും സർവ്വവിധസൌകര്യങ്ങളോടും ജീവിക്കുന്ന എത്രയോ മുസ്ലീമ്സും കുടിയേറ്റക്കാരുമുണ്ട് .തീവ്രവാദികളുടെ പേരില് അവരെ ആരെങ്കിലും കൈകാര്യം ചെയ്യുന്നുണ്ടോ?അവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നുണ്ടോ?.തീവ്രവാദികൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോഴും അഭയാർഥികളെ നെഞ്ചോടു ചേർത്തുവച്ച രാജ്യങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടില്ലെന്നാണോ ?സൌദിപോലുള്ള 'ഇസ്ലാംപ്രഭവ കേന്ദ്രരാജ്യങ്ങൾ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും മതസ്വാതന്ത്ര്യത്തിനു ഇസ്ലാമിന് തുല്യമായ സ്വാതന്ത്ര്യമോ അവകാശമോ നല്കിയിട്ടുണ്ടോ ?വെറുതെ കേമത്തം പറഞ്ഞിട്ട് കാര്യമുണ്ടോ!!

<<ഒരു നാൽക്കാലിക്ക്‌ താങ്കള് പുല്ലും വെള്ളവും നൽകിയാൽ അത് നന്ദി കാണിക്കില്ലേ..? ഇവിടെ നന്ദി കാണിക്കുന്നില്ലെന്ന് മാത്രമല്ല നന്ദികേട്‌ കാണിക്കുകയും ചെയ്യുന്നു താങ്കള് ഉൾപ്പെടെയുള്ളവർ!!!>>ഞാൻ ജീവിക്കുന്ന ലോകത്ത് എന്റെ മാതാപിതാക്കളോട് സമൂഹത്തോട് കർഷകരോട് കൂടെപ്പിറ പ്പുകളോട് കൂട്ടുകാരോട് നാടിനോട് ആത്യന്തികമായി പരസ്പരാശ്രിത സമൂഹത്തോട് കടപ്പെട്ട് തന്നെയാണ് ഞാൻ ജീവിക്കുന്നത് .അതിനു ദൈവവിശ്വാസവുമായി ഒരു ബന്ധവുമില്ല .അതിന്റെ ആവിശ്യവുമില്ല .സദാചാരത്തിന്റെയും നന്മയുടെയും മൊത്തക്കച്ചവടം മതത്തിന്റെതെന്ന് പറഞ്ഞ് വീണ്ടും കരയിക്കരുതേ!

<<ലോകത്തിന്റെ വികാരമാണെന്നും / ആക്കണമെന്നും ഞാൻ പറഞ്ഞിട്ടില്ല..!! ഒരു യുദ്ധത്തിൽ പാലിക്കേണ്ട നിയമങ്ങള ലോകത്തിനു മുഴുവൻ പാഠ മാണെന്നാണ് പറഞ്ഞത്.. എഴുതാപ്പുറം വായിക്കല്ലേ>>ഹ ഹ സത്യത്തിൽ നിങ്ങൾ ഉരുണ്ടു മറിയുന്നത് നിങ്ങള്ക്ക് അറിയാൻ കഴിയുന്നില്ല.ലോകാവസാനം വരെ മുഴുവൻ മനുഷ്യര്ക്കും വേണ്ടിയുള്ള പ്രമാണത്തിലെ യുദ്ധവികാരം എന്താണ് എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ അതിനെ യുദ്ധനിയമങ്ങൾ എന്ന് മാത്രം പറഞ്ഞ് സ്ക്യൂട്ട് ചെയ്യുന്നത് കാണുമ്പോൾ ഒരു വിശ്വാസിയുടെ രോദനം എനിക്ക് കേള്ക്കാം ! :)

<<പ്രവാചകന്റെ കാലത്ത് തന്നെ എല്ലാവരും മുസ്ലിങ്ങൾ ആയിട്ടില്ലല്ലോ.. അതറിയുന്ന ഞാൻ താങ്കളെ പോലെ വിഡ്ഢിത്തം പറയുമെന്ന് കരുതിയോ?>>പരസ്യവാചകം പോലെ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മതമെന്നത് ഇപ്പറഞ്ഞ കാര്യത്തിനു വേണ്ടിയാണല്ലോ .കോൾഗേറ്റ് ഏറ്റവും കൂടുതൽ ആളുകള് ഉപയോഗിക്കുന്നത് എന്ന് കമ്പനി പറയുന്നത് വാങ്ങാത്തവരും വാങ്ങണം എന്ന ആഗ്രഹവും ലക്ഷ്യവും കൊണ്ടാണല്ലോ :)

മുറം • 1 year ago

>>.മഹാഭാരതത്തിൽ യുദ്ധനീതികൾ വിവരിക്കുന്ന ഭാഗങ്ങൾ ഏറെയുണ്ട് .കുട്ടികൃഷ്ണമാരാർ ഭാരതപര്യടനത്തിൽ നല്ലൊരു വിശദീകരണം അതിനു നല്കുകയും ചെയ്തിട്ടുണ്ട് .<< അതൊക്കെ തേടിപ്പിടിച്ചു കൊണ്ടുവന്നത് നന്നായി..! മതത്തെ നിരസിക്കുന്നവർ ചെയ്ത ക്രൂരത യുടെ വിഷയത്തിലാണ് യുദ്ധ രംഗത്ത് പോലും ഇസ്ലാം കൊണ്ടുവന്ന ചട്ടങ്ങളെ കുറിച്ച് ഞാൻ പറഞ്ഞത്.. ഇപ്പോൾ മഹാഭാരതത്തെ കൂട്ട് പിടിക്കുന്ന താങ്കൾക്കു, ആ വിഷയത്തിൽ ഭൗതിക ദർശനങ്ങൾ കൂട്ടിനില്ല..! ചെയ്ത ക്രൂരതകളെ തള്ളിപ്പറയാനുമാവില്ല !! മാത്രമല്ല, ആധുനിക ലോകത്തെ ഒരു കോഡ് ഓഫ് കണ്ടക്റ്റ് പോലും മതം നൽകുന്നതിനേക്കാൾ മെച്ചപ്പെട്ട് പറയാനുമില്ല.!!!
>>ഏതൊരുയുദ്ധത്തിലും എന്നപോലെ യുദ്ധത്തിന്റെ നാൾവഴികളിൽ നിയമങ്ങൾ കാറ്റിൽ പറത്തിയയും മഹാഭാരത്തിൽ കാണാം! യുദ്ധത്തിലെ ചട്ടങ്ങൾ ഇസ്ലാമിൽ മാത്രമാണ് എന്ന് ആരോടും പറഞ്ഞു നടക്കരുത് .അനേകായിരം കഥാപാത്രങ്ങളും കഥകളും ഉപകഥകളും കൊണ്ട് സമ്പന്നമായ ഗംഭീരമായ കവിതയാണത് .മനുഷ്യഭാവനയുടെ മഹത്തായസൃഷ്ടി എന്ന നിലയിലാണ് ഞാനതിനെ സ്വീകരിക്കുന്നത് .<<
ഒരു മുൻ‌കൂർ ജാമ്മ്യം എടുത്തത് നന്നായി..!!
അതുകൊണ്ട് ചര്ച്ച ആ വിഷയത്തിലേക്ക് നീട്ടുന്നില്ല. ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞ ആൾ ആദ്യം ബുദ്ധമതത്തെ കുറിച്ചും പിന്നെ, മഹാ ഭാരതത്തെകുറിച്ചും വാചാലനാകുന്നത് കൌതുകം തന്നെ!!
വിശുദ്ധ ഖുർആൻ പറയുന്ന ഒരു കാര്യം ഞാൻ വളരെ മുമ്പ് തന്നെ താങ്കളെ ഉണര്തിയത് താങ്കൾ മറന്നോ? ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും പ്രവാചകന്മാരെ ദൈവം നിയോഗിച്ചിട്ടുണ്ട്.. അവരിലൂടെ സമൂഹത്തിൽ നന്മയുടെ പാഠങ്ങൾ നൽകിയിട്ടുമുണ്ട്..! അതിനാൽ മറ്റേതെങ്കിലും വേദഗ്രന്ഥങ്ങളിൽ നന്മയൊന്നും കാണില്ല എന്ന് ഒരു ഇസ്ലാമിക വിശ്വാസി പറയില്ല..മറ്റു മതങ്ങളും ഇസ്ലാമും എന്നത് വേറെ ചര്ച്ച ചെയ്യാവുന്നതാണ്.. 'മതമില്ലാത്ത ആൾ' എന്ന് പറയുന്ന താങ്കളോടാണ് ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ നിന്ന് ഞാൻ സംവദിക്കുന്നത്.
>> പ്രാകൃത കമ്യൂണിസം, അടിമത്തം, നാടുവാഴിത്തം(ഫ്യൂഡലിസം), മുതലാളിത്തം (സ്വതന്ത്ര കമ്പോള വ്യവസ്ഥ), സോഷ്യലിസം << ഇതിൽ ഏതിലാണ് ഇപ്പൊ കമ്മ്യൂണിസം ഉള്ളത്? കമ്മ്യൂണിസ്റ്റ് ചൈന പോലും പിന്തുടരുന്നത് മുതലാളിത്ത പാതയാണ് എന്ന് ആര്ക്കാണ് അറിഞ്ഞു കൂടാത്തത്.. താങ്കള് എന്നെ കമ്മ്യൂണിസം പഠിപ്പിക്കുകയാണോ.?! ഹ.ഹ.. ഇന്ന് എവിടെ കമ്മ്യൂണിസം.? മ്യൂസിയത്തിലോ..? ഏന്തേ കേരളത്തിൽ പോലും വേരോടാത്തത്?!! അത് നമുക്കെ വേറെ ചര്ച്ച ചെയ്യാം.. മതത്തെ നിരസിക്കുന്നതിനും ആശയം സംസ്ഥാപിക്കുന്നതിനും വേണ്ടി, അവർ ചെയ്തു കൂട്ടിയ ക്രൂരതയുടെ നാലയലത്തു പോലും വരില്ല മതത്തിന്റെ പേരിലെ യുദ്ധ കുറ്റങ്ങൾ..!! എത്ര പേരെ അടിമകളാക്കുകയുണ്ടായി? ഇസ്ലാം അടിമത്വം അവസാനിപ്പിക്കുകയാണ് ചെയ്തത്..!! ആ ഇസ്ലാമിനെ എതിര്ക്കാൻ താങ്കൾക്കു എന്ത് യോഗ്യത എന്ന് ചിന്തിക്കുക..!

>>അൽ റുബാഷിന്റെ കവിതയ്ക്ക് കേരളത്തിൽ ആദ്യം വിവർത്തനം << കവിതയല്ലല്ലോ നമ്മുടെ ചർച്ച.. മതയുദ്ധ മാണോ മത നിരാസ അധികാരങ്ങളാണോ കൂടുതൽ ക്രൂരത കാട്ടിയത് എന്നതായിരുന്നു ചർച്ച ചെയ്തിരുന്നത്.. അതിൽ, യുദ്ധം അനിവാര്യമാകും എന്നും യുദ്ധത്തിൽ കൊല്ലാൻ ഉള്ള കല്പ്പന മാനവികമാണെന്നും ആണ് ഞാൻ സമർഥിച്ചത്. അതിനെ എതിർത്ത് മതങ്ങളാണ് കൂടുതൽ കുഴപ്പങ്ങൾ ലോകത്തുണ്ടാക്കിയത് എന്ന താങ്കളുടെ വാദത്തിന്റെ അടിവേരറുക്കാനാണ്, ഭൗതിക ദർശനത്തിൻറെ വക്താക്കൾ ചെയ്ത സമാനതയില്ലാത്ത ക്രൂരതകൾ അക്കമിട്ട് നിരത്തിയത്..!
അത് പറയുമ്പോൾ കവിതയും കൊണ്ട് വരല്ലേ സുഹൃത്തെ..

>>ഏറിയും കുറഞ്ഞും ആളുകളിലൂടെ അവ നിലകൊള്ളുന്നുണ്ട് .യുക്തിവാദവും നിരീശ്വരവാദവുമാണല്ലോ മതനിരാസത്തിന്റെ പ്രത്യക്ഷവീക്ഷണങ്ങൾ .രണ്ടിനും പണ്ടെത്തെക്കാൾ വളർച്ചയുണ്ട് .<< വളരുന്നുണ്ട്‌.. പടവലങ്ങ പോലെ താഴോട്ടു..!! യുക്തിവാദികളായി വന്നു, ഇസ്ലാം സ്വീകരിച്ചു പോകുന്നവരെ സാകിര് നായിക്കിന്റെ പരിപാടികളിൽ താങ്കൾക്കു യഥേഷ്ടം കാണാം.. ഹ..ഹ..! യുക്തിവാദികളുടെ നെടും തൂണായ ശ്രീ യു. കലാനാഥനുമായി, എം എം അക്ബര് നടത്തിയ സംവാദം യൂ ടുബിൽ ലഭ്യമാണ് അതെങ്കിലും ഒന്ന് കണ്ടു നോക്കൂ..
>>താങ്കള് ഒരു മതത്തെ സ്വീകരിച്ച് മറ്റുള്ളവയെ നിരസിക്കുന്നു .<< മതം, ഞാൻ നേരത്തെ വ്യക്തമാക്കിയ പോലെ ദൈവത്തെ ആരാധിക്കാൻ ദൈവം അവതരിപ്പിച്ച മതമാണ്‌.. മറ്റു മതങ്ങളിലോന്നും ഏകനായ സ്രഷ്ടാവിനെയല്ല ആരാധികപ്പെടുന്നത്.. എന്നാൽ ഖുറാൻ പറയുന്നു : 'ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.' (2:21,22)
ദൈവത്തെ അല്ലാതെ മറ്റാരെയും ആരാധിക്കരുത് എന്ന് .. അതിനാൽ ഞാൻ അത് സ്വീകരിച്ചു..
>>അതാണ്‌ മാര്ഗ്ഗം എന്ന് പറയുമ്പോൾ മറ്റുള്ളവയെ നിഷേധിക്കുകയാണല്ലോ .<< ചുമ്മാ നിഷേധിച്ചതല്ല എന്ന് മേൽ സൂക്തത്തിൽ നിന്നും വ്യക്തമായില്ലേ?

>>സ്വയരക്ഷയ്ക്കുവേണ്ടിയുള്ള പ്രതിരോധം എന്നത് ഓരോ ജീവിയുടെയും അടിസ്ഥാന സ്വഭാവമാണ് .<< ഇസ്ലാമിലെ യുദ്ധം വല്ല്യ അപരാധം എന്ന രീതിയിൽ സംഭാവമാക്കിയ ആൾ ഇപ്പോൾ ബോധത്തിലേക്ക്‌ വന്നു.. യുദ്ധത്തിൽ ശത്രുക്കളെ കൊല്ലാതെ അവരുടെ കയ്യാൽ കൊല്ലപ്പെടാൻ നിന്ന് കൊടുക്കണമെന്ന് ഒരു ജീവിത ദർശനത്തിന് പറയാമോ എന്ന ചോദ്യം താങ്കൾക്കു മനസ്സിലായതിൽ സന്തോഷം..!
>>അവിശ്വാസികളെ കൊല്ലാൻ പറയുമ്പോൾ അന്നത്തെ സാഹചര്യത്തിൽ പറഞ്ഞതാണ് എന്ന് പറഞ്ഞു.ഇനീം യുദ്ധം വരുമെന്നും അപ്പോൾ 'അവിശ്വാസികളെ' കൊല്ലെണ്ടിയും വരുമല്ലോ അതാണ്‌ അതിന്റെ യുക്തി എന്നും പറഞ്ഞു.<< ഇങ്ങോട്ട് യുദ്ധത്തിനു വരുന്നവർ വരുമ്പോൾ യുദ്ധവും നിയമങ്ങളും ഉണ്ടാവണം..
>>അല്ലാഹുവിൽ വിശ്വസിക്കാത്തവരെ,ആ മാർഗത്തിൽ വരാത്തവരെ കൊന്നു കളയാനുള്ള ആഹ്വാനം തീവ്രവിശ്വാസികൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഖുറാനിലെ ഈ അയതുകൾക്ക് മുണ്ട് എന്ന് പറയുമ്പോൾ മാത്രം ബ ബ പറയുന്നു.അത്രേ ചോദിച്ചുള്ളൂ !ഇവിടെ ഉരുണ്ടു കളി തന്നെ ശരണം.ആയിക്കോട്ടെ! <<
യുദ്ധ രംഗത്തേക്ക് മാത്രം നിർദേശിച്ച ആ സൂക്തങ്ങളെ താങ്കളും തീവ്രവാദികളും മറ്റു സന്ദർഭത്തിലേക്കു എന്തിനു ഉപയോഗിക്കുന്നു..?! അവരും താങ്കളും ചെയ്യുന്ന ഈ തെറ്റിന് ഉത്തരവാദിത്വം നിങ്ങൾ രണ്ടു കൂട്ടര്ക്കുമാണ് അല്ലാതെ ഖുർആൻ എന്ത് പിഴച്ചു..? എത്രവട്ടം മറുപടി തന്നു കഴിഞ്ഞു..? എന്നിട്ട് താങ്കൾക്കു പോലും അത് സ്വീകാര്യമല്ല.. പിന്നെ ആ തീവ്രവാദികളെ എങ്ങനെ തിരുത്തും..?! താങ്കൾക്കു മനസ്സിലാവാൻ വേണ്ടി ഇത്ര കൂടി ഞാൻ പറഞ്ഞിരുന്നു.. ആ സൂക്തങ്ങൾ മറ്റു സന്ദർഭത്തിലെക്കു കൂടി ആണ് എന്ന് മുസ്ലിം ലോകം മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെ എഴുതാൻ താങ്കള് പോലും ജീവിച്ചിരിക്കുമായിരുന്നില്ല. എന്നിട്ടും താങ്കൾക്കു മനസ്സിലായില്ല.! വീണ്ടും വീണ്ടും അത് തന്നെ പുലമ്പി കൊണ്ടിരുന്നോളൂ..
>>ജൂതന്മാരെ മുഴുവൻ കൊന്നുകളയണം എന്ന് ഹിറ്റ്ലർ കല്പ്പിക്കുകയും നടപ്പാക്കുകയും ചെയ്തപ്പോഴും ജർമ്മനിയിൽ ജൂതന്മാർ അവശേഷിച്ചു.<< ജര്മ്മനിയുടെ മാത്രം അധികാരിയായിരുന്ന ഹിട്ലർ പറഞ്ഞതെങ്ങനെ ലോകം മുഴുവൻ അനുസരിക്കും..?! മാത്രമല്ല ഏതെങ്കിലും വേദ ഗ്രന്ഥം അങ്ങനെ പറഞ്ഞോ..? ഖുർആനും പറഞ്ഞില്ല...! എന്നാൽ ഖുർആൻ പറഞ്ഞു എന്ന് താങ്കളും തീവ്രവാദികളും ഒരു പോലെ മനസ്സിലാക്കിയതിന്റെ പൊള്ളത്തരം തുറന്നു കാട്ടിയതാണ് ഞാൻ.. അതൊന്നും മനസ്സിലാക്കാനുള്ള വിവേകം ഇല്ലെങ്കിൽ വല്ല്യ ചർച്ചക്കാരനായി അവതരിക്കല്ലേ സുഹൃത്തെ.. വിഡ്ഢിത്തം എഴുതരുതെന്ന് ഞാൻ പലതവണ താങ്കളോട് പറഞ്ഞു കഴിഞ്ഞു.. പ്ലീസ് എനിക്ക് സമയമില്ല..
>>ഞാൻ ജീവിക്കുന്ന ലോകത്ത് എന്റെ മാതാപിതാക്കളോട് സമൂഹത്തോട് കർഷകരോട് കൂടെപ്പിറ പ്പുകളോട് കൂട്ടുകാരോട് നാടിനോട് ആത്യന്തികമായി പരസ്പരാശ്രിത സമൂഹത്തോട് കടപ്പെട്ട് തന്നെയാണ് ഞാൻ ജീവിക്കുന്നത് .<< അവരാരുമല്ല താങ്കൾക്കു ആരോഗ്യ പൂർണ്ണമായ ശരീരവും കുറ്റമറ്റ ആന്തരിക ശരീര സംവിധാനങ്ങളും ബുദ്ധി, ഓര്മ്മ, ചിന്താ ശേഷി എന്നിവയൊക്കെ നല്കിയത്.. അത് നല്കിയവനോടാണ് ആദ്യം നന്ദി ചെയ്യേണ്ടത്.. അതാണ്‌ ദൈവ വിശ്വാസ തലം.. ഒരു നാൽക്കാലിക്ക്‌ താങ്കള് പുല്ലും വെള്ളവും നൽകിയാൽ അത് നന്ദി കാണിക്കില്ലേ എന്ന ചോദ്യം അതുകൊണ്ടാണ് ചോദിച്ചത്.. പിന്നെ റസ്സലിന്റെ പരാമര്ഷത്തിനു ഞാൻ തന്ന മറുപടി ക്ക് പ്രതികരണം ഇല്ലല്ലോ. അതിനുകൂടി ഉത്തരം കണ്ടു പിടിച്ചിട്ടു ചത്താൽ മതി.. അല്ലാതിരുന്നാൽ കരയേണ്ടി വരുക താങ്കളാകും.
>>ലോകാവസാനം വരെ മുഴുവൻ മനുഷ്യര്ക്കും വേണ്ടിയുള്ള പ്രമാണത്തിലെ യുദ്ധവികാരം എന്താണ് എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ അതിനെ യുദ്ധനിയമങ്ങൾ എന്ന് മാത്രം പറഞ്ഞ് സ്ക്യൂട്ട് ചെയ്യുന്നത് കാണുമ്പോൾ << ഖുർആനിലെ യുദ്ധവികാരം ലോകത്തിന്റെ വികാരമാക്കണം എന്ന് ഞാൻ എവിടെയാണ് പറഞ്ഞത്..? താങ്കളുടെ ആ ചോദ്യവും എന്റെ ഉത്തരവും ഒന്ന് പ്രത്യേകം കൊട്ടേഷനിലിട്ടു ഒന്ന് എടുത്തു ഉദ്ധരിക്കാമൊ? അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല.. മറിച്ചു യുദ്ധ നിയമങ്ങള ലോകത്തിനു പാഠമാണ് എന്നാണു പറഞ്ഞത്.
>>ഏറ്റവും വേഗത്തിൽ വളരുന്ന മതമെന്നത് ഇപ്പറഞ്ഞ കാര്യത്തിനു വേണ്ടിയാണല്ലോ .<< വിവരമില്ലെങ്കിൽ മൌനം പാലിക്കാനുള്ള മാന്യതയെങ്കിലും കാണിക്കൂ സഹോദരാ..
ലോകത്ത് ഇസ്ലാമിനെതിരെ ഇത്രമാത്രം പ്രചണ്ഡമായ പ്രചാരണം താകളുൽപ്പെടെയുള്ളവർ നടത്തിയിട്ടും ഇസ്ലാമിലേക്ക് വരുന്നവരുടെ എണ്ണത്തിലെ വർധനവാണ് സൂചിപ്പിച്ചത്. അല്ലാതെ, ലോകത്ത് എല്ലാവരും മുസ്ലിങ്ങൾ ആകും എന്നല്ല..! അത് പറയാൻ, ഞാൻ, താങ്കളല്ലെന്നു പറഞ്ഞു കഴിഞ്ഞല്ലോ..
>>കോൾഗേറ്റ് ഏറ്റവും കൂടുതൽ ആളുകള് ഉപയോഗിക്കുന്നത് എന്ന് കമ്പനി പറയുന്നത് വാങ്ങാത്തവരും വാങ്ങണം എന്ന ആഗ്രഹവും ലക്ഷ്യവും കൊണ്ടാണല്ലോ<< ഇഷ്ടമില്ലാത്തവനെ വാങ്ങാൻ പ്രേരിപ്പിക്കുന്നില്ല.. മതത്തിൽ നിര്ബന്ധമില്ല.

Rejeesh Palavila • 1 year ago

<<യുദ്ധ രംഗത്തേക്ക് മാത്രം നിർദേശിച്ച ആ സൂക്തങ്ങളെ താങ്കളും തീവ്രവാദികളും മറ്റു സന്ദർഭത്തിലേക്കു എന്തിനു ഉപയോഗിക്കുന്നു..?! അവരും താങ്കളും ചെയ്യുന്ന ഈ തെറ്റിന് ഉത്തരവാദിത്വം നിങ്ങൾ രണ്ടു കൂട്ടര്ക്കുമാണ് അല്ലാതെ ഖുർആൻ എന്ത് പിഴച്ചു..?>> ഉത്തരം ,അത് ഖുറാനിൽ ഉണ്ട് എന്നുള്ളത് കൊണ്ട്.# വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. 9-29>>സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക!ഇവിടെ,എവിടെയാണ് ''യുദ്ധത്തിൽ വരുന്നവരോട്'' യുദ്ധം ചെയ്യണം എന്ന് പറയുന്നത് .'സത്യ'നിഷേദികൾക്കെതിരെ തീവ്രവിശ്വാസികൾ യുദ്ധജിഹാദ് നടത്തുന്നുണ്ടെങ്കിൽ ദൈവവചനത്തിന് അതിൽ ഒരു പങ്കും ഇല്ലെന്നുള്ളതുല്ലത് ഇരുട്ട് കൊണ്ട് ഊട്ടയടയ്ക്കലാണ് !ഈ ലോകത്തില നടക്കുന്ന ഈ യാഥാർത്ഥ്യം നിങ്ങൾ നിഷേധിച്ചത് കൊണ്ട് മാത്രം ഇല്ലതെയാകില്ല.ഖുറാനിലെ ഒരായത്ത് അതിന്റെ സന്ദര്ഭവും സാരസ്യവും അനുസരിച്ച് മാത്രമേ പ്രസക്തമുള്ളൂ എന്ന് പറയുന്നത് ഖുറാൻ സ്വയം നടത്തുന്ന ആധികാരികതയോട് യോജിക്കുന്നതുമല്ല .

<<എത്രവട്ടം മറുപടി തന്നു കഴിഞ്ഞു..? എന്നിട്ട് താങ്കൾക്കു പോലും അത് സ്വീകാര്യമല്ല.. പിന്നെ ആ തീവ്രവാദികളെ എങ്ങനെ തിരുത്തും..?!>>

ഞാനത് സ്വീകരിച്ചത് കൊണ്ടോ നിഷേധിച്ചത് കൊണ്ടോ ലോകത്ത് കുഴപ്പമൊന്നുമുണ്ടാകാനില്ല .പക്ഷെ തീവ്രവിശ്വാസികളുടെ കാര്യമതല്ല .രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾ തീവ്രവാദത്തിനു പിന്നിൽ ഉണ്ടെന്നത് ഓർത്തു കൊണ്ട് തന്നെ പറയട്ടെ ,ഇസ്ലാമികയുദ്ധജിഹാദിനെ ആശയപരമായി നീതികരിക്കാനുള്ള ഖുറാൻ ആയത്തുകളും അവർക്ക് ആളെപിടിക്കാൻ (റിക്രൂട്ട് മെന്റ്) അവര്ക്ക് ഉപയോഗിക്കാൻ കഴിയും!

<<ആ സൂക്തങ്ങൾ മറ്റു സന്ദർഭത്തിലെക്കു കൂടി ആണ് എന്ന് മുസ്ലിം ലോകം മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെ എഴുതാൻ താങ്കള് പോലും ജീവിച്ചിരിക്കുമായിരുന്നില്ല. എന്നിട്ടും താങ്കൾക്കു മനസ്സിലായില്ല.! വീണ്ടും വീണ്ടും അത് തന്നെ പുലമ്പി കൊണ്ടിരുന്നോളൂ..>>സുഹൃത്തേ ഇസ്ലാമിന് മുന്പുണ്ടായ മതങ്ങളിലെ വിശ്വാസങ്ങൾ അതേപോലെ ആളുകള് പിന്തുടർന്നിരുന്നെങ്കിൽ ഇസ്ലാം ഉണ്ടാകുമായിരുന്നില്ല . പഴയമതങ്ങളിലും അന്യമതത്തോടും ആരാധനയോടുമുള്ള അസഹിഷ്ണുതയും കൊലവിളിയുമുണ്ട് .

ചില സാമ്പിൾ വേണമെങ്കിൽ തരാം .ബൈബിൾ പഴയനിയമത്തിൽ പറയുന്നു <<'ഞാന്‍ കല്പിച്ചിട്ടില്ലാത്ത' അന്യദൈവങ്ങളെ ആരാധിക്കുന്ന പുരുഷനെയോ സ്ത്രീയെയോ കല്ലെറിഞ്ഞു് കൊല്ലേണം.><<ഭഗവദ് ഗീതയിൽ ,ധർമ്മത്തിനുവേണ്ടി ബന്ധുകല്ക്കെതിരെയും ആയുധം എടുക്കാൻ പറയുന്നു,ഗാന്ധിയുടെ നേർക്ക് വെടിയുണ്ട പായിക്കാൻ ഗോഡ്സെയ്ക്ക് പ്രേരണ നല്കിയതും അയാളുടെ 'ധര്മ്മ'ബോധം >>ക്രിസ്തുവിന്റെ സുവിശേഷവും വായിക്കാം ''ശത്രുക്കളെ സ്നേഹിക്കുവിന്‍...അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍".നോക്കൂ ലോകത്തെ മതങ്ങളിലെല്ലാം തള്ളാനും കൊള്ളാനും ഉള്ളതുണ്ട് .പക്ഷെ,ഇസ്ലാം വിശ്വാസികൾ സമ്മതിക്കുകയില്ല ,ഖുറാനെ വെള്ളപൂശി ക്കൊണ്ടുള്ള തള്ളലുകൾക്ക് ഒരു കുറവുമില്ല!!

<<ജര്മ്മനിയുടെ മാത്രം അധികാരിയായിരുന്ന ഹിട്ലർ പറഞ്ഞതെങ്ങനെ ലോകം മുഴുവൻ അനുസരിക്കും..?! മാത്രമല്ല ഏതെങ്കിലും വേദ ഗ്രന്ഥം അങ്ങനെ പറഞ്ഞോ..? ഖുർആനും പറഞ്ഞില്ല...!>>ഹ ഹ ഹ ;ഹിറ്റ്ലർ ജർമ്മനിയുടെ മാത്രം ഭരണാധികാരി എന്നത് പോലെ ഖുറാൻ ഇസ്ലാമിന്റെ മാത്രം പ്രമാണമാണ്‌ !അതങ്ങോട്ട് ദഹിക്കാത്തത് എന്തെ??ഖുറാൻ പറഞ്ഞതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങേണ്ട ബാധ്യത മറ്റാർക്കുമില്ല !!

<<അതൊന്നും മനസ്സിലാക്കാനുള്ള വിവേകം ഇല്ലെങ്കിൽ വല്ല്യ ചർച്ചക്കാരനായി അവതരിക്കല്ലേ സുഹൃത്തെ.. വിഡ്ഢിത്തം എഴുതരുതെന്ന് ഞാൻ പലതവണ താങ്കളോട് പറഞ്ഞു കഴിഞ്ഞു.. പ്ലീസ് എനിക്ക് സമയമില്ല..>>ഏറ്റവും വിനയത്തോടെ ഇത് തന്നെയാണ് എനിക്കും പറയാനുള്ളത് .സമയം എനിക്കും വിലപ്പെട്ടതാണല്ലോ . :)

<<അതിനുകൂടി ഉത്തരം കണ്ടു പിടിച്ചിട്ടു ചത്താൽ മതി.. അല്ലാതിരുന്നാൽ കരയേണ്ടി വരുക താങ്കളാകും.>>ശരി സഹോദര .ഞാനത് നോക്കിക്കോളാം .താങ്കള് ബേജാറാവേണ്ട :)

<<അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല.. മറിച്ചു യുദ്ധ നിയമങ്ങള ലോകത്തിനു പാഠമാണ് എന്നാണു പറഞ്ഞത്.>>എന്ത് പാഠം ?എന്ത് യുദ്ധമെന്നാണ് ഞാൻ ചോദിച്ചത് ?ഇസ്ലാമിക ഖിലാഫത്തിന് വേണ്ടിയുള്ള ഖുറാനിലെ യുദ്ധത്തിൽ നിന്നും ലോകത്തിലെ മനുഷ്യർ എന്ത് പാഠമാണ് പഠിക്കേണ്ടത് ?ലോകം വിശ്വാസികളുടെ മാത്രമല്ല,അവിശ്വാസികളുടെ

കൂടിയാണ്.അവിശ്വസികൾക്കെതിരെ പ്രാദേശികമായി നടന്ന ഒരു യുദ്ധം ലോകത്തിനു എങ്ങനെയാണ് പ്രസക്തമായി തോന്നുന്നത് ?വെറുതെ അതുമിതും പറഞ്ഞ് സ്വയം ബുദ്ധിമാൻ എന്ന് പറയാതെയിരിക്കൂ ചങ്ങാതി .ഇസ്ലാമിക ലോകത്ത് അവിശ്വാസികൾ അവശേഷിച്ചു എന്നത് ഇസ്ലാമിന്റെ സൌജന്യം പോലെ പലയിടത്തും താങ്കള് പറഞ്ഞു.അതിനു ഞാൻ മുകളിൽ മറുപടി തന്നിട്ടുണ്ട്.അത്തരം സൌജന്യങ്ങൾ ലോകത്തെ എല്ലാ മതങ്ങളും നല്കിയിട്ടുണ്ട് .കാടന്മാരായ അവിശ്വാസികളുടെ ഭരണത്തിലും വിശ്വാസികൾ ജീവിച്ചിരുന്നിരുന്നു !പിന്നെ എന്താണ് ഇസ്ലാമിലെ യുദ്ധത്തിന്റെ സവിശേഷപ്രകസക്തി ??ലോകത്തിനു അറിയാത്ത, ലോകത്തിലെ ഇതര വിശ്വാസങ്ങളിളോ രാഷ്ട്രതന്ത്രങ്ങളിലോ ഇല്ലാത്ത എന്താണ് അതിന് പറയാനുള്ളത് ?താങ്കൾ പറയൂ .

<<ലോകത്ത് ഇസ്ലാമിനെതിരെ ഇത്രമാത്രം പ്രചണ്ഡമായ പ്രചാരണം താകളുൽപ്പെടെയുള്ളവർ നടത്തിയിട്ടും ഇസ്ലാമിലേക്ക് വരുന്നവരുടെ എണ്ണത്തിലെ വർധനവാണ് സൂചിപ്പിച്ചത്.>>ഹ ഹ .ഇസ്ലാമിനെ ദൈവികവല്ക്കരിച്ചുകൊണ്ട് അതിലും ശക്തമായ പ്രചാരണങ്ങൾ ലോകത്ത് നടക്കുന്നുണ്ടല്ലോ .എന്നിട്ടും ഇസ്ലാം അല്ലാത്ത മതങ്ങളും നിലനില്ക്കുന്നില്ലേ ?ആ മതങ്ങളിലേക്കും പുതിയതായി ആളുകള് ചേരുന്നുണ്ടല്ലോ !പിന്നെന്താ ഇങ്ങൾക്ക് മാത്രം ഈ ഗീർവാണം !! സിഗരറ്റ്‌ കവറുകളിൽ കണ്ടാൽ അറപ്പ് തോന്നുന്ന ക്യാൻസർ രോഗിയുടെ ചിത്രം ഒരു മുന്നറിയപ്പായി കാണിക്കുന്നുണ്ട് .അതും പോക്കലിട്ടല്ലേ ആളുകള് അതുപയോഗിക്കുന്നത് .ലഹരിയിൽ വിധേയത്വം അങ്ങനെയാണ് .പെട്ടന്ന് തിരുത്തപ്പെടില്ല .വിമര്ശനം നൂറുശതമാനം ജയിക്കും എന്ന ഒരു പ്രതീക്ഷയും മതവിമർശകർക്കുമില്ല :)

മുറം • 1 year ago

ഇസ്ലാമിലെ യുദ്ധ അനുവാദം വലിയ ഒരപരാധമായി താങ്കള് അവതരിപ്പിച്ചല്ലോ.. പലതവണ !! മറ്റൊന്നും പറയാൻ ഇല്ലാത്ത കാരണം അതിന്മേല ഉള്ള പിടി വിടണ്ട..
1. ഇസ്ലാമിൽ മാത്രമല്ല മുൻകാലങ്ങളിൽ എല്ലാ സമൂഹങ്ങളിലും ആധുനിക സമൂഹത്തിലും യുദ്ധം ഉണ്ട്.. യുദ്ധം അനിവാര്യമാകുകയും ചെയ്യും.. അത് താങ്കൾ അംഗീകരിക്കുന്നു!
2. യുദ്ധത്തിൽ ശത്രുക്കളെ (അവിശ്വാസികളെ) മുഴുവൻ - സ്വാഭാവികമായും ഇസ്ലാമിനോട് യുദ്ധം ചെയ്യുന്നവർ അവിശ്വാസികൾ ആയിരിക്കും - കൊല്ലാൻ ഉള്ള കല്പ്പനയെ, യുദ്ധ സന്ദർഭത്തിലല്ലാതെ തന്നെ കൊന്നൊടുക്കാൻ ഖുർആൻ കല്പ്പിക്കുന്നു എന്ന് പറഞ്ഞാണ് ആ സൂക്തങ്ങളെ താങ്കള് മുറുകെ പിടിച്ചു നടക്കുന്നത്..! അത് യുദ്ധ സന്ദർഭത്തിൽ മാത്രം ചെയ്യേണ്ട ഒന്നാണെന്ന് എത്ര പറഞ്ഞിട്ടും തല്യ്ക്കകത്തെക്ക് കേറ്റരുതെന്നു താങ്കൾക്കു നിര്ബന്ധമുള്ള പോലെ !! യുദ്ധ രംഗത്ത് ഇങ്ങോട്ട് ആക്രമിക്കുന്ന അവിശ്വാസികളെ കൊല്ലരുതെന്ന് ഇസ്ലാം പറയണമായിരുന്നു എന്ന് ചുരുക്കം..! ഹ..ഹ.. ഹാ...ഹി..
3. താങ്കള് നല്കുന്ന ആ അർഥം, തീവ്രവാദികളും ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ഖുർആനിലെ സൂക്തം തിരുത്തണം എന്ന് വിഡ്ഢികളെ പോലെ പറയുന്നു..! ആ സൂക്തങ്ങൾ താങ്കള് വിലയിരുത്തിയ പോലെ, പ്രവാചകനോ അദ്ദേഹത്തിൻറെ അനുയായികളോ പില്ക്കാല പണ്ഡിതൻമാരോ ഇന്നുള്ള മുസ്ലിമിങ്ങളോ ഒന്നും മനസ്സിലാക്കിയിട്ടുമില്ല..കാരണം, അവരാരും അവിശ്വാസികളെ കൊല്ലാൻ നടക്കുന്നുമില്ല.. വിശ്വാസത്തിൽ അവർ വെള്ളം ചേർത്ത് നെർപ്പിച്ചതാണ് എന്ന് താങ്കളുടെ വിശദീകരണം..!! ഹ..ഹ.. താങ്കളുടെ അർത്ഥത്തിൽ, യഥാർത്ഥ വിശ്വാസികൾ തീവ്രവാദികളും, ബാക്കി ലോക മുസ്ലിങ്ങൾ വിശാസം Dilute ചെയ്തവരും...!!
ഇനിയും ഈ വിഡ്ഢിത്തവും കൊണ്ട് വരരുതേ എന്ന് അപേക്ഷിക്കുന്നു..

4. ആ സൂക്തങ്ങൾ താങ്കള് മനസ്സിലാക്കിയ പോലെ അവിശ്വാസികളെ എപ്പോഴും കൊല്ലാൻ ഉള്ള കല്പ്പനയയിരുന്നെങ്കിൽ താങ്കള് ജീവിചിരിക്കുമായിരുന്നില്ല എന്ന എന്റെ പ്രയോഗവും താങ്കൾക്കു മനസ്സിലായില്ല.. മുസ്ലിങ്ങൾ അങ്ങനെ മനസ്സിലാക്കിയിരുന്നെങ്കിൽ അവിശ്വാസികളെ തെരഞ്ഞു പിടിച്ചു അന്നേ തന്നെ മുസ്ലിങ്ങൾ കൊന്നു തീർത്തേനെ.. മാത്രമല്ല ഈ കാലത്തേക്ക് നീട്ടിവെക്കുകയുമില്ലായിരുന്നു.. ഒരു ഉപമ പറഞ്ഞാല അതും മനസ്സിലാകില്ലാന്നു വന്നാൽ എന്ത് ചെയ്യും..
>>പഴയമതങ്ങളിലും അന്യമതത്തോടും ആരാധനയോടുമുള്ള അസഹിഷ്ണുതയും കൊലവിളിയുമുണ്ട് .
ചില സാമ്പിൾ വേണമെങ്കിൽ തരാം .<< ഖുർആനിൽ അങ്ങനെയില്ല..!!
>>ഹിറ്റ്ലർ ജർമ്മനിയുടെ മാത്രം ഭരണാധികാരി എന്നത് പോലെ ഖുറാൻ ഇസ്ലാമിന്റെ മാത്രം പ്രമാണമാണ്‌ !<< ഇസ്ലാം ഒരു പ്രദേശത്തു മാത്രമല്ല..!! താങ്കളുടെ ബുദ്ധി നിലവാരത്തിലേക്ക് ഞാൻ ഇറങ്ങി വരാം..
>>ഏറ്റവും വിനയത്തോടെ ഇത് തന്നെയാണ് എനിക്കും പറയാനുള്ളത് .സമയം എനിക്കും വിലപ്പെട്ടതാണല്ലോ . :)<< വിനയമാവാം വിഡ്ഢിത്തം വേണ്ട.. അത് രണ്ടും ഒന്നല്ല..!!

>>ഇസ്ലാമിക ഖിലാഫത്തിന് വേണ്ടിയുള്ള ഖുറാനിലെ യുദ്ധത്തിൽ നിന്നും ലോകത്തിലെ മനുഷ്യർ എന്ത് പാഠമാണ് പഠിക്കേണ്ടത് ?<< യുദ്ധത്തിനു വരുന്നവരുടെ നേരെ കയ്യും കെട്ടി നോക്കി നിക്കരുത്‌ എന്ന്..!!
>>ലോകം വിശ്വാസികളുടെ മാത്രമല്ല,അവിശ്വാസികളുടെ
കൂടിയാണ്.അവിശ്വസികൾക്കെതിരെ പ്രാദേശികമായി നടന്ന ഒരു യുദ്ധം ലോകത്തിനു എങ്ങനെയാണ് പ്രസക്തമായി തോന്നുന്നത് ?<< അവിശ്വാസികൾ വിശ്വാസികളോട് യുദ്ധം ചെയ്യരുതെന്ന്..

>>.ഇസ്ലാമിക ലോകത്ത് അവിശ്വാസികൾ അവശേഷിച്ചു എന്നത് ഇസ്ലാമിന്റെ സൌജന്യം പോലെ പലയിടത്തും താങ്കള് പറഞ്ഞു.<< ഇസ്ലാമിന്റെ സൌജന്യമായല്ല അത് പറഞ്ഞത്.. കാര്യങ്ങൾ മനസ്സിലാക്കാൻ വകതിരിവ് ഇല്ലാതിരുന്നാൽ വീണ്ടും താങ്കള് വിഡ്ഢിത്തം എഴുതിയേക്കും എന്ന് കണ്ടു ഒന്ന് കൂടി പറയാം.. അവിശ്വാസികളെ മുഴുവൻ കൊന്നൊടുക്കാൻ ഖുർആൻ പറഞ്ഞത് യുദ്ധ സന്ദർഭത്തിൽ മാത്രമാണ്.. അല്ലാതെ ചുമ്മാ എല്ലാവരെയും കൊല്ലാൻ കല്പ്പിച്ചിട്ടില്ല.. അത് കൊണ്ടാണ് അവിശ്വാസികൾ അവശേഷിച്ചത്.. ഇനിയും താങ്കള് ഈ വിഡ്ഢിത്തം ആവർതികരുതെന്നു അപേക്ഷിക്കുകയാണ്..

>>ലോകത്തിനു അറിയാത്ത, ലോകത്തിലെ ഇതര വിശ്വാസങ്ങളിളോ രാഷ്ട്രതന്ത്രങ്ങളിലോ ഇല്ലാത്ത എന്താണ് അതിന് പറയാനുള്ളത് ?താങ്കൾ പറയൂ .<< വളരെ വ്യക്തമായ രീതിയിൽ വിവരിച്ചിട്ടും യാതൊന്നും തല്യ്ക്കകത്തെക്ക് കേറ്റാത്ത താങ്കൾക്കു ഇനി എങ്ങനെ കേറാനാണ്..?!

>> ഇസ്ലാമിനെ ദൈവികവല്ക്കരിച്ചുകൊണ്ട് അതിലും ശക്തമായ പ്രചാരണങ്ങൾ ലോകത്ത് നടക്കുന്നുണ്ടല്ലോ .എന്നിട്ടും ഇസ്ലാം അല്ലാത്ത മതങ്ങളും നിലനില്ക്കുന്നില്ലേ ?ആ മതങ്ങളിലേക്കും പുതിയതായി ആളുകള് ചേരുന്നുണ്ടല്ലോ !<< ജനിച്ച മതവും മാതാ പിതാക്കളും വിട്ടു പുതിയൊരു മതം - അതും തീവ്രവാദം ഭീകരം, കൊലയാളികൾ എന്നൊക്കെ താങ്കളുൾപ്പെടെ വിശേഷിപ്പിച്ചിട്ടും - സ്വീകരിക്കുന്ന ആളുകളെ ലഹരി ഉപയോഗിക്കുന്ന ആളുകളോട് ഉപമിച്ച താങ്കളുടെ വിവരക്കേട് അതോടെ പൂര്ത്തിയായി.. !! ഹ..ഹ..ഹാ..ഹി..ഹി..
ഏറ്റവും ചുരുങ്ങിയത് ഇസ്ലാം സ്വീകരിച്ച ഒരാളെയെങ്കിലും സമീപിച്ചു ആ ലഹരിയെ കുറിചോന്നു ചോദിച്ചു നോക്കൂ.. അതല്ലെങ്കിൽ യൂ ട്യൂബിൽ ഇസ്ലാം സ്വീകരിച്ചവരുടെ പ്രഭാഷണങ്ങൾ ലഭ്യമാണ്.. അതെങ്കിലും ഒന്ന് കാണുക..

>>പെട്ടന്ന് തിരുത്തപ്പെടില്ല .വിമര്ശനം നൂറുശതമാനം ജയിക്കും എന്ന ഒരു പ്രതീക്ഷയും മതവിമർശകർക്കുമില്ല :)<< നിരാശ..!! ജീവിതത്തിൽ ഈ നിരാശ മാത്രമാണ് മത വിമർശകരുടെ കൈമുതൽ.. പക്ഷെ, വിശ്വാസികള്ക്ക് ഉറപ്പുണ്ട് !! ഏത് കടുത്ത വിമർശകനും ഒരുനാൾ മാറിയേക്കും.. ഇസ്ലാമിക ചരിത്രം അതിന്റെ കൂടിയാണ്.. പ്രവാചകന്റെ ചരിത്രവും അതാണ്‌.. അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചവരൊക്കെ അദ്ദേഹത്തിൻറെ അനുയായിയായി.. ആധുനിക ചരിത്രവും അങ്ങനെ തന്നെ.. അദ്ദേഹത്തെയും ഇസ്ലാമിനെയും നിശിതമായി വിമർശിച്ചവർ പിന്നീട് ഇസ്ലാം സ്വീകരിച്ചു.. തെളിവുകൾ അനവധി..!!

Rejeesh Palavila • 1 year ago

<<അതൊക്കെ തേടിപ്പിടിച്ചു കൊണ്ടുവന്നത് നന്നായി..! മതത്തെ നിരസിക്കുന്നവർ ചെയ്ത ക്രൂരത യുടെ വിഷയത്തിലാണ് യുദ്ധ രംഗത്ത് പോലും ഇസ്ലാം കൊണ്ടുവന്ന ചട്ടങ്ങളെ കുറിച്ച് ഞാൻ പറഞ്ഞത്.. ഇപ്പോൾ മഹാഭാരതത്തെ കൂട്ട് പിടിക്കുന്ന താങ്കൾക്കു, ആ വിഷയത്തിൽ ഭൗതിക ദർശനങ്ങൾ കൂട്ടിനില്ല..! ചെയ്ത ക്രൂരതകളെ തള്ളിപ്പറയാനുമാവില്ല !! >>

പച്ചക്കള്ളം!

<<യുദ്ധങ്ങളിൽ പോലും ചട്ടങ്ങൾ കൊണ്ട് വന്നത് ഇസ്ലാമിനു മാത്രം അവകാശപ്പെട്ടതാണ്..!!>>എന്ന ഗീര്‍വാണത്തിനു മറുപടിയാണ് ലോകത്തെ പൌരാണിക കൃതികളിലും അതൊക്കെ ഉണ്ടായിരുന്നു എന്ന് മഹാഭാരതം കൊണ്ട് ക്വോട്ട് ചെയ്തത് .താങ്കള്‍ ലോകത്തിലെ മതങ്ങളുടെ പ്രതിനിധിയായല്ല ഈ സംവാദത്തില്‍ വന്നിട്ടുള്ളത്.ഇസ്ലാമിന്റെ പ്രതിനിധിയായിട്ടാണ് .അതുകൊണ്ട് തന്നെ,മറുപടികളില്‍ എനിക്ക് ഇസ്ലാമികമല്ലാത്ത എന്തും ക്വോട്ട് ചെയ്യാം .അതിലെന്താണ് തെറ്റ്.അങ്ങനെ പാടില്ല എന്ന വ്യവസ്ഥ ഒന്നും വച്ചിട്ടില്ലല്ലോ .ബുദ്ധമതമോ മഹാഭാരതമോ ഞാന്‍ ക്വോട്ട് ചെയ്യുമ്പോള്‍ താങ്കള്‍ അസ്വസ്ഥനകേണ്ടതില്ല.മതത്തെ മറ്റൊരുമതം കൊണ്ടും മറുപടി പറയുന്നതിനെ വിചിത്രമായി കരുതുന്നതാണ് വിചിത്രമായി തോന്നിയത് .താങ്കള്‍ മത'ങ്ങള്‍ക്ക്' വേണ്ടി പറഞ്ഞ ഇടങ്ങളില്‍ മതനിരാസം കൊണ്ടും മറുപടി തന്നിട്ടുണ്ട് .ആദ്യം പുലര്‍ത്തിയ മാന്യത താങ്കളുടെ വാക്കുകളില്‍ നേര്‍ത്ത് വരുന്നു .കൂള്‍ !

യുദ്ധനിയമങ്ങളില്‍ ഭൌതികദര്‍ശനം ഇല്ല എന്നത് കൊണ്ട് എന്താണാവോ അര്‍ത്ഥമാക്കുന്നത് ?ഓരോ രാജ്യത്തിനും അതിര്‍ത്തികള്‍ പങ്കിടുന്നതിനും സമുദ്രങ്ങള്‍ പങ്കിടുന്നതിനും ലോകത്ത് നിയമങ്ങളും നയങ്ങളുമുണ്ട് .അതൊക്കെ രാഷ്ട്രീയദര്‍ശനങ്ങളുടെ ഭാഗമാണ് .യുദ്ധങ്ങള്‍ക്ക് ഉടമ്പടികളും ധാരണകളുമുണ്ട് .രാജ്യത്തിന്റെ ഭരണഘടനകളില്‍ അയല്‍രാജ്യങ്ങളുമായുള്ള നയങ്ങള്‍ പറയുന്നുണ്ട് .യുദ്ധകാര്യങ്ങളില്‍ ഭൌതികദര്‍ശനങ്ങള്‍ ഇല്ല എന്നത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് !!താങ്കള്‍ ആഗ്രഹിക്കുന്നത് പോലെ മറുപടി പറയുന്നതല്ലല്ലോ സംവാദം .

ലോകത്തെ ഭൌതികവാദികള്‍ ചെയ്ത കൊടും ക്രൂരതകളെ എനിക്ക് തള്ളിക്കളയാന്‍ പറ്റില്ല എന്ന് താങ്കള്‍ എന്റെ ഏതെങ്കിലും

മറുപടിയില്‍ കണ്ടിരുന്നോ ?ആരുടേയും കാട്ടാളത്തത്തെ ന്യായീകരിക്കേണ്ട ഒരു ഗതികേടും എനിക്കില്ല.വിശ്വാസം കൊണ്ട് എന്നത് പോലെ,മതനിരാസം കൊണ്ടുമാത്രം ഒരാള്‍ വലിയവനാകും എന്ന ധാരണയുമില്ല .വിശ്വാസികളും അവിശ്വാസികളും നന്മയും തിന്മയും ചെയ്യുന്നു എന്ന് തന്നെയല്ലേ സുഹൃത്തേ ആത്യന്തം ഞാന്‍ സൂചിപ്പിച്ചുവന്നതും !!

<<ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞ ആൾ ആദ്യം ബുദ്ധമതത്തെ കുറിച്ചും പിന്നെ, മഹാ ഭാരതത്തെകുറിച്ചും വാചാലനാകുന്നത് കൌതുകം തന്നെ!! >>ഹ ഹ താങ്കള്‍ ഇത്രയും ബാലിശമായ വിമര്‍ശനവുമായി വരുമെന്ന് ഞാന്‍ കരുതിയില്ല .ഒരാള്‍ സാന്ദര്‍ഭികമായി ചിലതില്‍ നിന്നും ഉദാഹരണങ്ങള്‍ ഉദ്ദരിക്കുമ്പോള്‍ അയാള്‍ അത് പിന്തുടരുന്നു എന്നര്‍ത്ഥമുണ്ടോ !നല്ല കഥ!!സ്ക്രോള്‍ ചെയ്ത് ഏറ്റവും മുകളില്‍ ചെന്ന് നോക്കൂ,ഈഗിള്‍ എന്ന സുഹൃത്തിനോട് സംസാരിച്ച കൂട്ടത്തില്‍ സാന്ദര്‍ഭികമായി ഞാന്‍ ക്രിസ്തുമതത്തെ 'പൊക്കിയടിച്ചിട്ടുണ്ട് :) ഇവിടെ എന്റെ എതിര്‍ ഭാഗത്ത് ക്രിസ്തുമതവിശ്വാസി ആയിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ സാന്ദര്‍ഭികമായി ഖുറാന്‍ ക്വോട്ട് ചെയ്തെന്നിരിക്കും .മാതൃഭൂമിയില്‍ തന്നെ മറ്റേതോ വിഷയത്തില്‍ ഒരു ഹിന്ദു സുഹൃത്തുമായി ഭഗവദ് ഗീതയെ വിമര്‍ശിച്ചുകൊണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട് .ഇനി ഒരാള്‍ ബുദ്ധമതവും പൊക്കിപ്പിടിച്ച് വന്നാല്‍ അതിനും മറുപടി കൊടുക്കും.വിമര്‍ശനത്തിനു അതീതമായി ആത്മീയതയോ ഭൌതികതയോ ഇല്ല .കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ വന്നാലും അങ്ങനെ തന്നെ .ഇതില്മപ്പുറം താങ്കളെ ഒന്നും ബോധ്യപ്പെടുത്താനില്ല .

<< ചൈന>>

പ്രകൃതിവിഭവങ്ങളോ പാശ്ചാത്യവിദ്യാഭ്യാസമോ വ്യത്യസ്ഥ മതങ്ങളുടെ ശക്തമായ വേരോട്ടമോ ഇല്ലാത്ത യാഥാസ്ഥിതിക ഇസ്ലാം രാജ്യങ്ങളുടെ അവസ്ഥയെക്കാള്‍ മെച്ചമാണ് ചൈനയുടെ അവസ്ഥ എന്നാണ് ചൈനയുടെ കാര്യത്തിലുള്ള ഉത്തരം.ശാസ്ത്ര സാങ്കേതികതയില്‍ ലോകത്തെ മുന്‍നിര ശക്തിയാണ് ചൈന .കൂട്ടത്തില്‍ പറയാനുള്ളത് , ചൈനയെ വെള്ളപൂശേണ്ട ഒരു ബാധ്യതയും എനിക്കില്ല.'പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന പോലെ ഒരു ചോദ്യം ഏതെങ്കിലും രാജ്യത്തിനോ പ്രമാണത്തിനോ ഞാന്‍ വികാരപ്പെടാരുമില്ല .കൂടുതല്‍ വിശദീകരണം താഴെ കൊടുക്കുന്നു

<<താങ്കള് എന്നെ കമ്മ്യൂണിസം പഠിപ്പിക്കുകയാണോ.?!ഇന്ന് എവിടെ കമ്മ്യൂണിസം.? മ്യൂസിയത്തിലോ..? ഏന്തേ കേരളത്തിൽ പോലും വേരോടാത്തത്?!!>>ഹ ഹ ഞാന്‍ ആരെയും ഒന്നും പഠിപ്പിക്കാന്‍ ഇറങ്ങിയവന്‍ അല്ലെന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട് .<<കമ്മ്യൂണിസം എന്തിനു വേണ്ടി ഉണ്ടായി ? മതം പ്രചരിപ്പിക്കാനൊ മത നിരാസത്തിനൊ?!! >എന്ന ചോദ്യത്തിന് ചെറിയ വിശദീകരണം തന്നു എന്ന് മാത്രം.ഞാന്‍ സൂചിപ്പിച്ചത് അതിന്റെ ആശയങ്ങളാണ് .അതിന്റെ ഒരിക്കലും നഷ്ടപ്പെടാത്ത പ്രസക്തിയെക്കുറിച്ചാണ് .അധികാരമോഹികളും അവസരവാദികളുമായ രാഷ്ട്രീയക്കാര്‍ പ്രായോഗികതലത്തില്‍ അതിനെ അപജയപ്പെടുത്തിയ കാര്യവും അവിടെ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട് .

സംഘപരിവാറുകാര്‍ ഇസ്ലാമിനെതിരെ ശൂലമുയര്ത്തുമ്പോള്‍ ഈ രാജ്യത്ത് ആദ്യം ഓടിയെത്തുന്നതും കമ്മ്യൂനിസ്ടുകാരാണ് .കമ്മ്യൂണിസ്റ്റ് എന്ന് പറയുമ്പോള്‍ ഗുണ്ടായിസ രാഷ്ട്രീയക്കാരെമാത്രം താങ്കള്‍ക്ക് ഓര്‍മ്മ വരുന്നത് സ്വയം അവകാശപ്പെടുന്ന പക്വത യഥാര്‍ത്ഥത്തില്‍ ഇല്ലാത്തത് കൊണ്ടാവും.ബഹുമത സമൂഹത്തില്‍ മതേതരവാദികളെ നിലനില്‍പ്പിനു ഉപയോഗിക്കുകയും ഇസ്ലാം ഭൂരിപക്ഷമാകുമ്പോള്‍ വലിച്ചെറിയുകയും ചെയ്യുന്നത് മ്മടെ ഒരു രീതിയാണല്ലോ അല്ലെ !!.ഈ രാജ്യത്തെ ബഹുസ്വരതയെ ,മനുഷ്യാവകാശങ്ങളെ ജനാധിപത്യത്തെ വലിയ ആഘാതങ്ങളില്‍ നിന്നും നിലനിര്‍ത്തി പോന്നതില്‍ അവരുടെ പങ്ക് ചെറുതല്ല.അവര്‍ എല്ലാവരും കൊടിയെടുക്കുന്നവരായിരിക്കില്ല .അവരുടെ ഭാഷ മാനവികതയുടെതാണ് !!

<<ഇസ്ലാം അടിമത്വം അവസാനിപ്പിക്കുകയാണ് ചെയ്തത്..!! ആ ഇസ്ലാമിനെ എതിര്ക്കാൻ താങ്കൾക്കു എന്ത് യോഗ്യത എന്ന് ചിന്തിക്കുക..!>>.ഹ ഹ ഞാന്‍ അടിമകളെ വചോണ്ടിരിക്കുന്നത് പോലെയാണല്ലോ എന്റെ യോഗ്യതയൊക്കെ ചോദിക്കുന്നത് .ചരിത്രത്തിലെ ക്രൂരന്മാര്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഞാനെന്തു ചെയ്യും ചങ്ങാതി !

<<ഇസ്ലാം അടിമത്വം അവസാനിപ്പിക്കുകയാണ് ചെയ്തത്..!! >>

വീണ്ടും വീണ്ടും പറയുമ്പോള്‍ നുണകള്‍ സത്യമായി കരുതുന്നവരോട് ഇതൊക്കെ ചെന്ന് പറഞ്ഞാട്ടെ.ലോകത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം ഇസ്ലാമിക പുസ്തകങ്ങളില്‍ മാത്രം വായിച്ചവര്‍ക്ക് അങ്ങനെ തോന്നാം.മനുഷ്യനെത്തന്നെ സ്വകാര്യസ്വത്തായി ക്രയവിക്രയം ചെയ്ത ആ ദുഷിച്ച കാലം ഓര്‍ക്കുമ്പോള്‍ വേദനിപ്പിക്കുന്നതാണ് .അടിമത്തം എന്ന കാട്ടാളത്തെ മദ്യപാനത്തെപ്പോലെ ലാഘവത്തോടെകണ്ട് ഘട്ടം ഘട്ടമായി നിരോധിച്ചു എന്ന് പറയുന്ന വാദത്തോട് സഹതാപമുണ്ട് .ലോകത്തിന് സമ്പൂര്‍ണ്ണ മാര്‍ഗ്ഗദര്‍ശനവുമായി അന്ത്യപ്രവാചകന്‍ വന്നപ്പോഴും ഘട്ടം ഘട്ടം ഒക്കെ വേണ്ടി വന്നത് ഖുറാന്‍ സ്വയം നടത്തുന്ന ഗീര്‍വാണങ്ങളുമായി ചേര്‍ന്ന് പോകുന്നതുമല്ല.വിശ്വാസികളുടെ ഭാഷയിലെ,''മുന്‍ പ്രവാചകന്മാരും'' ഈ വിഷയത്തെ ഗൌരവമായ ഒരു സാമൂഹികപ്രശന്മായി ശ്രദ്ധിച്ചിട്ടില്ല.അതായത് ദൈവത്തിനു അതൊരു വിഷയമായി- തിന്മയായി -കാടത്തമായി തോന്നിയിട്ടില്ല.ഘട്ടം ഘട്ടം!കഷ്ടം!! ബലിയും വ്രതവും ദാനധര്‍മ്മങ്ങളുമെന്ന പോലെ അടിമ മോചനവും പുണ്യം സിദ്ധിക്കുന്ന ഒരു സല്‍ക്കര്‍മ്മമാണെന്ന് ഖുര്‍ ആനില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നതു ശരിയാണ്. അടിമകളും മൃഗങ്ങളും അക്കാലത്തെ പ്രധാന ഭൌതിക സ്വത്തായിരുന്നു. ആ സമ്പത്തിനെ ദൈവപ്രീതിക്കായി ത്യജിക്കുക വഴി സ്വര്‍ഗ്ഗം കരസ്ഥമാക്കാമെന്ന വിശ്വാസത്തിനപ്പുറം ഈ പുണ്യകര്‍മ്മത്തിനു സാമൂഹ്യ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃഗബലി നടത്തിയിരുന്നത് മൃഗങ്ങളെ വംശനാശം വരുത്താനോ മൃഗംവളര്‍ത്തല്‍ സമ്പ്രദായത്തെ ഇല്ലാതാക്കാനോ ഉദ്ദേശിച്ചായിരുന്നില്ലല്ലോ.ഒരു പുണ്യ കര്‍മ്മം എന്ന നിലയില്‍ അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം ആവിഷ്കരിച്ചത് ഇസ്ലാം മതമാണെന്ന അവകാശവാദം തന്നെ സത്യവിരുദ്ധമാണ്. പാപകര്‍മ്മങ്ങള്‍ക്കു പ്രായശ്ചിത്തമായും പുണ്യം നേടാനുള്ള ത്യാഗപൂര്‍ണമായ ഒരനുഷ്ഠാനമായും അടിമകളെ മോചിപ്പിക്കുന്ന രീതി(ഇതൊന്നും സാമൂഹിക വിപ്ലവംഎന്ന ലക്ഷ്യത്തോടെയല്ല എന്ന് ആര്‍ക്കാണ് ചിന്തിക്കാന്‍ പറ്റാത്തത് !) ഇസ്ലാമിനു മുമ്പു തന്നെ ‘ജാഹിലിയ്യാ’ അറബികള്‍ക്കിടയില്‍ പതിവായിരുന്നു. വേറെയും ജാഹിലിയ്യാ ആചാരങ്ങളെ സ്വീകരിച്ച കൂട്ടത്തില്‍ ഇസ്ലാം ഇതും ഒരനുഷ്ഠാനമായി അംഗീകരിക്കുക മാത്രമാണു ചെയ്തത്. വ്യാഖ്യാനകസറത്തുകള്‍ മാത്രമാണ് ഇസ്ലാമിസ്റ്റുകള്‍ ഈ വിഷത്തില്‍ നടത്താറുള്ളത് .''അടിമത്തം ഇനീം വന്നാല്‍ ഉപയോഗിക്കാന്‍ വച്ചേക്കുന്ന'' ഖുറാന്‍ ആയത്തുകള്‍ ധാരാളമുണ്ട് താനും .!! :)

എങ്കിലും, പറയൂ,എവിടെയാണ് ഖുറാനില്‍ അടിമത്തത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് നിരോധിക്കുന്ന ആയത്ത് ?ആ വെളിപാട് ,ഞാന്‍ വിട്ടുപോയതാനെന്കില്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുമല്ലോ !!

<<ഭൗതിക ദർശനത്തിൻറെ വക്താക്കൾ ചെയ്ത സമാനതയില്ലാത്ത ക്രൂരതകൾ അക്കമിട്ട് നിരത്തിയത്..!

അത് പറയുമ്പോൾ കവിതയും കൊണ്ട് വരല്ലേ സുഹൃത്തെ..>>വെട്ടു പോത്തിനോട് വേദം ഓതരുത് എന്ന് പറഞ്ഞ പോലെയായി ഇത് .!!

കൂട്ടുകാരാ,ഭൌതികദര്‍ശനം കൊണ്ട് ആരുടെയെങ്കിലും ക്രൂരതയെ ഞാന്‍ വെള്ളപൂശിയ ഒരു കമെന്റ് കാണിക്കൂ .അങ്ങനെ ഞാന്‍ ചെയ്തിരുന്നെ ഈ ആരോപണത്തിന് ഒരു കഴമ്പ് ഉണ്ടായിരുന്നു .മനുഷ്യവിരുദ്ധമായ ഒരു പ്രവൃത്തിയേയും അത് ആരുടേതായാലും അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഗ്വാണ്ടനാമോയിലെ തടവുകാരന്റെ അത്മാവിഷ്കാരത്തെ എന്റെ ഭാഷകൊണ്ട് പകര്‍ത്തിയത് .ഇത് താങ്കളോട് സൂചിപ്പിച്ചത് എന്റെ നിലപാട് എന്താണ് എന്ന് കാട്ടാനാണ് .നിരപരാധികളുടെ മേല്‍ ദൈവത്തെ വിളിച്ചു കൊണ്ട് പൊട്ടിത്തെറിക്കുന്ന വിശ്വാസിയും നിരപരാധികളെ തടവില്‍ വച്ച് ക്രൂശിക്കുന്ന ആളുകളും ഒരുപോലെ എതിര്‍ക്കപ്പെടണം എന്നകാര്യം പറഞ്ഞു എന്ന് മാത്രം .താങ്കളുടെ അടുത്ത് കവിതയുമായ് വന്നത് എനിക്ക് അവാര്‍ഡ്‌ വല്ലതും കിട്ടുമോ എന്ന് കരുതിയോന്നുമാകില്ലല്ലോ :)

<<യുക്തിവാദികളായി വന്നു, ഇസ്ലാം സ്വീകരിച്ചു പോകുന്നവരെ സാകിര് നായിക്കിന്റെ പരിപാടികളിൽ താങ്കൾക്കു യഥേഷ്ടം കാണാം.. ഹ..ഹ..! യുക്തിവാദികളുടെ നെടും തൂണായ ശ്രീ യു. കലാനാഥനുമായി, എം എം അക്ബര് നടത്തിയ സംവാദം യൂ ടുബിൽ ലഭ്യമാണ് അതെങ്കിലും ഒന്ന് കണ്ടു നോക്കൂ.. >>ഹഹ സക്കീര്‍ നായിക്കിന്റെ പരിപാടികളിലെ ''യുക്തിവാദി''കളെയൊക്കെ എനിക്കറിയാം .യ്യൂട്യൂബില്‍ വലിയ വലിയ യുക്തിവാദികളുടെ മുന്നില്‍ ഇസ്ലാമിസ്ടുകള്‍ പതറുന്ന ,ആത്മരോഷം കൊള്ളുന്ന വീഡിയോകളുമുണ്ട് .ഇസ്ലാമിക വിമര്‍ശങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന ധാരാളം ആളുകള്‍ കേരത്തില്‍ തന്നെയുണ്ട് !

(ബാക്കി സമയം പോലെ )

മുറം • 1 year ago

Rejeesh Palavila,
>>പച്ചക്കള്ളം!<< ..?! ഭൌതിക ദര്ശന വക്താക്കൾ ചെയ്ത അത്ര ക്രൂരത മതത്തിന്റെ പേരില് നടന്നോ?
>>താങ്കള്‍ ലോകത്തിലെ മതങ്ങളുടെ പ്രതിനിധിയായല്ല ഈ സംവാദത്തില്‍ വന്നിട്ടുള്ളത്.ഇസ്ലാമിന്റെ പ്രതിനിധിയായിട്ടാണ് .അതുകൊണ്ട് തന്നെ,മറുപടികളില്‍ എനിക്ക് ഇസ്ലാമികമല്ലാത്ത എന്തും ക്വോട്ട് ചെയ്യാം .അതിലെന്താണ് തെറ്റ്.<<
താങ്കള് നിരീശ്വരവാദ പ്രതിനിധിയായാണ് ഞാനുമായി സംവദിക്കുന്നത്.. മതങ്ങൾ എല്ലാം ഈശ്വരവാദമാണ് മുന്നോട്ടു വെക്കുന്നത്.. ഈശ്വരവാദ മതഗ്രന്ഥങ്ങളിൽ നിന്നും നിരീശ്വര വാദി ക്വോട്ട് ചെയ്യുന്നതിലെ തമാശ ആസ്വാദ്യകരം.!! ഹ..ഹ..
>>താങ്കള്‍ മത'ങ്ങള്‍ക്ക്' വേണ്ടി പറഞ്ഞ ഇടങ്ങളില്‍ മതനിരാസം കൊണ്ടും മറുപടി തന്നിട്ടുണ്ട് .<< മത നിരാസം കൊണ്ട് ഒന്നിനും കൃത്യമായ യോജിച്ച മറുപടി തന്നില്ല.. ദൈവം ഉണ്ടെന്നതിനു താങ്കളുടെ ശരീരത്തിൽ തന്നെ ദൃഷ്ടാന്തമുണ്ട് എന്ന് ഞാൻ സൂചിപ്പിച്ചു.. മറുപടിയില്ല !! മരണാന്തര ജീവിതം, മനുഷ്യ ബുദ്ധി ആവശ്യപ്പെടുന്നതും നീതിയുടെ തേട്ടവും ആണെന്ന് സമര്തിച്ചു.. അതിനാണ് നരകത്തിന്റെ സെൽഫി താങ്കള് ചോദിച്ചത്..!! ഇതൊക്കെയാണ് താങ്കളുടെ മതനിരാസ മറുപടിയുടെ രീതി..!! ആകെ കൂടി താങ്കള് വിമർശിക്കാൻ ശ്രമിച്ചത് യുദ്ധത്തെ കുറിച്ചാണ്.. അത് തന്നെ അവസാനം ചീറ്റിയത് ഞാൻ ചൂണ്ടിക്കാട്ടി.. ഭൌതിക പ്രത്യയ ശാസ്ത്രങ്ങല്ക്ക് ഒന്നിനും ഇസ്ലാം നിര്ദേശിക്കുന്നതിനേക്കാൾ മികച്ച ഒരു നിർദേശവും ആ വിഷയങ്ങളിൽ തരാനുമില്ല.. മറുപടി തന്നില്ലെന്നു മാത്രമല്ല, മറ്റു മതങ്ങൾ പറഞ്ഞതാണ് താങ്കൾക്കു മറുപടിയായി വെക്കാൻ ഉള്ളത്.. ദൈവം എല്ലാ നാട്ടിലേക്കും പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്.. (ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല; ഒരു പ്രവാചകന്റെ നിയോഗമുണ്ടായിട്ടല്ലാതെ!! -വി.ഖു.) അതിനാൽ, ഏത് നാട്ടിലും ദൈവിക നിർദേശങ്ങൾ വന്നു കിട്ടിയിട്ടുണ്ട്.. അതാതു നാട്ടിലെ മത ഗ്രന്ഥങ്ങളിൽ അത്തരം വചനങ്ങൾ ഉണ്ടാകുകയും ചെയ്യും..അതാണ്‌ താങ്കള് എനിയ്ക്ക് ഉദാഹരണമാക്കുന്നത് !!! ആ വിഷയങ്ങളിലെ, മത നിരാസ ദർശനങ്ങളുടെ, പരിഹാര നിര്ദേശം ഒന്നും വെക്കാനില്ല..!!

>>ആദ്യം പുലര്‍ത്തിയ മാന്യത താങ്കളുടെ വാക്കുകളില്‍ നേര്‍ത്ത് വരുന്നു .കൂള്‍ !<< വിഡ്ഢിത്തം ഞാൻ ഇഷ്ടപ്പെടുന്നില്ല . ബുദ്ധി ഉപയോഗിച്ച് സംവദിക്കുക എന്നതാണ് എന്റെ രീതി..
>യുദ്ധനിയമങ്ങളില്‍ ഭൌതികദര്‍ശനം ഇല്ല എന്നത് കൊണ്ട് എന്താണാവോ അര്‍ത്ഥമാക്കുന്നത് ?ഓരോ രാജ്യത്തിനും അതിര്‍ത്തികള്‍ പങ്കിടുന്നതിനും സമുദ്രങ്ങള്‍ പങ്കിടുന്നതിനും ലോകത്ത് നിയമങ്ങളും നയങ്ങളുമുണ്ട് .<<
ഒരു യുദ്ധം നടക്കുമ്പോൾ അതിൽ പാലിക്കേണ്ടുന്ന നിയമങ്ങൾ!അങ്ങനെ എന്തെങ്കിലും ഇസ്ലാം നിര്ദേശി ക്കുന്നതിനേക്കാൾ മികച്ച ഒന്ന് മത നിരാസ വക്താക്കൾക്ക് സമർപ്പിക്കാനുണ്ടോ? ചെയ്തു കാണിച്ചത് ഏതായാലും ഇല്ല. ആശയമായി എങ്കിലും ഉണ്ടോ?
>>താങ്കള്‍ ആഗ്രഹിക്കുന്നത് പോലെ മറുപടി പറയുന്നതല്ലല്ലോ സംവാദം .<< പറയുന്നത്, വിഷയം മനസ്സിലാക്കി, ബുദ്ധിയും യുക്തിയും അനുസരിച്ചായിരിക്കണം.. അതാണ്‌ എന്റെ ആഗ്രഹം. വിഡ്ഢിത്തങ്ങൾ ഒഴിവാക്കുകയും വേണം.

>>ലോകത്തെ ഭൌതികവാദികള്‍ ചെയ്ത കൊടും ക്രൂരതകളെ എനിക്ക് തള്ളിക്കളയാന്‍ പറ്റില്ല എന്ന് താങ്കള്‍ എന്റെ ഏതെങ്കിലും മറുപടിയില്‍ കണ്ടിരുന്നോ ?ആരുടേയും കാട്ടാളത്തത്തെ ന്യായീകരിക്കേണ്ട ഒരു ഗതികേടും എനിക്കില്ല.<< മതങ്ങളാണ് ലോകത്ത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കിയത് എന്ന താങ്കളുടെ പരാമര്ഷത്തിനു മറുപടിയായാണ് ഭൌതിക വാദികളുടെ, സമാനതയില്ലാത്ത ക്രൂരതകൾ ഞാൻ അക്കമിട്ടു നിരത്തിയത്.. അത് തള്ളിപ്പറയാൻ താങ്കള്ക്ക് പറ്റില്ല എന്ന് ഞാൻ താങ്കളെ ഒര്മ്മിപ്പിച്ചതാണ്..! എവിടെയുമെന്ന പോലെ ഇവിടെയും കാര്യം മനസ്സിലാക്കാൻ താങ്കൾക്കു കഴിയുന്നില്ല.

>>വിശ്വാസികളും അവിശ്വാസികളും നന്മയും തിന്മയും ചെയ്യുന്നു എന്ന് തന്നെയല്ലേ സുഹൃത്തേ ആത്യന്തം ഞാന്‍ സൂചിപ്പിച്ചുവന്നതും !!<< വ്യക്തികള ചെയ്യുന്ന നന്മ- തിന്മകളായിരുന്നില്ല നമ്മുടെ ചര്ച്ച. അങ്ങനെ ആക്കാൻ പലവുരു ശ്രമിച്ചത് താങ്കളാണ്.. ദർശനങ്ങൾ തമ്മിലെ വീക്ഷണ വ്യത്യാസമാണ് ചര്ച്ചയുടെ ബിന്ദു..!

>>ഹ ഹ താങ്കള്‍ ഇത്രയും ബാലിശമായ വിമര്‍ശനവുമായി വരുമെന്ന് ഞാന്‍ കരുതിയില്ല .ഒരാള്‍ സാന്ദര്‍ഭികമായി ചിലതില്‍ നിന്നും ഉദാഹരണങ്ങള്‍ ഉദ്ദരിക്കുമ്പോള്‍ അയാള്‍ അത് പിന്തുടരുന്നു എന്നര്‍ത്ഥമുണ്ടോ !നല്ല കഥ!!<< ഈ മറുപടിയിൽ തൊട്ടു മുകളിൽ നോക്കുക..

>>പ്രകൃതിവിഭവങ്ങളോ പാശ്ചാത്യവിദ്യാഭ്യാസമോ വ്യത്യസ്ഥ മതങ്ങളുടെ ശക്തമായ വേരോട്ടമോ ഇല്ലാത്ത യാഥാസ്ഥിതിക ഇസ്ലാം രാജ്യങ്ങളുടെ അവസ്ഥയെക്കാള്‍ മെച്ചമാണ് ചൈനയുടെ അവസ്ഥ എന്നാണ് ചൈനയുടെ കാര്യത്തിലുള്ള ഉത്തരം.<< അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നുത്തരം.!! ചൈനയെ ഞാൻ പരാമർശിച്ചത് , അത് കമ്യൂണിസം വിട്ടു മുതലാളിത്ത പാത സ്വീകരിച്ചത് പറയാനാണ്.. എന്റെ പ്രതികരണങ്ങൾ ഒന്ന് മനസ്സിരുത്തി ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ ശ്രമിച്ചതിനു ശേഷം മറുപടി ഇട്ടാൽ പോരെ? എന്തിനു ധൃതി വെക്കുന്നു..? അനാവശ്യ ചര്ച്ചകളിലേക്ക് താങ്കളുടെ അത്തരം പരാമർശങ്ങൾ നീണ്ടു പോവുന്നു..
ചൈന ഇന്ന് മുതലാളിത്ത പാതയിലല്ലെന്നു താങ്കൾക്കു വാദമുണ്ടോ?!

>>കമ്മ്യൂണിസം എന്തിനു വേണ്ടി ഉണ്ടായി ? മതം പ്രചരിപ്പിക്കാനൊ മത നിരാസത്തിനൊ?!! >എന്ന ചോദ്യത്തിന് ചെറിയ വിശദീകരണം തന്നു എന്ന് മാത്രം.ഞാന്‍ സൂചിപ്പിച്ചത് അതിന്റെ ആശയങ്ങളാണ് .അതിന്റെ ഒരിക്കലും നഷ്ടപ്പെടാത്ത പ്രസക്തിയെക്കുറിച്ചാണ് .<< മതത്തെ നിരാകരിച്ചു ഭൂമിയിൽ തന്നെ സ്വര്ഗ്ഗം പണിയാൻ പരിശ്രമിച്ചവരാണ് കമ്യൂണിസ്റ്റ്കൾ.. എന്നാൽ പിൽക്കാലത്ത്‌ അവര്ക്ക് തന്നെ ബോധ്യമായി കമ്യൂണിസം ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന്.. അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു സോവിയറ്റ് യൂണിയൻ തന്നെ പിരിച്ചുവിടുകയും മെല്ലെ മെല്ലെ മുതലാളിത്തത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തു..!! അപ്പോഴേക്കും അതിന്റെ പേരില് കോടിക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയത് മിച്ചം.. ഇനിയും അത് പ്രസക്തമാണെന്നു വിവരമില്ലാത്തവർ മാത്രമേ പറയൂ..
>>സംഘപരിവാറുകാര്‍ ഇസ്ലാമിനെതിരെ ശൂലമുയര്ത്തുമ്പോള്‍ ഈ രാജ്യത്ത് ആദ്യം ഓടിയെത്തുന്നതും കമ്മ്യൂനിസ്ടുകാരാണ് .കമ്മ്യൂണിസ്റ്റ് എന്ന് പറയുമ്പോള്‍ ഗുണ്ടായിസ രാഷ്ട്രീയക്കാരെമാത്രം താങ്കള്‍ക്ക് ഓര്‍മ്മ വരുന്നത് സ്വയം അവകാശപ്പെടുന്ന പക്വത യഥാര്‍ത്ഥത്തില്‍ ഇല്ലാത്തത് കൊണ്ടാവും.<< നമ്മുടെ ചർച്ച രാഷ്ട്രീയക്കാർ ചെയ്യുന്ന കാര്യങ്ങളല്ല.. അത് പറയാൻ തുടങ്ങിയാൽ വൃഥാ ചര്ച്ചയാകും.. ടി. പി. യെ വെട്ടിക്കൊന്നു മാ ഷാ അല്ലാഹ് സ്റ്റിക്കർ പതിച്ചതും അരിയില് ശുക്കൂറിനെ ജന മധ്യത്തിൽ പരസ്യ വിചാരണ നടത്തി വെട്ടിക്കൊലാപ്പെടുത്തിയതും സംഘ പാരിവാർ ആയിരുന്നില്ല..! ഇന്നത്തെ കമ്യൂണിസ്റ്റ് പാര്ട്ടിക്ക് ക്രൂരതയുടെ എമ്പാടും കഥകൾ പറയാനുണ്ട്.. കുറെയൊക്കെ ഇടുക്കിയിലെ മണി തന്നെ മണി മണിയായി പറഞ്ഞതോർക്കുന്നുണ്ടാവും..
അതൊന്നുമല്ല നമ്മുടെ ചർച്ച.
>>ബഹുമത സമൂഹത്തില്‍ മതേതരവാദികളെ നിലനില്‍പ്പിനു ഉപയോഗിക്കുകയും ഇസ്ലാം ഭൂരിപക്ഷമാകുമ്പോള്‍ വലിച്ചെറിയുകയും ചെയ്യുന്നത് മ്മടെ ഒരു രീതിയാണല്ലോ അല്ലെ !!.<< ആര് ഉപയോഗിച്ചു? ആര് വലിച്ചെറിഞ്ഞു..?!

>>ഈ രാജ്യത്തെ ബഹുസ്വരതയെ ,മനുഷ്യാവകാശങ്ങളെ ജനാധിപത്യത്തെ വലിയ ആഘാതങ്ങളില്‍ നിന്നും നിലനിര്‍ത്തി പോന്നതില്‍ അവരുടെ പങ്ക് ചെറുതല്ല.<< വിഷയം മാറ്റണ്ട.. പറഞ്ഞു തുടങ്ങിയാൽ അത് തീരില്ല.

>>അവര്‍ എല്ലാവരും കൊടിയെടുക്കുന്നവരായിരിക്കില്ല .അവരുടെ ഭാഷ മാനവികതയുടെതാണ് !!<< ആരുടേത്? കമ്യൂണിസ്റ്റു പാര്ട്ടിയുടെതോ ദർശനത്തിന്റെതോ..? രണ്ടും മാനവികമല്ലെന്നു നിരവധി തെളിവുകൾ നിരത്തി പറയാൻ കഴിയും..
>>ഹ ഹ ഞാന്‍ അടിമകളെ വചോണ്ടിരിക്കുന്നത് പോലെയാണല്ലോ എന്റെ യോഗ്യതയൊക്കെ ചോദിക്കുന്നത് .ചരിത്രത്തിലെ ക്രൂരന്മാര്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഞാനെന്തു ചെയ്യും ചങ്ങാതി !<< കാര്യങ്ങളെ മനസ്സിലാക്കുന്നതിൽ താങ്കള് പരാജയമാണെന്ന് ഇവിടെയും തെളിയിച്ചു.. താങ്കള് ഒരു ഭൗതിക ദർശനത്തിന്റെ വക്താവായാണ് എന്നോട് സംവദിക്കുന്നത് എന്ന കാര്യം മറക്കുന്നു.. ഞാൻ താങ്കളെ വ്യക്തിപരമായല്ല പറയുന്നത്.. അടിമത്വം, ഭൌതിക ദർശനത്തിൽ കാട്ടിക്കൂട്ടിയ ക്രൂരതകൾ സമാനതയില്ലാത്തതാണ്.. അതെസമയം ഇസ്ലാം അടിമത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ചെയ്തത്.. ഉദാഹരണ സഹിതം ഞാൻ അത് വിശദീകരിച്ചിട്ടുണ്ട്..

>>മനുഷ്യനെത്തന്നെ സ്വകാര്യസ്വത്തായി ക്രയവിക്രയം ചെയ്ത ആ ദുഷിച്ച കാലം ഓര്‍ക്കുമ്പോള്‍ വേദനിപ്പിക്കുന്നതാണ് .അടിമത്തം എന്ന കാട്ടാളത്തെ മദ്യപാനത്തെപ്പോലെ ലാഘവത്തോടെകണ്ട് ഘട്ടം ഘട്ടമായി നിരോധിച്ചു എന്ന് പറയുന്ന വാദത്തോട് സഹതാപമുണ്ട് .<< അടിമത്വം സംബന്ധിച്ച് മറ്റൊരു മറുപടിയിൽ വിശദമായി മറുപടി നല്കിയിട്ടുണ്ട്.. ഒറ്റയടിക്ക് നിരോധിച്ച അമേരിക്കയിൽ പിന്നീട് എന്ത് സംഭവിച്ചു എന്നും (സമൂഹത്തിൽ അതുണ്ടാക്കിയ ആഘാതം) ആ നിരോധം എന്തിനു പിൻവലിച്ചു എന്നും ഒന്നന്വേഷിക്കുക.. എന്നിട്ട് ഇസ്ലാമിന്റെ നേരെ തിരിഞ്ഞാൽ മതി..
>>ബലിയും വ്രതവും ദാനധര്‍മ്മങ്ങളുമെന്ന പോലെ അടിമ മോചനവും പുണ്യം സിദ്ധിക്കുന്ന ഒരു സല്‍ക്കര്‍മ്മമാണെന്ന് ഖുര്‍ ആനില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നതു ശരിയാണ്. അടിമകളും മൃഗങ്ങളും അക്കാലത്തെ പ്രധാന ഭൌതിക സ്വത്തായിരുന്നു. ആ സമ്പത്തിനെ ദൈവപ്രീതിക്കായി ത്യജിക്കുക വഴി സ്വര്‍ഗ്ഗം കരസ്ഥമാക്കാമെന്ന വിശ്വാസത്തിനപ്പുറം ഈ പുണ്യകര്‍മ്മത്തിനു സാമൂഹ്യ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. << താങ്കൾക്കു എന്തുകൊണ്ടാണ് ഇസ്ലാം വളരെ മോശമായി തോന്നുന്നത് എന്ന് എനിക്കിപ്പോൾ മനസ്സിലായി... കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവില്ല എന്നതാണത്. അടിമകളെ മോചിപ്പിക്കുക മാത്രമല്ല, ഇസ്ലാമിലെ എല്ലാ കാര്യങ്ങളും സ്വർഗ്ഗ നരക വിശ്വാസവുമായി ബന്ധപ്പെട്ടാണിരിക്കുന്നത് !! എന്നാൽ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ സാമൂഹ്യ പരിഷ്കരണത്തിന് കൂടിയാവുന്നു എന്നതാണ് ഖുറാനിലെ നിയമങ്ങളുടെ സവിശേഷത ! സ്വര്ഗം ആഗ്രഹിച്ചു ഒരു അടിമയെ മോചിപ്പിക്കുമ്പോൾ ആ അടിമ അടിമ വൃത്തിയിൽ നിന്നും സ്വാതന്ത്ര്യം നേടുകയാണ്‌..!! അതൊരു സാമൂഹ്യ ലക്ഷ്യമല്ലെന്നാണോ..?! പിന്നെടയാൾ സ്വതന്ത്രനാണ്..!! എന്നാൽ ഈ അടിമ മുസ്ലിം ആവണമെന്നില്ല ഉടമയും മുസ്ലിം ആവണമെന്നില്ല.. മുസ്ലിം അല്ലാത്ത ഉടമയുടെ അടിമത്വത്തിൽ നിന്നും, മുസ്ലിം അല്ലാത്ത അടിമയെ, ഒരു മുസ്ലിം, സ്വർഗം ആഗ്രഹിച്ചു, ഉടമ ആവശ്യപെടുന്ന പണം കൊടുത്ത് മോചിപ്പിച്ചു സ്വതന്ത്രനാക്കുന്നു !! സമൂഹത്തിൽ അടിമ സമ്പ്രദായം ഇല്ലാതാക്കുക എന്നതാണ് അതിന്റെ പരിണിത ഫലം.!! ഇങ്ങനെ വ്യക്തമാക്കിയാൽ എങ്കിലും താങ്കൾക്കു മനസ്സിലാകട്ടെ എന്ന് കരുതിയാണ്..!! അടിമ സമ്പ്രദായം, ഇസ്ലാം കൊണ്ടുവന്ന/അനുവര്ത്തിച്ചുവന്ന ഒരു സമ്പ്രദായം എന്ന് താങ്കള് മനസ്സിലാക്കിയെന്നു തോന്നുന്നു..! ഖുർആനിനു മുമ്പ് തന്നെ അത് സമൂഹത്തിൽ നില നിന്നിരുന്നു.. അറേബ്യയിൽ മാത്രമല്ല ഇതര സമൂഹങ്ങളിലും.. എന്നാൽ താങ്കള് വളരെ മഹത്തരമെന്നു വിശേഷിപ്പിച്ച കമ്യൂണിസം അടിമത്വം അതിന്റെ ഭാഗമായി നിശ്ചയിച്ചിട്ടുണ്ട് എന്നത് മറക്കണ്ട.. കമ്യൂണിസത്തിലെക്കുള്ള ഒരു ഘട്ടം അടിമത്വം ആണെന്ന് താങ്കള് തന്നെ അക്കമിട്ടു പറഞ്ഞല്ലോ.. അതിനാൽ അടിമത്വ വിഷയത്തിൽ ഇസ്ലാമിനെ വിമർശിക്കാൻ നീരീശ്വര -ഭൌതിക വാദികല്ക്ക് അർഹതയില്ല.
>>എങ്കിലും, പറയൂ,എവിടെയാണ് ഖുറാനില്‍ അടിമത്തത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് നിരോധിക്കുന്ന ആയത്ത് ?ആ വെളിപാട് ,ഞാന്‍ വിട്ടുപോയതാനെന്കില്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുമല്ലോ !!<< ഒറ്റയടിക്ക് നിർത്തുകയല്ല ചെയ്തത് ഘട്ടം ഘട്ടമായി അവസാനിപ്പിച്ചതും കാരണങ്ങളും ഞാൻ ചൂണ്ടിക്കാട്ടിയല്ലോ.. അമേരിക്കയിൽ അബ്രഹാം ലിങ്കൺ ഒറ്റയടിക്ക് അവസാനിപ്പിച്ചു.. അതിനെതുടര്ന്നു അവിടെയുണ്ടായ പ്രത്യാഘാതങ്ങൾ ഒന്ന് വിലയിരുത്തിനോക്കൂ.. ഖുർആൻ ദൈവത്തിൽ നിന്നുള്ളതാണ് എന്നതിന്റെ തെളിവ് കൂടിയാണ് ഒറ്റയടിക്ക് അത് നിരോധിക്കതിരുന്നത്..!

>><<ഭൗതിക ദർശനത്തിൻറെ വക്താക്കൾ ചെയ്ത സമാനതയില്ലാത്ത ക്രൂരതകൾ അക്കമിട്ട് നിരത്തിയത്..!
അത് പറയുമ്പോൾ കവിതയും കൊണ്ട് വരല്ലേ സുഹൃത്തെ..>>വെട്ടു പോത്തിനോട് വേദം ഓതരുത് എന്ന് പറഞ്ഞ പോലെയായി ഇത് .!!<<
വിഷയം മനസ്സിലാക്കിയാണ് പ്രതികരിക്കേണ്ടത്..
മതയുദ്ധ മാണോ മത നിരാസ അധികാരങ്ങളാണോ കൂടുതൽ ക്രൂരത കാട്ടിയത് എന്നതായിരുന്നു ചർച്ച ചെയ്തിരുന്നത്.. അവിടെ ക്രൂരതയെ കുറിച്ച് ദുഖിക്കുന്ന കവിതയാണോ ചർച്ച ചെയ്യേണ്ടത്..? ഇതിലും ഭേദം ആ വെട്ടു പോത്ത് തന്നെ..!!

>>കൂട്ടുകാരാ,ഭൌതികദര്‍ശനം കൊണ്ട് ആരുടെയെങ്കിലും ക്രൂരതയെ ഞാന്‍ വെള്ളപൂശിയ ഒരു കമെന്റ് കാണിക്കൂ .അങ്ങനെ ഞാന്‍ ചെയ്തിരുന്നെ ഈ ആരോപണത്തിന് ഒരു കഴമ്പ് ഉണ്ടായിരുന്നു .മനുഷ്യവിരുദ്ധമായ ഒരു പ്രവൃത്തിയേയും അത് ആരുടേതായാലും അംഗീകരിക്കാന്‍ കഴിയാത്തത് << ചര്ച്ചയുടെ കാതൽ മനസ്സിലാക്കാതെയാണ് താങ്കളുടെ ഓരോ പ്രതികരണങ്ങളും.. താങ്കള് വെള്ള പൂശിയെന്നു ഞാനും പറഞ്ഞില്ല.. മറിച്ചു മതമാണോ മതമില്ലാത്തവരാണോ കൂടുതൽ ക്രൂരത കാട്ടിയത് എന്നതായിരുന്നു ചർച്ച.. സുഹൃത്തെ, താങ്കള് ദയവായി എനിക്ക് മറുപടി ഇടാതിരിക്കുക..!!

>>ഹഹ സക്കീര്‍ നായിക്കിന്റെ പരിപാടികളിലെ ''യുക്തിവാദി''കളെയൊക്കെ എനിക്കറിയാം .<< താങ്കൾക്കു എല്ലാവരെയും നല്ല പരിചയമാണല്ലേ ?

>>.ഇസ്ലാമിക വിമര്‍ശങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന ധാരാളം ആളുകള്‍ കേരത്തില്‍ തന്നെയുണ്ട് !<< എങ്കിൽ, യുക്തിവാദം ഭംഗിയായി സമർഥിക്കാൻ കഴിയുന്ന ഒരാളെ താങ്കള് കൊണ്ടുവരിക.. ഞാൻ ഇസ്ലാമിനെ കുറിച്ച് പറയാൻ കഴിവുള്ള ഒരാളെയും കൊണ്ട് വരാം.. പരസ്യ സംവാദത്തിനു തയ്യാറുണ്ടോ? ചെലവിനെ കുറിച്ച് ബേജാര് വേണ്ട.. അത് ഞാൻ നോക്കിക്കൊള്ളാം.. താങ്കള് കൊണ്ട് വരുന്ന ആൾ വളരെ പ്രശസ്തനായാൽ അത്രയും നന്ന്..!!

Rejeesh Palavila • 1 year ago

<<ഭൌതിക ദര്ശന വക്താക്കൾ ചെയ്ത അത്ര ക്രൂരത മതത്തിന്റെ പേരില് നടന്നോ?>>ഹ ഹ മറ്റൊരു ചോദ്യം ഉയർത്തി !താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ മതം നന്മയുടെയും മാനവികതയുടെയും ''മാത്രം'' വക്താവാണല്ലോ ,ഭൗതികവാദത്തിന്റെ പേരില് അരങ്ങേറിയ നീചതകളുടെ എണ്ണം കൊണ്ട് മതത്തിന്റെ തെറ്റുകളെ ന്യായീകരിക്കാം എന്നാണോ!!'ഭൌതികവാദികൾ നന്മ മാത്രമേ ചെയ്തിട്ടുള്ളൂ' എന്ന് ഒരിക്കൽ പോലും ഈ ചർച്ചയിൽ പറഞ്ഞിട്ടില്ലാത്ത അങ്ങനെ ജീവിതത്തിൽ ഒരിക്കൽ പോലും കരുതിയിട്ടില്ലാത്ത എന്നോട് ഈ ചോദ്യം ചോദിച്ചത് വികലമായ താങ്കളുടെ മതയുക്തിമാത്രമാണ് !!

<<ഈശ്വരവാദ മതഗ്രന്ഥങ്ങളിൽ നിന്നും നിരീശ്വര വാദി ക്വോട്ട് ചെയ്യുന്നതിലെ തമാശ ആസ്വാദ്യകരം.!! ഹ..ഹ..>>

സുഹൃത്തേ ..തത്താ പിത്താ പറയാതിരിക്കൂ !ആദ്യം പറഞ്ഞു ഇസ്ലാം അല്ലാതെ മറ്റൊന്നും യുദ്ധതന്ത്രം പറഞ്ഞിട്ടില്ലെന്ന്.അത് പറഞ്ഞ മറ്റൊന്ന് കാണിച്ചപ്പോൾ മറ്റു മതം ഗ്രന്ഥം ക്വോട്ട് ചെയ്തത് അപരാധമായത്രേ !.മഹാഭാരതം ഒരു മതഗ്രന്ഥമായിട്ടല്ല വാഴ്ത്തപ്പെട്ടിട്ടുള്ളത് അതൊരു സാഹിത്യകൃതിയാണ് .ഒരു സാഹിത്യകാരൻ താൻ ജീവിക്കുന്ന ലോകത്തിൽ നിന്നാണ് അവന്റെ കാഴ്ചകൾ വികസിപ്പിക്കുന്നതും .രാമായണത്തിലും ഹോമറിന്റെ സാഹിത്യത്തിലുമൊക്കെ യുദ്ധമുണ്ട് .രാജാധിപത്യവും സാമ്രാജ്യവികസനവും ഒക്കെ അന്നത്തെ സാധാരണ സംഭവങ്ങളാണ് .ഇസ്ലാമിനു മുന്പും ലോകത്ത് യുദ്ധവും യുദ്ധനിയമങ്ങളും നീതികളും ഉണ്ടായിരുന്നു എന്ന് സാന്ദർഭികമായി കാണിച്ചു എന്ന് മാത്രം .അതിലുപരി ഞാൻ ബുദ്ധദർശനമോ മഹാഭാരതമോ പരാമർശിച്ചിട്ടുള്ളത് അതിലെ ഇശ്വരവാദം ഉയർത്തിപ്പിടിച്ചുമല്ല .പ്രായോഗികജീവിതത്തിലോ,യുദ്ധസന്ദര്ഭങ്ങളിലോ ആയവയിലുള്ള ഭൌതികദർശനം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് .കൃഷ്ണനോ ബുദ്ധനോ ദൈവ മാണെന്ന് സ്ഥാപിക്കാൻ വേണ്ടിയല്ലല്ലോ അതൊക്കെ ഉപയോഗിച്ചത് .ആകാശത്ത് നിന്നും കൊണ്ടുവന്നതാണ് എന്ന് അത്തരം ഗ്രന്ഥങ്ങളെക്കുറിച്ചൊന്നും ആർക്കും അവകാശവാദങ്ങളുമില്ല .ചക്കിനു ചുക്ക് പറഞ്ഞ് ന്യായമാണെന്ന് സ്വയം വിചാരിച്ച് ഹ ഹ ഹി ഹൂ പരിഹസിക്കുന്നവരോട് എന്ത് പറയാൻ.ഒരു ഭൌതികവാദിയെ സംബന്ധിച്ച് ഈ ലോകത്തുള്ള എല്ലാം ഭൌതികമാണ് .അമാനുഷികം എന്ന് വീമ്പിളക്കുന്ന ഒന്നിനോട് സമരസപ്പെടാൻ അതവന്റെ യുക്തിയെ ജയിക്കാൻ പോന്നതാവണം .ലോകത്തിലെ പ്രാദേശികമതസാഹിത്യപുസ്തകങ്ങളിൽ// സംസ്കാരങ്ങളിൽ// സമൂഹങ്ങളിൽ // ഏറിയും കുറഞ്ഞും വിവിധചിന്താധാരകൾ ഉണ്ടായിട്ടുണ്ട് .അവയിൽ നിന്നൊക്കെ 'തുലോം' വ്യത്യസ്ഥമാണെന്ന് പറയാൻ മാത്രം ഒന്നും ഖുറാനിൽ ഇല്ലെന്നെ അതൊക്കെ ഉപയോഗിച്ച് പറഞ്ഞുള്ളൂ !സെമിടിറ്റ് മതങ്ങളുടെ ലോകപര്യടനം തുടങ്ങും മുൻപേ നമ്മുടെ രാജ്യം അനേകായിരം നാട്ടുരാജ്യങ്ങളായി ചിതറിയിരുന്ന കാലത്തുപോലും കളരിയും വാല്പപയട്ടും അത്തരം ആയോധനാരീതികളും ഇവിടെ ഉനായിരുന്നു ,അവയ്ക്കൊക്കെ വ്യവസ്ഥകളുമുണ്ടായിരുന്നു! ഇനി ഞാനതിനൊക്കെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റെയൊ മറ്റോ ഉപയോഗിച്ച് ന്യായം പറയണം എന്ന് പറഞ്ഞാൽ താങ്കളുടെ ബുദ്ധിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണ് ഞാൻ ധരിക്കുന്നത് .അല്ലെങ്കിൽ വീണ്ടും വീണ്ടും ഭൌതികദര്ശനം കൊണ്ട് വരൂ ഭൌതികദര്ശനം കൊണ്ട് വരൂ എന്ന് പറഞ്ജോണ്ടിരിക്കില്ലായിരുന്നു !!വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയ ഭൌതികദർശനങ്ങൾ തന്നെയാണ് അതൊക്കെയും .യുദ്ധസാമഗ്രഹികളെ ബഹുമാനത്തോടെ പൂജിക്കുകയും ആയുധപ്പുരകളെ ക്ഷേത്രങ്ങലെന്നാണ് വിളിക്കുകയും ചെയ്തത് യുദ്ധധർമ്മങ്ങൾ ഉണ്ടെന്നായിരുന്നു . അവ പൂർണ്ണമായി പാലിക്കപ്പെട്ടിരുന്നൊ ഇല്ലയോ എന്നത് വേറൊരു വിഷയം .യുദ്ധങ്ങളിലെ ധാർമ്മികത ലംഘിക്കപ്പെട്ട ചരിത്രമാണ് ഏറെയും!!

മറ്റു ചിലത് ഇവിടെ പറയേണ്ടത്, ലോകത്തിലെ ഭൂരിപക്ഷം ആളുകള് ഇപ്പോഴും വിശ്വാസികളാണ് .മതാതിഷ്ടിതസമൂഹങ്ങളാണ് !.അപ്പോൾ പഴയ കാലത്ത് അവിശ്വാസം എത്രമാത്രം വച്ചു പൊറുപ്പിക്കുമായിരുന്നു !ശാസ്ത്രം തന്നെ മതം വഴിമുടക്കിയത് കൊണ്ട് വൈകിയോടുന്ന വണ്ടിയാണ്!! ഇന്ത്യയിൽ പിന്നെയും നിരീശ്വരവാദത്തിന് വേരോട്ടം ഉണ്ടായിരുന്നു എന്ന് പറയാം .വേദകാലത്തോളം പഴക്കമുള്ള ചർവാക ദർശനങ്ങൾ ഒക്കെ ഇവിടെ ഉണ്ടായിരുന്നു .സെമിറ്റിക് മതങ്ങളുടെ മണ്ണിൽ അന്നും ഇന്നും കടുത്ത നിരീശ്വരവാദത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എല്ലാവര്ക്കും അറിയാം.കഴിഞ്ഞ ദിവസവും ഒരു വാര്ത്ത കണ്ടു സൌദിയിൽ തന്റെ നിരീശ്വരവാദ നിലപാട് ട്വിറ്റ്‌ ചെയ്ത സൗദി പൌരന് ഇരുപത് വര്ഷം തടവ്‌ .അടുത്തകാലത്താണ് ഒരു എഴുത്തുകാരനെ കഴുത്ത് വെട്ടിയതും ! 'നന്മയുടെ പൊങ്ങച്ചത്തിനു' ഒരു കുറവുമില്ല :) നിരീശ്വരവാദികളെ ഇങ്ങനെയൊക്കെ കൈകാര്യം ചെയ്യുമ്പോൾ എത്രപേർ അത് തുറന്നു പറയും .മതത്തിൽ നിന്ന് തന്നെ തിരുതലുകൾക്ക് ശ്രമിച് കാണാതെ പോയവരെ,.കൈ പോയ ജോസഫ്‌ മാഷും സ്റ്റുഡിയോ പോയ റഫീക്കും പിറന്ന നാട് പോയ തസ്ലീമയുമൊക്കെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ .മറ്റു പലരും 'സൗജന്യത്തിൽ' കഴിഞ്ഞു പോകുന്നു :)

<<മത നിരാസം കൊണ്ട് ഒന്നിനും കൃത്യമായ യോജിച്ച മറുപടി തന്നില്ല.. ദൈവം ഉണ്ടെന്നതിനു താങ്കളുടെ ശരീരത്തിൽ തന്നെ ദൃഷ്ടാന്തമുണ്ട് എന്ന് ഞാൻ സൂചിപ്പിച്ചു.. മറുപടിയില്ല !! മരണാന്തര ജീവിതം, മനുഷ്യ ബുദ്ധി ആവശ്യപ്പെടുന്നതും നീതിയുടെ തേട്ടവും ആണെന്ന് സമര്തിച്ചു.. അതിനാണ് നരകത്തിന്റെ സെൽഫി താങ്കള് ചോദിച്ചത്..!! ഇതൊക്കെയാണ് താങ്കളുടെ മതനിരാസ മറുപടിയുടെ രീതി..!! >>

ഹ ഹ പൊന്നുസുഹൃത്തേ ഇങ്ങനെ ചിരിപ്പിക്കാതെ!താങ്കള് എല്ലാത്തിനും കൃത്യമായി മറുപടിച്ചു എന്ന് സ്വയം പ്രഖ്യാപിക്കാതെ! താങ്കളുടെ മറുപടികൾ വിശ്വാസത്തിന്റെ ഭാഗമാണ് .അതിനെയെങ്ങനെയാണ് എല്ലാവര്ക്കും സ്വീകരിക്കാൻ കഴിയുക!എന്റെ ശരീരം , ദൈവവുണ്ട് എന്നതിന്റെ ദൃഷ്ടാന്തം എന്ന് താങ്കള് പറയുന്നു.അങ്ങനെ ''വിശ്വസിക്കുന്നതിലും'' എനിക്കിഷ്ടം ജീവനെക്കുറിച്ചും അതുണ്ടായ കാരണങ്ങളെക്കുറിച്ചും ജീവന്റെ രാസപരിണാമങ്ങളെക്കുറിച്ചുമുള്ള ശാസ്ത്രത്തിന്റെ വസ്തുതാപരമായ വിശദീകരണങ്ങളാണ് .അത് താങ്കള് സ്വീകരിക്കണം എന്ന വാശി എനിക്കില്ല.പക്ഷെ താങ്കള് പറയുന്നത് ഞാൻ സ്വീകരിക്കണമെന്നും താങ്കളാണ് ശരി എന്നും കരുതുന്നത് കൊണ്ടാണല്ലോ ''കൃത്യമായ മറുപടി'' തരുന്നു എന്ന ആത്മസംതൃപ്തി!സ്വര്ഗ്ഗം നരകം എന്നതൊക്കെ വിശ്വസപരമല്ലേ എന്ന് നേരത്തെ ചോദിച്ചപ്പോൾ ഇല്ലെന്നു കരുതുന്നതിലും നല്ലത് ഉണ്ടെന്നു കരുതുന്നതാണ് എന്ന് താങ്കള് മുന് പ് പറഞ്ഞു.ആയിക്കോട്ടെ കരുതിക്കോളൂ എന്ന് ഞാനും പറഞ്ഞു! താങ്കള് വിശ്വാസങ്ങൾ കൊണ്ട് സംതൃപ്തിപ്പെട്ടോളൂ .എനിക്കത് പോരാ എന്നേ ഞാൻ പറഞ്ഞോളൂ ചങ്ങാതി .ആ മറുപടികൾക്കൊക്കെ ഒരു വിശ്വാസിയുടെ ന്യായം മാത്രമേയുള്ളൂ .അതാണ് അങ്ങയുടെ ഗംഭീരമായ മറുപടികൾ !!

<<ആകെ കൂടി താങ്കള് വിമർശിക്കാൻ ശ്രമിച്ചത് യുദ്ധത്തെ കുറിച്ചാണ്.. അത് തന്നെ അവസാനം ചീറ്റിയത് ഞാൻ ചൂണ്ടിക്കാട്ടി.. ഭൌതിക പ്രത്യയ ശാസ്ത്രങ്ങല്ക്ക് ഒന്നിനും ഇസ്ലാം നിര്ദേശിക്കുന്നതിനേക്കാൾ മികച്ച ഒരു നിർദേശവും ആ വിഷയങ്ങളിൽ തരാനുമില്ല.. മറുപടി തന്നില്ലെന്നു മാത്രമല്ല>>ദേ വീണ്ടും സുവിശേഷം !എന്തായിരുന്നു താങ്കളുടെ മറുപടി,അത്തരം യുദ്ധസന്ദര്ഭം മാത്രമാണ് എന്ന് കാണിക്കുക .ഖുറാനിലെ എന്നല്ല മനുഷ്യചരിത്രത്തിൽ എഴുതപ്പെട്ടതെല്ലാം അതാതിന്റെ ഉത്ഭവസന്ദർഭവുമായി// ഉണ്ടായ മണ്ണുമായി ,അതിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുകയല്ലേ എന്ന് പലതവണ ഞാനും പറഞ്ഞു .യുദ്ധദർശനത്തിൽ ഇസ്ലാമിനെക്കാൾ മികച്ച ദര്ശനം തരാൻ കഴിയില്ല എന്ന വാദത്തിന് മറുപടിയും അതിനു മഹാഭാരതം പോലുള്ളവ ഉപയോഗിച്ചതിന്റെ കാര്യവും ഞാൻ പറഞ്ഞിട്ടുണ്ട് .ലോകത്ത് ഇന്ന് ഓരോ രാജ്യങ്ങളും മത്സരിച്ചു സ്വായത്തമാക്കുന്ന നൂതനസാങ്കേതികതയും യുദ്ധസന്നാഹങ്ങളും ഉണ്ടെന്നും പറഞ്ഞു ;ചെവിയിൽ വിരല്തിരുകി വാദത്തിനു 'മതം മതം' എന്ന് പറഞ്ജോണ്ടിരുന്നാൽ എങ്ങുമെത്തില്ല !!

<<ആ വിഷയങ്ങളിലെ, മത നിരാസ ദർശനങ്ങളുടെ, പരിഹാര നിര്ദേശം ഒന്നും വെക്കാനില്ല..!!>>സുഹൃത്തേ.. ഇതെന്തൊരു ചോദ്യമാണ് !മതനിരാസദർശനങ്ങലൊ മതാതിഷ്ടിതദർശനങ്ങലോ ലോകത്തിലെ യുദ്ധങ്ങളെ നീരുപാധികം തുടച്ചു നീക്കിയിട്ടില്ല!അപ്പോൾ പിന്നെ മതത്തിനു സവിശേഷമായ എന്താണ്‌ ഇതിൽ അവകാശപ്പെടാനുള്ളത് ?നന്മയുടെ പാഠവുമായി നൂറ്റാണ്ടുകൾക്ക് മുന്പ് വന്ന മതങ്ങൾ നിലനില്ക്കുമ്പോഴും ,ഭീകരമായ യുദ്ധങ്ങളുടെ പാഠങ്ങളിൽ നിന്നും മതം പറഞ്ഞതിലും വിശാലമായ സ്വാതന്ത്ര്യബോധവും ഐക്യരാഷ്ട്രസംഘവും ആഗോളമനുഷ്യാവകാശവും ഒക്കെ ഉണ്ടായപ്പോഴും യുദ്ധം അവസാനിക്കപ്പെട്ടു എന്നുമാത്രം ആരും കരുതുന്നില്ല .അത് അസാധ്യമാണ് ! യുദ്ധാസക്തി മനുഷ്യന് എക്കാലവുമുണ്ട് .കാരണം അവൻ അധികാരം സ്ഥാപിക്കാൻ അത് വർദ്ദിപ്പിക്കൻ ശ്രമിക്കുന്നു.കുരിശുയുദ്ധങ്ങളിൽ മാത്രമല്ല ഒന്നും രണ്ടും ലോകയുദ്ധങ്ങളിലും മതത്തിന്റെയും വംശവെറിയിൽ ഊന്നിയ വികലമായ ദേശീയതയുടെയും അധികാരമോഹത്തിന്റെയും രാജ്യവ്യാപനശ്രമങ്ങളുടെയും എല്ലാം കാരണങ്ങളുണ്ട്.സ്വാഭാവികമായും ആയുധങ്ങളുടെ സാങ്കേതികതയിൽ നേടിയ പുരോഗതികൾ യുദ്ധത്തെ കൂടുതൽ വികൃതമാക്കി .നരനായാട്ടുകൾ യുദ്ധക്കൊതിയന്മാർക്ക് എളുപ്പമാക്കി!.ലോകത്തിലെ യുദ്ധ ചരിത്രങ്ങൾ വലിയ വിഷയമാണ് .അത് വേറെ ചര്ച്ച ചെയ്യണം .എവിടെയും യുദ്ധം അപ്രസക്തമാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല.ഞാൻ അതിശയപ്പെടുകയാണ് ,ഖുറാനിലെ യുദ്ധആയതുകൾക്ക് താങ്ക്ലക്ക് ന്യായം കണ്ടെത്തണം.അതിനാണ് 'യുദ്ധം അസംഭവ്യമാണ്'- എന്ന രീതിയിൽ ഞാൻ പറഞ്ഞതായി' താങ്കള് പലയിടത്തും കമന്റുന്നത് !!

<വിഡ്ഢിത്തം ഞാൻ ഇഷ്ടപ്പെടുന്നില്ല . ബുദ്ധി ഉപയോഗിച്ച് സംവദിക്കുക എന്നതാണ് എന്റെ രീതി..>>ഹ ഹ ചിരിപ്പിക്കുന്നു .സ്വയം തോന്നിയാ മതിയോ അത് .

<<ഒരു യുദ്ധം നടക്കുമ്പോൾ അതിൽ പാലിക്കേണ്ടുന്ന നിയമങ്ങൾ!അങ്ങനെ എന്തെങ്കിലും ഇസ്ലാം നിര്ദേശി ക്കുന്നതിനേക്കാൾ മികച്ച ഒന്ന്മത നിരാസ വക്താക്കൾക്ക് സമർപ്പിക്കാനുണ്ടോ? ചെയ്തു കാണിച്ചത് ഏതായാലും ഇല്ല. ആശയമായി എങ്കിലും ഉണ്ടോ? >>മുകളിൽ താങ്കൾ സ്വയം അവകാശപ്പെട്ട ചിന്താശക്തി ഇല്ലാത്തത് കൊണ്ടാണ് ആവർത്തിക്കപ്പെടുന്ന ഈ ചോദ്യം.ഞാൻ പറഞ്ഞു ഓരോ രാജ്യത്തിനും അതിരുകൾ കാക്കുന്നതിനും നിലപാടുകൾക്കും അതിൻറ്റെതായ രാഷ്ട്രതന്ത്രങ്ങൾ ഉണ്ടെന്ന് .അത് കേട്ടില്ലെന്നു നടിക്കുന്നത് വിചിത്രം തന്നെ .ലോകതിനുമൊത്തം എല്ലാക്കാര്യത്തിനും ഒരൊറ്റഗ്രന്ഥം വേണമെന്നാണോ ?ഇസ്ലാം പോലും ഖുറാൻ മാത്രമല്ല എല്ലാകാര്യത്തിനും ഫോളോ ചെയ്യുന്നത് . ഇങ്ങോട്ട് ആക്രമിക്കുന്നവനെ അങ്ങോട്ടും ആക്രമിക്കണം എന്നത് ഓരോ ജീവിയുടെയും സഹജമായ തോന്നലാണ് .നിലനിൽപ്പിനുവേണ്ടിയുള്ള അതിജീവനം എന്ന് അതിന് ശാസ്ത്രം പറയും .ഇനി,ഇസ്‌ലാമിക ഖിലാഫത്തിനുവേണ്ടി പണ്ട് നടത്തിയ വാളും കുന്തവും കൊണ്ടുള്ള യുദ്ധമാണോ ഇന്ന് നടക്കുന്നത് ?ഇസ്ലാമിക ജിഹാദികൾ പോലും തോക്കും ബോംബുമാണ് കൊണ്ട് നടക്കുന്നത് .(കുറ്റം പറയരുതല്ലോ ,പിടിക്കപ്പെട്ടവരുടെ തലവെട്ടാൻ ഖുറാനും ഹദീസുകളും പറയും പോലെ ഇപ്പോഴും വാള് തന്നെയാ ഉപയോഗിക്കുന്നത് ! :) .ലോകത്തിലെ രാഷ്ട്രതന്ത്രന്ജർക്ക് ഖുറാനിൽ നിന്നും യുദ്ധകാര്യത്തിൽ ഒരു കുന്തവും പഠിക്കാനില്ല .

<<ബുദ്ധിയും യുക്തിയും അനുസരിച്ചായിരിക്കണം.. അതാണ്‌ എന്റെ ആഗ്രഹം. വിഡ്ഢിത്തങ്ങൾ ഒഴിവാക്കുകയും വേണം.>>ഹഹ എന്താണ് താങ്കളുടെ ബുദ്ധിയും യുക്തിയും .ഖുറാനിൽ ഊന്നിയ കുറേ മതചിന്തകള് .'വിശ്വാസം വച്ചൊക്കെ ലോജിക്കുകൾ' പറയുന്നത് എത്രമാത്രം എത്രത്തോളം ശരിയാകും എന്ന് സ്വയം ചിന്തിച്ചാൽ മതി .

<< മതങ്ങളാണ് ലോകത്ത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കിയത് എന്ന താങ്കളുടെ പരാമര്ഷത്തിനു മറുപടിയായാണ് ഭൌതിക വാദികളുടെ, സമാനതയില്ലാത്ത ക്രൂരതകൾ ഞാൻ അക്കമിട്ടു നിരത്തിയത്.. അത് തള്ളിപ്പറയാൻ താങ്കള്ക്ക് പറ്റില്ല >>എവിടെ പറഞ്ഞു?മതനിരാസരുടെ ക്രൂരത തള്ളിക്കളയാൻ പറ്റിലെന്നും പറഞ്ഞിട്ടുണ്ടോ ??നന്മയുടെയും നീതിയുടേയും മാനവികതയുടെയും മൊത്തവിതരണം മതങ്ങൾ നടത്തേണ്ടതില്ല എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ.അതൊക്കെ മതങ്ങൾ ലംഘിചിട്ടുള്ളതിനും ചരിത്രമുണ്ടെന്നെ ഞാൻ പറഞ്ഞിട്ടുള്ളൂ .ബാക്കിയെല്ലാം താങ്കള് വളച്ചൊടിച്ചു പറയുകയാണ്‌ .

<<വ്യക്തികള ചെയ്യുന്ന നന്മ- തിന്മകളായിരുന്നില്ല നമ്മുടെ ചര്ച്ച. അങ്ങനെ ആക്കാൻ പലവുരു ശ്രമിച്ചത് താങ്കളാണ്.. ദർശനങ്ങൾ തമ്മിലെ വീക്ഷണ വ്യത്യാസമാണ് ചര്ച്ചയുടെ ബിന്ദു..!>>ഇപ്പറയുന്നത് ഭൌതികദർശനങ്ങളുടെ കാര്യത്തില മാത്രം താങ്കള്ക് സമ്മതിക്കാൻ വയ്യ അതത്രേ ഞാനും തെളിയിക്കാൻ ശ്രമിച്ചത് !

<<അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്നുത്തരം.!! ചൈനയെ ഞാൻ പരാമർശിച്ചത് , അത് കമ്യൂണിസം വിട്ടു മുതലാളിത്ത പാത സ്വീകരിച്ചത് പറയാനാണ്ചൈന ഇന്ന് മുതലാളിത്ത പാതയിലല്ലെന്നു താങ്കൾക്കു വാദമുണ്ടോ?!>> അരാജകത്വത്തിൽ കൂപ്പുകുത്തികിടക്കുന്ന ഇസ്ലാമിക രാജ്യങ്ങളും ഉണ്ടെന്നു താങ്കളെ ഓർമ്മിപ്പിച്ചത് ,രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ ഭരണാനാധികാരികൾ ഉപയോഗിക്കുന്നത് പോലെയിരിക്കും അതിന്റെ പോക്ക് എന്ന് കാണിക്കാനാണ് .''ആശയതലത്തിൽ'' കമ്മ്യൂണിസം ഞാൻ ഇഷ്ടപ്പെടുന്നു എന്നാണു ഞാൻ താങ്കളോട് പറഞ്ഞതും .

<<കമ്യൂണിസം ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന്.. അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു സോവിയറ്റ് യൂണിയൻ തന്നെ പിരിച്ചുവിടുകയും മെല്ലെ മെല്ലെ മുതലാളിത്തത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തു..!! >> കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അപ്രസക്തമാണ് എന്നതല്ല അതിന്റെ അര്ത്ഥം!ഭരണാധികാരികളുടെ അധികാരമോഹവും അപജയവും കമ്മ്യൂണിസത്തിന്റെ കുറ്റമല്ല .പ്രയോഗത്തിലെ വീഴ്ചകൾ മൂലമുള്ള അത്തരത്തിലുള്ള അപജയങ്ങളുടെ മുന്നറിയിപ്പുകൾ മാര്ക്സ് തന്നെ സൂചിപ്പിച്ചിട്ടുണ്ട് .പ്രായോഗിക പ്രശന്ങ്ങളെ കണക്കിലെടുക്കുന്നതിൽ തന്നെയാണ് കമ്മ്യൂണിസം വിജയിക്കേണ്ടത് .രാഷ്ട്രങ്ങളുടെ നടത്തിപ്പിൽ ദീർഘവിചാരമില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ അതിനു തന്നെ കുഴപ്പങ്ങൾ ഉണ്ടാക്കും . സോവിയസ്റ്റ് യൂണിയനുകളിൽ സംഭവിച്ചതിനൊക്കെ ലോകത്തിനു പഠിക്കാനുള്ളതാണ് .ഇവിടെ ഓർക്കേണ്ടതാണ് അറബ് വസന്തമൊക്കെ, രാജാധിപത്യങ്ങളിൽ നിന്നും ജനാധിപത്യത്തിന്റെ ലോകത്തിലേക്ക് എത്തിച്ചേരാൻ കൊതിക്കുന്ന അനേകം ജനതകളുടെ സ്വപ്നമാണത് .അതിനെയൊന്നും അധികനാൾ മതപുസ്തകങ്ങളുടെ ഇരുട്ട് മുറിയിൽ അടയ്ക്കാൻ കഴിയില്ല .സൌദിയിൽ തന്നെ,ചരിത്രത്തിൽ ആദ്യമായി സ്ത്രീകള്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞതൊക്കെ പുതിയ ലോകത്തോടൊപ്പമുള്ള ചുവട്വയ്പ്പാണ് .

<<കമ്യൂണിസ്റ്റ് പാര്ട്ടിക്ക് ക്രൂരതയുടെ എമ്പാടും കഥകൾ പറയാനുണ്ട്.. >>കമ്മ്യൂണിസ്റ്റുകാരൻ കൊല്ലപ്പെട്ടാലും കമ്മ്യൂണിസ്റ്റുകാരൻ കൊന്നാലും ആത്യന്തികമായി കൊലപാതകം തന്നെയാണ് ചോദ്യം ചെയ്യപ്പെടെണ്ടത് എന്ന് തന്നെയാണ് എന്റെ ചിന്ത.കൊലപാതകം ചെയ്യുന്നവരും കൂട്ട് നില്ക്കുന്നവരും കാടന്മാരാണ് !ഇത് മാത്രമാണ് ഈ വിഷയത്തിൽ ഞാൻ പറഞ്ഞ ആത്യന്തികമായ നിലപാട് .ഇവിടെ എല്ലായിടത്തും താങ്കള് മുന് വിധിയോടെ യാണ സംസാരിക്കുന്നത് .മനുഷ്യനെക്കാൾ വലുതല്ല ഒരു തത്വശാസ്ത്രവും എന്ന് തന്നെയാണ് എന്റെ ആദർശം.അത് വച്ചാണ് ഞാൻ ലോകത്തെ ഓരോന്നും ഉരച്ചു നോക്കുന്നതും !

<<അടിമത്വം, ഭൌതിക ദർശനത്തിൽ കാട്ടിക്കൂട്ടിയ ക്രൂരതകൾ സമാനതയില്ലാത്തതാണ്.. അതെസമയം ഇസ്ലാം അടിമത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ചെയ്തത്.. >> ഹ ഹ ..അടിമത്തം വരുമ്പോൾ ഉപയോഗിക്കാനാണ് പഴയ ചില ആയത്തുകൾ എന്ന് പറഞ്ഞ താങ്കളുടെ യുക്തി വച്ച് നോക്കുമ്പോൾ ഇത് താങ്കള് മനസ്സിലാക്കുമെന്ന് ഉറപ്പൊന്നുമില്ല !'അടിമത്തം അധാർമികമല്ലെങ്കിൽ പിന്നെ യാതൊന്നും തന്നെ അധാർമികമാകയില്ല'എന്ന് പറഞ്ഞ എബ്രഹാം ലിങ്കനു അടിമയുടെയും ഭാര്യമാരുടെയും മുന്നില് തുണി ഉരിഞ്ഞോളൂ എന്ന് പറഞ്ഞ നിങ്ങടെ ദൈവത്തെക്കാൾ അന്തസ്സ് ഉണ്ടായിരുന്നു .

<<ഒറ്റയടിക്ക് നിരോധിച്ച അമേരിക്കയിൽ പിന്നീട് എന്ത് സംഭവിച്ചു എന്നും (സമൂഹത്തിൽ അതുണ്ടാക്കിയ ആഘാതം) >>എന്നൊക്കെ ദൈവത്തിന്റെ ഘട്ടം ഘട്ടതെ യാതൊരു ഉളുപ്പുമില്ലാതെ താങ്കള് ന്യായങ്ങൾ പറയുന്നുണ്ടല്ലോ .അടിമത്തം പെട്ടന്ന് നിരോധിച്ചപ്പോൾ സംഘർഷത്തിലായത് അടിമകളല്ല എന്നോർത്ത് കൊണ്ട് വേണം അതിനെ കുറിച്ച് ചർച്ചിക്കാൻ !!എവിടെയും .മനുഷ്യനെ തന്റെ കാൽ കീഴിൽവച്ച് കൊണ്ടിരുന്ന ക്രൂരന്മാർ തന്നെയാണ് .അമേരിക്കയിലെ വടക്കും തെക്കും തമ്മിൽ അങ്ങനെ ഒരു സംഘർഷം ഉണ്ടായി .ഓർക്കേണ്ട വസ്തുത, അടിമത്തം ''നിലനിർത്താൻ'' യുദ്ധം ചെയ്ത തെക്ക് പോലും അടിമകളെ മോചിപ്പിക്കാൻ സ്വയം സന്നദ്ധരായവരുണ്ട് .ക്രമേണ ഓരോരോ സംസ്ഥാനങ്ങളായി ചുരുങ്ങിയ കാലം കൊണ്ട് അതവർ നിരോധിക്കുകയും ചെയ്തു.ഇത്തരം മുന്നേറ്റങ്ങൾക്കൊടുവിൽ 1808-ൽ ഫെഡറൽ ഗവൺമെന്റു തന്നെ അടിമക്കച്ചവടം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമമുണ്ടാക്കി.ഉടമകളുടെ താല്പര്യവും രാഷ്ട്രീയപിടിപാടുകളും മാത്രമാണ് എല്ലായിടത്തും കുഴപ്പങ്ങൾ ഉണ്ടാക്കിയത് . അടിമ, അടിമയല്ലാതായാൽ അവൻ മടിയനും തെണ്ടിയും തെമ്മാടിയും ദരിദ്രനുമായിത്തീർന്നു സ്വയം നശിച്ചുപോകുമെന്നായിരുന്നു അടിമത്തം നിലനിർത്താനുള്ളവരുടെ വാദം.എന്നാൽ അടിമത്തം നിശ്ശേഷം ഉൻമൂലനം ചെയ്യണമെന്നു ശഠിച്ചിരുന്ന അബോളിഷനിസ്റ്റുകൾ എന്നറിയപ്പെട്ട ഒരു കൂട്ടം ആളുകളുണ്ടായിരുന്നു .അവരുടെ നിതാന്ത പരിശ്രമവും ത്യാഗവും അടിമകൾക്ക് സഹായമായിരുന്നു. അടിമകളുടെ ഉടമകൾക്കു നഷ്ടപരിഹാരം നല്കാതെ അടിമത്തം അവസാനിപ്പിക്കാനായിരുന്നു ഇവരുടെ സംരംഭം. ഇത് ദക്ഷിണ സ്റ്റേറ്റുകളിലെ യജമാനന്മാരുടെ ഇടയിൽ രൂക്ഷമായ എതിർപ്പുളവാക്കി; 'പകുതി അടിമയും പകുതി സ്വതന്ത്രവു'മായി ഒരു ജനതയ്ക്കു നിലനില്ക്കാൻ സാധ്യമല്ലെന്നു പ്രസിഡന്റ് പദത്തിൽ അവരോധിക്കപ്പെടുന്നതിനു രണ്ടു കൊല്ലം മുൻപു പ്രഖ്യാപിച്ച എബ്രഹാം ലിങ്കന്റെ തെരഞ്ഞെടുപ്പു വിജയം അടിമത്തത്തിൽ വിശ്വസിച്ചിരുന്ന ദക്ഷിണ സ്റ്റേറ്റുകൾക്ക് പൊറുക്കാവുന്നതല്ലായിരുന്നു. അനശ്വരരാഷ്ട്രങ്ങളുടെ അനശ്വരയൂണിയൻ' ആയി അമേരിക്കൻ യൂണിയൻ അംഗീകരിക്കപ്പെട്ടു. കെട്ടുറപ്പുള്ള കേന്ദ്രഭരണ സംവിധാനം അരക്കിട്ടുറപ്പിക്കുകയാണ് ആഭ്യന്തരയുദ്ധം കൊണ്ടുണ്ടായ നേട്ടം. ഐക്യത്തിന്റെ കൊടിക്കീഴിൽ സ്വയംഭരണാധികാരതത്ത്വം നിലനിർത്തിക്കൊണ്ട് യു.എസ്. പുരോഗമിക്കുകയും ലോകത്തിലെ ശക്തിയേറിയ രാഷ്ട്രമെന്ന സ്ഥാനത്തേക്ക് കുതിച്ചുകയറുകയും ചെയ്യുന്നതിന് അടിത്തറ പാകിയത് ആഭ്യന്തരയുദ്ധത്തിൽ യൂണിയൻ പക്ഷക്കാർക്കുണ്ടായ വിജയമാണ്. സമരത്തിൽ അടിമത്തവിരോധകക്ഷികളുടെ വിജയത്തെത്തുടർന്ന് അടിമകൾക്കു വിമോചനവും വ്യക്തിപരമായ അവകാശങ്ങളും പ്രദാനം ചെയ്യുവാൻ ഫെഡറൽ ഭരണഘടനയിൽ ഭേദഗതികൾകൊണ്ടു സാധിച്ചു. യുദ്ധമവസാനിക്കുന്നതിനു മുൻപുതന്നെ ഭരണഘടനയിലെ ഭേദഗതികൊണ്ട് അടിമത്തം നിയമവിരുദ്ധമാക്കി; വിമുക്തരായ നീഗ്രോകൾക്കു പൌരാവകാശം നല്കി; വർഗം, വർണം, മുൻകാലത്തെ അടിമത്തം എന്നിവയുടെ അടിസ്ഥാനത്തിൽ ആർക്കും വോട്ടവകാശം നിഷേധിക്കാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്തു. അങ്ങനെ യു.എസ്സിൽ നിന്ന് അടിമത്തം തുടച്ചുമാറ്റാനുള്ള സാഹചര്യമുണ്ടാക്കിയത് .അത്തരത്തിൽ അടിമത്തത്തെ അപലപിച്ചു കൊണ്ടുള്ള ഒന്നും ചരിത്രത്തിൽ ഒരു ദൈവവും നടത്തിയിട്ടില്ല.ഇസ്ലാമിന്റെ ഖുറാൻ ഒക്കെവന്നും നൂറ്റാണ്ടുകൾ അറേബ്യയിൽ അടിമത്തം ഉണ്ടായിരുന്നു .പത്തൊൻപതാം നൂറ്റാണ്ടുമുതൽ ലോകത്തെമ്പാടും ഉയര്ന്നു വന്ന അടിമത്തവിരുദ്ധ ചിന്തകളാണ് ലോകത്തെ ആ രീതിയിൽ മാറ്റാൻ സഹായിച്ചത് . .പ്രവാചകൻ ഉലപ്പ്ടെയുള്ളവർ അവസാനകാലം വരെ അടിമളെ ഉപയോഗിച്ചിരുന്ന ചരിത്രത്തെ അന്ധമായ മതവിശ്വാസം വെള്ളപൂശുന്ന താങ്കളെ പോലുള്ളവർ സഹതാപമർഹിക്കുന്നു!പ്രവാചകന്റെ ഭരണം ഉണ്ടായിരുന്നപ്പോഴും അടിമകളെ നീരുപാധികം വിട്ടയ്ക്കാനൊ അടിമത്തം നിയമം കൊണ്ട് നിരോധിക്കാനോ ശ്രമിച്ചിട്ടില്ല.അടിമകളെ ഉപയോഗിക്കാനും അടിമസ്ത്രീകളെ സുഖഭോഗത്തിന് ഉപയോഗിക്കാനും ധാരാളം അരുളുകളും ഹദീസുകളും ഉണ്ട്താനും ഘട്ടം ഘട്ടം ,കഷ്ടം കഷ്ടം !!

<<ആ നിരോധം എന്തിനു പിൻവലിച്ചു എന്നും ഒന്നന്വേഷിക്കുക.. എന്നിട്ട് ഇസ്ലാമിന്റെ നേരെ തിരിഞ്ഞാൽ മതി..>>അവിടെയൊക്കെ നടന്ന ആഭ്യന്തരയുദ്ധങ്ങളും അതിന്റെ ഫലവും അടിമകൾക്ക് ഗുണമേ ഉണ്ടാക്കിയിട്ടുള്ളൂ .അനേകം യുദ്ധം നടത്തിയിട്ടും തങ്ങളുടെ അധികാരവും നിയമവും കൊണ്ട് അടിമത്തത്തെ തള്ളിപ്പറയാനോ നിരോധിക്കാനോ ശ്രമിച്ചിട്ടില്ലാത്ത വെള്ളം ചേർത്ത നിലപാടുകൾ ഈ വിഷയത്തിൽ അപലപിക്കപ്പെടുന്നു .താങ്കളോട് ഞാൻ പറഞ്ഞല്ലോ എനിക്ക് കാണിച്ചു തരൂ,ചരിത്രത്തിലെ ഈ കാട്ട്ക്രൂരതയെ ദൈവം ശക്തമായി തള്ളിപ്പറയുന്ന ഒരായത്ത് .അതിന്റെ ഗൌരവം എത്രയുണ്ടെന്ന് ഞാനും പഠിക്കട്ടെ!!

<<അതിനാൽ അടിമത്വ വിഷയത്തിൽ ഇസ്ലാമിനെ വിമർശിക്കാൻ നീരീശ്വര -ഭൌതിക വാദികല്ക്ക് അർഹതയില്ല.>>ഹ ഹ ഹ ..മനുഷ്യൻ സൃഷ്‌ടിച്ച കമ്മ്യൂണിസം എവിടെ,''ദൈവം സൃഷ്‌ടിച്ച പൊസ്തകം എവിടെ' !ഒന്നാന്തരമായിരിക്കുന്നു താങ്കളുടെ കണ്ടുപിടിക്കലുകൾ .ദൈവം സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞ് കമ്മ്യൂണിസത്തെ ആരും തള്ളുന്നില്ലല്ലോ .!അതാദ്യം മനസ്സിലാക്കിയിട്ട് ഭൌതികവാദികളോട് തര്ക്കിക്ക് .

<<ഖുർആൻ ദൈവത്തിൽ നിന്നുള്ളതാണ് എന്നതിന്റെ തെളിവ് കൂടിയാണ് ഒറ്റയടിക്ക് അത് നിരോധിക്കതിരുന്നത്..!>>ഹാവൂ ബോധം കെടുത്തി !ഈ 'ബൌദ്ധിക ജല്പ്പനതിനു മുന്നില് ' നമോവാകം !!

<< മതയുദ്ധ മാണോ മത നിരാസ അധികാരങ്ങളാണോ കൂടുതൽ ക്രൂരത കാട്ടിയത് എന്നതായിരുന്നു ചർച്ച ചെയ്തിരുന്നത്.. അവിടെ ക്രൂരതയെ കുറിച്ച് ദുഖിക്കുന്ന കവിതയാണോ ചർച്ച ചെയ്യേണ്ടത്..? ഇതിലും ഭേദം ആ വെട്ടു പോത്ത് തന്നെ..!!>>ചരിത്രത്തിൽ ക്രൂരതകളുടെ കണക്ക് ആരാണ് കൂടുതൽ നടത്തിയത് എന്നതാണോ നമ്മൾ നടത്തി വന്ന സംവാദം ?അതിശയം!! .താങ്കള് വാദങ്ങള്ക്കുവേണ്ടി ഉരുട്ടി എടുക്കുകയാണ് .ഭൌതികനേട്ടങ്ങളുടെ മാത്രം പിറകെ പോകുന്നത് എന്ന് മതനിരാസ അധികാരങ്ങളെ അന്ഗീകരിച്ചാലും ,നന്മയുടെ മൊത്തക്കച്ചവടം ചെയ്യാൻ വന്ന മതങ്ങളുടെ ക്രൂരതകൾ ന്യായീകരിക്കാം എന്നാണോ !!രണ്ടിനും നന്മ-തിന്മ കളുടെ കണക്ക് പറയാനുണ്ട് എന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളത് !!

<<സുഹൃത്തെ, താങ്കള് ദയവായി എനിക്ക് മറുപടി ഇടാതിരിക്കുക..!!>>സുഹൃത്തെ, താങ്കള് ദയവായി എനിക്ക് മറുപടി ഇടാതിരിക്കുക..!!

<<പരസ്യ സംവാദത്തിനു തയ്യാറുണ്ടോ? ചെലവിനെ കുറിച്ച് ബേജാര് വേണ്ട.. അത് ഞാൻ നോക്കിക്കൊള്ളാം.. താങ്കള് കൊണ്ട് വരുന്ന ആൾ വളരെ പ്രശസ്തനായാൽ അത്രയും നന്ന്..!>>ഓക്കേ.വ്യക്തിപരമായി വളരെ അടുപ്പമുള്ള രണ്ടുപേരുണ്ട് .സി.രവിചന്ദ്രൻ സാറും ജബ്ബാർ മാഷും .അവരിലാരെങ്കിലും മതിയെങ്കിൽ ഞാൻ അവരെ അറിയിക്കാം .മുന്നോട്ട് പോകൂ !

മുറം • 1 year ago

>>താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ മതം നന്മയുടെയും മാനവികതയുടെയും ''മാത്രം'' വക്താവാണല്ലോ << നൂറു ശതമാനവും മാനവികവും നൂറു ശതമാനം നന്മയും ആയിരുന്നു പ്രവാചകൻ നടപ്പിലാക്കിയ മത ഭരണവും മതജീവിതവും. അതാണ്‌ പ്രവാചക ജീവിതം കാണിച്ചു തരുന്നത്.. അതിനെ കുറിച്ച് ശരിയായി പഠിക്കാൻ ശ്രമിച്ചാൽ താങ്കള്ക്കും അത് ബോധ്യമാകും..

>>ഭൗതികവാദത്തിന്റെ പേരില് അരങ്ങേറിയ നീചതകളുടെ എണ്ണം കൊണ്ട് മതത്തിന്റെ തെറ്റുകളെ ന്യായീകരിക്കാം എന്നാണോ!!'<< നീചത ആരും അംഗീകരിക്കില്ല..! ഞാൻ ആദ്യമേ ചൂണ്ടിക്കാട്ടിയതാണ് മനുഷ്യർ ചെയ്യുന്ന തെറ്റുകൾ ആയിരുന്നില്ല ചർച്ചാവിഷയം.. മതമാണ്‌ ലോകത്ത് വലിയ കുഴപ്പം സൃഷ്ടിച്ചത് എന്ന താങ്കളുടെ പരാമർശമാണ്‌, മതത്തെക്കാൾ കൂടുതൽ, ഭൗതിക ദര്ശന വക്താക്കൾ തന്നെയാണ് വലിയ കുഴപ്പങ്ങൾ ഉണ്ടാക്കിയത് എന്ന് ഞാൻ പറയാനിടയായ സാഹചര്യം..അതും അവർ ശരിയെന്നു വിശ്വസിച്ച ആശയം നടപ്പാക്കാൻ വേണ്ടി..!! അതിനോട് താങ്കളും യോജിച്ചല്ലോ..!

>>ഭൌതികവാദികൾ നന്മ മാത്രമേ ചെയ്തിട്ടുള്ളൂ' എന്ന് ഒരിക്കൽ പോലും ഈ ചർച്ചയിൽ പറഞ്ഞിട്ടില്ലാത്ത അങ്ങനെ ജീവിതത്തിൽ ഒരിക്കൽ പോലും കരുതിയിട്ടില്ലാത്ത എന്നോട് ഈ ചോദ്യം ചോദിച്ചത്<< വിഷയത്തെ വ്യതിചലിപ്പിക്കല്ലെ..

>>മഹാഭാരതം ഒരു മതഗ്രന്ഥമായിട്ടല്ല വാഴ്ത്തപ്പെട്ടിട്ടുള്ളത് അതൊരു സാഹിത്യകൃതിയാണ് .<< വിഡ്ഢിത്തം പറയാതിരിക്കൂ.. മത ഗ്രന്ഥത്തിന്റെ സാഹിത്യം പുകഴ്ത്തപ്പെട്ടിട്ടുണ്ടാകാം എന്നല്ലാതെ വെറുമൊരു സാഹിത്യ കൃതി മാത്രമായല്ല ഹിന്ദു മത വിശ്വാസികൾ അതിനെ കാണുന്നത്..!!

>>.ഒരു ഭൌതികവാദിയെ സംബന്ധിച്ച് ഈ ലോകത്തുള്ള എല്ലാം ഭൌതികമാണ് .<< മനുഷ്യ ജീവിതത്തിന്റെ പല സന്ദര്ഭങ്ങളിലും ഒരു അഭൌതിക ശക്തിയുടെ ഇടപെടൽ (വിളയാട്ടം തന്നെ) നടക്കുന്നുണ്ട്..!! പല കാര്യങ്ങളും അവന്റെ നിയന്ത്രണത്തിലല്ല; അവന്റെ ഇഷ്ടത്തിലോ അനുവാദത്തിലൊ അല്ല!! എന്നാൽ മനുഷ്യൻ അതിന്റെയൊക്കെ ഗുണ ഭോക്താവാണ് താനും..!! മാത്രമല്ല ചില സന്ദർഭങ്ങളിൽ അവന്റെ ഇഷ്ടത്തിനു എതിരായിപ്പോലും ആ ശക്തി ഇടപെടുന്നു..!! അല്പം ചിന്തിച്ചാൽ മാത്രം മതി ആ യുക്തി പിടികിട്ടും..
തീര്ത്തും ഭൗതിക വാദിയായ താങ്കളെ തന്നെ ഞാൻ ഉദാഹരിക്കട്ടെ..
താങ്കളുടെ ജനനം തൊട്ടു തുടങ്ങാം. ഈ അനന്തമായ കാല പ്രാവാഹത്തിലെ നമ്മൾ കണക്കാക്കാൻ തുടങ്ങിയ കാലത്തിൽ നിന്നും AD 1975 നും 1980 നും ഇടയിൽ (ഊഹിച്ചതാണ് !) താങ്കൾ ഈ ഭൂമിയിൽ ജനിക്കണം എന്ന് തീരുമാനിച്ചത് തൊട്ടു തുടങ്ങുന്നു ആ അഭൗതിക ശക്തിയുടെ ഇടപെടൽ..! ലോകത്ത് എവിടെയാണ് താങ്കൾ ജനിക്കേണ്ടത്? അമേരിക്കയിലോ യൂറോപ്പിലോ ആഫ്രിക്കയിലോ ഇന്ത്യയിലോ..? ഏത് ഭാഷയിൽ? ഏത് മാതാപിതാക്കള്ക്ക്? സമ്പന്ന/ദരിദ്ര/ഇടത്തരം കുടുംബത്തിലാണോ? ആ തീരുമാനം ആരുടെതായാരുന്നു..? താങ്കൾ, ഒരു കുഞ്ഞായി രൂപമെടുക്കുന്നത് അമ്മയുടെ ഗർഭ പാത്രത്തിൽ - ഖുർആൻ പറഞ്ഞ പ്രകാരം (മൂന്നു ഇരുട്ടുകൾക്കുള്ളിൽ) - സുരക്ഷിതത്വത്തിലായിരുന്നു..! ആ സൗകര്യം താങ്കൾ ഒരുക്കിയതായിരുന്നില്ല.. അവിടെ വെച്ചാണ് താങ്കൾ രൂപപ്പെടുന്നത്.. ആ ഘട്ടങ്ങളിലൊന്നും താങ്കളുടെ നിയന്ത്രണമോ അറിവോ കഴിവോ ഇല്ല.. തീരുമാനവും സംവിധാനവും നടപ്പാക്കലും എല്ലാം മറ്റൊരു ശക്തി..!! ജനിച്ചു വീഴുമ്പോൾ നിങ്ങൾക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല; ആഹാരം എവിടുന്നു കിട്ടും..? വസ്ത്രം ധരിക്കണമോ? തന്നെ സംരക്ഷിക്കാൻ മാതാപിതാക്കൾ എന്നൊരു സംവിധാനത്തെ കുറിച്ചോ അവരുടെ മനസ്സില് തന്നോടുള്ള കാരുണ്യത്തെ കുറിച്ചോ ഒന്നും അറിയില്ല..! ആ കാരുണ്യത്തിന്റെ അമൃതായ മുലപ്പാലിനെ കുറിച്ചോ ഒന്നും..! മാത്രമല്ല, അവർ ആരെന്നു പോലും അറിയില്ല..! വിശന്നാൽ കരയുക മാത്രം. കുഞ്ഞു മൂക്കിലൂടെ ശ്വസിക്കുന്നത് ഒക്സിജനും പുറത്തു വിടുന്നത് കാർബൺ ഡൈ ഒക്സൈഡും!! ആന്തരിക സംവിധാനങ്ങൾ എല്ലാം കുറ്റമറ്റ രീതിയിൽ നടക്കുന്നു..വിസർജ്ജന വ്യവസ്ഥ വരെ..! അതെല്ലാം ഒരുക്കിയത് കുഞ്ഞായ താങ്കളോ മാതാപിതാക്കളോ അല്ല..!! പിന്നീടുള്ള വളർച്ചയിൽ കണ്ടും കേട്ടും അനുഭവിച്ചും ഓരോന്ന് മനസ്സിലാക്കുന്നു..പുരോഗതി പ്രാപിക്കുന്നു.. ബുദ്ധി ശക്തി, ഓര്മ്മ ശക്തി, ചിന്താ ശക്തി എല്ലാം ലഭിക്കുന്നു. ഉപയോഗിക്കുന്നു..! ഒന്നിന്റെയും നിയന്ത്രണം കയ്യിലില്ലാതെ..!! മറ്റാരാലോ നിയന്ത്രിക്കപ്പെടുന്ന ഒരു യന്ത്രം പോലെ..! പുരോഗതിയെ വിലങ്ങിട്ടു കൊണ്ട് താങ്കൾക്കിഷ്ടപ്പെടാതെ തന്നെ രോഗങ്ങൾ വരുന്നു.. അവിടെയും താങ്കൾ നിസ്സഹായനാണ്.. ഓരോ രോഗത്തിനും മരുന്നുണ്ട് ! പ്രകൃതിയിൽ തന്നെ.. ആരോ ഒരുക്കിയത് !! അതുപയോഗിച്ചു രോഗം സുഖപ്പെടുത്തി വീണ്ടും പുരോഗതിയിലേക്ക് ..അപ്പോഴൊക്കെയും അനിശ്ചിതത്വമാണ്. ഭക്ഷണം പാർപ്പിടം എല്ലാത്തിനും മറ്റുളളവരെ ആശ്രയിക്കണം.. നാളെ എനിക്കെന്തു സംഭവിക്കും ഞാൻ എന്തായിത്തീരും എന്നൊന്നും പ്രവചിക്കാൻ ആവില്ല.. ചിലപ്പോൾ ഒരപകടം തന്നെ താങ്കളുടെ ജീവിതം അവസാനിപ്പിക്കാനും സാധ്യത..! മനുഷ്യരുടെ പുരോഗതിയെ പിന്നോട്ട് നയിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, മറ്റാരുടെയോ തീരുമാനം പോലെ സാമൂഹ്യാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടാക്കി താണ്ഡവമാടുന്നു!! ഞാൻ കൂടുതൽ വലിച്ചു നീട്ടുന്നില്ല..!! താങ്കള് ഒരിക്കലും ഇഷ്ടപ്പെടാതെ വാർധക്യം - നര ബാധിച്ചു തുടങ്ങുമ്പോൾ തന്നെ ആധിയോടെ - തുടങ്ങുകയായി. ബലക്ഷയം, കാഴ്ച, കേൾവി, ഓര്മ്മ എല്ലാം കുറഞ്ഞു തുടങ്ങുന്നു. ഏറ്റവും ഒടുവിലായി, താങ്കൾ ഉള്പ്പെടെ ഒരാളും - ഇഷ്ട ജനങ്ങളും ശത്രുക്കൾ പോലും- ഇഷ്ടപ്പെടാതെ മരണം സംഭവിക്കുന്നു.!! മരണം എപ്പോൾ സംഭവിക്കും എന്ന് പറയാനുമാവില്ല. ജനിച്ച ഉടനെ മരണപ്പെടുന്നവരുണ്ട്.. ആരുടേയും ആയുസ്സ് പറയാൻ ആർക്കുമാവില്ല..! ആ മരണമെന്ന പ്രതിഭാസത്തോടെ താങ്കളുടെ ഈ ഭൂമിയിലെ ജീവിതത്തിനു ആ അദൃശ്യ ശക്തി വിരാമമിടുന്നു..! പിന്നീടു താങ്കൾ ചരിത്രം മാത്രം..!! കാലപ്രവാഹത്തിന്റെ ഒരു ഘട്ടത്തിൽ താങ്കൾ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടു ! ആഗ്രഹങ്ങൾ മതിവരാതെ, സ്വന്തം ശരീരവും, ജീവിതവുമായി ബന്ധപ്പെട്ട ഒന്നിലും നിയന്ത്രണ അധികാരമില്ലാതെ അല്പകാലം ജീവിച്ചു ! പിന്നെ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ അപ്രത്യക്ഷമായി..!! എവിടെ നിന്ന് വന്നു എങ്ങോട്ട് പോയി?!! അറിയില്ല..!! പറയാൻ ഇനിയും ഒട്ടേറെയുണ്ട്...
ഈ പറഞ്ഞ കാര്യങ്ങളെ കുറിച്ച് സ്വന്തം ജീവിതത്തിലെ ആ അഭൗതിക ശക്തിയെ കുറിച്ചും ഒന്ന് ചിന്തിച്ചു നോക്കൂ.. ആ ശക്തി ആരാണ് എന്നതിന്, താങ്കളുടെ മനസ്സിന് തൃപ്തിയാകുന്ന ഒരുത്തരം കണ്ടു പിടിക്കാൻ ശ്രമിക്കുക..!!
ഭൌതിക വാദിയെ സംബന്ധിച്ച് ഈ ലോകത്തുള്ള എല്ലാം ഭൗതികമല്ല എന്ന് പറയാനാണ് ഇത്രയും പറഞ്ഞത്..

>>അമാനുഷികം എന്ന് വീമ്പിളക്കുന്ന ഒന്നിനോട് സമരസപ്പെടാൻ അതവന്റെ യുക്തിയെ ജയിക്കാൻ പോന്നതാവണം.<< ദൈവമില്ലെന്നും മതം വേണ്ടെന്നും മരണാന്തര ജീവിതമോ സ്വർഗ്ഗ നരകങ്ങളോ ഇല്ലെന്നും തീർത്ത്‌ പറയുന്ന ഭൗതിക വാദികൾ, യുക്തിയെ കുറിച്ച് സംസാരിക്കുന്നത് കൗതുകകരമാണ്..!! ഖുർആന്റെ അമാനുഷികതയാണല്ലോ താങ്കളുടെ ഈ പരാമർശ വിഷയം..!
മറ്റു വേദ ഗ്രന്ഥങ്ങൾക്കില്ലാത്ത ചില അവകാശ വാദങ്ങൾ ഖുർആനുണ്ട്..
1. ഖുർആൻ തുടങ്ങുന്നത് ദൈവനാമത്തിലാണ്.. (മറ്റു വേദഗ്രന്ഥങ്ങൾ അങ്ങനെ തുടങ്ങുന്നില്ല)
2. ഖുർആൻ ദൈവികമാണെന്ന് സ്വയം അവകാശപ്പെടുന്നു !
(ദൈവികമാണെന്ന അവകാശ വാദം കൊണ്ട് മാത്രം ഒരു ഗ്രന്ഥം അങ്ങനെയാകില്ല; അത് വേറെ തന്നെ തെളിയിക്കേണ്ടതുണ്ട്. എന്നാൽ, ഒരു ഗ്രന്ഥം ദൈവികമാണെങ്കിൽ അത് സ്വയമോ അല്ലെങ്കിൽ അതുമായി വന്ന വ്യക്തിയോ പ്രസ്തുത വാദം ഉന്നയിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം മറ്റാർക്കും ആ വാദം ഉന്നയിക്കാൻ അവകാശമില്ല.)
3. ഖുർആൻ ഏറ്റവും കൃത്യമായ മാർഗ ദര്ശനം നല്കുന്നു.. ഏതൊരു കാര്യത്തിലും ഖുർആൻ നല്കുന്ന മാർഗ ദര്ശനം കൃത്യമാണ്. ഉദാഹരണമായി, കള്ള് കുടിക്കരുതെന്നു എല്ലാ വേദഗ്രന്ഥങ്ങളിലും ഉണ്ട്..! എന്നാൽ മഹാന്മാർ തന്നെ കള്ള് കുടിച്ചതിന്റെ കഥകളും അത്തരം ഗ്രന്ഥങ്ങൾ പറയുന്നു.. കള്ള് നിഷിദ്ധമാണോ അല്ലയോ എന്ന് ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ പറയാൻ കഴിയില്ല.. എന്നാൽ ഖുർആൻ, അത് പൈശാചിക വൃത്തികളിൽ പെട്ടതാണെന്നും വർജ്ജിക്കണമെന്നും ആവശ്യപ്പെടുന്നു.. കൃത്യമായ മാര്ഗ ദര്ശനം..!
4. പരാമൃഷ്ട ശാസ്ത്ര വിഷയങ്ങളിൽ തെളിയിക്കപ്പെട്ട ശാസ്ത്രവുമായി യോജിക്കുന്നു.. സൂര്യന്റെ ചലനം, സൂര്യൻ സ്വയം പ്രകാശിക്കുന്നത്, ചന്ദ്രൻ വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നത്, ഭൂമിയുടെ ഗോളാകൃതി, ഭ്രൂണ വളർച്ചാ ഘട്ടങ്ങൾ, ജീവനുള്ള എല്ലാറ്റിനെയും വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചു, തെനീച്ചയ്ക്ക് മാർഗദർശനം അങ്ങനെയങ്ങനെ..

5. അബദ്ധങ്ങളിൽ നിന്നും വൈരുധ്യങ്ങളിൽ നിന്നും മുക്തം..!
6. ചരിത്ര സംഭവങ്ങൾ വിവരിക്കുന്നതിലെ സൂക്ഷ്മത.
7. അവതരിച്ച കാലഘട്ടത്തിലെ തിന്മകൾ ഒന്നും ഖുറാനിൽ കടന്നു കൂടിയിട്ടില്ല.. മാത്രമല്ല അന്നത്തെ തിന്മകളെ ഒന്നാകെ തിരുത്തുകയാണ് ചെയ്തത്..
8. ഖുർആൻ ദൈവികമല്ലെന്നു വാദിക്കുന്നവരെ വെല്ലുവിളിക്കുന്നു. അതുപോലൊന്ന് കൊണ്ടുവരാൻ..!!

>>കഴിഞ്ഞ ദിവസവും ഒരു വാര്ത്ത കണ്ടു സൌദിയിൽ തന്റെ നിരീശ്വരവാദ നിലപാട് ട്വിറ്റ്‌ ചെയ്ത സൗദി പൌരന് ഇരുപത് വര്ഷം തടവ്‌ .അടുത്തകാലത്താണ് ഒരു എഴുത്തുകാരനെ കഴുത്ത് വെട്ടിയതും ! 'നന്മയുടെ പൊങ്ങച്ചത്തിനു' ഒരു കുറവുമില്ല :) നിരീശ്വരവാദികളെ ഇങ്ങനെയൊക്കെ കൈകാര്യം ചെയ്യുമ്പോൾ എത്രപേർ അത് തുറന്നു പറയും .മതത്തിൽ നിന്ന് തന്നെ തിരുതലുകൾക്ക് ശ്രമിച് കാണാതെ പോയവരെ,.കൈ പോയ ജോസഫ്‌ മാഷും സ്റ്റുഡിയോ പോയ റഫീക്കും പിറന്ന നാട് പോയ തസ്ലീമയുമൊക്കെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ .മറ്റു പലരും 'സൗജന്യത്തിൽ' കഴിഞ്ഞു പോകുന്നു << താങ്കൾ ഇപ്പോഴും വ്യക്തികൾ ചെയ്യുന്ന കുറ്റ കൃത്യങ്ങളെ പ്രതി ഇസ്ലാമിനെ വിമർശിക്കുന്നു..!! ഇസ്ലാമിക ദർശനം, ദാർശനിക വിമർശനത്തെ സ്വാഗതം ചെയ്യും.. എന്നാൽ മതത്തെയോ ഗ്രന്ഥത്തെയോ പ്രവാചകനെയൊ അവഹേളിക്കുന്നത് ദാര്ശനിക വിമര്ശന പരിധിയിലല്ല..! അതിനോട് പ്രതികരിക്കുന്നവർ ഒരേ നിലവാരമുള്ളവരുമായിരിക്കില്ല.. കേരളത്തിൽ തന്നെ താങ്കൾക്കറിയാമല്ലോ.. വിശുദ്ധ ഖുർആനെ വിമർശിച്ചുകൊണ്ട് ഇടമറുക് തന്നെ പുസ്തകം ഇറക്കിയത്..!! ആരെങ്കിലും അദ്ദേഹത്തിൻറെ കയ്യോ കാലോ വെട്ടിയോ.. ? അതിനു അതെ പ്രകാരം പുസ്തകം ഇറക്കി തന്നെയാണ് മറുപടി പറയുക..! അതുപോലെ എത്രയെത്ര വിമർശനങ്ങൾ ദിനേന ഉണ്ടായിക്കൊണ്ടിരിക്കുന്നു.. ഇപ്പോൾ താങ്കൾ തന്നെ എത്ര എഴുതിക്കൂട്ടി..?! ഞാൻ എന്റെ എഴുത്തിലൂടെ അതിനെ വിശദീകരിക്കുന്നതും കണ്ടില്ലേ?
>>താങ്കളുടെ മറുപടികൾ വിശ്വാസത്തിന്റെ ഭാഗമാണ് .അതിനെയെങ്ങനെയാണ് എല്ലാവര്ക്കും സ്വീകരിക്കാൻ കഴിയുക!<< പരലോകം വെറും വിശ്വാസം മാത്രമല്ല, മറിച്ച്‌ മനുഷ്യ ബുദ്ധിയുടെ തേട്ടമാണെന്ന് ഞാൻ പറഞ്ഞു..!! ആ തേട്ടത്തിനുള്ള ഉത്തരമാണ് പരലോകം.. ആ തേട്ടത്തിനു, ഭൗതിക ദർശനത്തിൽ എന്ത് മറുപടിയുണ്ട് എന്നാണു ഞാൻ ചോദിച്ചത്..?! മനുഷ്യന് ഇവിടെ നീതി ലഭ്യമല്ലെങ്കിൽ പിന്നെന്തു വഴി..?!
>>എന്റെ ശരീരം , ദൈവവുണ്ട് എന്നതിന്റെ ദൃഷ്ടാന്തം എന്ന് താങ്കള് പറയുന്നു.അങ്ങനെ ''വിശ്വസിക്കുന്നതിലും'' എനിക്കിഷ്ടം ജീവനെക്കുറിച്ചും അതുണ്ടായ കാരണങ്ങളെക്കുറിച്ചും ജീവന്റെ രാസപരിണാമങ്ങളെക്കുറിച്ചുമുള്ള ശാസ്ത്രത്തിന്റെ വസ്തുതാപരമായ വിശദീകരണങ്ങളാണ് .<< ശാസ്ത്രം വസ്തുതാപരമായ വിശദീകരണങ്ങൾ തരുക മാത്രമാണ് ചെയ്യുന്നത്.! എന്നാൽ ഈ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ തീരുമാനിച്ചതും സംവിധാനിച്ചതും ആരാണ് എന്ന് പറയുന്നില്ല..
ഉദാഹരണത്തിന് വിസര്ജ്ജന വ്യവസ്ഥ.. അത് അതിന്റെ സമയമാകുമ്പോൾ താങ്കളുടെ തലച്ചോറിലേക്ക് വിവരം ലഭിക്കുന്നു.. എന്നാൽ അങ്ങനെ വിവരം നല്കണം എന്നും അതിനുള്ള സംവിധാനവും ആര് ഉണ്ടാക്കി വെച്ചു..?! അത് വിശദീകരിക്കാൻ ശാസ്ത്രത്തിനു സാധ്യമല്ല..! അതായത് ആ സംവിധാനങ്ങളുടെയെല്ലാം പിതൃത്വം അവകാശപ്പെടാൻ ശാസ്ത്രത്തിനു കഴിയില്ല..
നിങ്ങള്ക്ക് നിങ്ങളുടെ ശരീരത്തിൽ തന്നെ ദൃഷ്ടാന്തമുണ്ട്..(വി.ഖു.)
>>.ഞാൻ പറഞ്ഞു ഓരോ രാജ്യത്തിനും അതിരുകൾ കാക്കുന്നതിനും നിലപാടുകൾക്കും അതിൻറ്റെതായ രാഷ്ട്രതന്ത്രങ്ങൾ ഉണ്ടെന്ന് .<< ഇല്ലെന്നല്ല ഞാൻ പറഞ്ഞത്. ഞാൻ ആവശ്യപ്പെട്ടത് ഇസ്ലാം നിർദേശിക്കുന്നതിനെക്കൾ മികച്ചതാണ്.
>>ഇനി,ഇസ്‌ലാമിക ഖിലാഫത്തിനുവേണ്ടി പണ്ട് നടത്തിയ വാളും കുന്തവും കൊണ്ടുള്ള യുദ്ധമാണോ ഇന്ന് നടക്കുന്നത് ?<< യുദ്ധത്തിൽ അത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ഖുർആൻ പറഞ്ഞില്ല.. പക്ഷെ, സ്ത്രീകളെയും കുട്ടികളെയും വൃദ്ധ രെയും ആരാധനാലയങ്ങളിൽ പ്രാര്ത്ഥന നടത്തുന്നവരെയും കാലികളെയും കൊല്ലരുത് , കൃഷി നശിപ്പിക്കരുത്.. മരങ്ങൾ വെട്ടരുത്.. എന്നിങ്ങനെയാണ് ഇസ്ലാം നിർദേശിക്കുന്നത്.. അതൊക്കെ മനപ്പൂർവ്വം മറച്ചു പിടിച്ചു വാളും കുന്തവും ഓർമ്മയിൽ സൂക്ഷിക്കുകയാണ് താങ്കൾ..!! ഹ..ഹ..

>>എന്താണ് താങ്കളുടെ ബുദ്ധിയും യുക്തിയും .ഖുറാനിൽ ഊന്നിയ കുറേ മതചിന്തകള് .<< സ്വതം ശരീരത്തിലുള്ള കാര്യങ്ങൾ വെറും മത ചിന്തകളല്ലാന്നു മനസ്സിലായില്ലേ..? യുക്തി ഉപയോഗിച്ച് മറുപടി തരിക..

>>എവിടെ പറഞ്ഞു?മതനിരാസരുടെ ക്രൂരത തള്ളിക്കളയാൻ പറ്റിലെന്നും പറഞ്ഞിട്ടുണ്ടോ ??<< വളച്ചൊടിക്കുന്നത് താങ്കളാണ്..മതങ്ങളാണ് ലോകത്ത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കിയത് എന്ന താങ്കളുടെ പരാമര്ഷത്തിനു മറുപടിയായാണ് ഭൌതിക വാദികളുടെ, സമാനതയില്ലാത്ത ക്രൂരതകൾ ഞാൻ അക്കമിട്ടു നിരത്തിയത്.. കൂടുതൽ ചെയ്തത് അവരാണ് എന്ന് ചുരുക്കം..
>>ഇപ്പറയുന്നത് ഭൌതികദർശനങ്ങളുടെ കാര്യത്തില മാത്രം താങ്കള്ക് സമ്മതിക്കാൻ വയ്യ അതത്രേ ഞാനും തെളിയിക്കാൻ ശ്രമിച്ചത് !<< ഒരു ദർശനം കൊണ്ടുവരുകയും അതിനു വേണ്ടി ക്രൂരതകൾ മാത്രം ചെയ്യുകയും അത് പിന്നീട് ആ ദർശനം പ്രാവർത്തികമാക്കാൻ സാധ്യമല്ല, ഞങ്ങള്ക്ക് തെറ്റ് പറ്റി എന്ന് പറയുകയും ചെയ്തു.. പക്ഷെ, അപ്പോഴേക്ക് കോടിക്കണക്കിനു മനുഷ്യരുടെ ജീവൻ നഷ്ടപെടുത്തെണ്ടി വന്നു.. ഒരു പരീക്ഷണം നടത്തുന്നതിനു..! എന്നാൽ ഒരു ദർശനം എന്നാ നിലയ്ക്ക് ഇസ്ലാമിൽ അത്തരമൊരു മന:സ്താപത്തിന് പഴുതില്ല..! ഇസ്ലാമിലെ ഏത് നിയമവും എക്കാലത്തേക്കും യോജിച്ചതാണ്.

>>.''ആശയതലത്തിൽ'' കമ്മ്യൂണിസം ഞാൻ ഇഷ്ടപ്പെടുന്നു എന്നാണു ഞാൻ താങ്കളോട് പറഞ്ഞതും .<< ആശയതലത്തിൽ തന്നെ കമ്യൂണിസം പരാജയപ്പെട്ടു എന്നാണു ഞാൻ പറഞ്ഞത്.. സ്വകാര്യ സ്വത്തു പിടിചെടുത്തിട്ടു എന്തായി..? കമ്യൂണിസം ഉണ്ടായോ? രണ്ടു കോടി മനുഷ്യരെ കൊന്നത് മിച്ചം..!

>>കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അപ്രസക്തമാണ് എന്നതല്ല അതിന്റെ അര്ത്ഥം!ഭരണാധികാരികളുടെ അധികാരമോഹവും അപജയവും കമ്മ്യൂണിസത്തിന്റെ കുറ്റമല്ല .<< ഭരണാധികാരികളുടെ അധികാരമൊഹമാനൊ സ്വകാര്യ സ്വത്ത് പിടിച്ചെടുത്ത കാരണം..? അതോ മാർക്സ് പറഞ്ഞ ആശയമോ? തെറ്റാണെന്ന് ആശയപരമായും പ്രയോഗ തലത്തിലും തെളിയിച്ച ഒരു ചിന്തയെ വീണ്ടും പ്രസക്തമാണെന്നു പറഞ്ഞു സ്വയം താങ്കൾക്കു സമാധാനിക്കാം..ഹ.. ഹാ..
>>.കൊലപാതകം ചെയ്യുന്നവരും കൂട്ട് നില്ക്കുന്നവരും കാടന്മാരാണ് !<< അതുകൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ചര്ച്ച ചെയ്യേണ്ട എന്നാണു ഞാൻ പറഞ്ഞത്..
>>അടിമത്തം അധാർമികമല്ലെങ്കിൽ പിന്നെ യാതൊന്നും തന്നെ അധാർമികമാകയില്ല'എന്ന് പറഞ്ഞ എബ്രഹാം ലിങ്കനു അടിമയുടെയും ഭാര്യമാരുടെയും മുന്നില് തുണി ഉരിഞ്ഞോളൂ എന്ന് പറഞ്ഞ നിങ്ങടെ ദൈവത്തെക്കാൾ അന്തസ്സ് ഉണ്ടായിരുന്നു .<< കുറച്ചു കൂടി മാന്യത ആവാം.. വിഷയങ്ങളെ ഒന്ന് ശരിക്ക് പഠിച്ചാൽ ആ മാന്യത കൈവരും എന്നെ അതെക്കുറിച്ച് പറയുന്നുള്ളൂ.. ഇസ്ലാം അടിമത്വം നിയമമാക്കിയില്ല.. ഇസ്ലാമിൽ അടിമത്വമില്ല.. സൃഷ്ടാവിന്റെ അടിമത്വമാണ് ഇസ്ലാമിലുല്ലത്.. സൃഷ്ടികളുടെ അടിമത്വം ഇല്ല. അങ്ങനെ അടിമത്വ സാഹഹര്യങ്ങൾ ഉണ്ടായാൽ അതിൽ പാലിക്കേണ്ട നിയമവും അതിനെ പടിപടിയായി ഇല്ലാതാക്കാനുള്ള നിയമവുമാണ് ഇസ്ലാം നിർദേശിക്കുന്നത്..അടിമയുടെയും ഭാര്യമാരുടെയും മുന്നില് തുണി ഉരിഞ്ഞാൽ, അടിമയിൽ ജനിക്കുന്ന കുട്ടികളെ സ്വന്തം കുട്ടിയായി പരിഗണിച്ചു സ്വതന്ത്രനായി വളർത്തണം അനന്തരാവകാശവും നല്കണം എന്ന ചട്ടം താങ്കൾ വായിചിട്ടുണ്ടാവില്ല.. അവിടെയും അടിമത്വം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്.. അതിൽ നിന്ന് പരിഹാസം മാത്രം തലയിലുള്ള താങ്കൾ, തുണിയുരിയുക എന്നത് മാത്രം എടുത്ത് പരിഹസിക്കുമ്പോൾ മനപ്പൂർവ്വം മറച്ചു വെക്കുന്ന ഒരു വസ്തുതയുണ്ട്.. ഭൗതിക ദർശനവക്താക്കൾ കൊണ്ടുവന്ന ദർശനം നടപ്പാക്കാൻ അടിമത്വം വേണം എന്ന് നിഷ്കർഷിക്കുന്നത് !! അവര്ക്ക് അത് വേണ്ടെന്നു വെക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല..?!!!!!!!!
>>അടിമത്തം പെട്ടന്ന് നിരോധിച്ചപ്പോൾ സംഘർഷത്തിലായത് അടിമകളല്ല എന്നോർത്ത് കൊണ്ട് വേണം അതിനെ കുറിച്ച് ചർച്ചിക്കാൻ !!<< നുണ പറയുന്നോ?
അടിമകൾ തന്നെയാണ് സംഘർഷത്തിലായത് ..വിശദമായി പറയാൻ ഒരുപാടുണ്ട്..

>>1808-ൽ ഫെഡറൽ ഗവൺമെന്റു തന്നെ അടിമക്കച്ചവടം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമമുണ്ടാക്കി.<< ഖുർആന്റെ കാലഘട്ടം AD 570 ലാണെന്ന് ഓര്ക്കുക..!

>>അടിമകളെ ഉപയോഗിക്കാനും അടിമസ്ത്രീകളെ സുഖഭോഗത്തിന് ഉപയോഗിക്കാനും ധാരാളം അരുളുകളും ഹദീസുകളും ഉണ്ട്താനും ഘട്ടം ഘട്ടം ,കഷ്ടം കഷ്ടം << വിശദീകരണം മുകളില തന്നല്ലോ..

>> എനിക്ക് കാണിച്ചു തരൂ,ചരിത്രത്തിലെ ഈ കാട്ട്ക്രൂരതയെ ദൈവം ശക്തമായി തള്ളിപ്പറയുന്ന ഒരായത്ത് .അതിന്റെ ഗൌരവം എത്രയുണ്ടെന്ന് ഞാനും പഠിക്കട്ടെ!!<<
ഇസ്ലാം അടിമത്വത്തെ കുറിച്ച് പറയുന്ന കൽപ്പനാ നിർദേശങ്ങൾ മുൻവിധി ഇല്ലാതെ പഠിക്കാൻ തയ്യാറായാൽ മാത്രം മതി..

>>മനുഷ്യൻ സൃഷ്‌ടിച്ച കമ്മ്യൂണിസം എവിടെ,''ദൈവം സൃഷ്‌ടിച്ച പൊസ്തകം എവിടെ' !<< ദൈവത്തെ നിരാകരിച്ചും ദൈവിക ഗ്രന്ഥ (താങ്കളുടെ മാന്യമായ ഭാഷയിലെ പൊസ്തകം)ത്തെ എതിർത്തുകൊണ്ടും സ്വന്തം നിലക്ക് ദർശനം ഉണ്ടാക്കിയവര്ക്ക് അടിമത്വം ഇല്ലാതാക്കാൻ സാധിച്ചില്ല. എന്ന് മാത്രമല്ല, തങ്ങളുടെ ദർശനം നടപ്പിലാക്കണമെങ്കിൽ അടിമത്വം അനിവാര്യമാണെന്ന് എഴുതി വെക്കുക കൂടി ചെയ്തു..! എന്നിട്ടാണ് അടിമത്വം ഇല്ലാതാക്കാൻ പ്രയത്നിച്ച ഇസ്ലാമിനെ ഈ കോലത്തിൽ പരിഹസിക്കുന്നത്..!!

>>ദൈവം സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞ് കമ്മ്യൂണിസത്തെ ആരും തള്ളുന്നില്ലല്ലോ .!അതാദ്യം മനസ്സിലാക്കിയിട്ട് ഭൌതികവാദികളോട് തര്ക്കിക്ക് .<< മനുഷ്യൻ സൃഷ്ടിച്ചതായിട്ടു മനുഷ്യന്മാര്ക്ക് തന്നെ ഉള്ക്കൊല്ലാൻ പറ്റുന്നില്ല..!! തര്ക്കിക്കുന്നത് ഭൗതിക വാദികൾ തന്നെ..!!

>>ഹാവൂ ബോധം കെടുത്തി !ഈ 'ബൌദ്ധിക ജല്പ്പനതിനു മുന്നില് ' നമോവാകം !!<< ബോധം ഉണ്ടെങ്കിലല്ലേ ? ഇല്ലാത്തത് കൊണ്ടാണല്ലോ ശരീര പ്രവര്ത്തനത്തിലെ യുക്തിയ കുറിച്ച് ചിന്തിക്കാതെ ദൈവത്തെ നിരാകരിക്കുന്നത്..

>>ചരിത്രത്തിൽ ക്രൂരതകളുടെ കണക്ക് ആരാണ് കൂടുതൽ നടത്തിയത് എന്നതാണോ നമ്മൾ നടത്തി വന്ന സംവാദം ?<<മതമാണ്‌ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കിയത് എന്നായിരുന്നല്ലോ ചര്ച്ച.. ഇരട്ടിയിരട്ടി അങ്ങോട്ട്‌ കിട്ടും എന്ന് കണ്ടു വിഷയം തിരിച്ചുവിടാൻ കവിത കേറ്റിയതാണ് താങ്കൾ ചെയ്തത്..

>>സി.രവിചന്ദ്രൻ സാറും ജബ്ബാർ മാഷും .അവരിലാരെങ്കിലും മതിയെങ്കിൽ ഞാൻ അവരെ അറിയിക്കാം .മുന്നോട്ട് പോകൂ !<< ഗുഡ്..!! രണ്ടു പേരും ഉണ്ടായിക്കോട്ടെ.. അവർ തയ്യാറാണോ എന്ന് ആദ്യം അന്വേഷിച്ചു വിവരം തരൂ... ഞാൻ ഇപ്പോൾ നാട്ടിലില്ല.. താങ്കളുടെ മറുപടി കിട്ടിയാൽ എൻറെ ആളുകളെ ഞാൻ വിടാം.. ഇൻ ശാ അല്ലാഹ് ..!!

Rejeesh Palavila • 1 year ago

<മത മൂല്യങ്ങൾ മാത്രമാണ് സമൂഹത്തിൽ നന്മ പഠിപ്പിച്ചത്.>>കൂട്ടുകാരാ!മതത്തിന്റെ ലോകത്തിൽ ജീവിക്കുന്ന/ശ്വസിക്കുന്ന ഒരാള്ക്ക് അങ്ങനെയെ തോന്നൂ എന്നതിൽ എനിക്കതിശയോക്തിയില്ല ;പക്ഷെ സത്യം സ്വതന്ത്രമാണ്. പ്രകൃതിയിൽ ഓരോ ജീവിസമൂഹവും തങ്ങളുടെ ആവാസവ്യവസ്ഥയോട് ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു പോകുന്നു . തങ്ങളിൽ പെട്ടവരെ തിരിച്ചറിയാനും തങ്ങളുടെ ശത്രുവിനെ അറിയാനും ഇരകളെ അറിയാനും ഓരോന്നിനും അതിന്റേതായ വഴികളുണ്ട് .നമുക്ക് അത്ഭുതം തോന്നുന്ന മികച്ചസാമൂഹിക ജീവിതം നയിക്കുന്ന അനേകം ജീവികൾ പ്രകൃതിയിലുണ്ട് . ഓരോ ജീവിസമൂഹത്തിലും ജീവിതപരിണാമങ്ങളുടെ ചോദനയുണ്ട് .മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്.തന്റെ സാമൂഹികജീവിതം ആരംഭിച്ചതുമുതൽ അവന്റെ ബൌദ്ധികപരിണാമങ്ങൾക്കനുസരിച്ച് തന്റെ നിലനില്പ്പിനു അവൻ ആവിഷ് കരിച്ച നിയമങ്ങളും ചട്ടങ്ങളുമുണ്ട് .വംശങ്ങളും ഗോത്രങ്ങളുമായി ക്രെമേണ അവർ വിഭജിക്കപ്പെട്ടപ്പോഴും സ്നേഹത്തിന്റെയും നന്മയുടെയും അടിസ്ഥാനപരമായ വികാരങ്ങൾ അവയിലെല്ലാം പ്രകടമായി നിലകൊണ്ടു .നിലനില്പ്പിനു വേണ്ടിയുള്ള സമരങ്ങൾ ,അതിജീവനത്തിന്റെ പാഠങ്ങൾ അവയെല്ലാം അവനു നല്കിയ അനുഭവങ്ങൾ ,അതിന്റെയൊക്കെ തുകയാണ് ''പൊതുബോധം'' എന്ന് നാം വിളിക്കുന്ന ഒന്ന്.മനുഷ്യന്റെ ജീവിതപരിണാമത്തോടൊപ്പം അതിനും മാറ്റം വന്നുകൊണ്ടിരിക്കുന്നു .അക്ഷരാർത്ഥത്തിൽ ലോകത്തുണ്ടായ വാഴ്മൊഴികലും വരമൊഴികലുമെല്ലം ഏറിയും കുറഞ്ഞും അതിന്റെ വാഹകരാണ് .മതം അഥവാ അഭിപ്രായം എന്ന പേരില് അതങ്ങനെ പൊയ്ക്കൊണ്ടിരുന്നു.ലോകത്തെ എല്ലാ മതഗ്രന്ഥങ്ങളിലും അത്തരം 'മോറൽ സയന്സ്' കാണാൻ കഴിയും.ചുരുക്കത്തിൽ മതം അത് നിലകൊണ്ട ലോകത്തിലെ 'മോറൽ സയന്സിനെ ' ഏറ്റെടുക്കുകയോ മോഡിഫൈ ചെയ്യുകയോ ആയിരുന്നു.ഉദാഹരണമായി സെമിറ്റിക് മതങ്ങൾ എന്ന് പറയുന്ന ജൂത-ക്രൈസ്തവ-ഇസ്ലാം മതങ്ങളിളെല്ലാം കാണാൻ കഴിയുന്ന ഒരു 'പൊതുമുഖ'മുണ്ടാകും .ഓരോന്നും അതിനു മുന്നില് വന്നതിന്റെ മറ്റൊലിയാണ് .വെട്ടിനിരത്തലും കൂട്ടിചേർക്കലും സ്വാഭാവികമായും ഉണ്ടാവും എന്ന് മാത്രം.ഇന്ത്യയിലെ മതങ്ങൾ ,ബുദ്ധ-ജൈന-ഹിന്ദുമതങ്ങളിലെല്ലാം അതുപോലെയുള്ള ഒരേ ചായത്തിന്റെ സാദൃശ്യമുണ്ട് .ആത്യന്തികമായി ഓരോ മതവും അതുണ്ടായ മണ്ണിന്റെതാണ് .പൊതുവായ ചില തത്വങ്ങൾ,ലോകത്തിലെ എല്ലാ മനുഷ്യരിലും തോന്നാറുള്ള അടിസ്ഥാന ചിന്തകള് അവയിലെല്ലാം ദർശിക്കാം .തങ്ങളിൽ ബന്ധപ്പെടാൻ കഴിയാതിരുന്ന പഴയലോകത്ത് ലോകത്തിന്റെ വ്യത്യസ്ഥകോണുകളിൽ എത്രെയോ പേരില് ഒരേ ചിന്തകള് / ആശയങ്ങൾ വന്നിട്ടുണ്ട് .സാഹിത്യത്തിലും ശാസ്ത്രത്തിലും ഒക്കെ ഒട്ടേറെ ഉദാഹരണങ്ങൾ അതിനുണ്ട്.ഇതിനെക്കുറിച്ച്‌ എത്രയോ മനശാസ്ത്രപഠനങ്ങൾ നടന്നിട്ടുണ്ട്. അതുകൊണ്ട് സുഹൃത്തേ..ലോകത്തെ നന്മ മതത്തിന്റെ 'സംഭാവന'യല്ല,മറിച്ച് ലോകത്തെ നന്മയെ മതം ഏറ്റെടുക്കുകയാണ് / അവകാശപ്പെടുകയാണ്! 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു;മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു' എന്നാ കവിവാക്യം/( പാട്ട് )മേൽപ്പറഞ്ഞ മാനവജീവിതപരിണാമത്തിന്റെ സത്യസന്ദേശമാണ്.

<<മതത്തെ നിരസിച്ചും കൊണ്ട് ഭൌതികവാദികൾ, നന്മഎന്ന് കരുതി കൊണ്ട് വന്ന പല ചിന്തകളും പില്ക്കാലത്ത് തിന്മായായത് ലോകം കണ്ടതാണ്.>>രതിവൈകൃതങ്ങൾ മാനസികരോഗമാണ് .സദാചാരം പറയുന്ന മതങ്ങളുടെ കൈകൾ അക്കാര്യത്തിൽ ശുദ്ധമാണ് എന്ന് പറഞ്ഞാൽ ആരും കരഞ്ഞുപോകും .പുരോഹിതന്മാരുടെ/ മദ്രസ്സ അധ്യാപകരുടെ ചിത്രസഹിതമുള്ള നീണ്ടപട്ടിക ആര്ക്കും കിട്ടും :) ശൈശവവിവാഹവും ''അംഗീകൃത'' സ്ത്രീപീഡനവും ഒക്കെ ചരിത്രത്തിൽ മതത്തിന്റെ കുത്തകയാണ് .പുരുഷാധിപത്യമാണ് മതത്തിന്റെ പ്രകടമായ ശബ്ദംതന്നെ;പ്രാകൃതഗോത്രകാലങ്ങളിലെ എത്രയോ അനാചാരങ്ങൾ / വിശ്വാസങ്ങൾ മനുഷ്യത്വരഹിതമായ പാതകങ്ങൾ ,ലോകത്തെ മതങ്ങളെല്ലാം ഇന്നും പുലര്ന്നുകൊണ്ടിരിക്കുന്നു.ഓരോ മതവും തങ്ങളുടെ യൂണിഫോറം അണിയിച്ചാണ് തങ്ങളുടെ സമൂഹത്തെ വേര്തിരിക്കുന്നത് .നിങ്ങൾ നന്മ ചെയ്യുന്നുണ്ടോ എന്നതിലേറെ, മതം ഉറ്റുനോക്കുന്നത് നിങ്ങൾ മതത്തിന്റെയുള്ളിലാണോ എന്നാണ് !!

<<മതത്തിന്റെതല്ലാത്ത ഏതെങ്കിലും ദർശനങ്ങൾക്ക് മാനവികത അവകാശപ്പെടാനാവുമോ?>>

മാനവികതയുടെ നിങ്ങൾ പഠിച്ചു വച്ചിരിക്കുന്ന ഉത്തരം മാത്രമാണ് നിങ്ങൾ പറഞ്ഞത് .മാനവികതയുടെ ആശയം ലളിതമാണ് .അത് വിശ്വാസത്തെയോ അവിശ്വാസതെയോ പിന്പറ്റി നില്ക്കുന്നതല്ല .അതേതെങ്കിലും പ്രവാചകന്മാരുടെയോ പ്രസ്ഥാനങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ ഉള്ളിലല്ല . അതാർക്കും ആവിഷ്കരിക്കാം .ഉപാധികളില്ലാത്ത സ്നേഹം മാത്രമാണ് അതിന്റെ പ്രമാണം.സ്വര്ഗ്ഗത്തിലെ ഹൂറിമാർക്ക് വേണ്ടി ഒരാള്ക്ക് നന്മ ചെയ്യുന്നതും യാതൊരു ഫലത്തിലും ആശയില്ലാതെ സഹജീവിയോടുള്ള കരുണകൊണ്ട് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങൾ തിരിച്ചറിയാൻ സാധ്യതയില്ല!!

<<ലോകമുള്ള കാലത്തോളം നന്മയും തിന്മയും നിലനില്ക്കും.. മാത്രമല്ല നന്മ ചെയ്യുന്നവരുടെ എണ്ണം കുറയുകയും തിന്മ ചെയ്യുന്നവരുടെ എണ്ണം കൂടി കൊണ്ടുമിരിക്കും>>നന്മ തിന്മ ഇവയൊക്കെ വ്യക്തിയുടെ മാനസികശേഷിയുമായി ബന്ധപ്പെട്ടതാണ് എന്നത് വസ്തുനിഷ്ഠമായ എന്റെ ഉത്തരമാണ് .എല്ലാ കാലത്തും നന്മ തിന്മകൾ ഏറിയും കുറഞ്ഞുമിരിക്കും .മത വിശ്വാസത്തിന്റെ ചട്ടക്കൂടുകളിൽ പറയുന്ന നന്മയും തിന്മയും അതുപോലെ ഓരോ സമൂഹത്തിലെ നന്മതിന്മകളും ഓരോന്നും ദേശ-കാല ബന്ധിതമാണ് .ശരിതെറ്റുകൾ ആപേക്ഷികം എന്ന വാക്യം ഇവിടെ ഓർക്കാം .

സമയം പോലെ മറ്റു കമെന്റുകല്കും മറുപടി കുറിക്കും .

മുറം • 1 year ago

>>പ്രകൃതിയിൽ ഓരോ ജീവിസമൂഹവും തങ്ങളുടെ ആവാസവ്യവസ്ഥയോട് ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു പോകുന്നു . തങ്ങളിൽ പെട്ടവരെ തിരിച്ചറിയാനും തങ്ങളുടെ ശത്രുവിനെ അറിയാനും ഇരകളെ അറിയാനും ഓരോന്നിനും അതിന്റേതായ വഴികളുണ്ട് . .നമുക്ക് അത്ഭുതം തോന്നുന്ന മികച്ചസാമൂഹിക ജീവിതം നയിക്കുന്ന അനേകം ജീവികൾ പ്രകൃതിയിലുണ്ട് .ഓരോ ജീവിസമൂഹത്തിലും ജീവിതപരിണാമങ്ങളുടെ ചോദനയുണ്ട് .<<
ഹ...ഹ..ഹാ..ആ ചോദനയെ ഞങ്ങൾ (വിശ്വാസികൾ) പറയുക ദൈവികമായ മാർഗദർശനം എന്നാണു...!!
വി. ഖുർആൻ പറയുന്ന ഒരു വാചകമുണ്ട്..
ദൈവം ആരാണ് എങ്ങനെയുള്ളവനാണ് എന്ന ചോദ്യത്തിന് ഒരു പ്രവാചകൻ നല്കിയ മറുപടിയായാണ് അത് അവതരിപ്പിക്കുന്നത്..
"ഞങ്ങളുടെ രക്ഷിതാവ്, ഓരോ വസ്തുവിനും സൃഷ്ടിപ്പിൽ അതിന്റെ ഘടന നല്കുകയും എന്നിട്ട് മാർഗദർശനം നല്കുകയും ചെയ്തവനാണ്."
മുമ്പോരാൾക്ക് നല്കിയ മറുപടി ഇവിടെ വീണ്ടു കുറിക്കുന്നു..
പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത്‌ മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട്‌ ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ്‌ ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്‌. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ്‌ പുറത്തേക്ക്‌ വരും.ആ ചിത്രം ഒന്ന്‌ ചിന്തിച്ചുനോക്കൂ.
ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട്‌ ദൂരെ മാറിനിന്ന്‌ നോക്കുക. കോഴിമുട്ട പൊട്ടിച്ച്‌ കോഴിക്കുഞ്ഞ്‌ പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച്‌ താറാവു കുഞ്ഞ്‌ പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക്‌ നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ നോക്കി പേടിച്ച്‌ പുറകിലേക്ക്‌ പോകും. താറാവിന്റെ കുഞ്ഞ്‌ വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്‌. താറാവ്‌ കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന്‌ ഉണ്ടായതാണ്‌.എങ്ങനെയാണ്‌ താറാവിന്റെ കുഞ്ഞിന്‌ അറിവുണ്ടായത്‌ വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. എങ്ങനെയാണ്‌ കോഴിക്കുഞ്ഞിന്‌ അറിവുണ്ടായത്‌ വെളളത്തില്‍ ചാടരുതെന്ന്‌. ആരാണ്‌ കൊടുത്തത്‌? വിവരിക്കാന്‍ സാധിക്കില്ല.
പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന്‌ അതിനകത്ത്‌ എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ തലച്ചോറില്‍ അത്‌ എഴുതി വച്ചിട്ടുണ്ട്‌. അത്‌ എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.

കാനഡായില്‍ ആര്‍ട്ടിക്ക്‌ സമുദ്രത്തിന്റെ അടുത്ത്‌ ഒരു സ്‌ഥലമുണ്ട്‌. അവിടെ സാല്‍മണ്‍ മത്സ്യം വന്ന്‌ മുട്ടയിടും ആ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക്‌ ആര്‍ട്ടിക്‌ സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക്‌ വന്ന്‌ പെസഫിക്‌ സമുദ്രത്തിലൂടെ പോയി നേരെ സൗത്ത്‌ അമേരിക്കയുടെ താഴെക്കൂടെ സൗത്ത്‌ ആഫ്രിക്ക കടന്ന്‌ പോയിട്ട്‌ അറ്റ്‌ലാന്റിക്‌ സമുദ്രവും കടന്ന്‌ ഇന്ത്യന്‍ മഹാസമുദ്രം കടന്ന്‌, ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇന്ത്യന്‍ സമുദ്രം കടന്ന്‌ അറ്റ്‌ലാന്റിക്‌ സമുദ്രം കടന്ന്‌ സൗത്താഫ്രിക്കയും സൗത്ത്‌ അമേരിക്കയും കടന്ന്‌ പസഫിക്‌ സമുദ്രവും കടന്ന്‌ വീണ്ടും ആര്‍ട്ടിക്ക്‌ സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തും. അപ്പോള്‍ ആ ചെറിയ മത്സ്യക്കുഞ്ഞ്‌ വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന്‌ അത്‌ മുട്ടയിടും.അതിനുശേഷം തലയടിച്ച്‌ ചത്തുപോകും. ഏതാണ്ട്‌ 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത്‌ തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട്‌ അവിടുന്ന്‌ വിരിഞ്ഞ്‌ ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇവിടെ വന്ന്‌ മുട്ടയിട്ട്‌ തലതല്ലി ചാവണമെന്ന്‌ പറഞ്ഞത്‌ ആരാണ്‌? ഈശ്വരാ എന്ന്‌ വിളിക്കാതെ മറ്റൊന്നും നമുക്ക്‌ സാധ്യമല്ല.!!

ജന്തു ലോകത്ത് മാർഗ ദർശനം / ചോദന നല്കിയ അതേ ദൈവം തന്നെയാണ് മനുഷ്യര്ക്കും മാര്ഗ ദര്ശനം നല്കേണ്ടതും നല്കിയിട്ടുള്ളതും..ദൈവിക ഗ്രന്ഥങ്ങളിലൂടെ ലഭിച്ച ആ മാർഗ നിർദേശങ്ങളാണ് താങ്കള് പറഞ്ഞ ഈ 'ആവിഷ്കരിച്ച നിയമങ്ങൾ.'
ഖുർആൻ പറയുന്നു : ഒരു സമൂഹവും കഴിഞ്ഞു പോയിട്ടില്ല അവരിലേക്ക്‌ ഒരു പ്രവാചകന്റെ നിയോഗ മുണ്ടായിട്ടല്ലാതെ.

>>വംശങ്ങളും ഗോത്രങ്ങളുമായി ക്രെമേണ അവർ വിഭജിക്കപ്പെട്ടപ്പോഴും സ്നേഹത്തിന്റെയും നന്മയുടെയും അടിസ്ഥാനപരമായ വികാരങ്ങൾ അവയിലെല്ലാം പ്രകടമായി നിലകൊണ്ടു .<<
"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു." (വി.ഖു.)
അത് തന്നെയാണ് ഞാനും മുമ്പ് പറഞ്ഞത്. അടിസ്ഥാന വികാരങ്ങളിലെ ഒന്നാമത്തെ കാര്യമാണ് ദൈവം ഏകനാണ് എന്നും മനുഷ്യരെല്ലാം അവന്റെ സൃഷ്ടികളുമാണ്.. എന്ന കാര്യം. ഇന്നുള്ള എല്ലാ വേദ ഗ്രന്ഥങ്ങളും ഇത് പറയുന്നു.. അത് സൂചിപ്പിക്കുന്നത് ദൈവം എല്ലാ സമൂഹത്തിലെക്കും പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട് എന്ന ഖുർആൻ വചനത്തിന്റെ സത്യതയാണ്.

>>ജീവിതപരിണാമത്തോടൊപ്പം അതിനും മാറ്റം വന്നുകൊണ്ടിരിക്കുന്നു .<<
മനുഷ്യൻ കുരങ്ങിൽ നിന്നുണ്ടായതാണ് എന്ന സിദ്ധാന്തമാണോ ജീവ പരിണാമം കൊണ്ട് ഉദ്ദേശിച്ചത്?
അത് നീണ്ടൊരു ചര്ച്ചയ്ക്കുള്ള മറ്റൊരു വിഷയമാണ്..!! ശാസ്ത്രം ലോകത്ത് വേരോടിച്ച മഹാ കള്ളം..!

>>ലോകത്തെ എല്ലാ മതഗ്രന്ഥങ്ങളിലും അത്തരം 'മോറൽ സയന്സ്' കാണാൻ കഴിയും.ചുരുക്കത്തിൽ മതം അത് നിലകൊണ്ട ലോകത്തിലെ 'മോറൽ സയന്സിനെ ' ഏറ്റെടുക്കുകയോ മോഡിഫൈ ചെയ്യുകയോ ആയിരുന്നു.<<
മതങ്ങളാണ് ലോകത്ത് നന്മ (താങ്കളുടെ ഭാഷയിൽ 'മോറൽ സയന്സിനെ ') പഠിപ്പിച്ചത് എന്ന എന്റെ പരാമർശത്തിന്റെ താങ്കളുടെ ഭാഷ്യം..!! ഹ..ഹ..ഹാ.. മതമല്ലാത്ത ഏത് ദർശനമാണ് മാതാ പിതാക്കല്ക്ക് നന്മ ചെയ്യണം എന്ന് പഠിപ്പിച്ചു തരിക? ശാസ്ത്രം പഠിപ്പിച്ചു തരുമോ?

>>പൊതുവായ ചില തത്വങ്ങൾ,ലോകത്തിലെ എല്ലാ മനുഷ്യരിലും തോന്നാറുള്ള അടിസ്ഥാന ചിന്തകള് അവയിലെല്ലാം ദർശിക്കാം .<<
ഈ 'പൊതു' കടന്നു വരുന്നത് എല്ലായിടത്തെക്കും ലഭിച്ച ദൈവിക മാർഗ ദർശനം കാരണമാണെന്ന് സമ്മതിക്കാനുള്ള പ്രയാസം..ല്ലേ?!

>>തങ്ങളിൽ ബന്ധപ്പെടാൻ കഴിയാതിരുന്ന പഴയലോകത്ത് ലോകത്തിന്റെ വ്യത്യസ്ഥകോണുകളിൽ എത്രെയോ പേരില് ഒരേ ചിന്തകള് / ആശയങ്ങൾ വന്നിട്ടുണ്ട് .<<
ബന്ധപ്പെടാൻ കഴിയാതിരുന്ന കാരണം കൊണ്ട് തന്നെയാണ് ഓരോ സമൂഹത്തിലെക്കും പ്രവാചകന്മാരെ നിയോഗിച്ചത് !! അതുകൊണ്ടാണ് അടിസ്ഥാന തത്വങ്ങൾ ഒന്നായതും..!!

>>രതിവൈകൃതങ്ങൾ മാനസികരോഗമാണ് .സദാചാരം പറയുന്ന മതങ്ങളുടെ കൈകൾ അക്കാര്യത്തിൽ ശുദ്ധമാണ് എന്ന് പറഞ്ഞാൽ ആരും കരഞ്ഞുപോകും <<
ഞാൻ പറഞ്ഞത് താങ്കൾക്കു മനസ്സിലായില്ലെന്ന് തോന്നുന്നു..
കുടുംബ സംവിധാന, മത മൂല്യങ്ങളെ നിരാകരിച്ച ഭൗതികവാദികൾ കൊണ്ടുവന്ന ഒരു പരിഹാര നിർദേശമായിരുന്നു / ചിന്തയായിരുന്നു ബാധ്യതയില്ലാത്ത ലൈംഗികത എന്നത്..!!
പല യൂറോപ്യൻ രാജ്യങ്ങളിലും അത് പിന്നീട് അവകാശ നിയമമായി.. അതിന്റെ അനന്തര ഫലം.. കുടുംബ ബന്ധങ്ങളിലെ ശൈഥില്ല്യമായിരുന്നു.. !! ഇതിനെ മദ്രസ്സ അധ്യാപകരുടെ സദാചാരവുമായി താരതമ്മ്യം ചെയ്ത താങ്കളെ എന്ത് വിളിക്കണം?
ഒരു ദർശനത്തെ കുറിച്ച് ചര്ച്ച ചെയ്യുമ്പോൾ ആളുകള് വ്യക്തിപരമായി ചെയ്യുന്ന തെറ്റുകളെ പറയുകയല്ല വേണ്ടത്..
എത്ര പേര് കള്ള് കുടിക്കുന്നു? മുസ്ലിം പേരുള്ളവർ തന്നെ!!! അതല്ലല്ലോ ചര്ച്ച..?!

>>ഓരോ മതവും തങ്ങളുടെ യൂണിഫോറം അണിയിച്ചാണ് തങ്ങളുടെ സമൂഹത്തെ വേര്തിരിക്കുന്നത് .നിങ്ങൾ നന്മ ചെയ്യുന്നുണ്ടോ എന്നതിലേറെ, മതം ഉറ്റുനോക്കുന്നത് നിങ്ങൾ മതത്തിന്റെയുള്ളിലാണോ എന്നാണ് !!<<
ഇതിനു വിശുദ്ധ ഖുർആനു നല്കാനുള്ള മറുപടി അതിലെ 103 ആം അധ്യായമാണ്..
"കാലം തന്നെയാണ് സത്യം, .തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; .വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.."
മതത്തിന്റെ ഉള്ളിലായിട്ടു കാര്യമില്ലാന്ന്.. മനസ്സിലായോ?!
ഇതാണ് പഠിക്കാതെ എന്തെങ്കിലും പറയരുത് എന്ന് പറയുന്നത്.

>>മാനവികതയുടെ നിങ്ങൾ പഠിച്ചു വച്ചിരിക്കുന്ന ഉത്തരം മാത്രമാണ് നിങ്ങൾ പറഞ്ഞത് .മാനവികതയുടെ ആശയം ലളിതമാണ് .അത് വിശ്വാസത്തെയോ അവിശ്വാസതെയോ പിന്പറ്റി നില്ക്കുന്നതല്ല .<<
ഞാൻ പറഞ്ഞത്, ദൈവിക മത ഗ്രന്ഥ ത്തിന്റെ അടിസ്ഥാനത്തിലാണ്.. താങ്കള് പറയുന്നതാകട്ടെ വെറും ഊഹത്തിന്റെ അടിസ്ഥാനത്തിലും..!!

>>അതേതെങ്കിലും പ്രവാചകന്മാരുടെയോ പ്രസ്ഥാനങ്ങളുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ ഉള്ളിലല്ല . അതാർക്കും ആവിഷ്കരിക്കാം .ഉപാധികളില്ലാത്ത സ്നേഹം മാത്രമാണ് അതിന്റെ പ്രമാണം.<<
എന്നിട്ടെന്തേ അത് ആവിഷ്ക്കരിക്കാഞ്ഞൂ..?!
പുരുഷ മേല്കൊയ്മയെ കുറിച്ച് താങ്കള് വാചാലനായല്ലോ..
സ്ത്രീകള്ക്ക് പിതൃ സ്വത്തിൽ അനന്തരാവകാശത്തിനുള്ള അവകാശം ഖുർആനിനു മുമ്പുള്ള ഒരു മത / ദര്ശന ഗ്രന്ഥങ്ങളിലും കാണാത്തതെന്തേ?! ഇന്ത്യയിൽ ഹിന്ദു സ്ത്രീകള്ക്കും കൃസ്ത്യൻ സ്ത്രീകള്ക്കും ഈ അവകാശം സ്ഥാപിച്ചു കിട്ടിയത് ഈ അടുത്ത കാലത്ത് മാത്രമല്ലേ? നമ്മുടെ ഈ കാലത്ത്..!
വി.ഖു. അത് 1400 കൊല്ലം മുമ്പേ നല്കി !! അവിടെയാണ് ദൈവിക മാർഗ ദർശനം മനുഷ്യന്റെ വഴികാട്ടിയാകുന്നത്. അത് മാത്രം..!

>>സ്വര്ഗ്ഗത്തിലെ ഹൂറിമാർക്ക് വേണ്ടി ഒരാള്ക്ക് നന്മ ചെയ്യുന്നതും യാതൊരു ഫലത്തിലും ആശയില്ലാതെ സഹജീവിയോടുള്ള കരുണകൊണ്ട് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങൾ തിരിച്ചറിയാൻ സാധ്യതയില്ല!!<<
ചങ്ങാതീ.. ഈ ലോകത്ത് ദുഷ്ട കൃത്യങ്ങൾ മാത്രം ചെയ്തു മരിച്ചു പോയ ഒരുപാട് ആളുകളുണ്ട്.. അവർ ചെയ്ത കൃത്യത്തിന്റെ ദൂഷ്യഫലങ്ങൾ തലമുറകളോളം നീണ്ടു നില്ക്കുന്നതുമുണ്ട്..
ആറ്റം ബോംബ്‌ വര്ഷിച്ച പോലെ.. അവരെയൊന്നും പിടികൂടാനോ ശിക്ഷിക്കാനോ നമ്മുടെ ഒരു നിയമത്തിനും ഭരണ കൂടത്തിനും സാധ്യമല്ല തന്നെ..!! പിടികൂടിയാൽ തന്നെ തക്ക ശിക്ഷ കൊടുക്കാൻ നമ്മുടെ ഒരു നിയത്തിനും സാധിക്കില്ല.. അത്തരം ആളുകള്ക്ക് ശിക്ഷ വേണ്ടേ..? വേണ്ടെന്നാണെങ്കിൽ പിന്നെ നീതി എവിടെ..? എല്ലാവര്ക്കും ജീവിക്കാൻ തുല്ല്യ അവകാശമുണ്ടായിരുന്നില്ലേ? ഇവിടെ ഈ ലോകത്ത് നീതി ലഭിക്കില്ലെങ്കിൽ അത് ലഭിക്കുന്ന ഒരിടം വേണ്ടേ? അതുണ്ടെന്നു മതം പറയുന്നു.. കുറ്റ കൃത്യങ്ങൾക്ക് തക്കതായ ശിക്ഷ നല്കുന്നൊരിടം.

ഇതേപോലെ തന്നെയാണ് നന്മ ചെയ്യുന്നവരുടെതും..! ഒരു നന്മയുടെ ഫലം ചിലപ്പോൾ തലമുറകള നീണ്ടു നിന്നേക്കും.. മരം നാട്ടു പിടിപ്പിക്കുന്നത് പോലെ.. തിന്മക്കു പ്രതിഫലം ലഭിക്കുന്ന ലോകത്ത് നന്മക്കും പ്രതിഫലമുണ്ട്.. മാത്രമല്ല പലപ്പോഴും നന്മ പ്രവര്ത്തിക്കാൻ പലതും മനുഷ്യന് പ്രചോദനമാകാറുണ്ട്‌!! ആളുകള് എന്നെ കുറിച്ച് നല്ലത് കരുതണം, അല്ലെങ്കിൽ എനിക്ക് അയാളെ കൊണ്ട് ഉപയോഗം ഉണ്ടാകണം, എന്നെ കാണുമ്പോൾ അയാള് നന്ദി ചെയ്യണം എന്നിത്യാദി കാര്യങ്ങൾ.. കഷ്ടതയനുഭവിക്കുന്ന ഒരു പെണ്ണിനെ ഒരാള് സഹായിക്കുന്നത് മറ്റെല്ലാവരും കരുതും അയാള് ആത്മാർത്ഥമായി സഹായിക്കുകയാണെന്ന്.. എന്നാൽ അയാളുടെ ഉദ്ദേശ്യം അവളെ തന്റെ ഇംഗിതത്തിനു ഉപയോഗിക്കലാകും.. ഇത്തരം യാതൊരു ലക്ഷ്യവുമില്ലാതെ ദൈവ പ്രീതിയും പരലോക ലക്ഷ്യവും മാത്രം ആഗ്രഹിച്ചു കൊണ്ട് നന്മ ചെയ്യണം എന്നാണു ഖുർആൻ പഠിപ്പിക്കുന്നത്.

ജീവിതാവസാനം വരെ താങ്കള് തിരിച്ചറിയാതെ പോകുക ഇത് മാത്രമാണ്.. ദൈവമുണ്ടെന്നും മരണാനന്തര ജീവിത മുണ്ടെന്നും നന്മ തിന്മകൾക്കു കൃത്യമായ് പ്രതിഫലം ലഭിക്കുന്ന ഒരിടമുണ്ടെന്നും .. അവസാനം മരണം വന്നെത്തുന്ന ദിനം എല്ലാം ബോധ്യപ്പെടുക തന്നെ ചെയ്യും..!!

>>നന്മ തിന്മ ഇവയൊക്കെ വ്യക്തിയുടെ മാനസികശേഷിയുമായി ബന്ധപ്പെട്ടതാണ് എന്നത് വസ്തുനിഷ്ഠമായ എന്റെ ഉത്തരമാണ് .എല്ലാ കാലത്തും നന്മ തിന്മകൾ ഏറിയും കുറഞ്ഞുമിരിക്കും .മത വിശ്വാസത്തിന്റെ ചട്ടക്കൂടുകളിൽ പറയുന്ന നന്മയും തിന്മയും അതുപോലെ ഓരോ സമൂഹത്തിലെ നന്മതിന്മകളും ഓരോന്നും ദേശ-കാല ബന്ധിതമാണ് .ശരിതെറ്റുകൾ ആപേക്ഷികം എന്ന വാക്യം ഇവിടെ ഓർക്കാം<<
താങ്കളുടെ മാത്രം ഉത്തരം..!! അന്യന്റെ മുതൽ മോഷ്ടിക്കുന്നത് കള്ളനു വളരെ സന്തോഷമുളവാക്കുന്ന മാനസിക ശേഷിയാണ്..മുതൽ നഷ്ടപ്പെടുന്ന വ്യക്തിക്കോ..?
കാല ദേശാന്തരങ്ങൾക്കനുസരിച്ചു ഇതിൽ മാറ്റം വരുമോ?

Rejeesh Palavila • 1 year ago

<<അത്തരം ആളുകള്ക്ക് ശിക്ഷ വേണ്ടേ..? വേണ്ടെന്നാണെങ്കിൽ പിന്നെ നീതി എവിടെ..? എല്ലാവര്ക്കും ജീവിക്കാൻ തുല്ല്യ അവകാശമുണ്ടായിരുന്നില്ലേ? ഇവിടെ ഈ ലോകത്ത് നീതി ലഭിക്കില്ലെങ്കിൽ അത് ലഭിക്കുന്ന ഒരിടം വേണ്ടേ? അതുണ്ടെന്നു മതം പറയുന്നു.. കുറ്റ കൃത്യങ്ങൾക്ക് തക്കതായ ശിക്ഷ >><<നല്കുന്നൊരിടം.ഇതേപോലെ തന്നെയാണ് നന്മ ചെയ്യുന്നവരുടെതും..! >>

സുഹൃത്തേ ..അത് നമ്മുടെ ഒരു വിശ്വാസം മാത്രമാണ് .തെളിയിക്കാൻ കഴിയാത ഒരവകാശവാദം.പൊതുനീതിയെന്നത് എങ്ങനെയാണ് ഒരു മതത്തിനു നിർവ്വചിക്കാൻ കഴിയുക ? .ഓരോ മതവും അതിന്റെ ലോകമാണ് സൃഷ്ടിക്കുന്നത് .പശുവിനെ തിന്നുന്നത് പാപമാണ് എന്ന് ഹിന്ദു വിശ്വസിക്കുന്നു .മുസ്ലീമിന് ആ വിശ്വാസമില്ല .പന്നിയെ തിന്നുന്നത് അവര്ക്ക് ഹറാം .ക്രിസ്ത്യൻ ,പശുവും പന്നിയും തിന്നുന്നു .അതായത് നന്മ തിന്മകൾക്കും പാപ-പുണ്യങ്ങൾക്കും ഓരോ മതത്തിനും അതിന്റെതായ നിഗമനങ്ങളും നിരീക്ഷണങ്ങളുമുണ്ട് .ഗീതവായിച്ച ഗാന്ധി അഹിംസ പിന്തുടർന്നു .അതേ ഗീതവായിച്ച ഗോഡ്സെ ഗാന്ധിയെക്കൊന്നു തമിഴ് നാട്ടിൽ ഹിന്ദുക്കൾക്കിടയിൽ സഹോദരൻ സഹോദരിയുടെ പുത്രിയെ വിവാഹം കഴിക്കുന്നു .കേരളത്തിൽ സഹോദരിപുത്രിക്ക് അമ്മാവൻ എന്നാൽ അച്ഛന് തുല്യമാണ് .ഇങ്ങനെ ലോകത്തിലെ വിവിധകോണുകളിൽ നിലനില്ക്കുന്ന വ്യത്യസ്തമായ വ്യവസ്ഥകളുണ്ട് .ഏതെങ്കിലും മതഗ്രന്ഥംവച്ച് ലോകത്തെ മുഴുവൻ നന്മ-തിന്മകളെ നിങ്ങൾ എങ്ങനെയാണ് തരം തിരിക്കുന്നത് .തീർച്ചയായും ലോകത്ത് ഒരുപാടുപേർ ക്രൂരമായ കുറ്റകൃത്യങ്ങൾ നടത്തി രക്ഷപെട്ട് ജീവിക്കുന്നു .നിയമവും ലോകവും അറിയാതെ കടന്നു പോകുന്നു !അവര്ക്ക് മറ്റേതോ ലോകത്ത് ശിക്ഷകിട്ടും എന്ന് നിങ്ങൾ പറയുന്നു,ആശ്വസിക്കുന്നു ! .ഇരകളെല്ലാം അങ്ങനെ ആശ്വസിച്ചാൽ മതിയോ ?കുറ്റകൃത്യങ്ങൾ നടക്കുന്നത് എന്ത് കൊണ്ട് ?പണമോ അധികാരമോ വിശപ്പിനുവേണ്ടിയോ സ്വയരക്ഷയ്ക്കുവേണ്ടിയോ മാനസികരോഗം കൊണ്ടോ അങ്ങനെ എന്തെല്ലാം കാരണങ്ങൾ .അതിൽ സമൂഹത്തെ എങ്ങനെ ബോധവൽക്കരിക്കാം .കുറ്റവാളികൾ ഉണ്ടാവുന്ന സാമൂഹികാവസ്ഥകളെ എങ്ങനെ മാറ്റിയെടുക്കാം .അതൊക്കെ പഠനവിധേയമാക്കുകയും പ്രായോഗികമായി മുന്നോട്ടു പോകുകയുമാണല്ലോ ഇവിടെ ചെയ്യാൻ കഴിയുക .മറ്റൊരു ലോകത്ത് ശിക്ഷകിട്ടും എന്ന വിശ്വാസം കൊണ്ട് കഴിഞ്ഞിരുന്നെ ലോകത്ത് നിയമങ്ങളും കോടതികളും വരില്ലല്ലോ .എല്ലാവർക്കും അതിൽ തൃപ്തിപ്പെടാനും കഴിയില്ല !!ആ വിശ്വാസം കൊണ്ട് പൂർണ്ണത കിട്ടുന്നുമില്ല .വെറുതെ വിശ്വസിക്കാം ആശ്വസിക്കാം ;അത്രതന്നെ .വേറെ തെളിവൊന്നും ആര്ക്കും തരാനും പറ്റില്ല!!

കുറ്റകൃത്യങ്ങൾക്ക് അതികഠിനമായ ശിക്ഷകൾ നിലവിലുള്ള ഇടങ്ങളിലും അതവസാനിക്കുന്നില്ല .ശിക്ഷഭയന്ന് മാത്രം കുറ്റം ചെയ്യാതിരിക്കുന്നതും വിവേകത്തോടെ ജീവിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട് .ഉദാഹരണമായി ,മദ്യം കഴിച്ചാൽ ശിക്ഷകിട്ടുന്ന ഒരു രാജ്യത്ത് ആഗ്രഹം ഉണ്ടായിട്ടും അത് കഴിക്കാതിരിക്കുന്നതും മദ്യം സുലഭമായി ലഭിക്കുന്ന ഒരു രാജ്യത്ത് വിവേകം കൊണ്ട് ഒരാൾ കഴിക്കാതിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം .

<<അന്യന്റെ മുതൽ മോഷ്ടിക്കുന്നത് കള്ളനു വളരെ സന്തോഷമുളവാക്കുന്ന മാനസിക ശേഷിയാണ്..മുതൽ നഷ്ടപ്പെടുന്ന വ്യക്തിക്കോ..? കാല ദേശാന്തരങ്ങൾക്കനുസരിച്ചു ഇതിൽ മാറ്റം വരുമോ?>>മാനസികശേഷി എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെട്ടത് മൂല്യമുള്ള ബൌദ്ധികവികാസത്തെ കുറിച്ചാണ് .കായികശേഷിയുള്ള ഒരാള് എന്ന് പറയുമ്പോൾ എന്താണോ അർത്ഥമാക്കുന്നത് എന്നത് പോലെ .മസ്തിഷ്കപ്രവർത്തനമാണ് മനസ്സ് എന്ന് നാം പറയുന്നതും.മാനസികരോഗങ്ങൾ ചികിത്സിക്കാൻ കഴിയുന്നതും അതുകൊണ്ടാണ് .താങ്കള് ഇവിടെ പറയുന്ന ഉദാഹരണം മറ്റൊന്നായി വ്യാഖ്യാനിച്ചു കൊണ്ടോ വായിച്ചെടുത്തത് കൊണ്ടോ മാത്രമാണ് .കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പൊതുധാരണകൾ ലോകത്ത് എല്ലായിടത്തുമുണ്ട് .ശരിതെറ്റുകൾ പൊതുവിൽ ആപേക്ഷികം എന്ന് ഞാൻ പറഞ്ഞത് അതിനുള്ള സാമൂഹികബന്ധമോര്ത്തുകൊണ്ടാണ്‌ .മോഷ്ടിക്കുന്നതും കൊല്ലുന്നതും എല്ലായിടത്തും തെറ്റ് തന്നെയാണ് .എല്ലാ വിഷയങ്ങളിലും ഈയൊരു സിദ്ധാന്തമില്ല.ബീഫ് കഴിക്കുന്നത് ഹരിയാനയിൽ കുറ്റമാണ്.കേരളത്തിൽ അങ്ങനെയല്ല.സ്വവര്ഗ്ഗവിവാഹം ചില രാജ്യങ്ങളിൽ കുറ്റമല്ല .ആ അർത്ഥത്തിൽ ശരിതെറ്റുകൾ അപേക്ഷിമായും ഇരിക്കുന്നു എന്ന് പറഞ്ഞു എന്ന് മാത്രം .

മുറം • 1 year ago

>>സുഹൃത്തേ ..അത് നമ്മുടെ ഒരു വിശ്വാസം മാത്രമാണ് .തെളിയിക്കാൻ കഴിയാത ഒരവകാശവാദം.പൊതുനീതിയെന്നത് എങ്ങനെയാണ് ഒരു മതത്തിനു നിർവ്വചിക്കാൻ കഴിയുക ?<<
ദൈവികമായ വെളിപാടുകലാണ് ഇസ്ലാമിക നിർദേശങ്ങളുടെ അടിത്തറ.. അവിടെ സാമൂഹ്യമായ പൊതു നീതി നിർദേശങ്ങൾ എമ്പാടും കാണാൻ കഴിയും.. എല്ലാ മതത്തിന്റെയും കാര്യങ്ങൾ പറയാൻ ഞാൻ ആളല്ല.. സാന്ദർഭികമായി ഒന്ന് സൂചിപ്പിക്കുന്നു..പശുവിനെ തിന്നുന്നത് പാപമാണെന്നു ഹിന്ദു മത ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നില്ല.. അതിൽ, തിന്നതിന്റെയും ഹോമത്തിനു വേണ്ടി അരുക്കപ്പെട്ടതിന്റെയും എമ്പാടും കഥകൾ ഉണ്ട്.. ഇപ്പോൾ അതിനെ എതിർക്കുന്നതിനു കാരണം രാഷ്ട്രീയം മാത്രമാണ്.

>>ഏതെങ്കിലും മതഗ്രന്ഥംവച്ച് ലോകത്തെ മുഴുവൻ നന്മ-തിന്മകളെ നിങ്ങൾ എങ്ങനെയാണ് തരം തിരിക്കുന്നത് .<<
അത് മനസ്സിലാകണമെങ്കിൽ ഖുർആൻ ഒന്ന് പഠിച്ചാൽ മതി.
നന്മ തിന്മകളുടെ അടിസ്ഥാന സ്വഭാവം ഒന്നാണെന്ന് തെളിവ് സഹിതം ഞാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. വിശുദ്ധ ഖുർആൻ പറഞ്ഞ ഒരു നന്മ, നന്മയല്ലെന്നോ, ഒരു തിന്മ, തിന്മയല്ലെന്നൊ താങ്കൾക്കു തെളിയിക്കാനാവുമോ?

>>തീർച്ചയായും ലോകത്ത് ഒരുപാടുപേർ ക്രൂരമായ കുറ്റകൃത്യങ്ങൾ നടത്തി രക്ഷപെട്ട് ജീവിക്കുന്നു .നിയമവും ലോകവും അറിയാതെ കടന്നു പോകുന്നു !അവര്ക്ക് മറ്റേതോ ലോകത്ത് ശിക്ഷകിട്ടും എന്ന് നിങ്ങൾ പറയുന്നു,ആശ്വസിക്കുന്നു ! .ഇരകളെല്ലാം അങ്ങനെ ആശ്വസിച്ചാൽ മതിയോ ?<<
ആ ഇരകൾക്ക് നീതി നല്കാൻ താങ്കളുടെ കയ്യിൽ എന്തുണ്ട് മാര്ഗം..?!!!!!!!!!
കുറ്റ കൃത്യങ്ങൾ ഇല്ലാത്ത ലോകം ഉണ്ടാക്കുക എന്നതാണ് താങ്കളുടെ പരിഹാര നിര്ദേശം.. അത് ഉണ്ടായിട്ടു വേണ്ടേ..? അപ്പോഴും പ്രതീക്ഷയില്ലാതെ കാത്തിരിക്കുന്നതിനേക്കാൾ നല്ലതല്ലേ പ്രതീക്ഷയോടെ കാത്തിരിക്കൽ..!
ഒരാളെ കൊന്ന ആളെ നമുക്ക് തിരിച്ചു കൊല്ലാം.. രണ്ടാളെ കൊന്നയാളെ എന്ത് ചെയ്യും..? മതിയായ ശിക്ഷ നല്കാൻ നമുക്കാവുമോ..? ആയിരക്കണക്കിന്, ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊന്ന ആൾക്ക് എന്ത് ശിക്ഷയാണ് നമ്മുടെ കയ്യിലുള്ളത്..?! വല്ല്യ വല്ല്യ കുറ്റ കൃത്യങ്ങളും കൊലപാതക പരമ്പരകളും നടത്തുന്നവർക്കിവിടെ ശിക്ഷയില്ലെന്നാണെങ്കിൽ എന്തിനു എല്ലാവരും നല്ലവരായി ജീവിക്കണം..?! അങ്ങനെ വരുമ്പോൾ സമൂഹം കൂടുതൽ അക്രമാസക്തമാവുകയല്ലേ ചെയ്യുക..?!ആ കാര്യത്തിലെങ്കിലും താങ്കൾ ദൈവത്തെ സ്തുതിക്കേണ്ടതുണ്ട്..!!

>>.അതിൽ സമൂഹത്തെ എങ്ങനെ ബോധവൽക്കരിക്കാം .കുറ്റവാളികൾ ഉണ്ടാവുന്ന സാമൂഹികാവസ്ഥകളെ എങ്ങനെ മാറ്റിയെടുക്കാം .അതൊക്കെ പഠനവിധേയമാക്കുകയും പ്രായോഗികമായി മുന്നോട്ടു പോകുകയുമാണല്ലോ ഇവിടെ ചെയ്യാൻ കഴിയുക .<<
താങ്കൾ അങ്ങനെ മുന്നോട്ടു പൊയ്ക്കോളൂ.. പക്ഷെ ഇതുവരെ അനുഭവിച്ച ഇരകൾക്ക് നീതിയെവിടെ എന്ന ചോദ്യം ബാക്കി നില്ക്കുന്നു..? ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങളിൽ പോലും അംഗവികല്യം കാണപ്പെടുന്നത് ആ ആറ്റം ബോംബിന്റെ ആഘാതമാണ് ..അവർക്കൊക്കെ നീതി എവിടെ..?

>>ആ വിശ്വാസം കൊണ്ട് പൂർണ്ണത കിട്ടുന്നുമില്ല .വെറുതെ വിശ്വസിക്കാം ആശ്വസിക്കാം ;അത്രതന്നെ .വേറെ തെളിവൊന്നും ആര്ക്കും തരാനും പറ്റില്ല!!<<
വേറെ പരിഹാരമൊന്നും മത വിശ്വാസമില്ലാത്തവർക്കും നല്കാനില്ല..! അവിടെയും ഉയര്ന്നു നില്ക്കുന്നത് മത ചിന്ത തന്നെ..!! നന്നേ ചുരുങ്ങിയത് അത്തരം ആളുകള്ക്ക് ആശ്വാസമെങ്കിലും കിട്ടും.. പടച്ചോൻ കൊടുത്തോളും.. മാത്രമല്ല ഞാൻ അനുഭവിക്കുന്നതിനു മറ്റെന്തെങ്കിലും നന്മ എനിക്കും ലഭിച്ചേക്കും..
ഇനി മറിച്ചൊന്നു ചിന്തിച്ചു നോക്കൂ.. താങ്കളുടെ അയല്പക്കത്ത് സമ്പത്തും അധികാരങ്ങളും വേണ്ടുവോളമുള്ള ഒരാള് താങ്കളെ നിരന്തരം പീഡിപ്പിക്കുന്നു..! ശക്തിയും നിയമവും അധികാരങ്ങളും നീതി പീഠങ്ങളും ഒക്കെ അയാളുടെ ചൊല്പ്പടിക്ക് നിക്കും.. അയാള്ക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ താങ്കൾക്കാവില്ല. നിരന്തരം പീഡനം സഹിക്കേണ്ടി വരുകയാണ് ശാരീരികവും മാനസികവുമായി.. ഒരു നീതിയും താങ്കൾക്കു പ്രതീക്ഷിക്കാനുമില്ല..!
അത്തരമൊരവസ്ഥയിൽ, ആത്മഹത്യയല്ലാതെ താങ്കൾക്കു പോംവഴിയില്ല... എന്നാൽ ഒരു വിശ്വാസി അയാൾക്ക്‌ ദൈവം ശിക്ഷ നല്കും എന്ന് സമാധാനിച്ചു ജീവിക്കും..

>>കുറ്റകൃത്യങ്ങൾക്ക് അതികഠിനമായ ശിക്ഷകൾ നിലവിലുള്ള ഇടങ്ങളിലും അതവസാനിക്കുന്നില്ല .<< അവിടങ്ങളിൽ കുറ്റകൃത്യങ്ങളുടെ തോത് താരതമ്മ്യേന കുറവാണ് എന്നത് പച്ചയായ സത്യം..!! പിന്നെ, അവസാനിക്കുക എന്നത് ലോകാവസാനം വരെ ഉണ്ടാകുകയുമില്ല..!

>>ശിക്ഷഭയന്ന് മാത്രം കുറ്റം ചെയ്യാതിരിക്കുന്നതും വിവേകത്തോടെ ജീവിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട് <<
എത്ര പരിഹാസ്യമാണീ പ്രയോഗം..! നമ്മുടെ രാജ്യത്ത് ഇന്നുമുതൽ - വേണ്ട, ഒരു മണിക്കൂർ നേരത്തേക്ക് മാത്രം, ചെയ്യുന്ന കുറ്റങ്ങൾക്ക്‌ - ഒരു ശിക്ഷയും ഉണ്ടാകില്ല എന്ന് വിളംബരം ചെയ്തു നോക്ക്.. അപ്പോൾ കാണാം.. ശിക്ഷയെ ഭയന്ന് തന്നെയാണ് ആളുകള് തെറ്റുകളിൽ നിന്ന് മാറി നില്ക്കുന്നത്.. അല്ലെങ്കിൽ പോലീസും കോടതിയും ഗതാഗത നിയമങ്ങളും ഒന്നും ആവശ്യമില്ലല്ലോ..?! കുറ്റ കൃത്യങ്ങളെ ഇല്ലാതാക്കുക എന്നതാണ് ശിക്ഷയുടെ അനിവാര്യത..
പിന്നെ വിവേകമാണ് താങ്കളുടെ പരിഹാരം..
ആ വിവേകം ആര് പഠിപ്പിക്കും എന്നതാണ് എന്റെ ചോദ്യം..
എനിക്ക് ശരിയായത് താങ്കൾക്കു ശരിയായി തോന്നില്ല.. താങ്കളുടെത് എന്റെ ശരിയുമാകില്ല. പാശ്ചാത്യ നാടുകളിൽ പരസ്യ ലൈംഗിക വേഴ്ച ഒരു പാപമല്ല.. നമ്മുടെ നാട്ടിലോ.. വിവേകവും അവിവേകവും ആര് തീരുമാനിക്കും എന്തിന്റെ അടിസ്ഥാനത്തിൽ..?!! അവിടെയാണ് കൃത്യമായ മാർഗ ദർശനം, ദൈവികമെന്നു ഉറപ്പുള്ള വേദഗ്രന്ഥം നല്കുന്നത്..!!
പരിശോധിചോളൂ..

<<അന്യന്റെ മുതൽ മോഷ്ടിക്കുന്നത് കള്ളനു വളരെ സന്തോഷമുളവാക്കുന്ന മാനസിക ശേഷിയാണ്..മുതൽ നഷ്ടപ്പെടുന്ന വ്യക്തിക്കോ..? കാല ദേശാന്തരങ്ങൾക്കനുസരിച്ചു ഇതിൽ മാറ്റം വരുമോ?>>മാനസികശേഷി എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെട്ടത് മൂല്യമുള്ള ബൌദ്ധികവികാസത്തെ കുറിച്ചാണ് <<
നന്മ തിന്മകളുടെ അടിസ്ഥാന സ്വഭാവം ഒന്നായിരിക്കും എന്നാണു ഞാൻ ആദ്യമേ സൂചിപ്പിച്ചത്.. അതിനാണ് ഞാൻ കള്ളന്റെ ഉദാഹരണം നല്കിയത്..
മോഷണം - താങ്കളുടെ വീക്ഷണപ്രകാരം മാനസ്സിക ശേഷി കുറഞ്ഞ വ്യക്തി ചെയ്യുന്നത് - തിന്മയാകുന്നത് എന്തടിസ്ഥാനത്തിൽ..?!! ഒന്ന് പറയാമോ.. ഞാൻ അതൊരു തിന്മയായി മനസ്സിലാക്കുന്നത് ദൈവം പറഞ്ഞു എന്ന കാരണത്താലാണ്.
>>>നന്മ തിന്മ ഇവയൊക്കെ വ്യക്തിയുടെ മാനസികശേഷിയുമായി ബന്ധപ്പെട്ടതാണ് എന്നത് വസ്തുനിഷ്ഠമായ എന്റെ ഉത്തരമാണ് .എല്ലാ കാലത്തും നന്മ തിന്മകൾ ഏറിയും കുറഞ്ഞുമിരിക്കും .മത വിശ്വാസത്തിന്റെ ചട്ടക്കൂടുകളിൽ പറയുന്ന നന്മയും തിന്മയും അതുപോലെ ഓരോ സമൂഹത്തിലെ നന്മതിന്മകളും ഓരോന്നും ദേശ-കാല ബന്ധിതമാണ് .ശരിതെറ്റുകൾ ആപേക്ഷികം എന്ന വാക്യം ഇവിടെ ഓർക്കാം<<
തിന്മ ചെയ്യുന്നത് മാനസിക ശേഷി കുറഞ്ഞ ആളുകളാണ് എന്നാണു താങ്കൾ സൂചിപ്പിക്കുന്നത്.. ഞാൻ പറയുന്നത് നന്മ തിന്മ കളുടെ സ്വഭാവവും പരിണതിയുമാണ്!! മോഷണം എല്ലാ കാലത്തും മോഷണം തന്നെ.. അതിൽ കാല ദേശാന്തരങ്ങൾക്കനുസരിച്ചു മാറ്റം ഉണ്ടാകില്ല.. അതിനുള്ള ശിക്ഷയിലും മാറ്റം ഉണ്ടാകാവതല്ല.. മത ഗ്രന്ഥം എന്താണോ ആ കാര്യത്തിൽ പറഞ്ഞത് അത് എല്ലാ കാലത്തേക്കും യോജിച്ചതാണെന്ന് ...!! മനസ്സിലായോ.. കുറച്ചെങ്കിലും തല ഉപയോഗിച്ച് കൂടെ...?! താങ്കളോട് സംവദിക്കുന്ന ആളെ കുറിച്ച് ഒരു ധാരണയൊക്കെ വേണ്ടേ..? ശരി തെറ്റുകള ആപേക്ഷികമല്ല.. അങ്ങനെ ആകാവതല്ല.. ആയാൽ അത് സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കും.. തെറ്റെല്ലാം പൊതു തെറ്റും, ശരിയെല്ലാം പൊതു ശരിയുമാകണം..
താങ്കൾ എടുത്തു പറഞ്ഞ ഉദാഹരണങ്ങൾ തന്നെ നോക്കൂ.. ഓരോരുത്തരും അവരവരുടെ ശരി തീരുമാനിച്ചപ്പോഴാണ് സമൂഹത്തിൽ കുഴപ്പങ്ങൾ ഉണ്ടായത്..!!

Rejeesh Palavila • 1 year ago

<<പശുവിനെ തിന്നുന്നത് പാപമാണെന്നു ഹിന്ദു മത ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നില്ല.. അതിൽ, തിന്നതിന്റെയും ഹോമത്തിനു വേണ്ടി അരുക്കപ്പെട്ടതിന്റെയും എമ്പാടും കഥകൾ ഉണ്ട്.. >>ഹിന്ദു സമൂഹത്തിലുള്ള അത്തരം ഒരു വിശ്വാസത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞത്,ഏതെങ്കിലും ഗ്രന്ഥം അത് പഠിപ്പിക്കുന്നു എന്നല്ലല്ലോ. .സെമിടിക്‌ മതങ്ങളെപ്പോലെ ഏതെങ്കിലും ഒരു ഗ്രന്ഥത്തെ കേന്ദ്രീകരിച്ച് നില്ക്കുന്നവയുമല്ല അത് .അതുകൊണ്ട് തന്നെ ഹിന്ദു സമൂഹത്തിലെ വിശ്വാസങ്ങളെ ന്യായീകരിക്കാനും തള്ളിക്കളയാനുമുള്ള സൂക്തങ്ങൾ ലഭിക്കും .സൂക്തങ്ങൾ ഇല്ലാത്തവ പലതും ജീവിതരീതിയുടെ ഭാഗമായി വന്ന വിശ്വാസങ്ങളുണ്ട് .(നന്നായി കറിവച്ചു കൊടുത്താൽ അവർ കപ്പാ കപ്പാ എന്തും കഴിക്കും ).അതെന്തായാലും പൊതുവിൽ അതൊരു വിശ്വാസം എന്ന നിലയ്ക്കാണ് ഞാൻ പറഞ്ഞത് .നിരോധിത ഭാഗങ്ങളിൽ അങ്ങനെ പോയി തിന്നു നോക്ക് .'ഗ്രന്ഥത്തിൽ ഒന്നും പറഞ്ഞിട്ടില്ലല്ലോ' എന്ന് പറഞ്ഞ്എത്തിക്കാനുള്ള സമയം സംഘികൾ തരില്ല :)

<<.വിശുദ്ധ ഖുർആൻ പറഞ്ഞ ഒരു നന്മ, നന്മയല്ലെന്നോ, ഒരു തിന്മ, തിന്മയല്ലെന്നൊ താങ്കൾക്കു തെളിയിക്കാനാവുമോ?>>മോഷണം / കൊലപാതകം / വ്യഭിചാരം/ അസത്യം തുടങ്ങിയവ ലോകത്തെ എല്ലാ മനുഷ്യസമൂഹങ്ങളിലും തിന്മയായി തന്നെയാണ് കാലാകാലങ്ങളായി പരിഗണിച്ചിട്ടുള്ളത് .പൌരാണിക മതങ്ങളിലും സമൂഹ ങ്ങളിലും അതൊക്കെ തന്നെയാണ് തിന്മ.പുറം ലോകത്തെ കുറിച്ച് കേട്ടിട്ടില്ലാത്ത ഗോത്രസമൂഹങ്ങളിലും അതൊക്കെയായിരുന്നു തിന്മ .ഖുറാന് മുന്പ് ഉള്ള മതപുസ്തകങ്ങളിലും അതൊക്കെയാണ്‌ പ്രധാന'പൊതു'തിന്മകൾ . ഖുറാനിൽ ഉള്ളത് ,നബി തന്റെ ജീവിതകാലത്തുടനീളം മനസ്സിലാക്കിയ കാര്യങ്ങലാണ് .അദ്ദേഹം ജീവിച്ച നാടിന്റെ മണവും സംസ്കാരവും അറിവും അറിവുകേടും എല്ലാം അതിലുണ്ട് .ഓരോ സാഹചര്യം അനുസരിച്ചാണ് പീനൽകോഡുകൾ പറഞ്ഞത് .സമാധാനവും ആക്രമണവും രണ്ടും ഖുറാൻ ആയത്തുകൾ കൊണ്ട് തന്നെ ന്യായീകരിക്കാം .അത് പറയുമ്പോൾ താങ്കള്ക്ക് ഹാലിളകിയേക്കും . ഹദീസുകളിലെ ക്രൂരമായ ശിക്ഷാ രീതികളെ(കല്ലെറിഞ്ഞു കൊല്ലൽ/ കൈ വെട്ട് / തലവെട്ട് തുടങ്ങിയ കാടൻ രീതികൾ ) പരിഷ്കൃതലോകം സ്വീകരിക്കുന്നുണ്ടോ ? .

<<ആ ഇരകൾക്ക് നീതി നല്കാൻ താങ്കളുടെ കയ്യിൽ എന്തുണ്ട് മാര്ഗം..?!!!!!!!!!

കുറ്റ കൃത്യങ്ങൾ ഇല്ലാത്ത ലോകം ഉണ്ടാക്കുക എന്നതാണ് താങ്കളുടെ പരിഹാര നിര്ദേശം.. അത് ഉണ്ടായിട്ടു വേണ്ടേ..? അപ്പോഴും പ്രതീക്ഷയില്ലാതെ കാത്തിരിക്കുന്നതിനേക്കാൾ നല്ലതല്ലേ പ്രതീക്ഷയോടെ കാത്തിരിക്കൽ..! >>ഞാൻ കരുതി ഏതാണ്ട് മാര്ഗം താങ്കളുടെ കയ്യില ഉണ്ടെന്ന് .പ്രതീക്ഷയോടെ കാത്തിരിക്കുക !ഓ ഇതായിരുന്നോ .ഇരുന്നോളൂ .

<<വല്ല്യ വല്ല്യ കുറ്റ കൃത്യങ്ങളും കൊലപാതക പരമ്പരകളും നടത്തുന്നവർക്കിവിടെ ശിക്ഷയില്ലെന്നാണെങ്കിൽ എന്തിനു എല്ലാവരും നല്ലവരായി ജീവിക്കണം..?! അങ്ങനെ വരുമ്പോൾ സമൂഹം കൂടുതൽ അക്രമാസക്തമാവുകയല്ലേ ചെയ്യുക..?!ആ കാര്യത്തിലെങ്കിലും താങ്കൾ ദൈവത്തെ സ്തുതിക്കേണ്ടതുണ്ട്..!!>>തിന്മ ചെയ്ത ,ക്രൂരമായ കൊലപാതകങ്ങൾ ചെയ്ത ആരെയെങ്കിലും ദൈവം നരകത്തിൽ പൊരിച്ചു കൊണ്ടിരിക്കുന്ന സെൽഫി വല്ലോം അയച്ചു തന്നിട്ടുണ്ടോ ?ഈ ലോക ജനസംഖ്യയുടെ ഭൂരിപക്ഷവും വിശ്വാസികളാണ് .അവർ മതം അവകാശപ്പെടുന്ന നന്മയും മാന്യതയും പുലർത്തിയിരുന്നെ ഈ ലോകം സ്വര്ഗ്ഗം ആയേനെ .പത്രമൊക്കെ വായിക്കാരുന്ടല്ലോ ?കേരളത്തിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന കള്ളക്കടത്തിന്റെ കണക്ക് (കണക്കില്ലാത്തത് തഥൈവ )മാത്രം എടുത്ത് നോക്കൂ .ഭൂരിപക്ഷവും മുസ്ലീങ്ങളാണ് .ഇത് പറയുമ്പോൾ വര്ഗ്ഗീയത എന്ന് പറഞ്ഞു വരരുത് .വിഷയത്തിൽ നിന്ന് കൊണ്ട് പറയുന്നു എന്ന് മാത്രം .അവനവൻ വിചാരിക്കാതെ ആരും നന്നാവില്ല .ഗുളിക പോലെ വിഴുങ്ങാൻ പറ്റുന്നതല്ല സന്മാര്ഗ്ഗം !!

<<നിരന്തരം പീഡനം സഹിക്കേണ്ടി വരുകയാണ് ശാരീരികവും മാനസികവുമായി.. ഒരു നീതിയും താങ്കൾക്കു പ്രതീക്ഷിക്കാനുമില്ല..!

അത്തരമൊരവസ്ഥയിൽ, ആത്മഹത്യയല്ലാതെ താങ്കൾക്കു പോംവഴിയില്ല... എന്നാൽ ഒരു വിശ്വാസി അയാൾക്ക്‌ ദൈവം ശിക്ഷ നല്കും എന്ന് സമാധാനിച്ചു ജീവിക്കും>>അതിലും ഭേദം ആത്മഹത്യ തന്നെയല്ലേ ! !മരണം വരെയും ഇവിടെ എല്ലാം അനുഭവിക്കണം എങ്കിൽ ഒന്നുകിൽ സഹിക്കുക അല്ലെങ്കിൽ മരിക്കുക .ദൈവം കൊടുക്കും എന്ന് പറഞ്ഞു സഹിക്കുന്നതും ഒരു രീതി എന്നെ എനിക്ക് പറയാനുള്ളൂ .ദൈവം അങ്ങനെ ആര്ക്കെങ്കിലും ഉറപ്പ് കൊടുത്തതായി ഞാൻ കേട്ടിട്ടില്ല!! വെറുതെ വിശ്വസിക്കാം .ആയിക്കോളൂ

<<അവിടങ്ങളിൽ കുറ്റകൃത്യങ്ങളുടെ തോത് താരതമ്മ്യേന കുറവാണ് എന്നത് പച്ചയായ സത്യം..!! >>ശരീയത്ത് നിലനില്ക്കുന്ന രാജ്യങ്ങളിൽ എത്രയെണ്ണം ക്രൈം രേറ്റിൽ വളരെ മുന്നിലുണ്ട്.നെറ്റിൽ നോക്കിക്കോളൂ .അവിടങ്ങളിലെ വിദ്യാഭ്യാസപുരോഗതിയാണ് പ്രധാനപ്രശനം .സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയാണ് അതിനെ മറികടക്കാൻ വേണ്ടത് .

<<നമ്മുടെ രാജ്യത്ത് ഇന്നുമുതൽ - വേണ്ട, ഒരു മണിക്കൂർ നേരത്തേക്ക് മാത്രം, ചെയ്യുന്ന കുറ്റങ്ങൾക്ക്‌ - ഒരു ശിക്ഷയും ഉണ്ടാകില്ല എന്ന് വിളംബരം ചെയ്തു നോക്ക്.. അപ്പോൾ കാണാം..>>ശിക്ഷ ഭയന്ന് കുറ്റകൃത്യം ചെയ്യാതിരിക്കുന്നതും വിവേകം കൊണ്ട് ചെയ്യാതിരിക്കുന്നതും എന്ന് ഞാൻ പറഞ്ഞതിന്റെ ഔചിത്യം താങ്കള്ക്ക് താങ്കളുടെ മതബുദ്ധിക്ക് പിടി കിട്ടാതെ പോയത് എന്റെ തെറ്റാണോ !വിവേകം എന്നത് പെട്ടന്ന് കിട്ടുന്നതാണ് എന്നാണോ താങ്കൾ പഠിച്ചു വച്ചത് .അതിനു ഒരു വ്യക്തി വളര്ന്നു വരുന്ന സാഹചര്യം ,അവന്റെ വിദ്യാഭ്യാസം ബൌദ്ധിക വികാസം സാമൂഹികബോധം എന്തെല്ലാം ഘടകങ്ങൾ വേണം .ഞാൻ ജീവിതത്തിൽ ഇന്നുവരെ മദ്യമൊ/ സിഗററ്റോ ഉപയോഗിച്ചിട്ടില്ല .അത് എന്റെ നാട്ടിൽ കിട്ടാത്തത് കൊണ്ടോ ഏതെങ്കിലും മതമോ ദൈവമോ പറഞ്ഞിട്ടോ അല്ല.അത് വേണ്ടതില്ല എന്ന എന്റെ വിവേകമാണ് .ആ ബോധം എന്റെ ചിന്തയുടെ ഉള്പ്പനമാണ് !

(തുടരും )

മുറം • 1 year ago

>>ഹിന്ദു സമൂഹത്തിലുള്ള അത്തരം ഒരു വിശ്വാസത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞത്,<< ആ വിശ്വാസം ഗ്രന്ഥങ്ങളിലില്ല.. പിന്നീട് ഉണ്ടായതിനു രാഷ്ട്രീയമാണ് കാരണം എന്നാണു ഞാൻ പറഞ്ഞത്. ഇപ്പോൾ അത് ആളിക്കത്തിക്കുന്നതാകട്ടെ മുസ്ലിം വിരോധത്തിന്റെ പേരിലും..
>>ഖുറാന് മുന്പ് ഉള്ള മതപുസ്തകങ്ങളിലും അതൊക്കെയാണ്‌ പ്രധാന'പൊതു'തിന്മകൾ .<< പൊതു നന്മ തിന്മകളല്ല ഞാൻ ഉദ്ദേശിച്ചത്.. നന്മയായി പരിചയപ്പെടുത്തിയ പലതും തിന്മയായി അറിയപ്പെടുന്നത് മറ്റു വേദ ഗ്രന്ഥങ്ങളിൽ പോലും യഥേഷ്ടം ലഭ്യമാണ്.. എന്നാൽ ഖുർആൻ പറഞ്ഞ ഒരു നന്മ നന്മയല്ലെന്നോ തിന്മ തിന്മായല്ലെന്നോ പറയാമോ എന്നാണ് ചോദ്യം..
>>ഖുറാനിൽ ഉള്ളത് ,നബി തന്റെ ജീവിതകാലത്തുടനീളം മനസ്സിലാക്കിയ കാര്യങ്ങലാണ് .അദ്ദേഹം ജീവിച്ച നാടിന്റെ മണവും സംസ്കാരവും അറിവും അറിവുകേടും എല്ലാം അതിലുണ്ട് .<< താങ്കള് ഇസ്ലാമിനെ കുറിച്ച് പഠിച്ചു എന്ന് പറഞ്ഞത് കളവാണ് എന്ന് ഇതോടെ ബോധ്യമായി.. പ്രവാചകൻ പ്രവാചത്വത്തിനു മുമ്പ് ജീവിച്ച ആ സമൂഹത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് താങ്കൾക്കു ഒരു ചുക്കും അറിയില്ല..! അതിന്റെ അറിവും അറിവുകെടുകളും അതിലുണ്ടായിരുന്നേൽ ഇസ്ലാം ഇന്ന് ലോകത്തെ വലിയൊരു ജനത്തിനെ വിശ്വാസം ആര്ജ്ജിക്കുമായിരുന്നില്ല.. വിഡ്ഢിത്തം പറയുന്നതിന് ഒരതിര് സ്വയം നിശ്ചയിക്കുന്നത് നന്ന്.
>>സമാധാനവും ആക്രമണവും രണ്ടും ഖുറാൻ ആയത്തുകൾ കൊണ്ട് തന്നെ ന്യായീകരിക്കാം .അത് പറയുമ്പോൾ താങ്കള്ക്ക് ഹാലിളകിയേക്കും . << വിമര്ശനം മാന്യമായാൽ മതി. ഞാൻ എടുക്കുന്ന അതേ അർത്ഥത്തിൽ താങ്കൾക്കു അത് മനസ്സിലായില്ലെന്ന് വരാം.. അതിൽ ഒരു മുസ്ലിം എന്ന നിലക്ക് ഹളിലകില്ല എന്നാണു സൂചിപ്പിച്ചത്.
>>ഹദീസുകളിലെ ക്രൂരമായ ശിക്ഷാ രീതികളെ(കല്ലെറിഞ്ഞു കൊല്ലൽ/ കൈ വെട്ട് / തലവെട്ട് തുടങ്ങിയ കാടൻ രീതികൾ ) പരിഷ്കൃതലോകം സ്വീകരിക്കുന്നുണ്ടോ ? .<< പരിഷ്കൃത ലോകം, കള്ള് കുടിക്കരുതെന്നു പറഞ്ഞത് പോലും സ്വീകരിച്ചിട്ടില്ല. എന്നിട്ടാണോ ഇത്.. എന്നാൽ ലൈംഗിക പീഡനം അവസാനമില്ലാത്ത ഒരു തുടർക്കഥയായ നമ്മുടെ നാട്ടിലെ ചില കോണുകളിൽ നിന്നെങ്കിലും ഇസ്ലാമിക ശിക്ഷയുടെ ആവശ്യകതയെ കുറിച്ച് ചിലരെങ്കിലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
>>ഞാൻ കരുതി ഏതാണ്ട് മാര്ഗം താങ്കളുടെ കയ്യില ഉണ്ടെന്ന് .പ്രതീക്ഷയോടെ കാത്തിരിക്കുക !ഓ ഇതായിരുന്നോ .ഇരുന്നോളൂ .<< മരണാന്തര ജീവിതത്തെ കുറിച്ചായിരുന്നു ഈ വിഷയത്തിലുള്ള നമ്മുടെ ചർച്ച.. അത്തരം ഒരു ലോകത്തിന്റെ ആവശ്യകതയും അതുണ്ടെന്നു ദൈവിക വെളിപാടനുസരിച്ചു പ്രവാചകന്മാരാൽ പഠിപ്പി ക്കപ്പെട്ടതുമാണ് ഞാൻ പറഞ്ഞത്. എന്നാൽ പരലോകം എന്നൊന്നില്ല എന്ന് ശഠിച്ചു പറയുന്ന ആളുടെ കയ്യിൽ എന്തുണ്ട് ഇത്തരം കാര്യങ്ങള്ക്ക് പരിഹാരം എന്ന ചോദ്യത്തിന് താങ്കളുടെ പക്കൽ ഉത്തരം ഇല്ല.. കുറ്റ കൃത്യങ്ങൾ ഇല്ലാത്ത ഒരു ലോകം ഉണ്ടാക്കാൻ താങ്കൾക്കു ഏതെങ്കിലും ഒരു ദര്ശനം സമർപ്പിക്കാനുമില്ല..!! ചുമ്മാ അതുണ്ടാവുമോ?
>>തിന്മ ചെയ്ത ,ക്രൂരമായ കൊലപാതകങ്ങൾ ചെയ്ത ആരെയെങ്കിലും ദൈവം നരകത്തിൽ പൊരിച്ചു കൊണ്ടിരിക്കുന്ന സെൽഫി വല്ലോം അയച്ചു തന്നിട്ടുണ്ടോ ?<< ഒരു ദാർശനിക ചര്ച്ചക്കു പറ്റിയ വാക്കുകൾ..!! ഇത്തരത്തിലാണ് താങ്കളുടെ 'മൂര്ച്ചയുള്ള യുക്തി'. വല്ലാത്ത മൂര്ച്ച..
>>ഈ ലോക ജനസംഖ്യയുടെ ഭൂരിപക്ഷവും വിശ്വാസികളാണ് .അവർ മതം അവകാശപ്പെടുന്ന നന്മയും മാന്യതയും പുലർത്തിയിരുന്നെ ഈ ലോകം സ്വര്ഗ്ഗം ആയേനെ << നന്മയും തിന്മയും ലോകാന്ത്യം വരെ നിലനില്ക്കും.. നന്നാവേണ്ടവൻ നന്നാവും.. അത്രതന്നെ.

>>കേരളത്തിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന കള്ളക്കടത്തിന്റെ കണക്ക് (കണക്കില്ലാത്തത് തഥൈവ )മാത്രം എടുത്ത് നോക്കൂ .ഭൂരിപക്ഷവും മുസ്ലീങ്ങളാണ് .ഇത് പറയുമ്പോൾ വര്ഗ്ഗീയത എന്ന് പറഞ്ഞു വരരുത് .വിഷയത്തിൽ നിന്ന് കൊണ്ട് പറയുന്നു എന്ന് മാത്രം .<< മദ്രസ്സ അധ്യാപകരുടെത് വിട്ടു ഇപ്പോൾ കള്ളക്കടത്തുകാരുടെതാണ്..! വ്യക്തികൾ ചെയ്യുന്ന തെറ്റുകളല്ല നമ്മുടെ ചര്ച്ചയുടെ കാതൽ എന്ന് എനിക്ക് തോന്നുന്നു.. തിരിച്ചങ്ങോട്ടു എത്ര വേണം താങ്കള്ക്ക്.. ജനസന്ഖ്യയിൽ 80% മുസ്ലിങ്ങൾ അല്ല എന്നോര്ക്കുക.. ആനുപാതികമായി ഏത് തിന്മയിലും അമുസ്ലിങ്ങൾ ആയിരിക്കും കൂടുതൽ എന്നറിയാല്ലോ.. താങ്കൾ കള്ളക്കടത്തുകാരുടെ കണക്കു പറഞ്ഞു. ബാലാത്സംഗത്തിലോ..?! ഇന്ത്യയിൽ മൊത്തം കണക്കും ഇങ്ങു പോരട്ടെ..! അത് കൊണ്ട് അത്തരം സംവാദം ദാർശനിക ചര്ച്ചയ്ക്ക് എടുക്കേണ്ടതില്ല..

>>അതിലും ഭേദം ആത്മഹത്യ തന്നെയല്ലേ ! !മരണം വരെയും ഇവിടെ എല്ലാം അനുഭവിക്കണം എങ്കിൽ ഒന്നുകിൽ സഹിക്കുക അല്ലെങ്കിൽ മരിക്കുക .<< ഭൗതിക വാദത്തിന്റെ വക്താക്കൾക്ക് എപ്പോഴും അത് മാത്രമേ പറയാൻ കാണൂ.. ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ കഴിയില്ല വേഗം ആത്മഹത്യയിൽ അഭയം പ്രാപിക്കും..!!
>>ദൈവം കൊടുക്കും എന്ന് പറഞ്ഞു സഹിക്കുന്നതും ഒരു രീതി എന്നെ എനിക്ക് പറയാനുള്ളൂ .ദൈവം അങ്ങനെ ആര്ക്കെങ്കിലും ഉറപ്പ് കൊടുത്തതായി ഞാൻ കേട്ടിട്ടില്ല!! <<
ഖുറാൻ 'പഠിച്ചു' എന്നത് വീണ്ടും ഇവിടെ കളവാകുന്നു..! ഹ..ഹ.
>>ശരീയത്ത് നിലനില്ക്കുന്ന രാജ്യങ്ങളിൽ എത്രയെണ്ണം ക്രൈം രേറ്റിൽ വളരെ മുന്നിലുണ്ട്.നെറ്റിൽ നോക്കിക്കോളൂ .<< ഏറ്റവും കുറവ് സ്കാന്റിനെവിയാൻ രാജ്യങ്ങളാണെന്ന് താങ്കള് പറഞ്ഞതിന്റെ അവസ്ഥ ഞാൻ തുറന്നു കാണിച്ചല്ലോ..!
>>ശിക്ഷ ഭയന്ന് കുറ്റകൃത്യം ചെയ്യാതിരിക്കുന്നതും വിവേകം കൊണ്ട് ചെയ്യാതിരിക്കുന്നതും എന്ന് ഞാൻ പറഞ്ഞതിന്റെ ഔചിത്യം താങ്കള്ക്ക് താങ്കളുടെ മതബുദ്ധിക്ക് പിടി കിട്ടാതെ പോയത് എന്റെ തെറ്റാണോ !<< കൂടുതൽ ആളുകളും ശിക്ഷ ഭയന്ന് തന്നെയാണ് കുറ്റം ചെയ്യാതിരിക്കുന്നത്..

>>വിവേകം എന്നത് പെട്ടന്ന് കിട്ടുന്നതാണ് എന്നാണോ താങ്കൾ പഠിച്ചു വച്ചത് .അതിനു ഒരു വ്യക്തി വളര്ന്നു വരുന്ന സാഹചര്യം ,അവന്റെ വിദ്യാഭ്യാസം ബൌദ്ധിക വികാസം സാമൂഹികബോധം എന്തെല്ലാം ഘടകങ്ങൾ വേണം .<<
വിവേകം പെട്ടെന്ന് കിട്ടുന്നതാണെന്ന് ഞാൻ പറഞ്ഞോ..?
എന്താണ് സുഹൃത്തെ..?! വളര്ന്നു വരുന്ന സാഹചര്യം, വിദ്യാഭ്യാസം, ബൌദ്ധിക വികാസം, സാമൂഹികബോധം എന്നിവയില മതത്തിന്റെ സ്വാധീനമില്ലെ..?! സമൂഹത്തിൽ നിലനില്ക്കുന്ന നന്മയുടെ പാഠങ്ങൾ മതങ്ങളിൽ നിന്ന് വന്നതാണെന്ന് ഞാൻ എത്ര തവണ പറഞ്ഞു..?!
>>അത് എന്റെ നാട്ടിൽ കിട്ടാത്തത് കൊണ്ടോ ഏതെങ്കിലും മതമോ ദൈവമോ പറഞ്ഞിട്ടോ അല്ല.അത് വേണ്ടതില്ല എന്ന എന്റെ വിവേകമാണ് .ആ ബോധം എന്റെ ചിന്തയുടെ ഉള്പ്പനമാണ് !<< മേലെയുള്ള താങ്കളുടെ തന്നെ വാക്കുകൾക്കു നേരെ വിപരീതമാണ് ഈ വാക്കുകൾ.. താങ്കൾ തന്നെ പറഞ്ഞ 'അതിനു ഒരു വ്യക്തി വളര്ന്നു വരുന്ന സാഹചര്യം ,അവന്റെ വിദ്യാഭ്യാസം ബൌദ്ധിക വികാസം സാമൂഹികബോധം എന്തെല്ലാം ഘടകങ്ങൾ വേണം .' ഇതൊന്നും കൂടാതെ കിട്ടിയ വിവേകം എന്നാണോ അർഥം..?! ഹ..ഹ..
ഇനിയെങ്കിലും ഇത്തരം വിഡ്ഢിത്തങ്ങളുമായി വരാതിരിക്കുക..

Rejeesh Palavila • 1 year ago

<<ഖുർആൻ പറഞ്ഞ ഒരു നന്മ നന്മയല്ലെന്നോ തിന്മ തിന്മായല്ലെന്നോ പറയാമോ എന്നാണ് ചോദ്യം>>അടിമത്തത്തെ കുറിച്ച് ചോദിക്കുമ്പോൾ അത് ഘട്ടം ഘട്ടമായി നിരോധിച്ചെന്ന് പറയും.അപ്പോൾ ആദ്യത്തെ ഘട്ടങ്ങളിലെ ഖുറാനിലെ കാലികപ്രസക്തി എന്താണ് എന്ന് ചോദിച്ചാൽ അടിമത്തം ഇനി തിരിച്ചു വരിയാണെങ്കിൽ അതിനു വേണ്ടിയാണെന്ന് പറയും.ഇങ്ങനെ കുയുക്തികൾ കണ്ടുപിടിച്ച് ഉരുളുന്ന പ്രിയ സുഹൃത്തിനോട്‌ എന്ത് പറയാൻ.ഇനി താങ്കള് പറയൂ,പൊതു നന്മ-തിന്മ കളുടെ പട്ടികയല്ലാതെ ഖുറാൻ അതിനു മുന്പ് ലോകത്തെങ്ങും ഇല്ലാതെ കൊണ്ടുവന്ന പുതിയ നന്മ?ഉത്തരം തരുമല്ലോ.

ബഹുഭാര്യത്വവും ബാലികാവിവാഹവും വിധവകൾ വീട്ടില് ഇരിക്കുന്നത് സംബന്ധിച്ച കാലഗണനകളും ഒക്കെ ബഹുമതരാജ്യങ്ങളിൽ ആധുനിക സമൂഹങ്ങളിൽ മുസ്ലീങ്ങൾ പോലും പൊതുവായി പറഞ്ഞുനടക്കുന്നില്ല .പുതിയ ലോകത്തോട്‌ സംവദിക്കുമ്പോൾ അതൊക്കെ കുറചിലുകളായി അവര്ക്ക് തോന്നുക സ്വാഭാവികം !അണുകുടുംബസംവിധാനം അത്രയേറെ ജനകീയമായിട്ടുണ്ട് പല രാജ്യങ്ങളിലും !

<<പ്രവാചകൻ പ്രവാചത്വത്തിനു മുമ്പ് ജീവിച്ച ആ സമൂഹത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് താങ്കൾക്കു ഒരു ചുക്കും അറിയില്ല..!>>ഇസ്ലാം മതത്തിന് അറേബ്യൻ ചരിത്രത്തിൽ ഒരു സംഭാവനയും ഇല്ലെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ.നിങ്ങൾ ഒരു വിശ്വാസിയും ഞാൻ അവിശ്വാസിയുമാണ് .നിങ്ങൾ ഇതിന്റെ പിന്നിൽ ദൈവമുണ്ട് എന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുമ്പോൾ ,അത് കുറ്റമറ്റത് എന്ന് വ്യാഖ്യാനിക്കുമ്പോൾ മാത്രമാണ് സംവാദവും സംഘർഷവും ഉള്ളത് .ലോകത്തിലെവിടെയും അവിടുത്തെ സമൂഹങ്ങളുടെ, സംസ്കാരങ്ങളുടെ പരിണാമങ്ങളിൽ അവിടുത്തെ ചിന്തകരുടെയും കവികളുടെയും കലാകാരന്മാരുടെയും യോദ്ധാക്കളുടെയും വിശ്വാസങ്ങളുടെയും അവിശ്വസങ്ങളുടെയും ഒക്കെ സ്വാധീനമുണ്ട് ..സ്വാഭാവികമായും പുതിയ ഒരു വിഭാഗമോ മതമോ എവിടെയെങ്കിലും ഉണ്ടാവുമ്പോൾ അത് നിലവിലുള്ളതിൽ നിന്നും എന്തിലെങ്കിലും വ്യത്യസ്ഥമായിരിക്കും .ബുദ്ധൻ വന്നത് അങ്ങനെയാണ്,മഹാവീരൻ അങ്ങനെയാണ് .ശങ്കരാചാര്യൻ അങ്ങനെയാണ് .കഥയിലെ ,ക്രിസ്തു അങ്ങനെയാണ് .എന്തിനേറെപ്പറയുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ഗാന്ധിജി വന്നതും ശ്രദ്ധപിടിച്ചതും ഏറെപ്പേരിൽ നിന്നും വ്യത്യസ്ഥമായ രീതികൾ പിന്തുടർന്നത്‌ കൊണ്ടാണ് .ഒരു പുഴയിലെ കല്ല്‌ ഉരുണ്ടിരിക്കുന്നത് ഒരു ദിവസം കൊണ്ടല്ല,നിരന്തരമായി പുഴ അതിനെ ഉരുട്ടുകയും ഒഴുക്കുകയും ചെയ്തതിലൂടെയാണ് .അതുപോലെ ,മുൻഗാമികളുടെ ആശയങ്ങൾ ചിന്തകൾ മുന്കാല ലോകത്തിന്റെ അനുഭവങ്ങൾ കഥകള പഴഞ്ചൊല്ലുകൾ വാമൊഴികൾ അതൊക്കെ എല്ലാവരെയും സ്വാധീനിക്കും.ജൂത-ക്രൈസ്തവ വിശ്വാസങ്ങൾ ,ആചാരങ്ങൾ പലതും ഖുറാനിൽ പ്രതിഫലിച്ചിട്ടുണ്ട്.കഥകൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് .അറേബ്യയുടെ ജീവിതമാണ് ,ഭാഷയാണ് അതിന്റെ പശ്ചാത്തലം!.ഘട്ടം ഘട്ടമായുള്ള മാറ്റങ്ങളിൽ, ആയതുകളിൽ അതാത് സാഹചര്യങ്ങളുടെ പ്രേരണകൾ പ്രകടമാണ് ..ഒരു ഭരണാധികാരി എന്ന നിലയിൽ ലോകത്ത് നിർണ്ണായക മാറ്റങ്ങൾ കൊണ്ട് വന്നിട്ടുള്ള ആളുകൾ നബിക്ക് മുന്പും പിൻപും ധാരാളമുണ്ട് .അതുകൊണ്ട് നബി കൊണ്ടുവന്ന എന്തെങ്കിലും പരിഷ്കാരം സവിശേഷ പരിഗണന അർഹിക്കുന്നുണ്ടോ .സതി കൊണ്ടാടിയ ലോകത്ത് രാജാറാം മോഹൻ റോയി തന്റെ അധികാരം കൊണ്ട് അത് നിരോധിച്ചു .അധികാരത്തിനു ലോകത്തിൽ അങ്ങനെ പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.നന്മയും തിന്മയും അത് കൊണ്ടുവന്നു .ലോകത്തിന് അങ്ങനെ തോന്നിയിട്ടില്ല.എല്ലായിടത്തും സാമൂഹിക പരിഷ്കരികളും വിപ്ലവകാരികളും ഉണ്ടായിട്ടുണ്ട് .ഒരു സാമൂഹികപരിഷ്കർത്താവ്‌ എന്ന നിലയിൽ നബിയെ അന്ഗീകരിക്കുന്നതിൽ ആർക്കും ബുദ്ധിമുട്ടൊന്നുമില്ല .അതിലും അപ്പുറമുള്ള ബിംബവല്ക്കരണങ്ങൾ വിശ്വാസപരം മാത്രമാണ്.ഒരവിശ്വാസിയെ അതിൽ ആകർഷിക്കത്തക്കതായി ഒന്നുമില്ല!!

<<അതിന്റെ അറിവും അറിവുകെടുകളും അതിലുണ്ടായിരുന്നേൽ ഇസ്ലാം ഇന്ന് ലോകത്തെ വലിയൊരു ജനത്തിനെ വിശ്വാസം ആര്ജ്ജിക്കുമായിരുന്നില്ല>>ഇസ്ലാമിന് മുന്പ് വന്ന മതങ്ങൾ ഇപ്പോഴും ഉണ്ട് എന്നത് അതിൽ അറിവുകേടുകൾ ഒന്നുമില്ലാത്തത് കൊണ്ടാണ് എന്ന് താങ്കള് സമ്മതിക്കുമോ? ജനക്കൂട്ടം ഒന്നിന്റെ ആധികാരികതയ്ക്ക്‌ തെളിവല്ല.വിശ്വാസങ്ങളുടെ പേരില് അനേകം അന്ധവിശ്വാസങ്ങൾ നിർബാധം പിന്തുടരുന്ന ആളുകളെ ലോകത്തെവിടെയും കാണാം .എല്ലാത്തിലും കൊള്ളാനും തള്ളാനും ഉണ്ട് .അതാണ്‌ ആത്യന്തികമായി ഞാൻ പറഞ്ഞിട്ടുള്ളതും .

<<അതിൽ ഒരു മുസ്ലിം എന്ന നിലക്ക് ഹളിലകില്ല എന്നാണു സൂചിപ്പിച്ചത്>>ഞാൻ എവിടെയും ആരോടും മാന്യതവിട്ട് സംസാരിക്കാറില്ല..പ്രിയ 'മുറം' താങ്കളുടെ ഭാഷ മാന്യമായത് കൊണ്ടാണ് 'ഈ വ്യാജ 'പേരിനോട് പോലും ഞാൻ സംവദിച്ചു കൊണ്ടിരിക്കുന്നത് :) അതിന്റെ അപ്പുറമുള്ള മനുഷ്യനെയാണ്‌ ഞാൻ സ്നേഹിക്കുന്നത് !

<<കുറ്റകൃത്യങ്ങൾ ഇല്ലാത്ത ഒരു ലോകം ഉണ്ടാക്കാൻ താങ്കൾക്കു ഏതെങ്കിലും ഒരു ദര്ശനം സമർപ്പിക്കാനുമില്ല..!! >>നിങ്ങൾ സമർപ്പിച്ച ഒരു ദർശനത്തിനും ഈ ലോകത്ത് കുറ്റകൃത്യങ്ങൾ ഇല്ലാതെയാക്കാൻ കഴിഞ്ഞിട്ടില്ല.പിന്നെ എന്തൊരു ചോദ്യമാണിത് ?.പരലോകം എന്നത് വിശ്വാസവുമായി ബന്ധപ്പെട്ടതാണ് .ഒരു വിശ്വാസം!!

<<ഒരു ദാർശനിക ചര്ച്ചക്കു പറ്റിയ വാക്കുകൾ..!! ഇത്തരത്തിലാണ് താങ്കളുടെ 'മൂര്ച്ചയുള്ള യുക്തി'. വല്ലാത്ത മൂര്ച്ച..>>യുക്തിപരമായ ഒരു ചര്ച്ചയ്ക്ക് യാതൊരു സ്കോപ്പും കാണിക്കാൻ പറ്റാത്ത സ്വർഗ്ഗം/ നരകം തുടങ്ങിയ കാര്യങ്ങൾ ആവര്ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന എന്റെ സുഹൃത്തിനോട്‌ ഞാൻ ചോദിച്ച ഒരു സര്ക്കാസ്ട്ടിക് ചോദ്യമാണ് അത് . ..മനസ്സിലായില്ല എന്ന് നടിച്ചോളൂ :)

<<നന്മയും തിന്മയും ലോകാന്ത്യം വരെ നിലനില്ക്കും.. നന്നാവേണ്ടവൻ നന്നാവും.. അത്രതന്നെ.>>അത്രതന്നെ!ഒരു സംശയവുമില്ല .

<<വ്യക്തികൾ ചെയ്യുന്ന തെറ്റുകളല്ല നമ്മുടെ ചര്ച്ചയുടെ കാതൽ എന്ന് എനിക്ക് തോന്നുന്നു..ജനസന്ഖ്യയിൽ 80% മുസ്ലിങ്ങൾ അല്ല എന്നോര്ക്കുക.. ആനുപാതികമായി ഏത് തിന്മയിലും അമുസ്ലിങ്ങൾ ആയിരിക്കും കൂടുതൽ എന്നറിയാല്ലോ. >>അത് നിങ്ങൾ വിശ്വാസികളുടെ കാര്യം .എന്നെ സംബന്ധിച്ച് ലോകത്തിലെ ജനസംഖ്യയുടെ ഭൂരിപക്ഷം വിശ്വാസികളാണ് .വിശ്വാസം കൊണ്ട് മാത്രം ,പ്രമാണങ്ങൾ കൊണ്ട് മാത്രം ആരെയും നന്നാക്കാൻ കഴിയില്ല എന്ന് പറഞ്ഞ കൂട്ടത്തിലാണ് എന്റെ പ്രസ്താവന നടത്തിയത് .

<<ദൈവം അങ്ങനെ ആര്ക്കെങ്കിലും ഉറപ്പ് കൊടുത്തതായി ഞാൻ കേട്ടിട്ടില്ല!! <<

ഖുറാൻ 'പഠിച്ചു' എന്നത് വീണ്ടും ഇവിടെ കളവാകുന്നു..! ഹ..ഹ.>>

കൂട്ടുകാരാ,ഖുറാൻ ദൈവികം എന്ന നിങ്ങളുടെ വിശ്വാസമാണ് നിങ്ങളുടെ ഉറപ്പ്.താങ്കള്ക്ക് അതാവാം.ഖുറാൻ പഠിക്കുന്നവർ അത് സമ്മതിച്ചങ്ങോട്ടു തരണം എന്ന് വാശിപിടിക്കരുത്.അതിൽ നിന്നാണ് ഈ പരിഹാസ്യം പൊട്ടിമുളച്ചത് .

നബി പ്രവാചകാണാനെന്നു ആര് പറഞ്ഞു:ഖുറാൻ
ഖുറാൻ ദൈവികമാണെന്ന് ആര് പറഞ്ഞു :നബി ;

ഹി ഹി ഇതല്ലേ ആ 'ബ'ലിയ ലോജിക് .ആയിക്കോട്ടെ .

<<സമൂഹത്തിൽ നിലനില്ക്കുന്ന നന്മയുടെ പാഠങ്ങൾ മതങ്ങളിൽ നിന്ന് വന്നതാണെന്ന് ഞാൻ എത്ര തവണ പറഞ്ഞു..?!>>വീണ്ടും മൊത്തക്കച്ചവടം !വിശ്വാസികളിൽ നിന്നും നന്മ മാത്രമായിരുന്നു എങ്കിൽ ലോകത്ത് നിരീശ്വരവാദം ഉണ്ടാകുമായിരുന്നില്ല.നിരീശ്വരവാദികളിലും നന്മയുല്ലവരുണ്ട് എന്നത് കൊണ്ട് നന്മയുടെ അടിസ്ഥാനം മതമാണെന്ന വാദവും വാദം മാത്രമാണ് !

<<ഇതൊന്നും കൂടാതെ കിട്ടിയ വിവേകം എന്നാണോ അർഥം..?! ഹ..ഹ..ഇനിയെങ്കിലും ഇത്തരം വിഡ്ഢിത്തങ്ങളുമായി വരാതിരിക്കുക..>>വിവേകം എങ്ങനെ ഉണ്ടാകുന്നു എന്നത് ഒരിടത്ത് ഞാൻ കൃത്യമായി നിർവ്വചിട്ടുണ്ട് .മദ്യമോ സിഗരറ്റോ വേണ്ട എന്ന എന്റെ ബോധം ഞാൻ ആര്ർജ്ജിച്ച വിവേകത്തിന്റെയും എന്റെ ചിന്തയുടെയും ഉള്പ്പന്നമാണ് എന്ന് പറഞ്ഞതിൽ എവിടെയാണ് താങ്കള്ക്ക് ആശയക്കുഴപ്പം തോന്നിയത് !

മുറം • 1 year ago

>><<ഖുർആൻ പറഞ്ഞ ഒരു നന്മ നന്മയല്ലെന്നോ തിന്മ തിന്മായല്ലെന്നോ പറയാമോ എന്നാണ് ചോദ്യം>>അടിമത്തത്തെ കുറിച്ച് ചോദിക്കുമ്പോൾ അത് ഘട്ടം ഘട്ടമായി നിരോധിച്ചെന്ന് പറയും.അപ്പോൾ ആദ്യത്തെ ഘട്ടങ്ങളിലെ ഖുറാനിലെ കാലികപ്രസക്തി എന്താണ് എന്ന് ചോദിച്ചാൽ അടിമത്തം ഇനി തിരിച്ചു വരിയാണെങ്കിൽ അതിനു വേണ്ടിയാണെന്ന് പറയും.ഇങ്ങനെ കുയുക്തികൾ കണ്ടുപിടിച്ച് ഉരുളുന്ന പ്രിയ സുഹൃത്തിനോട്‌ എന്ത് പറയാൻ.ഇനി താങ്കള് പറയൂ,<<
എന്റെ ചോദ്യത്തിന് മുമ്പ് ഒരു വാചകം കൂടി ഞാൻ പറഞ്ഞിരുന്നു.. നന്മയായി പരിചയപ്പെടുത്തിയ പലതും തിന്മയായി അറിയപ്പെടുന്നത് മറ്റു വേദ ഗ്രന്ഥങ്ങളിൽ പോലും യഥേഷ്ടം ലഭ്യമാണ് എന്ന്!! അത്തരത്തിൽ ഖുറാൻ പറഞ്ഞ ഒരു നന്മ നന്മയല്ലെന്നോ തിന്മ തിന്മായല്ലെന്നോ പറയാമോ എന്നായിരുന്നു എന്റെ ചോദ്യം.. അതിനാണ് താങ്കള് അടിമത്വത്തെ കുറിച്ച് പറഞ്ഞത്..
ഇസ്ലാമിൽ അടിമത്വം ഇല്ല ! ഉണ്ടാകുകയുമില്ല ! കാരണം, മനുഷ്യരെല്ലാം സൃഷ്ടാവിന്റെ മാത്രം അടിമകളാണ്.. എല്ലാവരും ജനിക്കുന്നത് സ്വതന്ത്രരായാണ്. സൃഷ്ടികളുടെ അടിമകൾ ആയിക്കൂടാ. ഇതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് .. എന്നാൽ ഖുർആനിനു മുമ്പ്, യുദ്ധത്തിലും മറ്റും തടവിൽ പിടിക്കുന്ന ആളുകളാണ് മറ്റു ലോക സമൂഹങ്ങളിൽ അടിമകളായി മാറിയത്.. അത് പിന്നെ തലമുറകളായി തുടർന്ന് പോരുകയായിരുന്നു. ഇസ്ലാമിക നിയമങ്ങൾ അതിനെ ഇല്ലാതാക്കുകയാണുണ്ടായത് .. പടിപടിയായി അതില്ലാതാക്കിയതിനെ താങ്കള് അന്യത്ര കളിയാക്കി കണ്ടു.!!
അമേരിക്കയിൽ, അബ്രഹാം ലിങ്കൺ, അടിമത്വം ഒറ്റയടിക്ക് നിയമം മൂലം നിരോധിക്കുകയുണ്ടായി.. എന്നിട്ടെന്തുണ്ടായി എന്നൊന്ന് പഠിക്കാൻ ശ്രമിക്കൂ.. പിന്നീട് ആ നിയമം അവര്ക്ക് പിൻവലിക്കേണ്ടി വന്നു..
എന്നാൽ അടിമകളോട് അനുവര്ത്തിക്കേണ്ട നിയമങ്ങൾ ഖുർആനിൽ നില നിർത്തിയിട്ടുണ്ട്..! അതിനു കാരണം, അടിമത്വം ഇനിയും തിരിച്ചു വന്നാൽ അതെ നിയമങ്ങൾ വീണ്ടും പ്രാവര്ത്തികമാണ്..!! അടിമത്വം തിരിച്ചു കൊണ്ടുവരുന്ന ഇസിസിന്റെ പ്രവര്ത്തനങ്ങളെ ഞാൻ സൂചിപ്പിക്കുകയും ചെയ്തു..! ആ നിയമങ്ങൾ, താങ്കൾ ഉദ്ദേശിച്ചപോലെ, അവരോടു ക്രൂരത കാണിക്കാനുള്ള നിയമങ്ങളല്ല..!! പടിപടിയായി അവരെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കുന്ന രീതിയാണത് .. ഒരു ഉദാഹരണം: സ്വതന്ത്ര മനുഷ്യൻ ചെയ്യുന്ന ചില പാപങ്ങൾക്ക് പരിഹാരം ഒരു അടിമയെ മോചിപ്പിക്കുക എന്നതാണ് !! അടിമ മുസ്ലിം ആവണമെന്നില്ല. തെറ്റ് ചെയ്തയാൾ, ഒരു അടിമയെ അതിന്റെ ഉടമ ചോദിക്കുന്ന വില കൊടുത്ത് മോചിപ്പിക്കുക എന്ന്!! പിന്നെ യുദ്ധ തടവുകാരോട് എങ്ങനെ പെരുമാറണം എന്ന് പ്രവാചക ചര്യയിലുണ്ട്.

>>ഇനി താങ്കള് പറയൂ,പൊതു നന്മ-തിന്മ കളുടെ പട്ടികയല്ലാതെ ഖുറാൻ അതിനു മുന്പ് ലോകത്തെങ്ങും ഇല്ലാതെ കൊണ്ടുവന്ന പുതിയ നന്മ?ഉത്തരം തരുമല്ലോ.<< ഉദാഹരണങ്ങൾ ഒരുപാടുണ്ട്..ഒന്ന് മാത്രം: പിതൃ സ്വത്തിലെ സ്ത്രീകളുടെ അനന്തരാവകാശം.. മുമ്പ് ഞാൻ സൂചിപ്പിച്ചിരുന്നു.

>>ബഹുഭാര്യത്വവും ബാലികാവിവാഹവും വിധവകൾ വീട്ടില് ഇരിക്കുന്നത് സംബന്ധിച്ച കാലഗണനകളും ഒക്കെ ബഹുമതരാജ്യങ്ങളിൽ ആധുനിക സമൂഹങ്ങളിൽ മുസ്ലീങ്ങൾ പോലും പൊതുവായി പറഞ്ഞുനടക്കുന്നില്ല .പുതിയ ലോകത്തോട്‌ സംവദിക്കുമ്പോൾ അതൊക്കെ കുറചിലുകളായി അവര്ക്ക് തോന്നുക സ്വാഭാവികം !<<
വിഷയത്തെ കുറിച്ച് അറിയുന്നവര്ക്ക് അതൊരു കുറച്ചിലായി തോന്നില്ല.. ഒരു പാട് വിശദീകരിച്ചു പറയേണ്ട വിഷയങ്ങളാണ് . നമുക്ക് ഓരോന്നായി ചർച്ച ചെയ്യാം..
ഈ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ പ്രധാനമായും ഓർത്തിരിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്..

1. ഇസ്ലാമിലെ നിയമങ്ങൾ, മുഴുവൻ മനുഷ്യരെയും സൃഷ്ടിച്ച ദൈവം നിശ്ചയിച്ചതാണ്. അത്, ഏതെങ്കിലും ഒരു പ്രദേശത്തേക്കോ സമൂഹത്തിലെക്കോ മാത്രമുള്ളതല്ല. ലോകത്തെ മുഴുവൻ സമൂഹത്തിലേക്കുമുള്ളതാണ്.

2. വിവാഹത്തിലൂടെയല്ലാത്ത എല്ലാ ലൈംഗിക ബന്ധങ്ങളെയും ഇസ്ലാം കര്ശനമായി വിലക്കിയിരിക്കുന്നു.. കടുത്ത ശിക്ഷയും അതിനുണ്ട്.. ഈ ലോകത്തും നാളെ പരലോകത്തും..
1. ബഹുഭാര്യത്വം : ലോകത്ത് എല്ലാ മത - മതേതര സമൂഹങ്ങളിലും നില നിന്നതാണ് ബഹുഭാര്യത്വം..!! ഹിന്ദു മതത്തിൽ ശ്രീ കൃഷ്ണന് 16008 (പതിനാറായിരത്തി എട്ടു ) ഭാര്യമാർ ഉണ്ടായിരുന്നതായി പറയുന്നു.. പാണ്ഡവരുടെ പിതാവായ ദശരഥന് 3 ഭാര്യമാർ (കൈകേയി, കൗസല്യ, സുമിത്ര) ഉണ്ടായിരുന്നതായും കാണാം..ഇനിയും ഉദാഹരണങ്ങൾ എമ്പാടും ഉണ്ട്.. ക്രിസ്തു മതത്തിലും അബ്രഹാമിന് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു..തെളിവുകൾ വേറെ അവിടെയുമുണ്ട്.. ആധുനിക കാലത്തും നിയമപരമായി വിവാഹം ചെയ്തും അല്ലാതെയും ഒക്കെ ബഹുഭാര്യത്വം മതഭേദമന്യേ നില നിന്ന് വരുന്നു. അതെല്ലാം എണ്ണി പറയുന്നില്ല.. പ്രശ്നത്തിലേക്ക് വരാം.. ജീവ ശാസ്ത്ര വശങ്ങള ഇപ്പോൾ പറയുന്നില്ല.. എന്നാൽ സാമൂഹ്യമായ കാരണം തന്നെ മതിയായതാണ് എന്നതിനാൽ എഴുത്ത് ചുരുക്കാൻ അത് മാത്രം പറയുന്നു..
ഇസ്ലാം ഒരു ജീവിത ദർശനമാണ്.. മനുഷ്യ പ്രകൃതി അറിയുന്ന സ്രഷ്ടാവിൽ നിന്നുള്ള മാര്ഗ ദര്ശനം. അതിൽ ബഹുഭാര്യത്വം അനുവദിക്കുന്നു.. അത് ഒരു നിര്ബന്ധമല്ല. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും സ്ത്രീജനസംഖ്യ, പുരുഷന്മാരുടെതിനേക്കാൾ കൂടുതലാണ് ! യുദ്ധങ്ങളിലും, വ്യാപകമായ ആക്രമണങ്ങളിലും ഒക്കെ കൂടുതലായി കൊല്ലപ്പെടുക സാധാരണയായി പുരുഷന്മാർ ആയിരിക്കും എന്നത് തന്നെ പ്രധാന കാരണം. അപ്പോൾ പുരുഷന്മാരുടെ എണ്ണം കുറയുകയും സ്ത്രീകളുടെ എണ്ണം കൂടുകയും ചെയ്യും. എന്നിരിക്കെ, ഒരു പുരുഷന് ഒരു സ്ത്രീയെ മാത്രം എന്ന് കണക്കാക്കിയാൽ, അധികം വരുന്ന ആ സഹോദരിമാര് വേശ്യാവൃത്തി തെരഞ്ഞെടുക്കണോ അതോ ഒരു ഭാര്യയുള്ള ഒരാളെ വിവാഹം ചെയ്തു മാന്യമായി കുടുംബ ജീവിതം നയിക്കണോ? സിറിയയിലെ സ്ത്രീകൾ, മുദ്രാവാക്യം എഴുതിയ ബോർഡുമായി പ്രകടനം തന്നെ നടത്തിയത് നാം കണ്ടതല്ലേ..? പുരുഷന്മാരെ.. നിങ്ങൾ രണ്ടോ മൂന്നോ നാലോ വിവാഹം ചെയ്യൂ.. എന്നാണു അവർ ആവശ്യപ്പെട്ടത്.. എന്നാൽ അവിടെ പോലും ഭാര്യമാർക്കിടയിൽ നീതിയോടെ വർത്തിക്കണം എന്നും നീതി പാലിക്കുന്നതിനെ നിങ്ങൾ ഭയപ്പെടുന്നെങ്കിൽ ഒരു ഭാര്യ മാത്രമേ പാടുള്ളൂ എന്നും ഖുർആൻ കൽപ്പിക്കുന്നു.

2. ബാലികാവിവാഹം : സ്ത്രീകളുടെ ശരീര പ്രകൃതി അനുസരിച്ച് ഋതുമതിയാകുന്നതോടെ ഗർഭധാരണത്തിനു സ്ത്രീ ശരീരം സജ്ജമായിരിക്കും.. ഈ സമയം ആകുന്നത്, എല്ലാ സ്ത്രീകളിലും ഒരുപോലെയല്ല.. വ്യത്യസ്ഥ നാട്ടിന്റെ ആഹാര രീതികൾക്കനുസരിച്ചും മറ്റും ഇതിൽ വ്യത്യാസങ്ങൾ സാധാരണമാണ്. ഒരു ഇണയെ ആഗ്രഹിക്കുകയും ആ ഇണയുമായി ലൈംഗിക ബന്ധത്തിന് താല്പര്യവും തുടങ്ങുന്നതും ഈ സമയത്ത് തന്നെ.. വിവാഹത്തിലൂടെ അല്ലാത്ത ഒരു ബന്ധം പാടില്ലെന്ന് പറയുകയും, വിവാഹം നടത്തുന്നതിനു ആ സമയം മുതൽ അനുവാദം നല്കാതിരിക്കുകയും ചെയ്‌താൽ അത് അവരോടു ചെയ്യുന്ന അനീതിയാകും.. കമ്യൂണിസ്റ്റ് റഷ്യയിൽ 9 വയസ്സുകാരി അമ്മയായത് താങ്കൾ ഓർക്കുമല്ലോ.. അത് കൊണ്ടൊക്കെ തന്നെ ബാലികാ(എന്ന് താങ്കൾ വിളിക്കുന്ന)വിവാഹത്തിനു, അതായത് ഋതുമതി ആയതിനു ശേഷമുള്ള വിവാഹത്തിനു, ഇസ്ലാം അനുവാദം നല്കുന്നു.. അതിനു മുമ്പുള്ള വിവാഹം ഇസ്ലാമിൽ നിഷിദ്ധമാണ്.

എന്നാൽ ഇവിടെ പ്രത്യേകം ഓർക്കേണ്ടത്, ഏതെങ്കിലും ഒരു രാജ്യത്ത് വിവാഹത്തിനു പ്രത്യേക പ്രായ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് പാലിക്കാൻ മുസ്ലിങ്ങളും നിർബന്ധിതരാണ്‌.. കാരണം, രാജ്യ നിയമങ്ങൾ അനുസരിക്കുക എന്നത് മതത്തിൽ നിര്ബന്ധമാണ്..( അതിലും ചട്ടങ്ങളുണ്ട് അത് പിന്നീട് പറയാം.) എന്നാൽ നമ്മുടെ നാട്ടിൽ പെരുകി വരുന്ന ലൈംഗിക കുറ്റ കൃത്യങ്ങളിൽ പിടിക്കപ്പെടുന്നത് കൗമാരക്കാരാണ് എന്നതിനാൽ വിവാഹ പ്രായം കുറയ്ക്കണം എന്ന മുറവിളി ഉയർന്നു കഴിഞ്ഞു..!!

3. വിധവകൾ വീട്ടില് ഇരിക്കുന്നത് സംബന്ധിച്ച കാലഗണന:

വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീ തന്റെ ഭർത്താവിൽ നിന്നും ഗര്ഭം ധരിചിരിക്കാൻ സാധ്യതയുണ്ട്.. അത് ഉറപ്പു വരുത്തുക എന്നത് തന്നെയാണ് ഒരു ലക്‌ഷ്യം.

>>ഖുറാനിൽ ഉള്ളത് ,നബി തന്റെ ജീവിതകാലത്തുടനീളം മനസ്സിലാക്കിയ കാര്യങ്ങലാണ് .അദ്ദേഹം ജീവിച്ച നാടിന്റെ മണവും സംസ്കാരവും അറിവും അറിവുകേടും എല്ലാം അതിലുണ്ട് .<< താങ്കള് ഇസ്ലാമിനെ കുറിച്ച് പഠിച്ചു എന്ന് പറഞ്ഞത് കളവാണ് എന്ന് ഇതോടെ ബോധ്യമായി.. പ്രവാചകൻ പ്രവാചത്വത്തിനു മുമ്പ് ജീവിച്ച ആ സമൂഹത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് താങ്കൾക്കു ഒരു ചുക്കും അറിയില്ല..! അതിന്റെ അറിവും അറിവുകെടുകളും അതിലുണ്ടായിരുന്നേൽ ഇസ്ലാം ഇന്ന് ലോകത്തെ വലിയൊരു ജനത്തിനെ വിശ്വാസം ആര്ജ്ജിക്കുമായിരുന്നില്ല..<<<
ആ സമൂഹത്തിലെ അറിവ് കേടുകൾ എന്ന് താങ്കള് പറഞ്ഞതു ഖുർആനിൽ ഉണ്ടായിരുന്നെങ്കിൽ ഖുർആനു ഇത്രമാത്രം സ്വീകര്യത് ലോകത്ത് കിട്ടില്ല എന്നാണു സൂചിപ്പിച്ചത്.. പൊതുവെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാതെ യാണ് താങ്കള് മറുപടി എഴുതുന്നത്.
>>സംസ്കാരങ്ങളുടെ പരിണാമങ്ങളിൽ അവിടുത്തെ ചിന്തകരുടെയും കവികളുടെയും കലാകാരന്മാരുടെയും യോദ്ധാക്കളുടെയും വിശ്വാസങ്ങളുടെയും അവിശ്വസങ്ങളുടെയും ഒക്കെ സ്വാധീനമുണ്ട് ..<< ഖുർആന്റെ കാര്യത്തിൽ ഈ സാമാന്യ വല്ക്കരണം ശരിയല്ല എന്നാണു ഞാൻ പറഞ്ഞത്. കാരണം, ഖുർആൻ ദൈവികമാണെന്ന് പറഞ്ഞ വ്യക്തി, 40 വയസ്സ് വരെയും ആ സമൂഹത്തിൽ ജീവിച്ചിട്ട്, നിലവിലുണ്ടായിരുന്ന / അദ്ദേഹത്തിനു പരിചയമുണ്ടായിരുന്ന എന്തെങ്കിലും ഒരു മാർഗ ദർശനത്തിന്റെ പിൻബലത്തോടെ പരിഷ്കരണത്തിനു ശ്രമിച്ചയാളല്ല..!! അപ്പോഴൊക്കെയും ആ സമൂഹത്തിലെ ദുഷിപ്പുകൾ സമൂഹത്തിൽ നടമാടിയിരുന്നു താനും.. അതിനെയൊന്നും അദ്ദേഹം ചോദ്യം ചെയ്തില്ല..
പിന്നീട് ദൈവിക വെളിപാടുകൾ അവതരിക്കാൻ തുടങ്ങിയ ശേഷമാണ് സമൂഹ പരിഷകരണം ആരംഭിച്ചത്.. അതുകൊണ്ടാണ് സമൂഹത്തിലെ ദുഷിപ്പുകൾ ഖുർആനിൽ ഇല്ലാതിരുന്നത്.. വിഷയം മനസ്സിലാക്കി പ്രതികരിക്കുക.

>>സ്വാഭാവികമായും പുതിയ ഒരു വിഭാഗമോ മതമോ എവിടെയെങ്കിലും ഉണ്ടാവുമ്പോൾ അത് നിലവിലുള്ളതിൽ നിന്നും എന്തിലെങ്കിലും വ്യത്യസ്ഥമായിരിക്കും << പക്ഷെ, തീര്ത്തും വ്യത്യസ്ഥമാവുക അത്ഭുതകരമാണ്..!! പലവിധ ദൈവങ്ങളെ ആരാധിച്ചിരുന്നവർ ആ ബിംബാരാധന അവസാനിപ്പിച്ചു ഏകനായ പ്രപഞ്ച സ്രഷ്ടാവിനെ - ബിംബ രൂപങ്ങളൊന്നും ഇല്ലാതെ തന്നെ - ആരാധിക്കുന്നു ! കള്ള് കുടി ശീലമാക്കിയവർ പിന്നെ ജീവിതത്തിൽ മരണം വരെ കുടിക്കാതിരിക്കുന്നു ! പെണ്കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയവർ, ചെയ്തു പോയ കാടത്തത്തെ ഓർത്ത്‌ പശ്ചാത്തപിച്ചു അത് നിരത്തുന്നു ! പെണ്ണിന് യാതൊരു അവകാശവും വകവെച്ചു കൊടുക്കാത്തവർ അനന്തരാവകാശ സ്വത്തിന്റെ വിഹിതം തന്നെ നല്കുന്നു. !! വിവാഹിതയാകുമ്പോൾ പോലും പെണ്ണിന് അവൾ ഇഷ്ടപ്പെടുന്നത് ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു!!
പലിശ വാങ്ങിയിരുന്നവർ കിട്ടാനുള്ള പലിശ വേണ്ടെന്നു വെച്ച് അവസാനിപ്പിക്കുന്നു ! പരസ്പരം നിസ്സാര കാര്യത്തിന് പോലും തലമുറകൾ നീണ്ടു നില്ക്കുന്ന യുദ്ധം ചെയ്തിരുന്നവർ അത് നിർത്തുന്നു.. പരസ്പരം ശത്രുക്കളായിരുന്ന അവർ ആത്മ മിത്രങ്ങളാകുന്നു..!! ഇതൊക്കെ സാധിച്ചെടുത്തത് ഖുർആന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച്..!! ആ നിർദേശങ്ങൾ തനിക്കു ലഭിക്കുന്നത് പ്രപഞ്ച നാഥനായ ഈശ്വരനിൽ നിന്നാണെന്ന്, പരിഷ്കരണങ്ങൾക്ക് നേതൃത്വം നല്കിയ വ്യക്തി പറയുകയും ചെയ്തു.. അക്ഷരാഭ്യാസമില്ലാത്ത ഒരാളിൽ നിന്നും അത്തരത്തിൽ വിസ്ഫോടനാത്മകമായ പെരുമാറ്റ ചട്ടങ്ങൾ വരുക സാധ്യമല്ല തന്നെ.. അക്ഷരഭ്യാസമുള്ള, ധാരാളം കച്ചവട യാത്ര ചെയ്ത, ആളുകള് അവരിൽ യഥേഷ്ടം ഉണ്ടായിരുന്നു എന്ന് കൂടി മനസ്സിലാക്കുക.

>>ജൂത-ക്രൈസ്തവ വിശ്വാസങ്ങൾ ,ആചാരങ്ങൾ പലതും ഖുറാനിൽ പ്രതിഫലിച്ചിട്ടുണ്ട്.കഥകൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് .<< ദൈവം ഏകനാണെന്ന് എല്ലാ പ്രവാചകന്മാരിലൂടെയും ദൈവം ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ പില്ക്കാലത്ത് ആ പ്രവാചകന്മാരുടെ അനുയായികൾ തന്നെ അതിൽ കൈകടത്തലുകൾ വരുത്തി അതിനെ തെറ്റിച്ചു കളഞ്ഞു.. ഉദാഹരണത്തിന്, യേശു ദൈവമോ ദൈവ പുത്രനോ ആണെന്നാണ്‌ ക്രിസ്തീയ വിശ്വാസം.. ഖുർആൻ ശക്തിയായി ഈ വാദത്തെ എതിര്ക്കുന്നു.. എന്നാൽ യേശു പഠിപ്പിച്ചത് എന്തായിരുന്നു എന്നുകൂടി ഖുർആൻ പറയുന്നു.. കാരണം യേശുവിനു എന്ത് നിര്ദേശമായിരുന്നു നല്കിയത് എന്ന് പറയാൻ കഴിയുന്നത് ദൈവത്തിനു മാത്രമാണ്.. യേശുവിനെ തന്നെ ദൈവമാക്കുകയാണല്ലോ അവർ ചെയ്തത്..അപ്രകാരമാണ് മുന് സമൂഹങ്ങളുടെ കഥ ഖുർആനിൽ പരാമർശിക്കുന്നത്. അത് ചുമ്മാ പറഞ്ഞു പോകുകയല്ല.. അവരെ തിരുത്തുക എന്ന ലക്ഷ്യമാണ്‌ അതിനു പിന്നിൽ.. അതുകൊണ്ടൊക്കെ തന്നെയാണ് ഇന്നും ഇസ്ലാം സ്വീകരിക്കുന്നവരിൽ കൂടുതൽ പേരും ക്രിസ്ത്യൻ സമൂഹത്തിൽ നിന്നാവുന്നത്. അവരെ കുറിച്ച് പറഞ്ഞ സൂക്തങ്ങൾ ഒന്ന് മനസ്സിരുത്തി വായിച്ചാൽ ഈ കാര്യം ബോധ്യപ്പെടും..

>>സതി കൊണ്ടാടിയ ലോകത്ത് രാജാറാം മോഹൻ റോയി തന്റെ അധികാരം കൊണ്ട് അത് നിരോധിച്ചു <<
ദൈവിക നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിരോധിച്ചു എന്ന് അദ്ദേഹം അവകാശപ്പെട്ടില്ല.. എന്നാൽ, താൻ നല്കുന്ന നിരോധങ്ങളും കല്പ്പനകളും തന്റെ സ്വന്തമല്ലെന്നും ദൈവത്തിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും നബി തന്റെ സമൂഹത്തോട് പറഞ്ഞു..
>>ഒരു സാമൂഹികപരിഷ്കർത്താവ്‌ എന്ന നിലയിൽ നബിയെ അന്ഗീകരിക്കുന്നതിൽ ആർക്കും ബുദ്ധിമുട്ടൊന്നുമില്ല .<< പക്ഷെ, പരിഷ്കരണ നിർദേശങ്ങൾ ദൈവത്തിൽ നിന്ന് ലഭിച്ചതാണ് എന്നാണു അദ്ദേഹം അവകാശപ്പെട്ടത്.. ഒരാളുടെ വ്യക്തമായ നിർദേശങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് അതെല്ലാം ഉണ്ടായത് എന്ന് സ്പഷ്ടവുമാണ്‌.. ആ നിർദേശങ്ങൾ എഴുതപ്പെട്ട ഗ്രന്ഥമായി തന്നെ ലോകത്തിനു മുമ്പില തെളിവായി നിലകൊള്ളുന്നു.. പരിഷ്കരണങ്ങൾ ചിലത് മുകളില വിവരിച്ചുവല്ലോ. അത് കൊണ്ടാണ് അദ്ദേഹം ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകനാണെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നത്. പെണ്ണിന് പിതൃ സ്വത്തിൽ അനന്തരാവകാശം നല്കണം എന്ന് ആർക്കാണന്ന് പറയാനാകുക..?! അതുവരെ അതുണ്ടായിരുന്നില്ല..
>>ഇസ്ലാമിന് മുന്പ് വന്ന മതങ്ങൾ ഇപ്പോഴും ഉണ്ട് എന്നത് അതിൽ അറിവുകേടുകൾ ഒന്നുമില്ലാത്തത് കൊണ്ടാണ് എന്ന് താങ്കള് സമ്മതിക്കുമോ<< ആ മതങ്ങളിലോക്കെ അറിവ് കേടുകൾ ഇല്ലാ എന്ന് അതിന്റെ അനുയായികൾ പോലും പറയില്ല.. ഈ ഞാൻ തന്നെ പല കാര്യങ്ങളെ കുറിച്ചും അവരോടു ചോദിച്ചിട്ട് അവർ കൈമലർത്തുകയാണുണ്ടായത് !! താങ്കള് തെളിയിക്കേണ്ടത് ആ സമൂഹത്തില നിലനിന്ന എന്തെങ്കിലും അറിവുകേടുകൾ ഖുർആനിൽ ഉണ്ടെന്നാണ്..!!

>>പ്രിയ 'മുറം' താങ്കളുടെ ഭാഷ മാന്യമായത് കൊണ്ടാണ് 'ഈ വ്യാജ 'പേരിനോട് പോലും ഞാൻ സംവദിച്ചു കൊണ്ടിരിക്കുന്നത് :)<< എന്റെ വ്യാജ പേരിനെ പരാമർശിച്ചവർ മുമ്പും ഉണ്ടായിട്ടുണ്ട്.. അവരൊക്കെ വിഷയങ്ങളെ കുറിച്ച് എഴുതാനില്ലാതെ വന്നപ്പോഴാണ് അതൊരു പ്രശ്നമാക്കി എഴുതാറുള്ളത്.. ഞാൻ എന്റെ എഴുത്തിനു തൂലികാ നാമം ഉപയോഗിക്കുന്നു.. അത്രമാത്രം.. അതൊരു അപരാധമായി എനിക്ക് തോന്നിയിട്ടില്ല.. കാരണം, താങ്കള് ഒരു പേരില് എഴുതുന്നു.. അത് ഒരു മനുഷ്യന്റെ പേരാണ്.. എന്നാൽ താങ്കള് ആരാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല.. അറിയേണ്ട കാര്യവുമില്ല.. ഇത് ആശയ സംവാദ വേദിയാണ്.. ഇവിടെ വ്യക്തികളുടെ പെരിനല്ല പ്രസക്തി.. ചിന്തയ്ക്കാണ്..! നന്മ പ്രസരിപ്പിക്കുക ഇസ്ലാമിനെ കുറിച്ച് മറ്റുള്ളവര്ക്ക് അറിയിക്കുക എന്നതാണ് എന്റെ ലക്‌ഷ്യം. അത് ചെയ്യാൻ മാന്യത വിടേണ്ട കാര്യമില്ല..

>>നിങ്ങൾ സമർപ്പിച്ച ഒരു ദർശനത്തിനും ഈ ലോകത്ത് കുറ്റകൃത്യങ്ങൾ ഇല്ലാതെയാക്കാൻ കഴിഞ്ഞിട്ടില്ല.പിന്നെ എന്തൊരു ചോദ്യമാണിത് ?.<< കുറ്റകൃത്യങ്ങൾ ഇല്ലാത്ത ഒരു സമൂഹത്തെ മാതൃകയാക്കി വളര്ത്തിയെടുത്തു കാണിച്ചു തന്നാണ് പ്രവാചകൻ മൺമറഞ്ഞത് .. ആ സമൂഹത്തെ കുറിച്ച് ഒന്ന് മനസ്സിരുത്തി വായിക്കുക.

>>>>തിന്മ ചെയ്ത ,ക്രൂരമായ കൊലപാതകങ്ങൾ ചെയ്ത ആരെയെങ്കിലും ദൈവം നരകത്തിൽ പൊരിച്ചു കൊണ്ടിരിക്കുന്ന സെൽഫി വല്ലോം അയച്ചു തന്നിട്ടുണ്ടോ ?<< ഒരു ദാർശനിക ചര്ച്ചക്കു പറ്റിയ വാക്കുകൾ..!! ഇത്തരത്തിലാണ് താങ്കളുടെ 'മൂര്ച്ചയുള്ള യുക്തി'. വല്ലാത്ത മൂര്ച്ച..<< സ്വർഗ്ഗ നരകങ്ങളുടെ യുക്തി, യുക്തികൊണ്ട് തന്നെ ഞാൻ താങ്കളെ ബോധ്യപ്പെടുത്തിയതാണ്. ഈ ലോകത്ത് നന്മയ്ക്കും തിന്മയ്ക്കും കൃത്യമായ പ്രതിഫലം നല്കാൻ മനുഷ്യന് സാധ്യമല്ല.. അത് ലഭിക്കുന്ന ലോകം ഇല്ലെങ്കിൽ മനുഷ്യ ജീവിതം തന്നെ നിരാശയാകും ഫലം.. അതുണ്ടെന്നു പ്രവാചകന്മാരും വേദ ഗ്രന്ഥങ്ങളും (ഖുർആൻ മാത്രമല്ല) പറഞ്ഞു തരുന്നു. ഉണ്ടാവണം എന്നാലെ നീതി പുലരൂ എന്ന് നമ്മുടെ ബുദ്ധി തേടുന്നു.. ഇതിനെയൊക്കെ നിഷേധിക്കുന്ന ആൾ, ഒരു നിർദേശവും വെക്കാനില്ല എന്ന് മാത്രമല്ല നരകയാതന അനുഭവിക്കുന്നവർ ആത്മഹത്യ ചെയ്യുകയാണ് നന്ന് അല്ലെങ്കിൽ നരകത്തിൽ ഇട്ടു പൊരിക്കുന്ന സെൽഫി അയച്ചു തരട്ടേ എന്ന് വിഡ്ഢികളെപോലെ പറയുന്ന ആളോട് ഒന്നേ പറയാനുള്ളൂ.. ഒരൽപ്പകാലത്തെക്കുള്ള ജീവിതമാണ് ഓരോ മനുഷ്യനും ഈ ഭൂമിയിലുള്ളത്..
" വേണ്ട, അവർ അറിയാറാകും; പിന്നെ, വേണ്ട അവർ അറിയാറാകും..(വി.ഖു.)

>>ഈ ലോക ജനസംഖ്യയുടെ ഭൂരിപക്ഷവും വിശ്വാസികളാണ് .അവർ മതം അവകാശപ്പെടുന്ന നന്മയും മാന്യതയും പുലർത്തിയിരുന്നെ ഈ ലോകം സ്വര്ഗ്ഗം ആയേനെ .പത്രമൊക്കെ വായിക്കാരുന്ടല്ലോ ?കേരളത്തിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന കള്ളക്കടത്തിന്റെ കണക്ക് (കണക്കില്ലാത്തത് തഥൈവ )മാത്രം എടുത്ത് നോക്കൂ .ഭൂരിപക്ഷവും മുസ്ലീങ്ങളാണ് .<<
തെറ്റ് ചെയ്യുന്നവരുടെ കണക്കു മുസ്ലിങ്ങളും അല്ലാത്തവരും എന്ന് തരം തിരിച്ചാൽ ലോക നിലവാരത്തിലായാലും മുസ്ലിങ്ങൾ കുറവേ ഉണ്ടാകൂ.. അത് കേരളത്തിലും ഇന്ത്യയിലും ഒക്കെയും അങ്ങനെ തന്നെ..

>>എന്നെ സംബന്ധിച്ച് ലോകത്തിലെ ജനസംഖ്യയുടെ ഭൂരിപക്ഷം വിശ്വാസികളാണ് << ആ ഒരു സാമാന്യ വാത്കരനമല്ലല്ലോ ആ പ്രശ്നത്തിൽ താങ്കള് പറഞ്ഞത്.. അതിനു ഉപോത്ബലകമായി കള്ളക്കടത്ത് നടത്തുന്നവരിൽ കൂടുതൽ മുസ്ലിങ്ങൾ ആണ് എന്ന് പറയാനാണല്ലോ.. അതിനാണ് ഞാൻ പറഞ്ഞത് വ്യക്തികള ചെയ്യുന്ന തിന്മാകളല്ല നമ്മുണ്ട് ചര്ച്ച.. അങ്ങനെ പറയാൻ തുടങ്ങിയാൽ വിഷയം മാറിപ്പോകും..

>>പ്രമാണങ്ങൾ കൊണ്ട് മാത്രം ആരെയും നന്നാക്കാൻ കഴിയില്ല എന്ന് പറഞ്ഞ കൂട്ടത്തിലാണ് എന്റെ പ്രസ്താവന നടത്തിയത് .<< പ്രമാണം പറയുന്ന ഒറ്റ കാരണത്താൽ മാത്രം കള്ള് കുടിയ്ക്കാതിരിക്കുന്നു ലക്ഷോപലക്ഷം ആളുകള് ഈ ലോകത്ത് ജീവിക്കുന്നു..!! ജീവിതത്തിൽ ഇന്ന് വരെ അത് കുടിക്കാത്ത ഞാനും..!

>>കൂട്ടുകാരാ,ഖുറാൻ ദൈവികം എന്ന നിങ്ങളുടെ വിശ്വാസമാണ് നിങ്ങളുടെ ഉറപ്പ്.താങ്കള്ക്ക് അതാവാം.ഖുറാൻ പഠിക്കുന്നവർ അത് സമ്മതിച്ചങ്ങോട്ടു തരണം എന്ന് വാശിപിടിക്കരുത്.അതിൽ നിന്നാണ് ഈ പരിഹാസ്യം പൊട്ടിമുളച്ചത് .<< മരണാനന്തര ജീവിതത്തിലെ ശിക്ഷ സംബന്ധമായാണ് ഈ വിഷയം.. തിന്മ ചെയ്യുന്നവര്ക്ക് മരണാനന്തരം ശിക്ഷയുണ്ട് എന്നത് ഖുർആൻ ആവര്ത്തിച്ചു പറയുന്ന കാര്യമാണ്.. എന്നാൽ താങ്കള് പറഞ്ഞത്: <<ദൈവം അങ്ങനെ ആര്ക്കെങ്കിലും ഉറപ്പ് കൊടുത്തതായി ഞാൻ കേട്ടിട്ടില്ല!! << എന്നാണു..ആര്ക്കെങ്കിലും ഉറപ്പു കൊടുത്തത് താങ്കള് കേട്ടിട്ടില്ല.. എന്നാൽ ഞാൻ തന്നെ ഒരു പാട് തവണ അത് എഴുതി.. പിന്നെ ഖുർആൻ താങ്കള് വായിച്ചു പഠിച്ചു എന്നൊക്കെ വീമ്പിളക്കുകയും ചെയ്യുന്നു.. അതിലെ പൊള്ളത്തരം സൂചിപ്പിച്ചതാണ്.. താങ്കള് അത് സമ്മതിക്കുന്നോ ഇല്ലേ എന്നതല്ല പരാമര്ശം.. അതിൽ പറഞ്ഞതായി താങ്കള് അറിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം.. സാധാരണ സംഘപരിവാര് ആളുകൾക്കാണ് ഞാൻ, ഇത്തരത്തിൽ വിശദമായി ഓരോന്നും വകതിരിച്ചു എഴുതേണ്ടി വരാറുള്ളത്.. അവരാണ് കൂടുതൽ വിദ്ധിത്തങ്ങൾ ഇത്തരത്തിലെ എഴുതാറുള്ളത്.. മറ്റാർക്കും ഇത്ര വ്യക്തമാക്കി എഴുതേണ്ടി വന്നിട്ടില്ല.. താങ്കള് കുറച്ചു കൂടി ബുദ്ധി ഉപയോഗിച്ചാൽ എന്റെ എഴുത്ത് കുറയ്ക്കാം..

>>നബി പ്രവാചകാണാനെന്നു ആര് പറഞ്ഞു:ഖുറാൻ
ഖുറാൻ ദൈവികമാണെന്ന് ആര് പറഞ്ഞു :നബി ;<< നബി പ്രവാചകനാണെന്ന് ആദ്യം പറഞ്ഞത് നബി തന്നെ..! പിന്നീടാണ് ഖുർആൻ പറഞ്ഞത്.. ഖുർആൻ ദൈവികമാണെന്നു ആദ്യം പറഞ്ഞത് ഖുർആൻ തന്നെ.. പിന്നീടാണ് നബി പറഞ്ഞതും അന്നത്തെ ജനത (ശത്രുക്കൾ പോലും) മനസ്സിലാക്കിയതും ഇന്നുള്ള ലോക മുസ്ലിങ്ങൾ ഞാൻ ഉള്പ്പെടെ ഉത്തമ ബോധ്യത്തോടെ വിശ്വസിക്കുന്നതും!!

>>നിരീശ്വരവാദികളിലും നന്മയുല്ലവരുണ്ട് എന്നത് കൊണ്ട് നന്മയുടെ അടിസ്ഥാനം മതമാണെന്ന വാദവും വാദം മാത്രമാണ് !<< നിരീശ്വരവാദികൾ കൊണ്ടുവന്ന ഒരു നന്മ എടുത്തു പറഞ്ഞാണ് താങ്കള് അതിനെ പ്രതിരോധിക്കെണ്ടിയിരുന്നത്.. അത് മതങ്ങൾ പറയാത്തതും ആയിരിക്കണം.. വിഡ്ഢിത്തം ദയവായി ഒഴിവാക്കുക..

>>വിവേകം എങ്ങനെ ഉണ്ടാകുന്നു എന്നത് ഒരിടത്ത് ഞാൻ കൃത്യമായി നിർവ്വചിട്ടുണ്ട് .മദ്യമോ സിഗരറ്റോ വേണ്ട എന്ന എന്റെ ബോധം ഞാൻ ആര്ർജ്ജിച്ച വിവേകത്തിന്റെയും എന്റെ ചിന്തയുടെയും ഉള്പ്പന്നമാണ് എന്ന് പറഞ്ഞതിൽ എവിടെയാണ് താങ്കള്ക്ക് ആശയക്കുഴപ്പം തോന്നിയത് !<< ഒരു ആശയകുഴപ്പവും ഇല്ല സുഹൃത്തെ.. താങ്കളുടെ അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ മതങ്ങളും അവർ പഠിപ്പിച്ച മാനവിക ചിന്തകളും ഇവിടെയുണ്ട്.. ആ അന്തരീക്ഷ വായു ശ്വസിച്ചു (മത ഗ്രന്ഥങ്ങൾ വായിച്ചു പഠിച്ചു )വളര്ന്ന താങ്കൾക്കു വിവേകം ഉണ്ടാവുക സ്വാഭാവികമാണ്.. മതത്തിൽ വിശ്വസിക്കാത്തവർക്കും മത നന്മകൾ സ്വീകരിക്കുന്നതിനു ആരും എതിരല്ല..
>>വിവേകം എന്നത് പെട്ടന്ന് കിട്ടുന്നതാണ് എന്നാണോ താങ്കൾ പഠിച്ചു വച്ചത് .അതിനു ഒരു വ്യക്തി വളര്ന്നു വരുന്ന സാഹചര്യം ,അവന്റെ വിദ്യാഭ്യാസം ബൌദ്ധിക വികാസം സാമൂഹികബോധം എന്തെല്ലാം ഘടകങ്ങൾ വേണം .<<ഇതെഴുതിയതും താങ്കള് തന്നെയല്ലേ.. ആ കൂട്ടത്തിൽ മത പാഠങ്ങൾ മാത്രം വിട്ടു കളഞ്ഞു..!!!!

Rejeesh Palavila • 1 year ago

<<ആ ചോദനയെ ഞങ്ങൾ (വിശ്വാസികൾ) പറയുക ദൈവികമായ മാർഗദർശനം എന്നാണു...!!>>
ഇവിടെ മാത്രമല്ല,പല ഭാഗത്തും (സൃഷ്ടികൾ, സ്രഷ്ടാവിനെയാണ് ആരാധിക്കെണ്ടത്.. മറ്റു സൃഷ്ടികളെയല്ല!!) താങ്കളുടെ മറുപടി വിശ്വസത്തിലോ/ സങ്കല്പ്പതിലോ അധിഷ്ടിതമാണ് .അതിന്റെ ലോജിക്കുകളെ കുറിച്ച് താങ്കളോട് സംസാരിക്കാൻ തുടങ്ങിയാൽ എന്റെ സമയം കളയാം എന്ന് മാത്രം.

<<പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ?.........................ഈ സാല്‍മണ്‍ മത്സ്യത്തോട്‌ അവിടുന്ന്‌ വിരിഞ്ഞ്‌ ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇവിടെ വന്ന്‌ മുട്ടയിട്ട്‌ തലതല്ലി ചാവണമെന്ന്‌ പറഞ്ഞത്‌ ആരാണ്‌? ഈശ്വരാ എന്ന്‌ വിളിക്കാതെ മറ്റൊന്നും നമുക്ക്‌ സാധ്യമല്ല.!!>>

ഓരോ ജീവിയുടെയും ചോദനകൾ എങ്ങനെ അതിന്റെ ആവാസവ്യവസ്ഥയോട് സംവദിക്കുന്നു എന്നതിന് വളരെ കൃത്യമായ വസ്തുനിഷ്ടമായ മറുപടി ആധുനികശാസ്ത്രം നല്കിയിട്ടുണ്ട് .ജീവപരിണാമത്തിന്റെ ഉജ്ജ്വലമായ അദ്ധ്യായങ്ങൾ കിട്ടിയ തെളിവടക്കം വച്ച് ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട് .ഡാർവിന്റെ കാലത്തിൽ തുടങ്ങി വിശദീകരണത്തിന്റെ വികാസചിത്രങ്ങൾ ഇന്നേറെ മുന്നോട്ടു പോകുകയും ചെയ്തു .സൃഷ്ടിവാദത്തിന്റെ കളിമൺ കഥകളെക്കാൾ വിശ്വാസയോഗ്യമാണവ . ഡോക്കിൻസിന്റെ The Super Shows on Earth വിഖ്യാതമായ പുസ്തകം ശാസ്ത്രത്തിന്റെ ധാരണകൾ എവിടെയാണ് എന്നതിന്റെ ശക്തമായവിശദീകരണമാണ് .സമയംപോലെ അതുമൊക്കെ വായിക്കുമല്ലോ !

<<മനുഷ്യൻ കുരങ്ങിൽ നിന്നുണ്ടായതാണ് എന്ന സിദ്ധാന്തമാണോ ജീവ പരിണാമം കൊണ്ട് ഉദ്ദേശിച്ചത്?അത് നീണ്ടൊരു ചര്ച്ചയ്ക്കുള്ള മറ്റൊരു വിഷയമാണ്..!! ശാസ്ത്രം ലോകത്ത് വേരോടിച്ച മഹാ കള്ളം..!>>

പരിണാമശാസ്തത്രെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് ഇസ്ലാമിക് പുസ്തകങ്ങളിൽ നിന്നാണ് എന്ന് തോന്നുന്നു! മനുഷ്യൻ കുരങ്ങിൽ നിന്നും ഉണ്ടായതാണ് എന്ന് ആരാണ് താങ്കളെ പഠിപ്പിച്ചത് ?പരിണാമശാസ്ത്രം അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല.മനുഷ്യനും കുരങ്ങനും 'ഒരുപൊതു പൂർവ്വികൻ' ഉണ്ടായിരുന്നു എന്നാണ് അത് പറയുന്നത് .ശാസ്ത്രം വെളിപാടല്ല !തെളിവുകളും പഠനങ്ങളും വച്ചുള്ള വിശദീകരണമാണ് .

അതെ!,പരിണാമം ഒരു നീണ്ടചര്ച്ചയ്ക്കുള്ള വിഷയമാണ് .ശാസ്ത്രത്തിലെ മറ്റു നേട്ടങ്ങളിൽ 'നാസ ഞങ്ങളുടെ പുസ്തകത്തെ പിന്തുടരുന്നു ' എന്ന് വിളിച്ചുകൂവുന്നവർ മുഴുവൻ ഇവിടെ പുറംതിരിഞ്ഞുനില്ക്കുന്ന ദയനീയ കാഴ്ചയാണ് .പരിണാമശാസ്ത്രപാഠങ്ങളെ ഖുറാൻ കൊണ്ട് ചോദ്യം ചെയ്യാൻ പോയവർ വെള്ളം കുടിച്ച ധാരാളം സംവാദങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.വായിച്ചിട്ടുണ്ട്.അതിന്റെ ഭാഗവുമായിട്ടുണ്ട് .

<<മതമല്ലാത്ത ഏത് ദർശനമാണ് മാതാ പിതാക്കല്ക്ക് നന്മ ചെയ്യണം എന്ന് പഠിപ്പിച്ചു തരിക? ശാസ്ത്രം പഠിപ്പിച്ചു തരുമോ?>>മതമില്ലാതെ സ്നേഹത്തിനു നിലനില്പ്പില്ല എന്ന ഈ ഉട്ടോപ്യൻ വാദത്തിനു എന്ത് മറുപടിയാണ് അർഹിക്കുന്നത് !

<ഇതിനെ മദ്രസ്സ അധ്യാപകരുടെ സദാചാരവുമായി താരതമ്മ്യം ചെയ്ത താങ്കളെ എന്ത് വിളിക്കണം?>>സുഹൃത്തേ..മതം നന്മയുടെയും സദാചാരത്തിന്റെയും ലോകം സൃഷ്ടിക്കുന്നു എന്ന താങ്കളുടെ അവകാശത്തിന്റെ അർത്ഥമില്ലായ്മ കാണിച്ചതാണ് .ഉത്തരവാദിത്തമില്ലാത്ത ലൈംഗികതയുടെ പേരിൽ ലോകത്ത് നടന്നിടുള്ള അരാ ജകത്വങ്ങൾ ഭൌതികവാദത്തിന്റെമാത്രം ഉൽപ്പന്നമല്ല. .സമൂഹത്തിൽ പൊതുവെ നില്ക്കുന്ന ലൈംഗികരാജകത്വങ്ങളുടെക്കൂടിയാണ്. മദ്രസാ അധ്യാപകരുടെ പ്രശ്നതിൽ 'ഒറ്റപ്പെട്ട വ്യക്തികളുടെ പ്രശ്നം' എന്ന താങ്കളുടെ വിശദീകരണം അവിടെയും ആപ്പ്ലിക്കബിൾ ആവും!.ലീവിങ്ങ് റ്റുഗതർ എന്നതിനെ വിജയിപ്പിച്ച ധാരാളം കഥകളും താങ്കൾ അന്വേഷിച്ചാൽ കിട്ടും .ലോകത്തെ അനാഥക്കുട്ടികളെല്ലാം 'ഭൌതികവാദി'കളുടെ എന്ന് പറയില്ലല്ലോ!അല്ലെ ? :)

<<ദൈവിക മത ഗ്രന്ഥ ത്തിന്റെ അടിസ്ഥാനത്തിലാണ്.. താങ്കള് പറയുന്നതാകട്ടെ വെറും ഊഹത്തിന്റെ അടിസ്ഥാനത്തിലും..!!>>എനിക്കത് വെറും ഊഹത്തിന്റെയും എന്റെ യുക്തിയുടെയും ധാരണയിൽ അപഗ്രഥിക്കാൻ കഴിയുമെന്നിരിക്കെ,ഞാൻ എന്തിനു 'ദൈവ' ഗ്രന്ഥങ്ങൾ പരതണം !!

<<സ്ത്രീകള്ക്ക് പിതൃ സ്വത്തിൽ അനന്തരാവകാശത്തിനുള്ള അവകാശം ഖുർആനിനു മുമ്പുള്ള ഒരു മത / ദര്ശന ഗ്രന്ഥങ്ങളിലും കാണാത്തതെന്തേ?! ഇന്ത്യയിൽ ഹിന്ദു സ്ത്രീകള്ക്കും കൃസ്ത്യൻ സ്ത്രീകള്ക്കും ഈ അവകാശം സ്ഥാപിച്ചു കിട്ടിയത് ഈ അടുത്ത കാലത്ത് മാത്രമല്ലേ? നമ്മുടെ ഈ കാലത്ത്..!>>
ഏറ്റവും പഴക്കമുള്ള മതങ്ങളിൽ ഒന്നായ ബുദ്ധമതത്തെക്കുറിച്ച് ,ബുദ്ധന്റെ സംഘങ്ങളെ കുറിച്ച് ഓർത്തിരുന്നെങ്കിൽ താങ്കള് ഇത് പറയുമായിരുന്നില്ല . തന്റെ സംഘത്തിൽ പുരുഷനോടൊപ്പം സ്ത്രീയ്ക്ക് തുല്യസ്ഥാനം കൊടുത്ത,ജാതിക്കതീതമായ ഒരു സംഘത്തെ പ്രായോഗികമാക്കിയത് ബുദ്ധനായിരുന്നു .ബുദ്ധമതം അതിന്റെ ഉജ്ജ്വലകാലഘട്ടത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിചെന്നത് ആയുധം കൊണ്ടല്ല.അതിന്റെ സുന്ദരമായ സുവിശേഷങ്ങളിലൂടെയാണ് .ബുദ്ധസമൂഹങ്ങളെയും രാജ്യങ്ങളെയും ഹിംസയിലൂടെയും ചതിയിലൂടെയും വെട്ടിപ്പിടിച്ച ചരിത്രമാണ് ഹിന്ദുമതം അടക്കമുള്ള ലോകത്തിലെ എല്ലാ മതങ്ങല്ക്കുമുല്ലള്ളത് .'When one's mind is well concentrated and wisdom never fails, does the fact of being a woman make any difference?' എന്നാണ് ബുദ്ധൻ ചോദിച്ചിട്ടുള്ളത് .
ബുദ്ധമതം അനേകം സൂക്തങ്ങളാൽ സമ്പന്നമാണ് സ്ത്രീകള്ക്ക് പുരുഷന് തുല്യം തന്റെ സംഘത്തിൽ ഇടംനല്കിയ ബുദ്ധൻ സ്ത്രീയെക്കുറിച്ച് പുരുഷനെ ഒര്മ്മപ്പെടുത്തുന്ന ഒന്ന്
കുറിക്കുന്നു:
1. Praise her and pay due respect to her;
2. Do not despise or look down upon her;
3. Be faithful to her;
4. Honor her and share household affairs;
5. Present her with dresses and ornaments.
(Sigala Sutta)

സുവിശേഷങ്ങളുടെ മഹത്തത്തിലും വ്യാപ്തിയിലും ബുദ്ധമതത്തെ വെല്ലുന്ന മറ്റൊന്നും ലോകത്തില്ല.

Not to kill, not to support anyone kill all living beings.
But to cultivate loving-kindness and compassion to all living beings.Not to take what is not given.
But to cultivate sincerity and honesty
Not to commit adultery and sexual misconduct.
But to cultivate honesty and respect to all people
Not to commit lying and fall speech.
But to cultivate truthfulness and sincerity in the way of life
Not to take intoxicating drinks and harmful drugs.
But to cultivate mindfulness and awareness in the way of life

കാലാന്തരത്തിലുള്ള അപജയങ്ങൾ അതിനു സംഭവിച്ചതിൽ പൌരോഹിത്യമതങ്ങളുടെയും സെമിറ്റിക് മതങ്ങളുടെയും തേരോട്ടം കൊണ്ടാണ് .അത് മറ്റൊരു വിഷയം .അത് വിശദീകരിക്കുന്നില്ല

മുറം • 1 year ago

>>താങ്കളുടെ മറുപടി വിശ്വസത്തിലോ/ സങ്കല്പ്പതിലോ അധിഷ്ടിതമാണ് .അതിന്റെ ലോജിക്കുകളെ കുറിച്ച് താങ്കളോട് സംസാരിക്കാൻ തുടങ്ങിയാൽ എന്റെ സമയം കളയാം എന്ന് മാത്രം.<<
എന്റെ മറുപടി വിശ്വാസത്തിലും യുക്തിയിലും അധിഷ്ടിതമാണ്.. ബുദ്ധിയും യുക്തിയും ഉപയോഗിക്കാത്തവരാണ് നിരീശ്വരവാദക്കാർ എന്നതാണ് ഞാൻ പറയുക..!

>>ഓരോ ജീവിയുടെയും ചോദനകൾ എങ്ങനെ അതിന്റെ ആവാസവ്യവസ്ഥയോട് സംവദിക്കുന്നു എന്നതിന് വളരെ കൃത്യമായ വസ്തുനിഷ്ടമായ മറുപടി ആധുനികശാസ്ത്രം നല്കിയിട്ടുണ്ട് .ജീവപരിണാമത്തിന്റെ ഉജ്ജ്വലമായ അദ്ധ്യായങ്ങൾ കിട്ടിയ തെളിവടക്കം വച്ച് ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട് .<<
ഓരോ ജീവിക്കും അതിന്റെ ഘടനയും മാർഗ ദര്ശനവും നല്കിയത് ദൈവമാണെന്നാണ് ഖുർആൻ വചനം ഉദ്ധരിച്ചു ഞാൻ പറഞ്ഞത്.. അതിനെ ഖണ്ടിക്കുകയാണ് താങ്കൾ ചെയ്യേണ്ടത്.. ജീവികല്ക്കെല്ലാം ജന്മവാസനയായി നല്കിയ ചോദന / കഴിവുകള ആര് നല്കി എന്നതാണ് അടിസ്ഥാന ചോദ്യം.. ഏത് ജീവിയും പരിശോധിചോളൂ.. തേനീച്ച കൂടുണ്ടാക്കുന്നതും തേൻ ഉത്പാദിപ്പിക്കുന്നതും.. അതും വളരെ ഔഷധ ഗുണമുള്ള തേൻ..! അതിനു വേണ്ടി നിത്യവും വ്യത്യസ്ത പൂക്കളിൽ നിന്നും കുടിച്ചു വന്നു ഉത്പാദിപ്പിക്കാൻ ആര് നിര്ദേശം നല്കി..? തേൻ ആര്ക്ക് വേണ്ടി..? അവരതു ഉപയോഗിക്കുകയോ അതിന്റെ ഔഷധ ഗുണത്തെ കുറിച്ച് മനസ്സിലാക്കുകയോ ചെയ്യുന്നില്ല.. ഔഷധ ഗുണം എന്നത് പോലും മനുഷ്യന്റെ രോഗനിവാരണത്തിനുള്ള കഴിവാണ് ..!! ആ രോഗങ്ങൾ തെനീച്ചക്ക് വരുമെന്നോ അതിനാണ് അവ ഉത്പാദിപ്പിക്കുന്നത് എന്നോ പറയാമോ..? എങ്കിൽ ആരാണ് തെനീച്ചക്ക് ഇങ്ങനെയൊക്കെ നിര്ദേശം നല്കിയത്..?!

"നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. (വി.ഖു.16:68,69)
ഇവിടെ താങ്കൾക്കു പറയാം നിരന്തര പരിണാമ പ്രക്രിയയുടെ ഭാഗമായി ലഭിച്ചതാണെന്ന്.. എങ്കിൽ ഇതേ പരിണാമ പ്രക്രിയയിലൂടെ വന്നതെന്ന് പറയുന്ന മനുഷ്യന് സ്വന്തം കഴിവുകൾ എങ്ങനെ നഷ്ടപ്പെട്ടു..? മനുഷ്യൻ വീടുണ്ടാക്കണമെങ്കിൽ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കണം.. തേനീച്ചയ്ക്കും ബീവറിനും കൂടുണ്ടാക്കാൻ അത് വേണ്ട.. നമ്മുടെ ജീവിതത്തിനാവശ്യമായ കാര്യങ്ങൾ എല്ലാം പഠിക്കണം പഠിക്കണം.. മറ്റു ജീവികള്ക്കു അത് വേണ്ട.. ആര് നിശ്ചയിച്ചു ഇതൊക്കെ..?
അതാണ്‌ നിരീശ്വരവാദികൾ ചിന്തിക്കാത്തവരാണ് എന്ന് പറയുന്നത്..!!

>>.ഡാർവിന്റെ കാലത്തിൽ തുടങ്ങി വിശദീകരണത്തിന്റെ വികാസചിത്രങ്ങൾ ഇന്നേറെ മുന്നോട്ടു പോകുകയും ചെയ്തു .സൃഷ്ടിവാദത്തിന്റെ കളിമൺ കഥകളെക്കാൾ വിശ്വാസയോഗ്യമാണവ . ഡോക്കിൻസിന്റെ The Super Shows on Earth വിഖ്യാതമായ പുസ്തകം ശാസ്ത്രത്തിന്റെ ധാരണകൾ എവിടെയാണ് എന്നതിന്റെ ശക്തമായവിശദീകരണമാണ് .സമയംപോലെ അതുമൊക്കെ വായിക്കുമല്ലോ !<<
ജീവ പരിണാമത്തിന്റെ വിഷയത്തിലാണ് ശാസ്ത്ര ലോകത്ത് ഏറ്റവും അധികം ചതിയും വഞ്ചനയും നടന്നിട്ടുള്ളത്.. അതിനു കാരണം ഭൌതിക വാദം വളരെ സമർത്ഥമായി ദൈവ നിഷേധത്തിന് അതിനെ ഉപയോഗിക്കാൻ വേണ്ടി പരിശ്രമിച്ചു എന്നത് തന്നെ!! Piltdown മനുഷ്യനെ കുറിച്ച് നാം പഠിച്ചതല്ലേ..? മനുഷ്യനും കുരങ്ങിനും ഇടയിലുള്ള ജീവി..!അങ്ങനെയൊരു ജീവിയുടെ തലയോട്ടി വ്യാജമായി Charles Dawson നിര്മ്മിചെടുത്തതാണെന്ന് , പിന്നീട് തെളിഞ്ഞില്ലേ? മനുഷ്യന്റെ തലയോട്ടിയിൽ orangutanന്റെ താടി വളരെ സമർത്ഥമായി യോജിപ്പിച്ചാണ് തെളിവുണ്ടാക്കിയത്.. എന്തിനു വേണ്ടി..? ജീവ പരിണാമം തെളിയിക്കപ്പെട്ടില്ലെങ്കിൽ സൃഷ്ടിവാദം അന്ഗീകരിക്കേണ്ടി വരും!!
താങ്കൾക്കു ഒന്ന് കണ്ണോടിക്കാൻ ഈ ലിങ്ക് ധാരാളം മതിയാകും..
https://dawkinsdebateml.wor...

>>പരിണാമശാസ്ത്രപാഠങ്ങളെ ഖുറാൻ കൊണ്ട് ചോദ്യം ചെയ്യാൻ പോയവർ വെള്ളം കുടിച്ച ധാരാളം സംവാദങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.വായിച്ചിട്ടുണ്ട്.അതിന്റെ ഭാഗവുമായിട്ടുണ്ട് .<<
എന്നാൽ ഒരിക്കൽ കൂടി വേണമെങ്കിൽ ഒരു പൊതു സംവാദം തന്നെ സംഘടിപ്പിക്കാം.. പരിണാമം സത്യമാണെന്ന് വാദിക്കാൻ കെൽപ്പുള്ള ഒരാളെ താങ്കൾ സംഘടിപ്പിക്കുക.. അതിനെ ഇസ്ലാമിന്റെ വീക്ഷണപ്രകാരം അവതരിപ്പിക്കാൻ ഞാൻ ഒരാളെയും കൊണ്ട് വരാം..ഇൻ ഷാ അല്ലാഹ്.. താങ്കൾക്കറിയാമല്ലോ.. ഇസ്ലാം, വിമർശനങ്ങളിൽ നിന്ന് ഒളിചോടുന്നവരല്ല എന്ന്..!

>>പരിണാമശാസ്തത്രെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് ഇസ്ലാമിക് പുസ്തകങ്ങളിൽ നിന്നാണ് എന്ന് തോന്നുന്നു! മനുഷ്യൻ കുരങ്ങിൽ നിന്നും ഉണ്ടായതാണ് എന്ന് ആരാണ് താങ്കളെ പഠിപ്പിച്ചത് ?പരിണാമശാസ്ത്രം അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല.മനുഷ്യനും കുരങ്ങനും 'ഒരുപൊതു പൂർവ്വികൻ' ഉണ്ടായിരുന്നു എന്നാണ് അത് പറയുന്നത് .ശാസ്ത്രം വെളിപാടല്ല !തെളിവുകളും പഠനങ്ങളും വച്ചുള്ള വിശദീകരണമാണ് .<<
ഊഹിച്ചു പറയുന്നവർക്ക് എന്താണ് പറഞ്ഞു കൂടാത്തത്..?!
പൊതു പൂർവ്വികനെ ആരും കണ്ടിട്ടല്ലല്ലോ ഈ പറയുന്നത്.. കൊരങ്ങിൽ നിന്നാണ് എന്ന് ആദ്യം പറയുകയും തെളിയിക്കാൻ കഴിയാഞ്ഞപ്പോൾ പൊതു പൂർവ്വികനെ സങ്കല്പ്പിക്കുകയും ചെയ്യുന്നു.. ഞാൻ സ്കൂളിൽ പഠിച്ച കാലത്തൊക്കെ ചിത്രം വെച്ച് വിശദീകരിച്ചു പഠിപ്പിച്ചതാണ് ഞാൻ പറഞ്ഞത്..ആദ്യം ഒരു പക്കാ കുരങ്ങു.. പിന്നീട് അതിനിടയിൽ ചെറിയ വ്യത്യാസങ്ങളോടെ വിവിധ കുരങ്ങു ജീവികൾ അവസാനം മനുഷ്യൻ..!! ഇത്തരം ഊഹക്കാരാണ് സൃഷ്ടിവാദ വിശ്വാസികളെ പരിഹസിക്കുന്നത്..!!

>>മതമില്ലാതെ സ്നേഹത്തിനു നിലനില്പ്പില്ല എന്ന ഈ ഉട്ടോപ്യൻ വാദത്തിനു എന്ത് മറുപടിയാണ് അർഹിക്കുന്നത് !<< മതമില്ലാത്ത സ്നേഹത്തിനു നിലനില്പ്പില്ല എന്നല്ല പറഞ്ഞത്.. മതമാണ്‌ മാതാ പിതാക്കല്ക്ക് നന്മ ചെയ്യാൻ പഠിപ്പിച്ചത്.. മറ്റേതെങ്കിലും ദർശനങ്ങൾക്ക് അത് പറയാൻ കഴിഞ്ഞിട്ടില്ല.. ആ നന്മ സ്വീകരിക്കുക മാത്രമാണ് മതവും ദൈവവും ഇല്ലെന്നു വിശ്വസിക്കുന്നവർ പോലും ചെയ്യുന്നത്..
മതമില്ലാത്തവർ കൊണ്ട് വന്ന എന്തെങ്കിലും ഒന്ന് കാലാതിവർത്തിയായി നിലനിന്നത് എടുത്തുദ്ധരിച്ചാണ് താങ്കൾ മറുപടി പറയേണ്ടിയിരുന്നത്.. അപ്പോൾ മനസ്സിലാകും ഉട്ടോപ്യൻ ഏതാണെന്ന്..!!

>>സുഹൃത്തേ..മതം നന്മയുടെയും സദാചാരത്തിന്റെയും ലോകം സൃഷ്ടിക്കുന്നു എന്ന താങ്കളുടെ അവകാശത്തിന്റെ അർത്ഥമില്ലായ്മ കാണിച്ചതാണ് .ഉത്തരവാദിത്തമില്ലാത്ത ലൈംഗികതയുടെ പേരിൽ ലോകത്ത് നടന്നിടുള്ള അരാ ജകത്വങ്ങൾ ഭൌതികവാദത്തിന്റെമാത്രം ഉൽപ്പന്നമല്ല. .<<
കിടന്നുരുളാതെ സുഹൃത്തെ,
ദർശനം അല്ലെങ്കിൽ ഒരു പരിഷ്കരണം എന്ന നിലക്ക് കൊണ്ട് വന്നു നിയമ മാക്കിയ ഫ്രീ സെക്സ്നെ യാണ് ഞാൻ സൂചിപ്പിച്ചത്.. അതിനെയാണ്, താങ്കളുടെ വിവരക്കേട് വെളിപ്പെടുത്തി, മദ്രസ്സ അധ്യാപകരുടെ സദാചാരത്തോട് താങ്കൾ ഉപമിച്ചത്.. ആ പറഞ്ഞ മദ്രസ്സ അധ്യാപകരാരും അതൊരു ആശയമായി സമൂഹത്തിൽ സമര്പ്പിച്ചതല്ല.. അവർ ഗൂഡമായി ചെയ്ത തെറ്റാനത് എന്ന് മനസ്സിലാക്കാതെ അതിന്റെ പേരില് ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന താങ്കൾ ബഹു കേമൻ തന്നെ..!! sex without obligation എന്നത് ഭൗതികവാദത്തിന്റെ മാത്രം ഉത്പന്നമാണ്..!! മത മൂല്യങ്ങളെ നിരാകരിച്ചു ഒരു വിപ്ലവം ആക്കി കൊണ്ട് വന്ന ചിന്തയുടെ പരിണതി ചൂണ്ടിക്കാണിച്ചപ്പോൾ വിശദീകരിക്കാൻ പാട് പെടുന്ന താങ്കളുടെ ഈ ഗതികേട് എനിക്ക് മനസ്സിലാകും..
>>എനിക്കത് വെറും ഊഹത്തിന്റെയും എന്റെ യുക്തിയുടെയും ധാരണയിൽ അപഗ്രഥിക്കാൻ കഴിയുമെന്നിരിക്കെ,ഞാൻ എന്തിനു 'ദൈവ' ഗ്രന്ഥങ്ങൾ പരതണം !!<<
എന്നിട്ട് എവിടെ താങ്കൾ അപഗ്രഥിച്ചത്?!! എഴുതിയത് വിഡ്ഢിത്തങ്ങൾ മാത്രം.. വസ്തു നിഷ്ടമായി എന്റെ വാദമുഖങ്ങളെ ഖണ്ഡിക്കാൻ താങ്കൾക്കായോ..?!

>>ഏറ്റവും പഴക്കമുള്ള മതങ്ങളിൽ ഒന്നായ ബുദ്ധമതത്തെക്കുറിച്ച് ,ബുദ്ധന്റെ സംഘങ്ങളെ കുറിച്ച് ഓർത്തിരുന്നെങ്കിൽ താങ്കള് ഇത് പറയുമായിരുന്നില്ല .<<
ഹാവൂ.. ആശ്വാസമായി.. ഒരു മതത്തെയും വിശ്വസിക്കാത്ത ഒരാള് ബുദ്ധമതത്തെ കുറിച്ച് വാചാലനാകുന്നു.. !! ഹ..ഹ..ഹാ..
എന്നിട്ടും ഞാൻ സൂചിപ്പിച്ച ചെറിയൊരു കാര്യം അതിൽ നിന്ന് കാണിക്കാനില്ല.. സ്ത്രീകള്ക്ക് അനന്തരാവകാശ സ്വത്തിലുള്ള അവകാശം.. അവരുടെ നില നില്പ്പിനു തന്നെ ആധാരമാവുന്ന അവകാശം..!!

>>കാലാന്തരത്തിലുള്ള അപജയങ്ങൾ അതിനു സംഭവിച്ചതിൽ പൌരോഹിത്യമതങ്ങളുടെയും സെമിറ്റിക് മതങ്ങളുടെയും തേരോട്ടം കൊണ്ടാണ് .അത് മറ്റൊരു വിഷയം .അത് വിശദീകരിക്കുന്നില്ല<<
എത്ര വിശദീകരിച്ചാലും താങ്കൾ മനസ്സിലാക്കാതെ പോവുന്ന ഒന്നുണ്ട്.. മനുഷ്യ നിര്മ്മിത മതങ്ങളും ദർശനങ്ങളും പരാജയപ്പെടുക തന്നെ ചെയ്യും.. അത് മനുഷ്യന്റെ പരിമിതിയാണ് .. കാരണം ഭാവി അവനറിയില്ല.. എന്നാൽ ഭാവി അറിയുന്ന ദൈവത്തിൽ നിന്നുള്ള മതം കാല ദേശങ്ങളെ അതി ജീവിക്കും..
"അവനാണ്‌, തന്റെ ദൂതനെ, സത്യ മതവും സന്മാർഗവും കൊണ്ട് നിയോഗിച്ചയച്ചവൻ.. എല്ലാ മതങ്ങളെയും അതി ജയിക്കാനായിട്ട്.. (വി.ഖു.)"